15 Year Old Girl Burnt alive in Agra l സ്വപ്‌നങ്ങള്‍ ബാക്കിയാക്കി സഞ്ജലി യാത്രയായി; ‘ഞാന്‍ പോയാലും അമ്മ നീതിക്ക് വേണ്ടി പോരാടണം
സ്വപ്‌നങ്ങള്‍ ബാക്കിയാക്കി സഞ്ജലി യാത്രയായി; ‘ഞാന്‍ പോയാലും അമ്മ നീതിക്ക് വേണ്ടി പോരാടണം
Girl Burnt alive ‘ഞാന്‍ പോയാലും അമ്മ നീതിക്ക് വേണ്ടി പോരാടണം എന്ന കൊലചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ അവസാന വാക്കുകള്‍ ആണ് ഇന്ത്യന്‍ മനസ്സുകളെ നൊമ്പരപ്പെടുത്തുന്നത്. ചൊവ്വാഴ്ചയാണ് സ്‌കൂളില്‍ നിന്ന് മടങ്ങും വഴി സഞ്ജലി ചാണക്യ എന്ന പത്താം ക്ലാസുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
ബൈക്കിലെത്തിയ രണ്ട് പേര്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ആദ്യം എസ്.എന്‍ മെഡിക്കല്‍ കോളേജിലും പിന്നീട് ദില്ലിയിലെ സഫ്ദര്‍ജങ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയായിരുന്നു.
55 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ ശ്വാസനാളത്തിലും പൊള്ളലേറ്റു. 36 മണിക്കൂര്‍ നീണ്ട ചികിത്സ നല്‍കിയെങ്കിലും പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. നൌമീല്‍ ഗ്രാമത്തിലെ അഷര്‍ഫി ദേവി ചിദ്ദ സിങ് ഇന്റര്‍കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു സഞ്ജലി.
ഐ.പി.എസ്സുകാരിയാകണമെന്നായിരുന്നു അവളുടെ സ്വപ്നം എന്നാല്‍ സഞ്ജലിക്കെതിരെ അക്രമം നടത്തിയത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നേരെത്തെ താന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ അജ്ഞാതരായ രണ്ടുപേര്‍ ബൈക്കില്‍ പിന്തുടരുകയും അക്രമിക്കുകയും ചെയ്തിരുന്നുവെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ഹരേന്ദ്രസിങ് പറഞ്ഞിരുന്നു. ഈ സംഭവുംമായി സഞ്ജലിയുടെ മരണത്തിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Leave a Reply