കായംകുളത്ത് ഉത്സവാഘോഷത്തിനിടെ നടന്ന ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു
കായംകുളം കൃഷ്ണപുരം കാപ്പില്‍ മേക്ക് മൃഗാശുപത്രിക്ക് സമീപം ഉത്സവാഘോഷത്തിനിടെ നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. നാലുപേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. കൃഷ്ണപുരം അമ്പാടിയില്‍ പ്രസന്നന്‍ (44), പ്രഭാത് (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൃഷ്ണപുരം കാപ്പില്‍മേക്ക് ശ്രീരാഗത്തില്‍ മിഥുന്‍ (25), അഖിലേഷ് (27) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്നുള്ള ആക്രമണത്തിലാണ് ഇരുവര്‍ക്കും വെട്ടേറ്റത്.
അക്രമി സംഘം മിഥുനെ ആക്രമിക്കുമ്പോള്‍ തടസം പിടിക്കാന്‍ ചെന്നപ്പോഴാണ് അഖിലേഷിന് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞു
ആക്രമണത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞു.
Leave a Reply
You must be logged in to post a comment.