ഹോട്ടലില്‍ വാക്കുതര്‍ക്കം:യുവാവിന്റെ ചെവി നേപ്പാള്‍ സ്വദേശി കടിച്ചെടുത്തു

ഹോട്ടലിലെ വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും ഇടയില്‍ നേപ്പാള്‍ സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരന്‍ യുവാവിന്റെ ചെവി കടിച്ചു മുറിച്ചു. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കുലശേഖരത്തിനു സമീപത്തെ ഒരു ഹോട്ടലില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം നടന്നത്. ക്ഷേത്രത്തിലെ സംഭാവന പിരിവുമായി ബന്ധപ്പെട്ട് ചില യുവാക്കള്‍ ഹോട്ടലിനു സമീപം എത്തിയിരുന്നു. ഇതിനിടെ ഹോട്ടല്‍ ആഹാരത്തെപ്പറ്റി ചില മോശം പരാമര്‍ശങ്ങള്‍ ഇവരില്‍ നിന്നും ഉണ്ടായതായി പറയപ്പെടുന്നു. ഇത് വാക്കുതര്‍ക്കത്തിന് ഇടയാക്കി. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ ഹോട്ടലിലെ സപ്ലെയറായ നേപ്പാള്‍ സ്വദേശിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതു സംഘര്‍ഷത്തിലേക്കെത്തി. തുടര്‍ന്ന് പരസ്പരം അസഭ്യവര്‍ഷവും കസേരകള്‍ കൊണ്ട് അടിയും തുടങ്ങി. സംഭവമറിഞ്ഞ് വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തുകയും പോലീസിന്റെ മദ്ധ്യസ്ഥതയില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വഴിമദ്ധ്യേ യുവാക്കളില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയുമായി വീണ്ടും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അരിശം മൂത്ത ഇയാള്‍ യുവാക്കളിലൊരാളുടെ ചെവി കടിച്ചെടുക്കുകയുമായിരുന്നു. ആക്രമണത്തില്‍ യുവാവിന്റെ ചെവിയുടെ കുറേഭാഗം നഷ്ടപ്പെട്ടിട്ടുണ്ട്.…

കെ ജി എഫ് താരം യഷിന്റെ വീടിന് മുന്നില്‍ ആരാധകനായ യുവാവ് തീകൊളുത്തി മരിച്ചു

k g f star yash fan commits suicide

കെ ജി എഫ് താരം യഷിന്റെ വീടിന് മുന്നില്‍ ആരാധകനായ യുവാവ് തീകൊളുത്തി മരിച്ചു കെ ജി എഫ് താരം യഷിന്റെ വീടിന് മുന്നില്‍ ആരാധകനായ യുവാവ് തീകൊളുത്തി മരിച്ചു. യഷിനെ കാണാന്‍ സാധിക്കാത്തതിനാലാണ് ആരാധകന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്. യഷിന്റെ ഹോസകേരഹള്ളിയിലുള്ള വസതിക്ക് മുന്നിലാണ് സംഭവം. രവി ശങ്കര്‍ എന്ന പേരുള്ള യുവാവാണ് മരിച്ചതെന്നാണ് വിവരം.ഇന്നലെയായിരുന്നു യഷിന്റെ ജന്മദിനം. കന്നഡയിലെ മുതിര്‍ന്ന താരമായ അംബരീഷിന്റെ നിര്യാണത്തെ തുടര്‍ന്ന് ജന്മദിന ആഘോഷങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. യഷിനെ കാണാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാര്‍ പ്രവേശനം അനുവദിച്ചില്ലെന്ന് രവിയുടെ സുഹൃത്തുക്കള്‍ പറയുന്നു. തുടര്‍ന്നാണ്‌ ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. കണ്ടുനിന്നവര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 80 ശതമാനത്തോളം പൊള്ളലേറ്റ യുവാവ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ആരാധകനെ കാണാന്‍ യഷ് ആശുപതിയിലെതിയിരുന്നു. ഇടയ്ക്ക് ബോധം വരുമ്പോള്‍ യഷ് തന്നെ കാണാന്‍…

തണുപ്പ് കാലത്ത് ചര്‍മ്മം വരളുന്നുവോ? എങ്കില്‍ പരിഹാരങ്ങളിവയാണ്…

തണുപ്പ് കാലത്ത് ചര്‍മ്മം വരളുന്നുവോ? എങ്കില്‍ പരിഹാരങ്ങളിവയാണ്… മിക്ക ആളുകളുടേയും പ്രശ്‌നമാണ് തണുപ്പ് കാലത്ത് ചര്‍മ്മം വരളുന്നത്. ഈ സമയം ചര്‍മ്മം വരണ്ടുപോകാതെ എങ്ങനെ സൂക്ഷിക്കാം എന്ന് നോക്കാം; വരണ്ട ചര്‍മ്മമുള്ളവര്‍ തണുപ്പ് കാലത്ത് സോപ്പ് ഒഴിവാക്കി പകരം കടലമാവോ മറ്റോ ഉപയോഗിക്കുന്നതാണ് നല്ലത്. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ദേഹത്ത് മോയ്‌സ്ച്ചറൈസര്‍ ക്രീം പുരട്ടുക. ചുണ്ടുകള്‍ വരളുന്നതിന് രാത്രി ഉറങ്ങുമ്പോള്‍ കുറച്ച് ഗ്ലിസറിന്‍ ചുണ്ടുകളില്‍ പുരട്ടുകയോ അല്‍പ്പം വെണ്ണയും നാരങ്ങാ നീരും ചേര്‍ത്ത് പുരട്ടുകയോ ചെയ്യുക. കൈകളിലും കാലുകളിലും ഉള്ള ചര്‍മ്മം ഉണങ്ങാതെ സൂക്ഷിക്കുന്നതിന് ഗ്ലിസറിനും നാരങ്ങാനീരും പനിനീരും ചേര്‍ത്ത് കൈകാലുകളില്‍ പുരട്ടുക. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം പച്ച വെള്ളത്തില്‍ കഴുകുക. കൂടാതെ പാദങ്ങള്‍ ദിവസവും 10 മിനിറ്റ് ഇളം ചൂടുവെള്ളത്തില്‍ പാദം മുക്കിവയ്ക്കുന്നതും നല്ലതാണ്. ഇതിന് ശേഷം ക്രീം പുരട്ടുക. വിണ്ടുകീറുന്ന സ്ഥലത്ത് രണ്ടാഴ്ച്ച…

തുമ്പയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

തിരുവനന്തപുരം തുമ്പയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ശംഖുമുഖം സ്വദേശി സച്ചിനെ (22)യാണ് കാണാതായത്. തെരച്ചില്‍ ആരംഭിച്ചു. സുഹൃത്തുക്കളായ വിജിന്‍(21), വൈശാഖ് ബൈജു (21), മനു പ്രസാദ്(21) എന്നിവരോടൊപ്പമാണ് കടലില്‍ കുളിക്കാന്‍ പോയത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകരെത്തി തിരച്ചില്‍ ആരംഭിച്ചത്. തിരുവനന്തപുരം തുമ്പയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ശംഖുമുഖം സ്വദേശി സച്ചിനെ (22)യാണ് കാണാതായത്. തെരച്ചില്‍ ആരംഭിച്ചു. സുഹൃത്തുക്കളായ വിജിന്‍(21), വൈശാഖ് ബൈജു (21), മനു പ്രസാദ്(21) എന്നിവരോടൊപ്പമാണ് കടലില്‍ കുളിക്കാന്‍ പോയത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകരെത്തി തിരച്ചില്‍ ആരംഭിച്ചത്.

ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം; ചിരിപടര്‍ത്തി മമ്മൂട്ടി

ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം; കൃഷ്ണപ്രഭയുടെ ഡാന്‍സ് സ്‌കൂളിന്റെ ഉദ്ഘാടനത്തില്‍ ചിരിപടര്‍ത്തി മമ്മൂട്ടി ചലച്ചിത്രതാരം കൃഷ്ണപ്രഭയുടെ ഡാന്‍സ് സ്‌കൂളിന്റെ ഉദ്ഘാടനത്തില്‍ ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍. കൃഷ്ണ പ്രഭയുടെ ജൈനിക കലാ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുമ്പോഴായിരുന്നു മമ്മൂട്ടിയുടെ ഫലിതം. കൃഷ്ണ പ്രഭ, ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം, എന്റെ ശിഷ്യ ഇങ്ങനെ ഒരു സ്‌കൂള്‍ തുടങ്ങുന്നതില്‍ വളരെ സന്തോഷമുണ്ട്. ഞാന്‍ പിന്നെ ലോകത്തെമ്പാടും നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായിപ്പോഴും എല്ലായിടത്തും എത്താന്‍ കഴിയണം എന്നില്ല..’ മമ്മൂട്ടി പറഞ്ഞു. തിരക്കുകള്‍ക്കിടയിലും തന്റെ ഈ ചെറിയ ചടങ്ങിനെത്തിയ മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് മമ്മൂട്ടിയോടുളള നന്ദി പ്രകാശിപ്പിച്ച് കൊണ്ട് കൃഷ്ണപ്രഭ സംസാരിച്ചു. വിളിക്കാതിരുന്നിട്ടും ഇങ്ങോട്ട് വിളിച്ചു ചോദിച്ചാണ് താനെത്തിയതെന്ന് കൃഷ്ണ പ്രഭയെ പരിഹസിച്ച് മിമിക്രി കലാകാരനും നടനും സംവിധായകനുമായ രമേശ് പിഷാരടി പറഞ്ഞു.…

ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി

ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതകഥയുമായെത്തുന്ന ചിത്രം ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളി. ഫാഷന്‍ ഡിസൈനര്‍ പൂജ മഹജന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി കാമേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. ഭരണഘടനപരമായ ഒരു സ്ഥാനത്തിരുന്ന വ്യക്തിയെ മോശമായി ചിത്രീകരിക്കാന്‍ സിനിമയ്ക്ക് ഒരു അവകാശവുമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ പീനല്‍ കോഡ് 416 വകുപ്പ് ലംഘിക്കുന്നതാണ് ട്രെയിലറെന്നും ഗൂഗിള്‍, യൂട്യൂബ് തുടങ്ങിയവയില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവര്‍ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ്…

വീണ്ടും യുവതി സന്നിധാനത്ത്; എത്തിയത് മുടി നരപ്പിച്ച് വൃദ്ധയായി വേഷം മാറി

s p manju at sabarimala

വീണ്ടും യുവതി സന്നിധാനത്ത്; എത്തിയത് മുടി നരപ്പിച്ച് വൃദ്ധയായി വേഷം മാറി പത്തനംതിട്ട : സന്നിധാനത്ത് ദര്‍ശനം നടത്തിയതായി യുവതിയുടെ വെളിപ്പെടുത്തല്‍. കേരള ദളിത്‌ മഹിളാ ഫെഡറേഷന്‍ നേതാവ് എസ് പി മഞ്ചുവാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ഓണ്‍ലൈന്‍ കൂട്ടായ്മയായ ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് മഞ്ചു ഇത് അറിയിച്ചത്. സന്നിധാനത്ത് ഇവര്‍ നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളും ഫേസ് ബുക്ക്‌ പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശിനിയാണ് ഇവര്‍. വേഷം മാറി പ്രായമായ സ്ത്രീയുടെ രൂപത്തിലാണ് ഇവര്‍ സന്നിധാനത്ത് എത്തിയത്. മുടി നരപ്പിച്ചു അമ്പതു വയസ്സിന് മുകളില്‍ പ്രായം തോന്നുന്ന രീതിയില്‍ വേഷം മാറിയാണ് പോലീസിനെ പോലും കബളിപ്പിച്ചു സന്നിധാനത്ത് എത്തിയത്. നേരത്തെ ഇവര്‍ സന്നിധാനത്ത് പോകാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോകേണ്ടി വന്നു. പോലീസിനെ അറിയിക്കുകയോ സംരക്ഷണം തേടുകയോ ചെയ്യാതെ രഹസ്യമായാണ് ഇന്നലെ…

പ്രണയ നൈരാശ്യം: ജീവനൊടുക്കാന്‍ മരത്തില്‍ കയറിയ യുവാവ് മരക്കൊമ്പ് ഒടിഞ്ഞ് താഴെവീണ് കൈയൊടിഞ്ഞു

പ്രണയ നൈരാശ്യം: ജീവനൊടുക്കാന്‍ മരത്തില്‍ കയറിയ യുവാവ് മരക്കൊമ്പ് ഒടിഞ്ഞ് താഴെവീണ് കൈയൊടിഞ്ഞു പ്രണയ നൈരാശ്യത്തെതുടര്‍ന്ന് ജീവനൊടുക്കാന്‍ മരത്തില്‍ കയറിയ ഇതര സംസ്ഥാനക്കാരനായ യുവാവ് മരക്കൊമ്പ് ഒടിഞ്ഞ് താഴെവീണ് കൈയൊടിഞ്ഞു. 22കാരനായ പശ്ചിമബംഗാള്‍ സ്വദേശി സോളമന്‍ ആണ് മരത്തില്‍ കയറി പരിഭ്രാന്തി സൃഷ്ടിച്ചത്. തിരുവനന്തപുരം കോവളത്താണ് സംഭവം. ജോലി തേടിയാണ് ഇയാള്‍ തലസ്ഥാനത്തെത്തിയത്. കോവളം പൊലീസ് സ്റ്റേഷനു സമീപമായിരുന്നു ഇയാളുടെ ആത്മഹത്യാശ്രമം. ഒടുവില്‍ അഗ്‌നിശമന സേനാംഗങ്ങളടക്കം സ്ഥലത്തെത്തി. അനുനയശ്രമങ്ങള്‍ക്കിടെയാണ് യുവാവ് ഇരുന്നിരുന്ന മരക്കൊമ്പ് ഒടിഞ്ഞത്. മരത്തിന് താഴെവിരിച്ച മെത്തയിലേക്ക് വീണതുകൊണ്ട് വലിയ അപകടം ഉണ്ടായില്ല. വീഴ്ചയ്ക്കിടയില്‍ മതിലില്‍ തട്ടി യുവാവിന്റെ ഇടതുകൈക്ക് പരിക്കുണ്ട്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരത്തില്‍ കയറുന്നതിന് മുമ്പ് ഇയാള്‍ എലിവിഷവും കഴിച്ചിരുന്നതായാണ് വിവരം.

വീണ്ടും യുവതി സന്നിധാനത്ത്; എത്തിയത് മുടി നരപ്പിച്ച് വൃദ്ധയായി വേഷം മാറി

s p manju at sabarimala

ഒരു യുവതി കൂടി ശബരിമലയിൽ? ദൃശ്യങ്ങൾ പുറത്തുവിട്ട് നവോത്ഥാന കേരളം ഓണ്‍ലൈന്‍ കൂട്ടായ്മ പത്തനംതിട്ട : സന്നിധാനത്ത് ദര്‍ശനം നടത്തിയതായി യുവതിയുടെ വെളിപ്പെടുത്തല്‍. കേരള ദളിത്‌ മഹിളാ ഫെഡറേഷന്‍ നേതാവ് എസ് പി മഞ്ചുവാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ഓണ്‍ലൈന്‍ കൂട്ടായ്മയായ ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് മഞ്ചു ഇത് അറിയിച്ചത്. സന്നിധാനത്ത് ഇവര്‍ നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളും ഫേസ് ബുക്ക്‌ പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശിനിയാണ് ഇവര്‍. വേഷം മാറി പ്രായമായ സ്ത്രീയുടെ രൂപത്തിലാണ് ഇവര്‍ സന്നിധാനത്ത് എത്തിയത്. മുടി നരപ്പിച്ചു അമ്പതു വയസ്സിന് മുകളില്‍ പ്രായം തോന്നുന്ന രീതിയില്‍ വേഷം മാറിയാണ് പോലീസിനെ പോലും കബളിപ്പിച്ചു സന്നിധാനത്ത് എത്തിയത്. നേരത്തെ ഇവര്‍ സന്നിധാനത്ത് പോകാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോകേണ്ടി വന്നു. പോലീസിനെ അറിയിക്കുകയോ സംരക്ഷണം തേടുകയോ ചെയ്യാതെ രഹസ്യമായാണ്…

പീഡന കേസില്‍ വൈദികന് 30 വര്‍ഷം തടവ്‌; ശിക്ഷിക്കപ്പെട്ടവരില്‍ സ്ത്രീകളും : മുഖ്യ പ്രതികളായ ദമ്പതികളെ കണ്ടെത്താനായില്ല

പീഡന കേസില്‍ വൈദികന് 30 വര്‍ഷം തടവ്‌; ശിക്ഷിക്കപ്പെട്ടവരില്‍ സ്ത്രീകളും : മുഖ്യ പ്രതികളായ ദമ്പതികളെ കണ്ടെത്താനായില്ല തമിഴ്നാട് കടലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികന് മുപ്പതു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. ഇടവക വികാരിയായിരുന്നു ഫാ. അരുണ്‍ രാജ്. കടലൂരിലെ പ്രത്യേക മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്. വൈദികനടക്കം കേസില്‍ ഉള്‍പ്പെട്ട പതിനാറു പ്രതികളെയാണ് കേസില്‍ കോടതി ശിക്ഷച്ചത്. രണ്ടു പേര്‍ക്ക് നാല് ജീവപര്യന്തവും, ആറു പേര്‍ക്ക് ഇരട്ട ജീവപര്യന്തവും, അഞ്ചു പേര്‍ക്ക് പത്തു വര്‍ഷവും ശിക്ഷ ലഭിച്ചു. 2014 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കടലൂരിലെ സര്‍ക്കാര്‍ സ്കൂളിന് സമീപം തട്ടുകട നടത്തുന്ന തമിഴരശിയെന്ന സ്ത്രീയാണ് വിദ്യാര്‍ത്ഥിനിയായ പതിമൂന്നുകാരിയെ വശീകരിച്ചത്. പെണ്‍കുട്ടിയെ വശീകരിച്ചും പ്രലോഭിപ്പിച്ചും സ്വന്തം ഭര്‍ത്താവിന് പീഡിപ്പിക്കാന്‍ സൗകര്യം ഒരുക്കി കൊടുക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് സതീശനും സുഹൃത്തുക്കളും…