നിശാ ക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

നിശാ ക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ആസ്ട്രലിയയില്‍ മെല്‍ബണിലെ നിശാ ക്ലബില്‍ വെടിവെപ്പ്. രണ്ട് പേര്‍ക്ക് ഗുരുതരപരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 3.20 ഓടെയാണ് നിശാ ക്ലബിന് മുന്നില്‍ വെടിവെപ്പുണ്ടായത്.

ലവ് മെഷീന്‍ എന്ന ക്ലബിന് മുന്നിലായിരുന്നു സംഭവം. വെടിവെപ്പ് നടക്കുമ്പോള്‍ നിരവധി പേര്‍ ക്ലബിന് മുന്നിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

സ്ഥലത്തുനിന്നും ലഭ്യമായ വിഡീയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെടിവെപ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ സംഭവത്തിനു ശേഷവും ക്ലബ് പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment