ചെന്നൈയില്‍ പാര്‍ക്കിംഗ് മൈതാനത്ത് വന്‍ തീപിടുത്തം; 150 കാറുകള്‍ കത്തി നശിച്ചു
ചെന്നൈയില്‍ പാര്‍ക്കിംഗ് മൈതാനത്ത് വന്‍ തീപിടുത്തം; 150 കാറുകള്‍ കത്തി നശിച്ചു
ചെന്നൈ പൊരൂറില്‍ ഉണ്ടായ തീപിടിത്തത്തില്‍ 150 കാറുകള്‍ കത്തി നശിച്ചു. രാമചന്ദ്ര മെഡിക്കല്‍ കോളേജിനു സമീപമുള്ള പാര്‍ക്കിങ് ഗ്രൗഡിലെ കാറുകളാണ് തീപിടിത്തത്തെ തുടര്‍ന്ന് കത്തി നശിച്ചത്. ആളുകള്‍ സുരക്ഷിതരാണ്.
രണ്ട് മണിക്കൂറു നേരത്തെ പരിശ്രമത്തിനുശേഷം ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. പാര്‍ക്കിംഗ് മേഖലയിലെ ഉണങ്ങിയ പുല്ലും ശക്തമായ കാറ്റും മൂലമാണ് വന്‍ അഗ്‌നിബാധക്ക് കാരണമായത്.
ഗ്രൗണ്ടില്‍ തീ പടരുന്നത് കണ്ട സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഒരു വര്‍ഷമായി പാര്‍ക്ക് ചെയ്തിരുന്ന കാറുകളാണ് കത്തി നശിച്ചത്. പലതും കേടുള്ളവയായിരുന്നുവെന്നും ഫയര്‍ഫോഴ്‌സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ബംഗളൂരു യെലഹങ്ക വ്യോമതാവളത്തിലെ വേദിക്കു സമീപമുള്ള പാര്‍ക്കിംഗ് മൈതാനയിലും വന്‍ തീ പിടുത്തമുണ്ടായി 300 കാറികളോളം കത്തിയമര്‍ന്നിരുന്നു.
Leave a Reply
You must be logged in to post a comment.