വാട്സാപ്പിറ്റിസ്, ടെക്സ്റ്റ് നെക്ക് എന്നീ രോഗങ്ങളെ കൂടുതലായി അറിയാം

വാട്സാപ്പിറ്റിസ്, ടെക്സ്റ്റ് നെക്ക് എന്നീ രോഗങ്ങളെ കൂടുതലായി അറിയാം l whatsappitis and text neck disease

വാട്സാപ്പിറ്റിസ്, ടെക്സ്റ്റ് നെക്ക് എന്നീ രോഗങ്ങളെ കൂടുതലായി അറിയാം സാമൂഹ്യമാധ്യമങ്ങളുടെ അമിത ഉപയോഗമാണ് വാട്‌സാപ്പിറ്റിസ് എന്ന പുതിയ രോഗത്തിന് കാരണമാകുന്നത്. സ്മാര്‍ട്ട്‌ഫോണുകളില്‍ ടൈപ്പ് ചെയ്യുന്നതിലൂടെ കൈത്തണ്ടയെയും തള്ളവിരലിനെയുമാണ് അസുഖം പ്രധാനമായും ബാധിക്കുന്നത്. കൈകള്‍ക്ക് മാത്രമല്ല, കഴുത്തിനു ദോഷം ചെയ്യുന്നതാണ് അമിതമായ ഫോൺ ഉപയോഗം. ഫോണിലേക്ക് തല താഴ്ത്തിയിരിക്കുന്നത് കഴുത്തെല്ലിനും പേശികളെയും ബാധിക്കുന്ന ടെക്സ്റ്റ് നെക്ക് ആസുഖത്തിനും കാരണമാകുന്നു. സാമൂഹ്യമാധ്യമങ്ങളുടെ അമിത ഉപയോഗം മൂലം കൈകള്‍ക്ക് ഉണ്ടാകുന്ന മറ്റൊരു അസുഖമാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രം.വാര്‍ധക്യസഹജമായാണ് ഇത്തരം അസുഖങ്ങള്‍ സാധാരണയായി കാണുന്നത്. എന്നാല്‍ സ്മാര്‍ട്ടഫോണിന്റെ വരവോടെ കൗമാരക്കാരടക്കം ചെറുപ്പക്കാരിലാണ് ഇത്തരം അസുഖങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്.

വിജയ് ഹസാരെ ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു

വിജയ് ഹസാരെ ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു l vijay hazare throphy kerala team

വിജയ് ഹസാരെ ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയര്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ടീം ക്യാപ്റ്റന്‍. ജലജ് സക്‌സേന, അരുണ്‍ കാര്‍ത്തിക്, രാഹുല്‍ പി, വിഷ്ണു വിനോദ്, സഞ്ജു വിശ്വനാഥ്, സല്‍മാന്‍ നിസാര്‍,വിനൂപ്.എസ്. മനോഹരന്‍,അക്ഷയ് ചന്ദ്രന്‍, മിഥുന്‍.എസ്,നിധീഷ്. എം.ഡി,, അഭിഷേക് മോഹന്‍, ഫാനൂസ്. എഫ്, ബേസില്‍ തമ്പി, അക്ഷയ്.കെ.സി എന്നിവരാണ് മറ്റു ടീം അംഗങ്ങള്‍. സെപ്തംബര്‍ 19 മുതല്‍ ഡെല്‍ഹിയിലാണ് വിജയ് ഹസാരെ ട്രോഫി നടക്കുന്നത്. 19ന് ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രയെ നേരിടും. കേരളത്തിന്റെ മറ്റ് മത്സരങ്ങള്‍: സെപ്തംബര്‍ 21 : കേരള x ഒഡീഷ, സെപ്തംബര്‍ 23: കേരള x ചത്തീസ്ഗഡ്, സെപ്തംബര്‍ 24: കേരള x മദ്ധ്യ പ്രദേശ്, സെപ്തംബര്‍ 28: കേരള x ഡെല്ഹി, ഒക്ടോബര്‍ 2: കേരള x ഹൈദരാബാദ്,…

കാമുകനൊപ്പം ഒളിച്ചോടാന്‍ 2 മക്കളെ കൊന്ന അഭിരാമിയുടെ വീഡിയോ കോള്‍ പുറത്ത്

കാമുകനൊപ്പം ഒളിച്ചോടാന്‍ 2 മക്കളെ കൊന്ന അഭിരാമിയുടെ വീഡിയോ കോള്‍ പുറത്ത് l Chennai abhirami leaked video

കാമുകനൊപ്പം ഒളിച്ചോടാന്‍ 2 മക്കളെ കൊന്ന അഭിരാമിയുടെ വീഡിയോ കോള്‍ പുറത്ത് കാമുകനൊപ്പം ജീവിക്കാന്‍ രണ്ട് മക്കളേയും വിഷം കൊടുത്ത് കൊന്ന അഭിരാമിയുടെ വീഡിയോ കോള്‍ സംഭാഷണം പുറത്ത്. അഭിരാമി കാമുകനുമായി സംസാരിക്കുന്ന വീഡിയോണ് പുറത്തായത്. കാമുകനായ സുന്ദറിനൊപ്പം നിരന്തര വീഡിയോ കോള്‍ ചെയ്യുക അഭിരാമിക്ക് പതിവായിരുന്നു. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത നേരങ്ങളിലൊക്കെ ചെയ്തിരുന്ന ഈ വീഡിയോ സംഭാഷണങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇവയാണ് പോലീസിന്റെ പക്കല്‍ നിന്നും ചോര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കാമുകനുമായി വീഡിയോ കോള്‍ വഴി സംസാരിക്കുന്നതിനിടെ മക്കള്‍ ശല്യപ്പെടുത്താന്‍ വന്നാല്‍ അഭിരാമി അവരെ ക്രൂരമായി തല്ലുമായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. പലപ്പോഴും അയല്‍ക്കാര്‍ വന്ന് കുട്ടികളെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടുത്തേണ്ട സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു അഭിരാമി രണ്ട് മക്കളെയും കൊലപ്പെടുത്തിയത്. മകന്‍ അജയ് (ഏഴ്), മകള്‍ കര്‍ണിക (നാല്) എന്നിവരെ…

ബിജെപി എംഎല്‍എയുടെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ

ബിജെപി എംഎല്‍എയുടെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ l Madhyapradesh bjp mla five lakh congress mla

ബിജെപി എംഎല്‍എയുടെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി എംഎല്‍എ രാം കദമിന്റെ നാക്ക് പിഴുതെടുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മുന്‍ മന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനം വിവാദത്തില്‍. പ്രണയാഭ്യര്‍ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാമെന്ന വിവാദ പ്രസ്താവന നടത്തിയ രാം കദമിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്കാണ് കോണ്‍ഗ്രസ് നേതാവ് സുബോധ് സാവ്ജി പാരിതോഷികം പ്രഖ്യാപിച്ചത്. ഇദ്ദേഹത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എതിര്‍ത്തും അനുകൂലിച്ചും ധാരാളം പേര്‍ രംഗത്തുവന്നു. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വ്യത്യാസമില്ലാതായി എന്നാണ് പാരിതോഷിക പ്രഖ്യാപനത്തെ എതിര്‍ക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടത്. ഒരു എംഎല്‍എയുടെ പദവിക്ക് നിരക്കാത്തതായിരുന്നു കദമിന്റെ പ്രസ്താവന. അതുകൊണ്ട് അദ്ദേഹത്തിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. സംഭവത്തില്‍ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ എംഎല്‍എയോട് വിശദീകരണം…