വീണ്ടും ദുരഭിമാനക്കൊല; മകളെ മാതാപിതാക്കള്‍ കൊന്ന് ഗംഗയിലെറിഞ്ഞു

വീണ്ടും ദുരഭിമാനക്കൊല. ബംഗാള്‍ മാല്‍ഡ ജില്ലയിലെ മഹേന്ദ്രാദോള ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കള്‍ പതിനാറുകാരിയെ കൊലപ്പെടുത്തി ഗംഗയില്‍ തള്ളി. പ്രണയബന്ധം അറിഞ്ഞതിലുള്ള ദേഷ്യമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താനിടയായത്.

സംഭവവുമായി ബന്ധപ്പെട്ട് ധിരന്‍ മൊന്ദാല്‍, ഭാര്യ സുമതി മൊന്ദാല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൊട്ടടുത്ത ഗ്രാമത്തിലെ അചിന്ത്യ മൊന്ദാലുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതിനെതിരായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഒമ്പതാം ക്ലാസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി ഗംഗയിലേക്ക് വലിച്ചെറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹത്തിനുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply