എന്‍ട്രന്‍സന്‍സ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് 17കാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

എന്‍ട്രന്‍സന്‍സ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് 17കാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

ഹൈദരാബാദില്‍ ജിഇഇ പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 17കാരന്‍ ജീവനൊടുക്കി. സാഹില്‍ എന്ന വിദ്യാര്‍ത്ഥിയാണ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്.

മുന്‍ സൈനികനായ പിതാവിന്റെ തോക്കുപയോഗിച്ചാണ് സാഹില്‍ വെടിയുതിര്‍ത്തത്. ജിഇഇ എന്‍ട്രന്‍സിനായി സാഹില്‍ പരിശീലനത്തിന് പോയിരുന്നെങ്കിലും പരീക്ഷയില്‍ വിജയിക്കാനായില്ല. പരാജയത്തെ തുടര്‍ന്ന് സാഹിലിനെ പിതാവ് വഴക്ക് പറയുകയും ചെയ്തിരുന്നു. ഇക്കാരണവും ജീവനൊടുക്കാന്‍ പ്രേരണയായി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment