വാഗമണിലെ ന്യൂ ഇയര്‍ പാര്‍ട്ടിക്ക് മയക്കുമരുന്നുമായി പോയ യുവാക്കള്‍ കൊച്ചിയില്‍ പിടിയിലായി

drug seized in kochi | DJ party | Vagamon New Year | Palarivattam Police

വാഗമണിലെ ന്യൂ ഇയര്‍ പാര്‍ട്ടിക്ക് മയക്കുമരുന്നുമായി പോയ യുവാക്കള്‍ കൊച്ചിയില്‍ പിടിയിലായി കൊച്ചി: വാഗമണില്‍ വെച്ച് നടക്കുന്ന ന്യൂ ഇയര്‍ പാര്‍ട്ടിയിലേക്ക് ഉപയോഗിക്കാന്‍ വേണ്ടി മയക്കു മരുന്ന് കൊണ്ടുപോവുകയായിരുന്ന യുവാക്കളെ പാലാരിവട്ടം പോലീസ് പിടികൂടി. വാഗമണിലെ ഡി ജെ പാര്‍ട്ടിയിലേക്ക് കടത്തുകയായിരുന്ന മാരകമായ മയക്കുമരുന്നാണ് പിടികൂടിയത്. Also Read >> യുവ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത? ഇടപ്പള്ളി കണ്ടെങ്ങാട്ട് വീട്ടില്‍ ഗില്‍ബെര്‍ട്ടിന്റെ മകന്‍ ഗ്ലെന്‍ (25), പാലാരിവട്ടം നോര്‍ത്ത് ജനതാ റോഡ്‌ പോവെങ്കേരി പറമ്പില്‍ സുരേന്ദ്രന്‍റെ മകന്‍ വിഷ്ണു (24), എളമക്കര സുഭാഷ് നഗറില്‍ താമസിക്കുന്ന സലിമിന്റെ മകന്‍ യഷിയന്‍ (24) എന്നിവരെയാണ് പാലാരിവട്ടം സ് എച്ച് ഓ എസ് സനലും സംഘവും പിടികൂടിയത്. Also Read >> യുവാവിനെ കൊന്ന് ബൈക്കില്‍ കെട്ടി പാറക്കുളത്തിൽ താഴ്ത്തി കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ…

യുവ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത?

Dr Archana dead body Found Kottayam

യുവ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത? കോട്ടയം: വനിതാ ഡോക്ടറെ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പനച്ചിക്കാട് വെള്ളിയാക്കൽ വീട്ടിൽ ഡോ. അർച്ചന നായരെ (32)യാണ് സ്വന്തം ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Also Read >> റിസോര്‍ട്ടിലെ കിണറ്റില്‍ വീണ് യുവ ഡോക്ടര്‍ മരിച്ചു ശനിയാഴ്ച രാത്രിയിൽ അത്യാഹിതവിഭാഗത്തിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാർട്ടേഴ്‌സിലെത്തിയിരുന്നു. മാതാവിനോപ്പമായിരുന്നു ആശുപത്രിയോട്‌ ചേര്‍ന്നുള്ള ക്വാർട്ടേഴ്‌സില്‍ ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ മാതാവ് കോമളം പനച്ചിക്കാട്ടെ വീട്ടിലായിരുന്നു. Also Read >> യുവാവിനെ കൊന്ന് ബൈക്കില്‍ കെട്ടി പാറക്കുളത്തിൽ താഴ്ത്തി Also Read >> എയര്‍ഇന്ത്യാ വിമാനത്തില്‍ യുവാവിന്‍റെ നഗ്ന നടത്തം നിരവധി തവണ മാതാവ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ കോമളം ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ ക്വാർട്ടേഴ്‌സിൽ അന്വേഷിച്ച് എത്തിയെങ്കിലും വാതില്‍…

എയര്‍ഇന്ത്യാ വിമാനത്തില്‍ യുവാവിന്‍റെ ശരീര പ്രദര്‍ശനം; അമ്പരന്ന് യാത്രക്കാര്‍

എയര്‍ഇന്ത്യാ വിമാനത്തില്‍ യുവാവിന്‍റെ ശരീര പ്രദര്‍ശനം; അമ്പരന്ന് യാത്രക്കാര്‍ ലഖ്‌നൗ: പറക്കുകയായിരുന്ന എയര്‍ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരനായ യുവാവാണ് വസ്ത്രങ്ങള്‍ അഴിച്ച് കളഞ്ഞ് ശരീര പ്രദര്‍ശനം നടത്തിയത്. ദുബായില്‍ നിന്ന് 150 യാത്രക്കാരുമായി ലഖ്‌നൗവിലേക്ക് വന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. വിമാനത്തിന്‍റെ ഇടനാഴിയിലൂടെയാണ് ശരീരത്തിലെ വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും അഴിച്ച് ഇടനാഴിയിലൂടെ നടന്നത്. സംഭവം കണ്ടയുടന്‍ വിമാന ജീവനക്കാര്‍ ഇയാളെ സീറ്റില്‍ പിടിച്ചിരുത്തി ബന്ധിക്കുകയും ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിക്കുകയും ചെയ്തു. ശനിയാഴ്ചയാണ് സംഭവം. വിമാനം ലാന്‍ഡ്‌ ചെയ്തയുടനെ ഇയാളെ ലക്നോ പോലീസിന് കൈമാറി. Also Read : നാട്ടുകാര്‍ പിരിവിട്ട് വാങ്ങിയ കുരിശ്ശടി ഷോപ്പിംഗ് ക്ലോപ്ലക്‌സ് പണിയാന്‍ സ്വകാര്യ വ്യക്തിക്ക് വിറ്റു മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടി വാളാട് കുരിശ്ശടി സ്വകാര്യ വ്യക്തിക്ക് വിറ്റതിനെതിരെ വിശ്വാസികള്‍ രംഗത്ത്‌. നാട്ടുകാരും വിശ്വാസികളും പിരിവിട്ട് വാങ്ങിയതാണ് ഈ സ്ഥലം. കുരിശ്ശടി നില്‍ക്കുന്ന…

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

Kochi Crime Case | Two arrested for threatening business man in kochi | വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍ കൊച്ചി: എറണാകുളം മാര്‍ക്കെറ്റില്‍ വസ്ത്ര വ്യാപാനം നടത്തുന്ന വ്യാപാരിയെ ഇന്റര്‍നെറ്റ്‌ കാള്‍ വഴി മുപ്പത് ലക്ഷം ആവശ്യപ്പെട്ട പ്രതികള്‍ പിടിയില്‍. Also Read >> എയര്‍ഇന്ത്യാ വിമാനത്തില്‍ യുവാവിന്‍റെ നഗ്ന നടത്തം എളമക്കര മേനോന്‍ പറമ്പ് ലൈനില്‍ ശ്രാമ്പിക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അബ്ദുല്‍ മനാഫിന്റെ മകന്‍ മുഹമ്മദ്‌ സിദ്ദിക്ക്, എളമക്കര സ്വമിപ്പടി മാളിയേക്കല്‍ വീട്ടില്‍ നാസറിന്റെ മകന്‍ നസീബ് എന്നിവരാണ് പിടിയിലായത്. Also Read >> നവാഗത സംവിധായകന്‍ സലീഷ് വെട്ടിയാട്ടില്‍ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന പുതിയ ചിത്രം ചെപ്പി ചിത്രീകരണം 31 ന് കൊച്ചിയില്‍ തുടങ്ങും  പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് വ്യാപാരിയില്‍ നിന്നും തുക ആവശ്യപ്പെട്ടത്. വിദേശത്തുനിന്നും നാട്ടിലെത്തിയ സുഹൃര്‍ത്തിന്റെ ഫോണില്‍ നിന്നും ഇന്റര്‍നെറ്റ്‌ കോള്‍ ആപ്ലിക്കേഷന്‍റെ യൂസര്‍ നെയിമും പാസ്സ്‌വേര്‍ഡും…

എയര്‍ഇന്ത്യാ വിമാനത്തില്‍ യുവാവിന്‍റെ നഗ്ന നടത്തം

എയര്‍ഇന്ത്യാ വിമാനത്തില്‍ യുവാവിന്‍റെ നഗ്ന നടത്തം ലഖ്‌നൗ: പറക്കുകയായിരുന്ന എയര്‍ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരനായ യുവാവ് വസ്ത്രങ്ങള്‍ അഴിച്ച് കളഞ്ഞ് പൂര്‍ണ്ണ നഗ്നനായി നടന്നു. ദുബായില്‍ നിന്ന് 150 യാത്രക്കാരുമായി ലഖ്‌നൗവിലേക്ക് വന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. വിമാനത്തിന്‍റെ ഇടനാഴിയിലൂടെയാണ് വസ്ത്രങ്ങള്‍ അഴിച്ച് പൂര്‍ണ്ണ നഗ്നനായി അങ്ങോട്ടും ഇങ്ങോട്ടും നടന്നത്. സംഭവം കണ്ടയുടന്‍ വിമാന ജീവനക്കാര്‍ ഇയാളെ സീറ്റില്‍ പിടിച്ചിരുത്തി ബന്ധിക്കുകയും ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിക്കുകയും ചെയ്തു. ശനിയാഴ്ചയാണ് സംഭവം. വിമാനം ലാന്‍ഡ്‌ ചെയ്തയുടനെ ഇയാളെ ലക്നോ പോലീസിന് കൈമാറി. Also Read : നാട്ടുകാര്‍ പിരിവിട്ട് വാങ്ങിയ കുരിശ്ശടി ഷോപ്പിംഗ് ക്ലോപ്ലക്‌സ് പണിയാന്‍ സ്വകാര്യ വ്യക്തിക്ക് വിറ്റു മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടി വാളാട് കുരിശ്ശടി സ്വകാര്യ വ്യക്തിക്ക് വിറ്റതിനെതിരെ വിശ്വാസികള്‍ രംഗത്ത്‌. നാട്ടുകാരും വിശ്വാസികളും പിരിവിട്ട് വാങ്ങിയതാണ് ഈ സ്ഥലം. കുരിശ്ശടി നില്‍ക്കുന്ന രണ്ടു…

എയര്‍ഇന്ത്യാ വിമാനത്തില്‍ യുവാവിന്‍റെ നഗ്ന നടത്തം

എയര്‍ഇന്ത്യാ വിമാനത്തില്‍ യുവാവിന്‍റെ നഗ്ന നടത്തം ലഖ്‌നൗ: പറക്കുകയായിരുന്ന എയര്‍ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരനായ യുവാവ് വസ്ത്രങ്ങള്‍ അഴിച്ച് കളഞ്ഞ് പൂര്‍ണ്ണ നഗ്നനായി നടന്നു. ദുബായില്‍ നിന്ന് 150 യാത്രക്കാരുമായി ലഖ്‌നൗവിലേക്ക് വന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. വിമാനത്തിന്‍റെ ഇടനാഴിയിലൂടെയാണ് വസ്ത്രങ്ങള്‍ അഴിച്ച് പൂര്‍ണ്ണ നഗ്നനായി അങ്ങോട്ടും ഇങ്ങോട്ടും നടന്നത്. സംഭവം കണ്ടയുടന്‍ വിമാന ജീവനക്കാര്‍ ഇയാളെ സീറ്റില്‍ പിടിച്ചിരുത്തി ബന്ധിക്കുകയും ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിക്കുകയും ചെയ്തു. ശനിയാഴ്ചയാണ് സംഭവം. വിമാനം ലാന്‍ഡ്‌ ചെയ്തയുടനെ ഇയാളെ ലക്നോ പോലീസിന് കൈമാറി. ദുബായില്‍ നിന്ന് 150 യാത്രക്കാരുമായി ലഖ്‌നൗവിലേക്ക് വന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. വിമാനത്തിന്‍റെ ഇടനാഴിയിലൂടെയാണ് വസ്ത്രങ്ങള്‍ അഴിച്ച് പൂര്‍ണ്ണ നഗ്നനായി അങ്ങോട്ടും ഇങ്ങോട്ടും നടന്നത്.

നാട്ടുകാര്‍ പിരിവിട്ട് വാങ്ങിയ കുരിശ്ശടി ഷോപ്പിംഗ് ക്ലോപ്ലക്‌സ് പണിയാന്‍ സ്വകാര്യ വ്യക്തിക്ക് വിറ്റു

നാട്ടുകാര്‍ പിരിവിട്ട് വാങ്ങിയ കുരിശ്ശടി ഷോപ്പിംഗ് ക്ലോപ്ലക്‌സ് പണിയാന്‍ സ്വകാര്യ വ്യക്തിക്ക് വിറ്റു മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടി വാളാട് കുരിശ്ശടി സ്വകാര്യ വ്യക്തിക്ക് വിറ്റതിനെതിരെ വിശ്വാസികള്‍ രംഗത്ത്‌. നാട്ടുകാരും വിശ്വാസികളും പിരിവിട്ട് വാങ്ങിയതാണ് ഈ സ്ഥലം. കുരിശ്ശടി നില്‍ക്കുന്ന രണ്ടു സെന്റ്‌ സ്ഥലമാണ് ഷോപ്പിംഗ് ക്ലോപ്ലക്‌സ് പണിയാനായി വിറ്റത്. ഇടവക വികാരിയുടെ സഹായത്തോടെയാണ് വില്‍പ്പന നടന്നത്. വില്‍പ്പന റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി ബിഷപ്പ് ജോസ് പോരുന്നേടത്തെ സമീപിച്ചെങ്കിലും പെരുന്നെടം ഇവരുടെ ആവശ്യം തള്ളി. ഇതോടെയാണ് വിശ്വാസികള്‍ പ്രതിഷേധവുമായി രംഗതെത്തിയത്. 40 വര്‍ഷം മുമ്പാണ് നാട്ടുകാര്‍ പിരിവിട്ട് പ്രശാന്തിഗിരി ഇടവകയുടെ ഭാഗമായി ഭൂമി വാങ്ങി കുരിശ്ശടി സ്ഥാപിച്ചത്. എന്നാല്‍ ഇടവക വികാരി ഫാ. ചാക്കോ വാഴക്കാല രണ്ടാഴ്ച്ച മുമ്പ് ഈ ഭൂമി വിറ്റതായാണ് ആരോപണം. അതേസമയം വില്‍പ്പന ഫാ ചാക്കോ വാഴക്കാലയുടെ മാത്രം തീരുമാനമെന്നാണ് മാനന്തവാടി രൂപതയുടെ വിശദീകരണം.…

തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സ

Free treatment at Ayurveda Medical College Thripunithura

തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സ കൊച്ചി: തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളജാശുപത്രിയിൽ ദഹന സംബന്ധമായ രോഗങ്ങൾക്ക് ഒന്നാം നമ്പർ ഒപി യിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ സൗജന്യ ചികിത്സ ലഭിക്കും. തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾക്ക് രണ്ടാം നമ്പർ ഒ.പി.യിൽ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 8 മുതൽ 1 വരെയും, പ്രമേഹ ജന്യ നേത്ര രോഗങ്ങൾക്ക് എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചക്ക് 1 മുതൽ 4 വരെയും സൗജന്യ ചികിത്സ ലഭ്യമാണ്. രോഗികൾ ഈ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു

Nurses Job Abroad Norka Roots | ഇംഗ്‌ളണ്ടിലെ ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു

Nurses Job Abroad Norka Roots

ഇംഗ്‌ളണ്ടിലെ ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി./ജി.എന്‍.എം നഴ്‌സ്മാര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഐ.ഇ.എല്‍.റ്റി.എസ് അക്കാഡമിക്കിന് റൈറ്റിങ്ങില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ 7 ഉം സ്‌കോറിങ് അല്ലെങ്കില്‍ ഒ.ഇ.റ്റി.ബി ഗ്രേഡ് നേടിയവര്‍ക്കാണ് ആദ്യ ബാച്ചില്‍ നിയമനം. ഐ.ഇ.എല്‍.റ്റി. എസില്‍ 6 സ്‌കോറിങ്ങുള്ളവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന് ഫീസീടാക്കി പരിശീലനം നല്‍കും. Also Read >> നവാഗത സംവിധായകന്‍ സലീഷ് വെട്ടിയാട്ടില്‍ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന പുതിയ ചിത്രം ചെപ്പി ചിത്രീകരണം 31 ന് കൊച്ചിയില്‍ തുടങ്ങും മതിയായ സ്‌കോറിങ്ങ് ലഭിക്കുന്നവര്‍ക്ക് കോഴ്‌സ് ഫീസ് പൂര്‍ണ്ണമായും തിരികെ നല്‍കുന്നതാണ്. അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍.എച്ച് എസ്. ഫൗണ്ടേഷന്‍ നടത്തുന്ന യോഗ്യതാപരീക്ഷ വിജയിക്കണം. ആദ്യബാച്ചിന് 2019 ജനുവരി 9 ന് അഭിമുഖം നടക്കും. ആദ്യഘട്ടത്തില്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് നിയമനം. ശമ്പളം പ്രതിവര്‍ഷം ബാന്‍ഡ്…

യുവാവിനെ കൊന്ന് ബൈക്കില്‍ കെട്ടി പാറക്കുളത്തിൽ താഴ്ത്തി

Missing Mukesh dead body Forunf in Vazhoor

യുവാവിനെ കൊന്ന് ബൈക്കില്‍ കെട്ടി പാറക്കുളത്തിൽ താഴ്ത്തി കോട്ടയം: യുവാവിനെ കൊന്ന് ബൈക്കില്‍ കെട്ടി പാറക്കുളത്തിൽ താഴ്ത്തി. തലയുടെ ഭാഗം വെള്ളത്തിൽ പൊങ്ങി നിൽക്കുന്നതു കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ തിരിച്ചറിയൽ രേഖയിൽ നിന്നാണ് മരിച്ചത് ആലപ്പുഴ കൈനകരി സ്വദേശി മുകേഷാണെന്ന് തിരിച്ചറിഞ്ഞത്. Also Read >> നവാഗത സംവിധായകന്‍ സലീഷ് വെട്ടിയാട്ടില്‍ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന പുതിയ ചിത്രം ചെപ്പി ചിത്രീകരണം 31 ന് കൊച്ചിയില്‍ തുടങ്ങും ബൈക്കിനോട് ചേർത്ത് അരഭാഗം ചരട് കൊണ്ട് ബന്ധിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക വിവരം. ആശാരിപ്പണിക്കാരനായ മുകേഷിനെ ഈ മാസം 27 മുതല്‍ കാണാനില്ലായിരുന്നു. മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കറുകച്ചാല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. Also Read >> വൈറലായി മംമ്തയുടെ സാഹസിക ചാട്ടം യുവാവിനെ…