95 ഗ്രാം കഞ്ചാവുമായി ഈരാറ്റുപേട്ടയില്‍ രണ്ടുപേര്‍ പിടിയില്‍

ഈരാറ്റുപേട്ടയില്‍ 95 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍. ബഷീര്‍ (41), മനാഫ് (30) എന്നിവരെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.

നിരവധി കേസുകളില്‍ പ്രതിയായ ബഷീറിന്റെ വീട്ടില്‍നിന്ന് 14 പൊതികളിലായി സൂക്ഷിച്ചിരുന്ന 95 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. കടുവാമൂഴി ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് മുരിക്കോലി സ്വദേശി മനാഫി(30)നെ കഞ്ചാവുമായി പിടികൂടിയത്. ഇയാള്‍ മൊബൈല്‍ ഫോണ്‍ മോഷണക്കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment