“വിഷമിക്കേണ്ട എല്ലാം ശരിയാകും” ഏഴാം ക്ലാസുകാരിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

"വിഷമിക്കേണ്ട എല്ലാം ശരിയാകും" ഏഴാം ക്ലാസുകാരിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു l vishamikkenda ellam seriyakum l Latest Malayalam News l Kerala News l Malayalam Film News l l Rashtrabhoomi

“വിഷമിക്കേണ്ട എല്ലാം ശരിയാകും” ഏഴാം ക്ലാസുകാരിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു കൊച്ചി: ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികൾക്കിടയിൽ മാളവിക അലീക്ക എന്ന ഏഴാം ക്ലാസുകാരി വച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദുരിതബാധിതർക്കായി വിദ്യാലയത്തിൽ ശേഖരിച്ച സാധനങ്ങൾക്കൊപ്പമാണ് “വിഷമിക്കേണ്ട എല്ലാം ശരിയാകും” എന്ന കുറിപ്പ് എഴുതി വച്ചത്. ഹൈദരാബാദിലെ ടൈംസ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് മാളവിക. കോഴിക്കോട് മാങ്കാവ് പട്ടേൽതാഴം സ്വദേശിയായ രഘു അലീക്കലിയും സോണിയുമാണ് മാളവികയുടെ രക്ഷകർത്താക്കൾ. കേരളത്തിൽ വെള്ളപ്പൊക്കം എന്ന് കേട്ടപ്പോൾ ആകെ വിഷമത്തിലായിരുന്നു. കേരളത്തിലെ ദുരിതബാധിതർക്ക് വിദ്യാലയത്തിൽ നിന്നും അവശ്യസാധനങ്ങൾ കൊടുക്കാൻ തീരുമാനിച്ചതിനെ ഭാഗമായി കുട്ടികളോടും തങ്ങളാൽ കഴിയുന്നത് കൊണ്ടുവരാൻ സ്കൂൾ അധികൃതർ നിർദ്ദേശിച്ചു. ഇതുപ്രകാരം രണ്ടുദിവസം കൊണ്ട് സ്വരുക്കൂട്ടിയ വിവിധ സാധനങ്ങളാണ് മാളവിക സ്കൂളിൽ ഏൽപ്പിച്ചത്. അമ്മയോട് പറഞ്ഞ തന്‍റെ കൊച്ചു ബുദ്ധിയിൽ തോന്നിയ സാധനങ്ങൾ…

കാസര്‍ഗോഡ്‌ ഒളിച്ചോട്ടം പൊളിഞ്ഞു ; ഭര്‍ത്താവിനേയും പോലീസിനേയും പറഞ്ഞു പറ്റിച്ച് യുവതിയുടെ ഒളിച്ചോട്ടം

കാസര്‍ഗോഡ്‌ ഒളിച്ചോട്ടം പൊളിഞ്ഞു ; ഭര്‍ത്താവിനേയും പോലീസിനേയും പറഞ്ഞു പറ്റിച്ച് യുവതിയുടെ ഒളിച്ചോട്ടം അക്രമി സംഘം വീട്ടിലെത്തിയ വിവരം അവൾ ഭര്‍ത്താവിനെ വിളിച്ച്‌ അറിയിച്ചു, കഴുത്ത് മുറിച്ച ചിത്രം ഭർത്താവിന്റെ ഫോണിലേയ്ക്ക് അയച്ചു, പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആക്കി വച്ചു. ഒളിച്ചോട്ട നാടകത്തിന് ഒടുവിൽ യുവതിയും കാമുകനും അറസ്റ്റിലായി. കാസർഗോഡ് കാഞ്ഞങ്ങാട് ചിറ്റാരിക്കാലില്‍ ആക്രി കച്ചവടക്കാർ അമ്മയെയും കുഞ്ഞിനെയും തട്ടികൊണ്ടുപോയി എന്ന് പ്രചരിച്ച സംഭവം യുവതിയുടെയും കാമുകന്റെയും ഒളിച്ചോട്ട നാടകമായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇന്ന് രാവിലെ കാറിലെത്തിയ അജ്ഞാതസംഘം അമ്മയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി. തന്റെ ഭാര്യ മീനു (22)വിനെയും ഇവരുടെ മൂന്ന് വയസുള്ള മകനെയും തട്ടിക്കൊണ്ടുപോയതെന്ന് കാട്ടി ബൈക്ക് മെക്കാനിക്കായ കൈതവേലില്‍ മനുവാണ് പരാതി നല്‍കിയത്. വിനു.സി.കെ എന്ന യുവാവുവിനോടൊപ്പമാണ് യുവതി ഒളിച്ചോടിയത്.അക്രമി സംഘം വീട്ടിലെത്തിയ വിവരം മീനു ഭര്‍ത്താവിനെ ഫോണില്‍…

ക്രിക്കറ്റ് കളിക്കാര്‍ക്കെതിരെ കെ സി എ യുടെ അച്ചടക്ക നടപടി; പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണം

ക്രിക്കറ്റ് കളിക്കാര്‍ക്കെതിരെ കെ സി എ യുടെ അച്ചടക്ക നടപടി; പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണം l kerala ranji trophy team members suspended kca l Latest Malayalam Film News l l Rashtrabhoomi

ക്രിക്കറ്റ് കളിക്കാര്‍ക്കെതിരെ കെ സി എ യുടെ അച്ചടക്ക നടപടി; പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണം തിരുവനന്തപുരം: ക്യാപ്റ്റനെതിരെ ഒപ്പുശേഖരണം നടത്തിയ കളിക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ ഭാരവാഹികളുടെ യോഗമാണ് തീരുമാനമെടുത്തത്. സംഭവത്തില്‍ ഓഗസ്റ്റ് 11 ന് കളിക്കാരില്‍ നിന്നും വ്യക്തിപരമായി തെളിവെടുത്തതിന്റെയും 13ന് നല്‍കിയ ഷോക്കോസ് നോട്ടീസിന്റെ മറുപടിയും യോഗം പരിശോധിച്ചു. ഇതില്‍ നിന്നും കളിക്കാര്‍ ഐക്യവും സ്ഥിരതയും അസോസിയേഷന്റെ താത്പര്യങ്ങളും ഹനിക്കുന്നതായും ക്യാപ്റ്റനെതിരെ ഒപ്പുശേഖരണം നടത്തിയതായും കണ്ടെത്തി. ക്യാപ്റ്റനെയും കെസിഎയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ലക്ഷ്യത്തോടെയാണിതെന്നും കണ്ടെത്തി. തുടര്‍ന്ന് പെരുമാറ്റ ദൂഷ്യത്തിന് പിഴ ചുമത്താന്‍ യോഗം ഏകകണ്ഠമായി തീരുമാനിച്ചു. റൈഫി വിന്‍സെന്റ് ഗോമസ്, സന്ദീപ് എസ് വാര്യര്‍, രോഹന്‍ പ്രേം, ആസിഫ് കെ.എം, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ക്ക് അടുത്ത മൂന്ന് ബിസിസിഐ…

കൂട്ടുകാരുടെ മുന്നില്‍ സൈക്കളില്‍ ചെത്തി സ്കൂളില്‍ പോകാനിരുന്ന ആര്യന്‍ ; പക്ഷേ…

കൂട്ടുകാരുടെ മുന്നില്‍ സൈക്കളില്‍ ചെത്തി സ്കൂളില്‍ പോകാനിരുന്ന ആര്യന്‍ ; #പക്ഷേ... l collector kanan arya ethiyathu swantham kudukkayumaayi l Latest Malayalam Film News l l Rashtrabhoomi

കൂട്ടുകാരുടെ മുന്നില്‍ സൈക്കളില്‍ ചെത്തി സ്കൂളില്‍ പോകാനിരുന്ന ആര്യന്‍ ; പക്ഷേ… സൈക്കിളില്‍ പറക്കാനായിരുന്നു കോടന്നൂര്‍ കുറുമ്പായിലെ ആര്യന് മോഹം. അതിനാണ് പണകുടുക്കയില്‍ ചില്ലിത്തുട്ടുകള്‍ സ്വരൂപീച്ചത്. പക്ഷേ പ്രളയം സമപ്രായക്കാരെയും സഹജീവികളെയും സങ്കടത്തിലാഴ്ത്തിയത് ടെലിവിഷനിലും പത്രത്തിലും കണ്ടപ്പോള്‍ ആര്യന്‍റെ മനസ്സലിഞ്ഞു. തന്‍റെ മോഹകുടുക്ക ദുരിതാശ്വാസത്തിനായി നല്‍കാന്‍ ആ കുഞ്ഞ് തീരുമാനിച്ചു. അമ്മാടം സെന്‍റ് ആന്‍റണീസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ്സുക്കാരാനായ ആര്യന്‍ ക്ലാസ്സ് ടീച്ചര്‍ ജിന്‍സിയോടാണീ കാര്യം ആദ്യം പറഞ്ഞത്. തുടര്‍ന്ന് ആര്യന്‍റെ ആഗ്രഹം ഹെഡ്മാസ്റ്ററോടും പി ടി എ അധികൃതരേയും അറിയിച്ചതോടെ ജില്ലാ കളക്ടര്‍ ടി വി അനുപമയെ നേരിട്ടേല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ കളക്ടറുടെ ചേമ്പറിലെത്തിയെ ആര്യന്‍ തന്‍റെ മോഹകുടുക്ക ജില്ലാ കളക്ടര്‍ ടി വി അനുപമയെ ഏല്‍പ്പിച്ചു. മാതാപിതാക്കളായ സുനിത പ്രദീപ്, ഹെഡ്മാസ്റ്റര്‍ സ്റ്റെയിനി ചാക്കോ, പി ടി എ പ്രസിഡണ്ട് ബിജു…

പ്രമുഖ കമ്പനിയുടെ പേരില്‍ പ്രളയദുരന്തത്തിൽപ്പെട്ടവരെ തട്ടിപ്പിനിരയാക്കുന്നു

പ്രമുഖ കമ്പനിയുടെ പേരില്‍ പ്രളയദുരന്തത്തിൽപ്പെട്ടവരെ തട്ടിപ്പിനിരയാക്കുന്നു കൊച്ചി: സംസ്ഥാനത്ത് പ്രമുഖ കമ്പനിയുടെ പേരില്‍ വന്‍ തട്ടിപ്പ്. പ്രളയദുരന്തത്തില്‍പ്പെട്ടവരെയാണ് തട്ടിപ്പിനിരയായത്. ഇന്‍ഷ്വറന്‍സ് ഇടപാടുകാരാണു തട്ടിപ്പുമായി രംഗത്തിറങ്ങിയത്. ബിസിനസ് നശിച്ചവര്‍ക്കു നഷ്ടപരിഹാരം ലഭിക്കാന്‍ ലക്ഷങ്ങള്‍ കോഴ ആവശ്യപ്പെട്ടുള്ള ഇടനിലക്കാരന്റെ ഇടപെടലോടെയാണ് തട്ടിപ്പിന് തുടക്കമിട്ടത്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്‍ഷ്വറന്‍സ് സര്‍വേയര്‍ ഉമ മഹേശ്വരറാവു കൊച്ചിയില്‍ അറസ്റ്റിലായിരുന്നു. മുംബൈ ആസ്ഥാനമായ കമ്പനിയുടെ സര്‍വേയറാണ് ഉമ മഹേശ്വരറാവു. ഇയാളുടെ താമസസ്ഥലം പൊലീസ് റെയ്ഡ് ചെയ്തു.ലഭിക്കാനിടയുള്ള നഷ്ടപരിഹാരത്തിന്റെ 40 ശതമാനം തുക മുന്‍കൂര്‍ നല്‍കിയാലേ നഷ്ടക്കണക്ക് കമ്പനിക്ക് അയക്കൂവെന്നാണ് എല്ലാം നഷ്ടപെട്ടവരോടുള്ള ഭീഷണി. നാലു ജില്ലകളില്‍ നിന്നുള്ള ബിസിനസുകാരില്‍ നിന്നാണ് ഇയാള്‍ കോഴ ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കില്‍ ഫയല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് അയക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. മഹേശ്വരറാവുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇത്തരത്തില്‍ നിരവധി സര്‍വേയര്‍മാര്‍ തട്ടിപ്പ്…

പണം ദുരിതബാധിതര്‍ക്ക് തന്നെ ലഭിക്കണം, ആവശ്യമെങ്കില്‍ പ്രത്യേക സംവിധാനം രൂപവല്‍ക്കരിക്കണം: ഹൈക്കോടതി

പണം ദുരിതബാധിതര്‍ക്ക് തന്നെ ലഭിക്കണം ; ആവശ്യമെങ്കില്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി l relief fund should be transparent says high court l Latest Malayalam Film News l l Rashtrabhoomi

പണം ദുരിതബാധിതര്‍ക്ക് തന്നെ ലഭിക്കണം, ആവശ്യമെങ്കില്‍ പ്രത്യേക സംവിധാനം രൂപവല്‍ക്കരിക്കണം: ഹൈക്കോടതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ലഭിക്കുന്ന തുക പൂര്‍ണമായും പ്രളയബാധിതര്‍ക്കുവേണ്ടി വിനിയോഗിക്കണന്നും ആവശ്യമെങ്കില്‍ ഇതിനായി പ്രത്യേക സംവിധാനം രൂപവല്‍ക്കരിക്കണമെന്നും ഹൈക്കോടതി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരുടെ വിശ്വാസം ആര്‍ജിക്കാന്‍ ഇത്തരം സംവിധാനത്തിന് കഴിയുമെന്നും കോടതി നിരീക്ഷിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് തുക വിനിയോഗിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. പ്രളയദുരിതാശ്വാസത്തിനെന്ന പേരില്‍ മറ്റു സംഘടനകള്‍ സമാഹരിക്കുന്ന തുകയും ഇതേ ആവശ്യത്തിനു തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ സംവിധാനമുണ്ടോയെന്നും കോടതി ആരാഞ്ഞു. ഈ തുക സിഎജി ഓഡിറ്റിങ്ങിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ലഭിച്ച ഒരു രൂപ പോലും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക ഒറ്റയ്ക്ക് കണ്ടെത്താനാവില്ലെന്നും വിദേശസഹായത്തിനുള്ള…

പ്രണയ നൈരാശ്യം : മദ്യപിച്ച് പുഴയിലേക്ക് ചാടിയ യുവാവിനെ അമ്പതു ദിവസമായിട്ടും കണ്ടെത്താനായില്ല

പ്രണയ നൈരാശ്യം : മദ്യപിച്ച് പുഴയിലേക്ക് ചാടിയ യുവാവിനെ അമ്പതു ദിവസമായിട്ടും കണ്ടെത്താനായില്ല മലപ്പുറം: എടശ്ശേരിക്കടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ അമ്പത് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. അരീക്കോട് വാവൂര്‍ വെട്ടുപാറ ചെറുകുളത്തില്‍ സാമിക്കുട്ടിയുടെ മകന്‍ അനൂപ് എന്ന അരുണ്‍ (24)നെയാണ് കാണാതായത്. ഇക്കഴിഞ്ഞ ജൂലൈ എട്ടിന് രാത്രിയായിരുന്നു സംഭവം. പ്രണയ നിരാശയില്‍ മദ്യപിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് അനൂപ് ചാലിയാറിനു കുറുകെ കീഴുപറമ്പിനെയും വാഴക്കാടിനെയും ബന്ധിപ്പിക്കുന്ന എടശ്ശേരിക്കടവ് പാലത്തില്‍ നിന്നും ചാടിയത്. മണല്‍ തൊഴിലാളികളും നാട്ടുകാരും തെരച്ചില്‍ നടത്തി കണ്ടെത്താത്തതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. അരീക്കോട് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലും ഫലം കണ്ടില്ല. തുടര്‍ന്ന് മുക്കത്തു നിന്നും മലപ്പുറത്തു നിന്നും ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തി വ്യാപകമായ തെരച്ചില്‍ നടത്തി.മണല്‍ തൊഴിലാളിയായ അനൂപ് നീന്തലില്‍ വിദഗ്ധനായിരുന്നു. അതു കൊണ്ടു തന്നെ പാലത്തില്‍ നിന്ന് ചാടിയ…

സത്യങ്ങള്‍ പറയാതെ പോയ സൗമ്യയുടെ മരണത്തില്‍ ദുരൂഹതയേറുന്നു

ചില സത്യങ്ങള്‍ മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്താനുണ്ട് ; ആരേയും കൊന്നിട്ടില്ലെന്ന് സൗമ്യയുടെ ആത്മഹത്യാകുറിപ്പ് ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ കണ്ണൂര്‍: മകളെയും മാതാപിതാക്കളെയും ഉള്‍പ്പെടെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലിലായിരുന്ന പ്രതി സൗമ്യ താന്‍ ആരെയും കൊലപ്പെടുത്തിയില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ എഴുതിയതിലൂടെ പിണറായി കൂട്ടക്കൊലക്കേസിൽ ദുരൂഹതകൾ ബാക്കിയാകുന്നു. താന്‍ നിരപരാധിയാണെന്നും ചില സത്യങ്ങള്‍ മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തുമെന്നും ജയിലില്‍ സന്ദര്‍ശിച്ച ലീഗല്‍ സര്‍വീസസ് അതോറിട്ടി അംഗങ്ങളോട് സൗമ്യ നേരത്തെ പറഞ്ഞിരുന്നു. അതിന് അവസരം ലഭിക്കും മുമ്പേയാണു ജീവനൊടുക്കിയത്. ഇതു ചൂണ്ടിക്കാട്ടിയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു സഹോദരി സന്ധ്യ അടക്കമുള്ള ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലെത്തിയത്. 21 തടവുകാരും 29 ജീവനക്കാരുമാണ് ജയിലിലുണ്ടായിരുന്നത്. ജയില്‍ സൂപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും ഒരുമിച്ച് അവധിയെടുത്തതും സൗമ്യയുടെ ആത്മഹത്യയിൽ ദുരൂഹത ഉയര്‍ത്തുന്നു. തടവുകാരിയാണു മരിച്ചനിലയില്‍ ഈ പ്രതിയെ കണ്ടെത്തിയത്. ഇതിനു ശേഷമാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ആത്മഹത്യാക്കുറിപ്പിനു പുറമെ ജയിലില്‍ വച്ച്…

ദുരിതബാധിതര്‍ക്കായി സഹോദരങ്ങളുടെ സംഭാവന ; കണ്ടു പഠിക്കണം പലതും

ദുരിതബാധിതര്‍ക്കായി സഹോദരങ്ങളുടെ സംഭാവന ; കണ്ടു പഠിക്കണം പലതും എന്റെ അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ 50 ലക്ഷം വിലവരുന്ന ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു… അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്’? ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ സംഭാവന ചര്‍ച്ചയാകുന്നു… : ‘എന്റെ അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ 50 ലക്ഷം വിലവരുന്ന ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു’ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനി നല്‍കിയ സംഭാവന ചര്‍ച്ചയാകുന്നു. പയ്യന്നൂര്‍ ഷേണായ് സ്മാരക ഗവഃ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ സ്വാഹയും അനിയൻ ബഹ്മയും ആണ് സംഭാവന നൽകി താരങ്ങളായിരിക്കുന്നത്. സ്ഥലം നല്‍കാന്‍ അച്ഛന്റെ സമ്മതം കിട്ടിയെന്നും ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയണമെന്നും…

ആഗ്രഹിച്ച സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം ദുരിതബാധിതര്‍ക്ക് നല്‍കി ; സൗജന്യമായി സൈക്കിള്‍ നല്‍കി ഹീറോ

ആഗ്രഹിച്ച സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം ദുരിതബാധിതര്‍ക്ക് നല്‍കി ; സൗജന്യമായി സൈക്കിള്‍ നല്‍കി ഹീറോ വില്ലുപുരം: കേരളത്തിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവർക്കായി സംഭാവന ചെയ്തു മാതൃക കാണിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ അനുപ്രിയ എന്ന ഒമ്പതുവയസ്സുകാരി. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട വാര്‍ത്തയും ദൃശ്യങ്ങളും ടെലിവിഷനില്‍ കണ്ടതോടെ ആ ഒമ്പതു വയസ്സുകാരി തന്റെ പക്കലുള്ള 9000 രൂപ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സ്വന്തമായി ഒരു സൈക്കിള്‍ വാങ്ങുന്നതിനായി നാലു വര്‍ഷമായി അവള്‍ കൂട്ടിവെച്ചതായിരുന്നു ആ പണം. അനുപ്രിയയുടെ നന്‍മയറിഞ്ഞ സൈക്കിള്‍ കമ്പനി ശരിക്കും അവളാഗ്രഹിച്ച സൈക്കിള്‍ സൗജന്യമായി നല്‍കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു കുട്ടിയെ ഞെട്ടിച്ചു കളഞ്ഞു. അനുപ്രിയയുടെ മനുഷ്യത്വപൂര്‍ണമായ ഈ നടപടിയെ അഭിനന്ദിക്കുന്നതായും അവള്‍ക്ക് ഒരു പുത്തന്‍ സൈക്കിള്‍ സൗജന്യമായി നല്‍കുമെന്നും ഹീറോ സൈക്കള്‍സ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പ്രഖ്യാപിച്ചു. പ്രിയപ്പെട്ട…