നിയന്ത്രണം വിട്ട മീന്‍ലോറിയിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

നിയന്ത്രണം വിട്ട മീന്‍ലോറിയിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

കൊടുങ്ങല്ലൂരില്‍ അമിതവേഗത്തിലെത്തിയ മീന്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ വൃദ്ധയ്ക്കും, മകള്‍ക്കും ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെ ശ്രീനാരായണപുരത്താണ് അപകടം നടന്നത്. കൊടുങ്ങല്ലൂര്‍ കറപ്പംവീട്ടില്‍ ഹുസൈന്റെ ഭാര്യ നദീറ (60), മകള്‍ നിഷ (39) എന്നിവരാണ് മരിച്ചത്.

അമിത വേഗത്തില്‍ വരികയായിരുന്ന മീന്‍ ലോറി നിയന്ത്രണം വിട്ട് ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. തെറിച്ചുവീണ നദീറ തല്‍ക്ഷണം മരിച്ചു. മകള്‍ നിഷ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്.

ചാവക്കാട് ചരക്ക് ഇറക്കി മടങ്ങുകയായിരുന്നു മീന്‍ ലോറിയുടെ ഡ്രൈവര്‍. ഇതിനിടെ, ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി ഒരു കാറിലും, സ്‌കൂട്ടറിലും ഇടിച്ച ശേഷം മതില്‍ തകര്‍ത്താണ് ഇടിച്ചു നിന്നത്. ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment