മണര്‍കാട് കസ്റ്റഡി ആത്മഹത്യ; രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
മണര്‍കാട് കസ്റ്റഡി ആത്മഹത്യ; രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
മണര്‍കാട് പോലീസ് സ്റ്റേഷനുള്ളില്‍ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒ സെബാസ്റ്റിയന് വര്‍ഗീസ്,എഎസ്ഐ പ്രസാദ് എന്നിവര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചത്.
മദ്യപിച്ച് ബഹളം വെച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത മണര്‍കാട് സ്വദേശി നവാസ് ആണ് ഇന്നലെ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചത്. മദ്യപിച്ച് വീട്ടിലുള്ളവരെ ആക്രമിച്ചതിനെ തുടര്‍ന്ന് പ്രൊട്ടക്റ്റീവ് കസ്ററഡി എന്ന നിലയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. രാത്രി തന്നെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് ഇയാളെ സ്റ്റേഷനിലെത്തിച്ചത്.
കസ്റ്റഡിയിലെടുത്ത നവാസിനെ സെല്ലില്‍ അടച്ചിരുന്നില്ല. ഇയാള്‍ ശുചിമുറിയില്‍ കയറിയത് ആരും കണ്ടിരുന്നുമില്ല. ഏകദേശം ഒന്നരമണിക്കൂറിന് ശേഷം, നവാസിനെ കാണാതായെന്ന് മനസിലായതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ ശുചിമുറിയില്‍ കയറിയതായി വ്യക്തമാകുന്നത്.
തുടര്‍ന്ന് ഇയാളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കോടതിയില്‍ കൊണ്ട് പോകുന്നതിന് തൊട്ട് മുന്‍പാണ് ആത്മഹത്യയെന്നും ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും മരിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
പൊലീസുകാരുടെ ഭാഗത്തുനിന്ന് ശ്രദ്ധക്കുറവുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം എസ് പി ഹരിശങ്കര്‍ ഇവരെ സസ്പെന്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കോട്ടയം എസ്.പി ഇന്നലെ വ്യക്തമാക്കിയിരുന്നു.
യുവാവിന്റെ മരണത്തില്‍ കുറ്റക്കാരായ എല്ലാ പൊലീസുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഉറപ്പുനല്‍കിയിരുന്നു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply