Offering Liquor and Cigarette l Student Tour Packages l വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്ക് മദ്യവും സിഗരറ്റും സൗജന്യം; ഒരാള്‍ പിടിയില്‍… അഡ്മിന്‍ ഒളിവില്‍

Offering Liquor and Cigarette l Student Tour Packages

വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്ക് മദ്യവും സിഗരറ്റും സൗജന്യം; ഒരാള്‍ പിടിയില്‍… അഡ്മിന്‍ ഒളിവില്‍ വിനോദയാത്ര പോകുന്ന സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മദ്യവും സിഗരറ്റും വാഗ്ദാനം നല്‍കി ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഒരാള്‍ പിടിയില്‍.കൊടുമണ്‍ കൊട്ടപ്പുറത്ത് വീട്ടില്‍ രാജേഷിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. Also Read >> തല ഭിത്തിയിലിട്ടടിച്ചു; ശ്രീശാന്ത് ആശുപത്രിയില്‍ പത്തനംതിട്ട കൊടുമണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് ബസിന്റെ പേരിലാണ് ഇയാള്‍ വ്യാജ പ്രചരണം നടത്തിയത്. ബസിന്റെ ചിത്രവും ഫോണ്‍ നമ്പറും സഹിതം തയ്യാറാക്കിയ പോസ്റ്റ് നവമാധ്യമങ്ങളില്‍ വളരെവേഗമാണ് പ്രചരിച്ചത്. Also Read >> കോംഗോ പനി ആശങ്ക; തൃശൂരില്‍ മലപ്പുറം സ്വദേശി ചികിത്സയില്‍ ഇയാള്‍ക്ക് ഈ പോസ്റ്റ്‌ വാട്സാപ്പിലൂടെ അയച്ചു കൊടുത്ത കൊല്ലം ഭരണിക്കാവ് യൂണിയനെന്ന ഗ്രൂപ്പിന്‍റെ അഡ്മിന്‍ ബിബിനെ രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്.ഇയാള്‍ ഒളിവിലാണ്. തങ്ങളുടെ പേരില്‍ വ്യാജ പോസ്റ്റിനെതിരെ ബസുടമകളാണ് പരാതിയുമായി…

Sreesanth Hospitalized l Bigg Boss 12 l തല ഭിത്തിയിലിട്ടടിച്ചു; ശ്രീശാന്ത് ആശുപത്രിയില്‍

Sreesanth Hospitalized l Bigg Boss 12 l

തല ഭിത്തിയിലിട്ടടിച്ചു; ശ്രീശാന്ത് ആശുപത്രിയില്‍ ബിഗ്ബോസ് റീയാലിറ്റി ഷോ താരവും ക്രിക്കറ്ററുമായ എസ് ശ്രീശാന്ത് ആശുപത്രിയില്‍. റിയാലിറ്റി ഷോയ്ക്കിടെ തലയ്ക്കു പരിക്കേറ്റ ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഗ്ബോസില്‍ മത്സരാർഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിന് ശ്രീശാന്തിനെ സൽമാൻ ഖാൻ ശാസിച്ചതിനെ തുടര്‍ന്ന് കുളിമുറിയില്‍ കയറി സ്വന്തം തല ഭിത്തിയില്‍ ഇടിയ്ക്കുകയായിരുന്നു. Also Read >> കോപ്പിയടി ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് ജാതകത്തിലുണ്ട്!! തിരിച്ചടിച്ച് ഊര്‍മ്മിള ഉണ്ണി ശ്രീശാന്തിന്‍റെ ഈ നടപടി ആരാധകരിലും മത്സരാര്‍ത്ഥികളിലും ഒരുപോലെ ഞെട്ടലുണ്ടാക്കി. തലയ്ക്ക് കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ ശ്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Also Read >> കോംഗോ പനി ആശങ്ക; തൃശൂരില്‍ മലപ്പുറം സ്വദേശി ചികിത്സയില്‍ എന്നാല്‍ ശ്രീശാന്ത് സുഖമായിരിക്കുന്നുവെന്ന് ഭാര്യ ബുവനെസ്വരി ട്വീറ്റ് ചെയ്തു. ബിഗ്ബോസ് പ്രതിനിധികളുമായി സംസാരിച്ചെന്നും വേദന കാരണം എക്സ്റെ എടുക്കുവാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് ഭാര്യ ഭുവനേശ്വരി വ്യക്തമാക്കി.

Doctor Jobs in Saudi l Norka Jobs l Jobs Abroad l സൗദി ആരോഗ്യമന്ത്രാലയം സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ തേടുന്നു; ഡിസംബര്‍ ഏഴിനകം അപേക്ഷിക്കണം

Doctor Jobs in Saudi l Norka Jobs l Jobs Abroad

സൗദി ആരോഗ്യമന്ത്രാലയം സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ തേടുന്നു; ഡിസംബര്‍ ഏഴിനകം അപേക്ഷിക്കണം സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ കീഴില്‍ വിവിധ ആശുപത്രികളിലേക്ക് കണ്‍സള്‍ട്ടന്‍റ്, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ നിയമനത്തിന് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ഫാമിലി മെഡിസിന്‍, ജനറല്‍ സര്‍ജറി, ഐസിയു, ഇന്‍റേണല്‍ മെഡിസിന്‍,ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി എന്നിവയില്‍ കണ്‍സള്‍ട്ടന്‍റ്, സ്പെഷ്യലിസ്റ്റ് തസ്തികകളില്‍ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. Also Read >> കോംഗോ പനി ആശങ്ക; തൃശൂരില്‍ മലപ്പുറം സ്വദേശി ചികിത്സയില്‍ കണ്‍സള്‍ട്ടന്‍റ് ഡോക്ടര്‍മാര്‍ക്ക് 2,27,233-4,13,644 രൂപ അടിസ്ഥാനശമ്പളവും 12,435 രൂപ പ്രതിവര്‍ഷ പ്രവൃത്തി പരിചയ അലവന്‍സും ലഭിക്കും.സ്പെഷ്യലിസ്റ്റുകള്‍ക്ക് 1,73,255 – 3,14,983 രൂപ അടിസ്ഥാനശമ്പളവും 9,449 രൂപ പ്രതിവര്‍ഷ പ്രവൃത്തിപരിചയ അലവന്‍സുമാണ് പ്രതിഫലം. കൂടാതെ, വിമാനടിക്കറ്റ് ഉള്‍പ്പെടെ 30 ദിവസം ശമ്പളത്തോടെ അവധിയും രണ്ടാമത്തെ വര്‍ഷം മുതല്‍ ഫാമിലി സ്റ്റാറ്റസും ലഭിക്കും. Also Read >> കോപ്പിയടി ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന്…

Congo Fever in Kerala l Congo Fever Prevention l Congo Fever Treatment l കോംഗോ പനി ആശങ്ക; തൃശൂരില്‍ മലപ്പുറം സ്വദേശി ചികിത്സയില്‍

Congo Fever in Kerala l Congo Fever Prevention l Congo Fever Treatment

കോംഗോ പനി ആശങ്ക; തൃശൂരില്‍ മലപ്പുറം സ്വദേശി ചികിത്സയില്‍ തൃശൂര്‍: സംസ്ഥാനത്ത് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തു. കോംഗോ പനി ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാൾ ചികില്‍സയില്‍.സംസ്ഥാനത്ത് ഇതാദ്യമായാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. Also Read >> കോപ്പിയടി ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് ജാതകത്തിലുണ്ട്!! തിരിച്ചടിച്ച് ഊര്‍മ്മിള ഉണ്ണി വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുളളത്.രോഗം ബാധിച്ച മൃഗങ്ങളിലുള്ള ചെള്ളുകള്‍ വഴിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്‌.യുഎഇ യില്‍ വെച്ചാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായാത്. Also Read >> ലോകമറിയുന്ന മോഡലിന്റെ സൗന്ദര്യം!!! പൊള്ളലിന്റെ പാടുകൾ… അറിയണം ജോണിയുടെ അതിജീവനത്തിന്റെ കഥ നാട്ടിലെത്തിയ ശേഷം രോഗം ഭേദമാകാത്തതിനെതുടര്‍ന്ന് തൃശൂരില്‍ ചികിത്സ തേടുകയായിരുന്നു. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഇവയുടെ ശരീരത്തില്‍ നിന്നുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്ക് പകരുന്നതാണ് കോംഗോ പനി. തൃശ്ശൂരില്‍ ചികിത്സയിലുള്ള…