നവയുഗം തുണച്ചു; അഭയകേന്ദ്രത്തിൽ നിന്നും രജനി നാട്ടിലേയ്ക്ക് മടങ്ങി

navayugam

നവയുഗം തുണച്ചു; അഭയകേന്ദ്രത്തിൽ നിന്നും രജനി നാട്ടിലേയ്ക്ക് മടങ്ങി ദമ്മാം: ദമാമില്‍ സ്‌പോൺസറുടെ ഭാര്യയുടെ പീഢനം സഹിയ്ക്കാനാകാതെ ഒളിച്ചോടി ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്‌നാട് ചെന്നൈ സ്വദേശിനി രജനി രേഖയാണ് ബുദ്ധിമുട്ടേറിയ പ്രവാസജീവിതാനുഭവങ്ങളിലൂടെ കടന്ന് നാട്ടിലേയ്ക്ക് മടങ്ങിയത്. Also Read >> ചേച്ചി വിഷമിക്കേണ്ട… സേതുലക്ഷ്മിയമ്മയുടെ മകന്‍ കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി നടി പൊന്നമ്മ ബാബു എട്ടു മാസം മുൻപാണ് രജനി സൗദിയിലെ ജുബൈലിൽ ഒരു വീട്ടുജോലിക്കായി എത്തിയത്. സ്പോൺസർ നല്ല മനുഷ്യനായിരുന്നെങ്കിലും അയാളുടെ ഭാര്യയുടെ പെരുമാറ്റം ക്രൂരമായിരുന്നു. തൊട്ടതിനും പിടിച്ചതിനും കുറ്റം പറയുകയും, അനാവശ്യമായി ശകാരിയ്ക്കുകയും ചെയ്യുന്ന ശീലമായിരുന്നു ആ സ്ത്രീയുടേത്. എങ്കിലും അവരുടെ എല്ലാ മാനസികപീഢനങ്ങളും സഹിച്ചു, രജനി അവിടെ പിടിച്ചു നിന്നു. Also Read >>…

Perumbavoor News l കക്കൂസ് മാലിന്യം ഓടയില്‍ തള്ളിയവര്‍ പിടിയില്‍

Perumbavoor News

കക്കൂസ് മാലിന്യം ഓടയില്‍ തള്ളിയവര്‍ പിടിയില്‍ പൊതു സ്ഥലങ്ങളില്‍ സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്നവര്‍ പോലീസ് പിടിയിലായി . കക്കൂസ് മാലിന്യം തള്ളുന്നു എന്ന പരാതികളെതുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി ഒരുമണിക്ക് അറക്കപ്പടി ഓണംകുളം മുസ്ലീം പള്ളിക്ക് സമീപം KL-43-A-5391-ാം നമ്പര്‍ നിസ്സാന്‍ ലോറിയില്‍ കക്കൂസ് മാലിന്യം കൊണ്ടുവന്ന് ഓടയിലേക്ക് കക്കൂസ് മാലിന്യം തള്ളിയ പ്രതികളെയും വാഹനവും കസ്റ്റഡിയിലെടുത്തു. പള്ളുരുത്തി കരയില്‍ കായംകുളത്ത് വീട്ടില്‍ ബഷീറിന്റെ മകന്‍ ഫിറോസ്, മുണ്ടംവേലി സാന്താം കോളനിയില്‍ മേപ്പറമ്പില്‍ വീട്ടില്‍ അഷറഫിന്റെ മകന്‍ സജീര്‍, മട്ടാഞ്ചേരി കരയില്‍ വലിയമാലോത്ത് പറമ്പ് വീട്ടില്‍ ഖാദറിന്റെ മകന്‍ നിയാസ് എന്നിവരാണ് പെരുമ്പാവൂര്‍ പോലീസിന്‍റെ പിടിയിലായത്. പിടിച്ചെടുത്ത വാഹനം കോടതിക്ക് കൈമാറി. പ്രിന്‍സിപ്പല്‍ എസ് ഐ ഫൈസലും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Ponnamma Babu l Donate Kidney l Sethulakshmi Kishore l ചേച്ചി വിഷമിക്കേണ്ട… സേതുലക്ഷ്മിയമ്മയുടെ മകന്‍ കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി നടി പൊന്നമ്മ ബാബു

Ponnamma Babu l Donate Kidney l Sethulakshmi Kishore

ചേച്ചി വിഷമിക്കേണ്ട… സേതുലക്ഷ്മിയമ്മയുടെ മകന്‍ കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി നടി പൊന്നമ്മ ബാബു ഇരുവൃക്കകളും തകരാറിലായ മകന് വേണ്ടി അപേക്ഷയുമായി വന്ന നടി സേതുലക്ഷ്മിക്ക് ആശ്വാസമായി നടിയും നിര്‍മ്മാതാവുമായ പൊന്നമ്മ ബാബു. സിനിമകളിലും സീരിയലുകളിലും ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ നടിയാണ് സേതുലക്ഷ്മി. മഞ്ചു വാര്യര്‍ കേന്ദ്ര കഥാപാത്രമായ ‘ഹൌ ഓള്‍ഡ്‌ ആര്‍ യൂ’ എന്ന സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. Also Read >> നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; തെളിവ് നശിപ്പിച്ച കേസില്‍ രണ്ട് പേരെ ഹൈക്കോടതി പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കി സേതുലക്ഷ്മിയുടെ മകന്‍ കിഷോറിന്റെ ഇരുവൃക്കകളും തകരാറിലായി ചികിത്സയിലാണ്. ലക്ഷങ്ങള്‍ ചിലവ് വരുന്ന ശസ്ത്രക്രിയ്ക്ക് നിവര്‍ത്തിയില്ലെന്നും നല്ലവരായ നിങ്ങളുടെ സഹായം വേണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരവധിപേര്‍ സേതുലക്ഷ്മിക്കും മകനും സഹായമായി…

Actress Attack Case l നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; തെളിവ് നശിപ്പിച്ച കേസില്‍ രണ്ട് പേരെ ഹൈക്കോടതി പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കി

Actress Attack Case l Pratheesh chacko l Raju Joseph l High Court of Kerala

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; തെളിവ് നശിപ്പിച്ച കേസില്‍ രണ്ട് പേരെ ഹൈക്കോടതി പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കി കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ട് പ്രതികളെ ഹൈക്കോടതി കേസില്‍ നിന്നും ഒഴിവാക്കി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ക്കെതിരെയുള്ള കേസുകളാണ് തെളിവില്ലെന്ന കാരണത്താല്‍ ഇവരുടെ വിടുതല്‍ ഹര്‍ജി അംഗീകരിച്ചത്. Also Read >> ജീവിതത്തില്‍ എറ്റവുമധികം സമ്മര്‍ദ്ദമനുഭവിച്ചത് ആ ദിവസങ്ങളില്‍! മനസ് തുറന്ന് നദിയാ മൊയ്തു!! പള്‍സര്‍ സുനിയുടെ കൈയിലുണ്ടായിരുന്ന മെമ്മറികാര്‍ഡ് അഭിഭാഷരായ പ്രതീഷ് ചാക്കോയും രാജു ജോസഫും വാങ്ങി നശിപ്പിച്ചുവെന്ന് കണ്ടെത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കേസിലെ പ്രധാന തോണ്ടി മുതലുകലാണ് മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും.മെമ്മറി കാര്‍ഡ് നശിപ്പിച്ചു എന്നതിന് തെളിവില്ലെന്ന് കണ്ടാണ്‌ അഭിഭാഷകര്‍ നല്‍കിയ വിടുതല്‍ ഹരിജി ഹൈക്കോടതി അംഗീകരിച്ചത്. വിചാരണയില്‍ വേളയില്‍ പ്രോസിക്യൂഷനെ ഇത് പ്രതികൂലമായി ബാധിക്കും. Also Read >>…

Actress Nadiya Moidu l Family l Malayalam Film l ജീവിതത്തില്‍ എറ്റവുമധികം സമ്മര്‍ദ്ദമനുഭവിച്ചത് ആ ദിവസങ്ങളില്‍! മനസ് തുറന്ന് നദിയാ മൊയ്തു!!

Actress Nadiya Moidu l Family l Malayalam Film

ജീവിതത്തില്‍ എറ്റവുമധികം സമ്മര്‍ദ്ദമനുഭവിച്ചത് ആ ദിവസങ്ങളില്‍! മനസ് തുറന്ന് നദിയാ മൊയ്തു!! ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ നടിയാണ് നദിയാ മൊയ്തു. മോഹന്‍ലാല്‍ നായകനായ നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ മിന്നും പ്രകടനത്തിലൂടെ ചലചിത്ര രംഗത്തേക്കുള്ള കടന്നു വന്നത്. അന്യഭാഷയിലേക്ക് ചേക്കേറിയ നദിയ തമിഴ് തെലുങ്ക് ഭാഷകളായിലായി ഒരൂപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി. Also Read >> തല ഭിത്തിയിലിട്ടടിച്ചു; ശ്രീശാന്ത് ആശുപത്രിയില്‍ അടുത്തിടെ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെകുറിച്ച് തുറന്നുപറയുകയാണ് നടി. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നദിയ ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈ നഗരത്തെ മുക്കിയ വെള്ളപ്പൊക്കത്തില്‍ കാലിന് മുറിവേറ്റ് രണ്ട് ദിവസം ഒറ്റയ്‌ക്ക് കഴിയേണ്ടി വന്ന ദുരനുഭവമായിരുന്നു നദിയ പങ്കുവെച്ചത്. Also Read >> ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല; മകന്‍ അമ്മയോട് ചെയ്തത് ‘എന്റെ…

Fake Cyber Cell Officer l Thrissur Police l സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്ന വിരുതനെതേടി പോലീസ്

Fake Cyber Cell Officer l Thrissur Police

സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്ന വിരുതനെതേടി പോലീസ് തൃശൂര്‍: പോലീസ് സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്ന വിരുതനെതേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒട്ടേറെയാളുകള്‍ ഇയാളുടെ വലയില്‍ കുടുങ്ങിയതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. Also Read >> ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല; മകന്‍ അമ്മയോട് ചെയ്തത് സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ എന്ന്‍ പരിചയപ്പെടുത്തി പെണ്‍കുട്ടികളുടെ വീടുകളിലേക്ക് വിളിക്കും. തുടര്‍ന്ന് സഹോദരിയുടെ അല്ലെങ്കില്‍ മകളുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും കേസുണ്ടെന്നും പറയും. തുടര്‍ന്ന് അന്വേഷണത്തിന്‍റെ ഭാഗമായി പെണ്‍കുട്ടിയോട് സംസാരിക്കണമെന്നും ഫോണ്‍ പെണ്‍കുട്ടിക്ക് നല്‍കാനും ആവശ്യപ്പെടും. Also Read >> ലോകമറിയുന്ന മോഡലിന്റെ സൗന്ദര്യം!!! പൊള്ളലിന്റെ പാടുകൾ… അറിയണം ജോണിയുടെ അതിജീവനത്തിന്റെ കഥ തുടര്‍ന്ന് പ്രചരിക്കുന്ന നഗ്നചിത്രം നിങ്ങളുടെതാണോയെന്ന് പരിശോധിക്കുന്നതിയായി വാട്സാപ്പില്‍ നല്ല ചിത്രം ഇടാനും തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് നഗ്നത കാട്ടുന്ന ചിത്രം…