രണ്ട് സീരിയല്‍ താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു

രണ്ട് സീരിയല്‍ താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു

തെലങ്കാനയിലെ വിക്രമബാദിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് സീരീയല്‍ നടിമാര്‍ മരിച്ചു. സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഒരു ടലിവിഷന്‍ സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. വിക്രമാബാദിലെ അനന്തഗിരി കാട്ടിലെ ചിത്രീകരണം കഴിഞ്ഞ് ഹൈദരാബാദിലേയ്ക്ക് മടങ്ങുകയായിരുന്നു ഇവര്‍.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍വശത്ത് വന്ന ട്രക്കിനെ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ച് മാറ്റിയപ്പോള്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഭാര്‍ഗവി അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

അനുഷയെ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കാറിന്റെ ഡ്രൈവര്‍ ചക്രി, സഹായിയായ വിനയ് കുമാര്‍ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment