തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞു: രണ്ടുപേര്‍ മരിച്ചു; ഏഴു പേര്‍ക്ക് പരിക്ക്
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞു: രണ്ടുപേര്‍ മരിച്ചു; ഏഴു പേര്‍ക്ക് പരിക്ക്
ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞോടി രണ്ടുപേര്‍ മരിച്ചു. ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. കണ്ണൂര്‍ സ്വദേശി ബാബു (66) വും, കോഴിക്കോട് നരിക്കുനി സ്വദേശി മുരുകനു (60) മാണ് മരിച്ചത്. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്.
പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ അന്ധനായ ആന വിരണ്ട് ഓടുകയായിരുന്നു. ഓടുന്നതിനിടെ സമീപത്ത് നിന്നിരുന്നവര്‍ക്ക് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആനയുടെ മുന്നില്‍ നിന്നിരുന്ന മേളക്കാര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.
കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് അമ്പത് വയസിലേറെ പ്രായമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കാഴ്ച കുറവുള്ള ആനയെ മദപ്പാടിനിടെയും എഴുന്നെള്ളിക്കുന്നതിനെതിരെ ഇതിനു മുന്‍പ് വിവാദങ്ങളുമുണ്ടായിട്ടുണ്ട്.
Leave a Reply
You must be logged in to post a comment.