“വിഷമിക്കേണ്ട എല്ലാം ശരിയാകും” ഏഴാം ക്ലാസുകാരിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

"വിഷമിക്കേണ്ട എല്ലാം ശരിയാകും" ഏഴാം ക്ലാസുകാരിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു l vishamikkenda ellam seriyakum l Latest Malayalam News l Kerala News l Malayalam Film News l l Rashtrabhoomi

“വിഷമിക്കേണ്ട എല്ലാം ശരിയാകും” ഏഴാം ക്ലാസുകാരിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു കൊച്ചി: ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികൾക്കിടയിൽ മാളവിക അലീക്ക എന്ന ഏഴാം ക്ലാസുകാരി വച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദുരിതബാധിതർക്കായി വിദ്യാലയത്തിൽ ശേഖരിച്ച സാധനങ്ങൾക്കൊപ്പമാണ് “വിഷമിക്കേണ്ട എല്ലാം ശരിയാകും” എന്ന കുറിപ്പ് എഴുതി വച്ചത്. ഹൈദരാബാദിലെ ടൈംസ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് മാളവിക. കോഴിക്കോട് മാങ്കാവ് പട്ടേൽതാഴം സ്വദേശിയായ രഘു അലീക്കലിയും സോണിയുമാണ് മാളവികയുടെ രക്ഷകർത്താക്കൾ. കേരളത്തിൽ വെള്ളപ്പൊക്കം എന്ന് കേട്ടപ്പോൾ ആകെ വിഷമത്തിലായിരുന്നു. കേരളത്തിലെ ദുരിതബാധിതർക്ക് വിദ്യാലയത്തിൽ നിന്നും അവശ്യസാധനങ്ങൾ കൊടുക്കാൻ തീരുമാനിച്ചതിനെ ഭാഗമായി കുട്ടികളോടും തങ്ങളാൽ കഴിയുന്നത് കൊണ്ടുവരാൻ സ്കൂൾ അധികൃതർ നിർദ്ദേശിച്ചു. ഇതുപ്രകാരം രണ്ടുദിവസം കൊണ്ട് സ്വരുക്കൂട്ടിയ വിവിധ സാധനങ്ങളാണ് മാളവിക സ്കൂളിൽ ഏൽപ്പിച്ചത്. അമ്മയോട് പറഞ്ഞ തന്‍റെ കൊച്ചു ബുദ്ധിയിൽ തോന്നിയ സാധനങ്ങൾ…

കാസര്‍ഗോഡ്‌ ഒളിച്ചോട്ടം പൊളിഞ്ഞു ; ഭര്‍ത്താവിനേയും പോലീസിനേയും പറഞ്ഞു പറ്റിച്ച് യുവതിയുടെ ഒളിച്ചോട്ടം

കാസര്‍ഗോഡ്‌ ഒളിച്ചോട്ടം പൊളിഞ്ഞു ; ഭര്‍ത്താവിനേയും പോലീസിനേയും പറഞ്ഞു പറ്റിച്ച് യുവതിയുടെ ഒളിച്ചോട്ടം അക്രമി സംഘം വീട്ടിലെത്തിയ വിവരം അവൾ ഭര്‍ത്താവിനെ വിളിച്ച്‌ അറിയിച്ചു, കഴുത്ത് മുറിച്ച ചിത്രം ഭർത്താവിന്റെ ഫോണിലേയ്ക്ക് അയച്ചു, പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആക്കി വച്ചു. ഒളിച്ചോട്ട നാടകത്തിന് ഒടുവിൽ യുവതിയും കാമുകനും അറസ്റ്റിലായി. കാസർഗോഡ് കാഞ്ഞങ്ങാട് ചിറ്റാരിക്കാലില്‍ ആക്രി കച്ചവടക്കാർ അമ്മയെയും കുഞ്ഞിനെയും തട്ടികൊണ്ടുപോയി എന്ന് പ്രചരിച്ച സംഭവം യുവതിയുടെയും കാമുകന്റെയും ഒളിച്ചോട്ട നാടകമായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇന്ന് രാവിലെ കാറിലെത്തിയ അജ്ഞാതസംഘം അമ്മയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി. തന്റെ ഭാര്യ മീനു (22)വിനെയും ഇവരുടെ മൂന്ന് വയസുള്ള മകനെയും തട്ടിക്കൊണ്ടുപോയതെന്ന് കാട്ടി ബൈക്ക് മെക്കാനിക്കായ കൈതവേലില്‍ മനുവാണ് പരാതി നല്‍കിയത്. വിനു.സി.കെ എന്ന യുവാവുവിനോടൊപ്പമാണ് യുവതി ഒളിച്ചോടിയത്.അക്രമി സംഘം വീട്ടിലെത്തിയ വിവരം മീനു ഭര്‍ത്താവിനെ ഫോണില്‍…

ക്രിക്കറ്റ് കളിക്കാര്‍ക്കെതിരെ കെ സി എ യുടെ അച്ചടക്ക നടപടി; പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണം

ക്രിക്കറ്റ് കളിക്കാര്‍ക്കെതിരെ കെ സി എ യുടെ അച്ചടക്ക നടപടി; പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണം l kerala ranji trophy team members suspended kca l Latest Malayalam Film News l l Rashtrabhoomi

ക്രിക്കറ്റ് കളിക്കാര്‍ക്കെതിരെ കെ സി എ യുടെ അച്ചടക്ക നടപടി; പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണം തിരുവനന്തപുരം: ക്യാപ്റ്റനെതിരെ ഒപ്പുശേഖരണം നടത്തിയ കളിക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ ഭാരവാഹികളുടെ യോഗമാണ് തീരുമാനമെടുത്തത്. സംഭവത്തില്‍ ഓഗസ്റ്റ് 11 ന് കളിക്കാരില്‍ നിന്നും വ്യക്തിപരമായി തെളിവെടുത്തതിന്റെയും 13ന് നല്‍കിയ ഷോക്കോസ് നോട്ടീസിന്റെ മറുപടിയും യോഗം പരിശോധിച്ചു. ഇതില്‍ നിന്നും കളിക്കാര്‍ ഐക്യവും സ്ഥിരതയും അസോസിയേഷന്റെ താത്പര്യങ്ങളും ഹനിക്കുന്നതായും ക്യാപ്റ്റനെതിരെ ഒപ്പുശേഖരണം നടത്തിയതായും കണ്ടെത്തി. ക്യാപ്റ്റനെയും കെസിഎയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ലക്ഷ്യത്തോടെയാണിതെന്നും കണ്ടെത്തി. തുടര്‍ന്ന് പെരുമാറ്റ ദൂഷ്യത്തിന് പിഴ ചുമത്താന്‍ യോഗം ഏകകണ്ഠമായി തീരുമാനിച്ചു. റൈഫി വിന്‍സെന്റ് ഗോമസ്, സന്ദീപ് എസ് വാര്യര്‍, രോഹന്‍ പ്രേം, ആസിഫ് കെ.എം, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ക്ക് അടുത്ത മൂന്ന് ബിസിസിഐ…