പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി കാടിനുള്ളില്‍ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചത് 23 ദിവസം: പ്രതി പിടിയില്‍

പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി കാടിനുള്ളില്‍ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചത് 23 ദിവസം: പ്രതി പിടിയില്‍

പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി കാടിനുള്ളില്‍ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചത് 23 ദിവസം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് അറ്സ്റ്റ് ചെയ്തു. മേലുകാവ് വൈലാറ്റില്‍ ഗോപാലന്റെ മകന്‍ അപ്പുക്കുട്ടനാണ് പിടിയിലായത്.

കുമളി സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയി പാലാ മേലുകാവിന് സമീപം കോളപ്ര അടൂര്‍മലയിലെ ആളൊഴിഞ്ഞ വീട്ടിലും സമീപത്തെ കുറ്റിക്കാട്ടിലും ദിവസങ്ങളോളം ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

അന്വഷണത്തിനൊടുവില്‍ വീട്ടിലെത്തിയ പൊലീസിനെ കണ്ട് ഇരുവരും അവിടെ നിന്ന് ഇറങ്ങി ഓടിയെങ്കിലും പിന്നാലെ ഓടിയ പൊലീസ് സംഘം സാഹസികമായി ഇവരെ പിടികൂടുകയായിരുന്നു. പിന്നീട് രണ്ടു പേരെയും കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

കുമളി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ കേസില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ 23 ദിവസമായി അപ്പുക്കുട്ടന്‍ ഇലവീഴാ പൂഞ്ചിറയിലെ കാട്ടിലാണ് പെണ്‍കുട്ടിയെയുമായി ഒളിവില്‍ കഴിഞ്ഞിരുന്നത്.

ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും ശേഖരിക്കാന്‍ കാട്ടില്‍ കഴിഞ്ഞിരുന്ന പ്രതി തനിച്ച് പുറത്തിറങ്ങുന്നത് പതിവായിരുന്നു. ഇത്തരത്തില്‍ പ്രതി പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് അടുത്തുള്ള നാട്ടുകാര്‍ക്ക് വാട്‌സ് അപ്പ് വഴി പ്രതിയുടെയും പെണ്‍കുട്ടിയുടെയും ചിത്രം അയച്ച് നല്‍കിയിരുന്നു.

ഇതിനു പിന്നാലെ പുറത്തിറങ്ങിയ പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടില്‍ പ്രതി പെണ്‍കുട്ടിയുമായി ഒളിവില്‍ താമസിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളെ വിളിച്ച് വരുത്തി പെണ്‍കുട്ടിയെ വിട്ടയക്കും.

ഫെയ്‌സ് ബുക്കിലൂടെയാണ് യുവാവ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത് പിന്നീട് തട്ടിക്കൊണ്ട് പോവുകയായിരുന്നു. ചിങ്ങവനം, കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനില്‍ മോഷണം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ യുവാവ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply