സര്‍ക്കാര്‍ സര്‍വീസില്‍ വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കും

സര്‍ക്കാര്‍ സര്‍വീസില്‍ വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കും സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവിലെ നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാകും നിയമനം നടക്കുക. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നത്. സംസ്ഥാന തൊഴിലുറപ്പ് മിഷന്റെയും ജില്ലാതല ഓഫീസുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഒരു ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ടിന്റെയും (കൃഷി), രണ്ട് അസിസ്റ്റന്റിന്റെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനമായിട്ടുണ്ട്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം നല്‍കിയ തുകയില്‍ കുറയാത്ത തുക ബോണസായി നല്‍കേണ്ടതാണ്. മിനിമം ബോണസ് 8.33 ശതമാനമായിരിക്കണമെന്നും നിശ്ചയിച്ചു. മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. വയനാട് ജില്ലയില്‍…

തന്റെ കൈയ്യില്‍ നിന്നും ച്യൂയിങ്ഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കോടതി പരിസരത്ത് വെച്ച് മുത്തലാഖ് ചൊല്ലി

തന്റെ കൈയ്യില്‍ നിന്നും ച്യൂയിങ്ഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കോടതി പരിസരത്ത് വെച്ച് മുത്തലാഖ് ചൊല്ലി ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് ച്യൂയിങ്ഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ കോടതി പരിസരത്തു വെച്ച് മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ റഷീദിനും ബന്ധുക്കള്‍ക്കുമെതിരെ 30-കാരിയായ യുവതി നേരത്തെ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധമായ കേസിലെ വാദം കേള്‍ക്കാന്‍ കോടതിയിലെത്തിയപ്പോഴായിരുന്നു ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്. കേസിന്റെ വിശദാംശങ്ങള്‍ തന്റെ വക്കീലുമായി സംസാരിക്കുന്നതിനിടെ സയീദ് റഷീദ് ച്യൂയിങ്ഗവുമായി സിമ്മിയുടെ അടുത്തെത്തി. വക്കീലുമായി സംസാരിക്കുന്നതിനാല്‍ സിമ്മി ഇത് നിരസിച്ചു. ഇതോടെ പ്രകോപിതനായ റഷീദ് സിമ്മിയുടെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുകയായിരുന്നു. 2004 ലായിരുന്നു സിമ്മിയും റഷീദും വിവാഹിതരായത്. മുത്തലാക്ക് ചൊല്ലിയതോടെ റഷീദിനെതിരെ സ്ത്രീധന പീഡനക്കേസിന് പുറമെ മുത്തലാഖ് നിരോധന നിയമത്തന്റെ വിവിധ വകുപ്പുകള്‍…

ഉത്തരകാശിയില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നുമരണം

ഉത്തരകാശിയില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നുമരണം ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോവുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. ഉത്തരകാശി ജില്ലയിലാണ് വൈദ്യുതി ലൈനിലിടിച്ച് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പൈലറ്റ് രാജപാല്‍, സഹപൈലറ്റ് കപ്താല്‍ ലാല്‍, രമേശ് സവാര്‍ എന്നിവരാണ് മരിച്ചത്. ഉത്തരകാശി ജില്ലയിലെ മോറിയില്‍ നിന്ന് മോള്‍ഡിയിലേക്ക് പോകുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്. പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്ന ദുരിതബാധിതര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചുനല്‍കിയശേഷം മടങ്ങുകയായിരുന്നു ഹെലികോപ്റ്റര്‍. സാങ്കേതികത്തകരാറുകളെത്തുടര്‍ന്ന് ഹെലികോപ്ടര്‍ പ്രവര്‍ത്തനരഹിതമാകുകയും തുടര്‍ന്ന് വൈദ്യുത കമ്പികളില്‍ തട്ടി തീ പിടിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കായംകുളത്ത് യുവാവിനെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതികളിലൊരാള്‍ പിടിയില്‍

കായംകുളത്ത് യുവാവിനെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതികളിലൊരാള്‍ പിടിയില്‍ കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ പിടിയില്‍. ഷിയാസ് എന്ന യുവാവാണ് പിടിയിലായത്. കിളിമാനൂരില്‍ വച്ചാണ് ഷിയാസ് പിടിയിലായത്. സംഭവശേഷം ഒളിവില്‍ പോയ പ്രതികളുടെ കാര്‍ കിളിമാനൂരില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാനെ മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. രാത്രി ഷമീര്‍ ഖാനും സംഘവും ദേശീയപാതയോട് ചേര്‍ന്ന ഹൈവേ പാലസ് ബാറിലെത്തിയിരുന്നു. എന്നാല്‍ 11 മണിഓടെ ബാറിന്റെ ഗേറ്റ് അടച്ചു. ബാര്‍ അടച്ചതായി സെക്യൂരിറ്റി പറഞ്ഞതോടെ ഇവര്‍ ബഹളം വച്ചു. ഈ സമയം ഒരു കാറില്‍ അജ്മലെന്ന യുവാവും സംഘവും മദ്യപിക്കാനെത്തി. ഇവരും സെക്യൂരിറ്റിയോട് മദ്യം ആവശ്യപ്പെട്ടെങ്കിലും ഇവിടൊന്നുമില്ലെന്ന് ഷമീര്‍ ഖാന്‍ ഉറക്കെ പറഞ്ഞു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന അജ്മലിന്റെ സംഘത്തിലെ ഒരാള്‍ ബിയര്‍ കുപ്പിക്ക് ഷെമീര്‍…

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഇടിച്ച് അപകടമുണ്ടാക്കിയ ശേഷം മുങ്ങിനടന്ന ഉടമ പിടിയില്‍

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഇടിച്ച് അപകടമുണ്ടാക്കിയ ശേഷം മുങ്ങിനടന്ന ഉടമ പിടിയില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഇടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമ പിടിയില്‍. പാലോട് നന്ദിയോട് സ്വദേശി ബാലുവാണ് അറസ്റ്റിലായത്. സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ക്കു ശേഷവും ഉടമ നഷ്ടപരിഹാരം അടച്ചിരുന്നില്ല. 2001ല്‍ ആറ്റിങ്ങല്‍ എംഎസിടി കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടെങ്കിലും ഇയാള്‍ പണം നല്‍കാതെ മുങ്ങിനടക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ വീണ്ടും കോടതി ഉത്തരവിടുകയായിരുന്നു. പലിശം അടക്കം എട്ടുലക്ഷം രൂപയോളം ഇയാള്‍ അടക്കാനുണ്ട്. അറസ്റ്റിലായ ഇയാളെ ഒരുമാസത്തേക്ക് റിമാന്‍ഡ് ചെയ്തു.

രോഗിയുമായി ആശുപത്രിയിലെത്തിയ ആംബുലന്‍സിന്റെ വാതില്‍ കുടുങ്ങി: ചികിത്സ കിട്ടാതെ രോഗി മരിച്ചു

രോഗിയുമായി ആശുപത്രിയിലെത്തിയ ആംബുലന്‍സിന്റെ വാതില്‍ കുടുങ്ങി: ചികിത്സ കിട്ടാതെ രോഗി മരിച്ചു ചികിത്സകിട്ടാതെ രോഗി മരിച്ചതിന് കാരണമായത് ആംബുലന്‍സ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിയുമായെത്തിയ ആംബുലന്‍സിന്റെ വാതില്‍ കുടുങ്ങിയതോടെയാണ് രോഗി മരിച്ചത്. ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ പത്തുമിനിട്ടുസമയമെടുത്തു. ഇതോടെ ചികിത്സ ലഭിക്കാതെ രോഗി മരിക്കുകയായിരുന്നു. ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ നിന്ന് ട്രെയിനില്‍ യാത്രചെയ്യുന്നിതിനിടെയാണ് ആശാരിയായ ആനന്ദിന് ഹൃദയാഘാതമുണ്ടായത്. ഉടന്‍തന്നെ സഹയാത്രികര്‍ ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആംബുലന്‍സിന്റെ വാതില്‍ കുടുങ്ങിയതുകാരണം തുറക്കാന്‍ സമയമെടുത്തു. കൂടെ ഉള്ളവര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് വാതില്‍ വലിച്ച് തുറന്നപ്പോഴേക്കും ആനന്ദ് മരിച്ചിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ആനന്ദിനെ രക്ഷിക്കാനായില്ലെന്ന് ആംബുലന്‍സിലുണ്ടായിരുന്ന പാരാമെഡിക്കല്‍ സംഘം പറഞ്ഞു.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബാബുലാല്‍ ഗൗര്‍ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖം മൂലം ഏറെ കാലമായി ചികിത്സയിലായിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവായ ബാബുലാല്‍ ഗൗര്‍ 2004 മുതല്‍ 2005 വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. ഗോവിന്ദപുര മണ്ഡലത്തില്‍നിന്ന് 10 തവണ നിയമസഭയിലെത്തിയ അദ്ദേഹം 1999 മുതല്‍ 2003 വരെ നിയമസഭ പ്രതിപക്ഷ നേതാവായിരുന്നു. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 2018 ല്‍ ബാബുലാല്‍ ഗൗര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. 1930 ജൂണ്‍ രണ്ടിന് ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ടിലാണ് ബാബുലാല്‍ ഗൗര്‍ ജനിച്ചത്. പിന്നീട് മധ്യപ്രദേശിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി.

ആലുവയില്‍ എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍

ആലുവയില്‍ എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍ ആലുവയില്‍ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ എഎസ്ഐയെ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായി ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നുവെന്നാണ് വിവരം.

ബാറിനുള്ളിലെ തര്‍ക്കം: കായംകുളത്ത് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തി

ബാറിനുള്ളിലെ തര്‍ക്കം: കായംകുളത്ത് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തി കായംകുളത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തി. കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാന്‍ (25) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ കായംകുളം ഹൈവേ പാലസ് ബാറിന് പുറത്ത് വെച്ചാണ് സംഭവം. ബാറിനുള്ളിലെ തര്‍ക്കത്തിന് ശേഷമാണ് കൊലപാതകമുണ്ടായതെന്നാണ് പൊലിസ് പറയുന്നത്. ബാറിന് പുറത്ത് സുഹൃത്തുക്കള്‍ക്ക് ഒപ്പം നിന്ന ഷമീറിനെ ഇടിച്ചിട്ട ശേഷം തലയിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി കായംകുളം പൊലീസ് അന്വേഷണം തുടങ്ങി. പ്രതികള്‍ ഉപയോഗിച്ച കാര്‍ കിളിമാനൂരില്‍ നിന്നും പൊലീസ് കണ്ടെത്തി.

കനത്ത മഴക്ക് സാധ്യത: നാല് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ട്

കനത്ത മഴക്ക് സാധ്യത: നാല് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ട് സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടര്‍ന്ന് 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ മഴ പെയ്യുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാദ്ധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിയ്ക്കുന്ന സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു. ഈ സ്ഥാപനങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാത്ത രീതിയില്‍ അധ്യയനം സാധ്യമാകുന്ന പക്ഷം അവയ്ക്ക് അവധി ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.