ഷീനയ്ക്ക് കൂടൊരുങ്ങും; 18 ലക്ഷം രൂപ കൈമാറി
ഷീനയ്ക്ക് കൂടൊരുങ്ങും; 18 ലക്ഷം രൂപ കൈമാറി
തിരുവനന്തപുരം: ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജോതാവ് ഷീനയ്ക്ക് കൂടൊരുക്കാന്‍ കായികവകുപ്പിന്റെ സഹായഹസ്തം. ഷീനയ്ക്ക് 18 ലക്ഷം രൂപ കായിക മന്ത്രി ഇ പി ജയരാജന് കൈമാറി.
ട്രിപ്പിള്‍ ജംപിലെ മിന്നും പ്രകടനത്തിലൂടെയാണ് ഷീന സ്വര്‍ണ്ണം കരസ്ഥമാക്കിയത്. തൃശ്ശൂര്‍ ചേലക്കര സ്വദേശിയാണ് ഷീന. ദേശീയ ഗെയിംസിനു ശേഷമാണ് താരത്തിന്റെ ജീവിതാവസ്ഥ പുറത്തറി യുന്നത്.
ഈ സാഹചര്യത്തില്‍ യു ആര് പ്രദീപ് എം എല്‍ എ വീടിന് തുക അനുവദിക്കാന്‍ ഇടപെടുകയായിരുന്നു. വീട്നിര്‍മ്മാണത്തിന് നേരത്തെ പണം അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടപടികള്‍ വൈകി.
ഈ വിവരം അറിഞ്ഞ മന്ത്രി ഇ പി ജയരാജന് പണം ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം കൈമാറുകയായിരുന്നു.
ഭൂവനേശ്വറില്‍ നടന്ന ഏഷ്യന്‍ഗെയിംസിലും ഇറാനില്‍ നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസിലും ഷീന മെഡല്‍ കരസ്ഥമാക്കിയിരുന്നു. നിലവില്‍ കൃഷി വകുപ്പില്‍ ജീവനക്കാരിയാണ്. വീടിനായി അനുവദിച്ച പണം ലഭ്യമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷീന പ്രതികരിച്ചു.
എത്രയും വേഗം സ്ഥലം കണ്ടെത്തി വീട് നിര്‍മ്മാണം ആരംഭിക്കു മെന്നും താരം അറിയിച്ചു. സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്, സെക്രട്ടറി ഗോപകുമാര്‍, വൈസ് പ്രസിഡന്റ് ഒ കെ വീനീഷ്, കൗണ്‍സില്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗം റഫീഖ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
- കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
- കടലാസിലെ എഴുത്തുകള്‍ ‘കടലാസി’ലാക്കി
- യുവാവിനെ ടെമ്പോയ്ക്ക് പിന്നില്‍ കെട്ടി വലിച്ചു; ഭാര്യയും സഹോദരനും അറസ്റ്റില്‍
- സുഹൃത്തിന്റെ മകള്‍ക്ക് 2500രൂപ വിലയിട്ട് ഫോട്ടോയും മൊബൈല്‍ നമ്പറും പ്രചരിപ്പിച്ചു; യുവതി അറസ്റ്റില്‍
- മൂത്ത മകളുടെ ചികിത്സയ്ക്ക് 12കാരിയായ മകളെ 46കാരന് വിറ്റ് മാതാപിതാക്കള്‍
- വലയില്‍ കുടുങ്ങിയ സ്രാവിനെ കണ്ട് ഞെട്ടി മത്സ്യത്തൊഴിലാളികള്‍
- മഖ്ദൂം ഉറങ്ങുന്ന നാട്
- സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
- കൊലക്കേസ് പ്രതി പിടിയിൽ
- സഹദേവനെ ചിത്രത്തില്‍ നിന്നൊഴിവാക്കിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്
- ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍
- 19കാരിയായ ഹിന്ദു പെണ്‍കുട്ടിയെ പറഞ്ഞ് പറ്റിച്ച് വിവാഹം കഴിക്കാന്‍ ശ്രമിച്ച മുസ്ലീം യുവാവ് അറസ്റ്റില്‍
- രണ്ട് കുട്ടികളുമായി കടലില്‍ ചാടി ആത്മഹത്യ ചെയ്യാനെത്തിയ വീട്ടമ്മയെ രക്ഷിച്ച് പൊലീസ്
- താറാവിനെ മോഷ്ടിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം
- തിരുവല്ലം ഉണ്ണിയുടെ ഒളിത്താവളം കണ്ടെത്തി; ലക്ഷ കണക്കിന് രൂപയുടെ മോഷണ വസ്തുക്കള്‍
Leave a Reply