കോട്ടയത്ത് ട്രെയിന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു

കോട്ടയത്ത് ട്രെയിന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു

കോട്ടയത്ത് മൂലേടത്തിന് സമീപം ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. പള്ളിക്കത്തോട് സ്വദേശികളായ സ്വപ്ന, ശ്രീകാന്ത് എന്നിവരാണ് മരിച്ചത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകള്‍ ആര്യ രക്ഷപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ സഭിച്ചിട്ടില്ല.

Also Read: കാന്‍സറിന് മരുന്നുമായി ശ്രീചിത്രയിലെ ഗവേഷകര്‍

കാന്‍സറിന് മരുന്നുമായി ശ്രീചിത്രയിലെ ഗവേഷകര്‍

കാന്‍സര്‍ ചികിത്സാരംഗത്ത് വഴിത്തിരിവാകുന്ന കണ്ടെത്തലുമായി ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി.

ഞരമ്പുകളില്‍ കുത്തിവയ്ക്കാവുന്ന എസ്‌സിടിഎസി 2010 ഡ്രഗ് കോന്‍ജുഗേറ്റഡ് സീറം ആല്‍ബുമിന്‍ എന്ന മരുന്നാണ് ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചത്.

കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ പ്രാപ്തമാണ് എലികളില്‍ പരീക്ഷിച്ച് വിജയിച്ച ഈ മരുന്ന്. മൃഗങ്ങളില്‍ തന്നെ രണ്ടും മൂന്നും ഘട്ടം പരീക്ഷണം ഇനിയും നടക്കേണ്ടതുണ്ട്. അതിനുശേഷം ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ അനുമതിയും കിട്ടണം.

മനുഷ്യരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി അതിന്റെ ഫലങ്ങള്‍ വിലയിരുത്തിയ ശേഷമേ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് കൂടുതല്‍ രോഗികള്‍ക്ക് മരുന്ന് നല്‍കാനുള്ള നടപടികളിലേക്ക് കടക്കൂ.

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ശ്വാസകോശാര്‍ബുദത്തിനും വയറിനകത്തെ മുഴയ്ക്കും മരുന്ന് ഫലപ്രദമാണെന്നാണ് കണ്ടെത്തിയത്. കാന്‍സര്‍ രോഗികളില്‍ നേരിട്ട് ഉപയോഗിക്കുന്നതിന് മുമ്പ് ഒന്നാം ഘട്ടം എന്നനിലയില്‍ സന്നദ്ധപ്രവര്‍ത്തകരില്‍ മരുന്ന് പരീക്ഷിക്കും. അര്‍ബുദ രോഗികളില്‍ മറ്റു മരുന്നുകള്‍ക്കൊപ്പം നല്‍കിയായിരുക്കും രണ്ടാം ഘട്ട പരീക്ഷണം നടത്തുക.

അര്‍ബുദചികിത്സാരംഗത്ത് പുതിയ പ്രതീക്ഷയാവും ഈ മരുന്നെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പഠനത്തിന്റെ ഭാഗമായാണ് ഡോ ലിസി കൃഷ്ണനും സംഘവും മരുന്ന് വികസിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*