ലൈംഗിക പീഡന പരാതി: നിര്‍മ്മാതാവ് വൈശാഖ് രാജന് മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡന പരാതി: നിര്‍മ്മാതാവ് വൈശാഖ് രാജന് മുന്‍കൂര്‍ ജാമ്യം നിര്‍മ്മാതാവ് വൈശാഖ് രാജന് മുന്‍കൂര്‍ ജാമ്യം. മോഡലിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വൈശാഖ് രാജന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടി പീഡനം നടന്നുവെന്ന് പറയുന്ന തീയതിയില്‍ വൈശാഖ് രാജന്‍ സ്ഥലത്തില്ലായിരുന്നു എന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ വൈശാഖ് രാജനെതിരെ മോഡല്‍ നല്‍കിയ കേസിലാണ് ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. മോഡല്‍ വൈശാഖ് രാജനെ ബ്ലാക്ക്മെയ്ല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചുവെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സിനിമാ രംഗത്തുള്ളവരെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയം കോടതിയില്‍ ഉന്നയിച്ചതായും വൈശാഖ് രാജന്റെ അഭിഭാഷകന്‍ സൈബി ജോസ് പറഞ്ഞു.

നഴ്‌സിന്റെ ക്രൂരത: പ്രസവത്തിനിടെ ശക്തിയായി വലിച്ച നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു

രാജസ്ഥാനിലെ ജയ്‌സാല്‍മേറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. പ്രസവത്തിനിടെ നഴ്‌സ് കുഞ്ഞിനെ ശക്തിയായി പുറത്തേക്കു വലിച്ചതിനെ തുടര്‍ന്നാണ് അപകടം. പ്രസവത്തിനിടെ മാതാവ് പുഷ് ചെയ്യുമ്പോള്‍ നേഴ്‌സ് സപ്പോര്‍ട്ട് മാത്രമാണ് കൊടുക്കേണ്ടത്. എന്നാല്‍ പ്രസവസമയത്ത് കുഞ്ഞിനെ നേഴ്‌സ് ശക്തിയായി വലിച്ചതോടെ കുഞ്ഞിന്റെ ശരീരം രണ്ടായി മുറിഞ്ഞ് ഒരു ഭാഗം അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ തന്നെ കുടുങ്ങുകയും ചെയ്തു. ഇതിനു പിന്നാലെ മാതാവിനെ ജോധ്പൂരിലുള്ള മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. ഇവിടെയെത്തിയപ്പോഴാണ് കുഞ്ഞിന്റെ ശരീരം മുറിഞ്ഞ് അകത്തു കുടുങ്ങിയ വിവരം വീട്ടുകാര്‍ അറിയുന്നത്. എന്നാല്‍ റാംഗഡിലെ ഡോക്ടര്‍മാര്‍ ആരോപണം നിഷേധിച്ചു. പ്ലാസന്റ മാത്രമേ പുറത്തേക്കു വരാതിരുന്നുള്ളൂവെന്ന് അവര്‍ പറഞ്ഞു.സംഭവത്തില്‍ ഐപിസി 304 എ, 336 വകുപ്പുകള്‍ പ്രകാരം ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കുഞ്ഞിന്റെ ശരീരഭാഗം പരിശോധനയില്‍ കണ്ടെടുക്കുകയും ചെയ്തു. കുഞ്ഞിന് ഇത്തരമൊരു അപകടമുണ്ടായ വിവരം തങ്ങളോടു…

പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 15 ചൊവ്വാഴ്ച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ചൊവ്വാഴ്ച്ച വൈകിട്ട് ഏഴ് മണിക്കും ഒന്‍പത് മണിക്കും ഇടയിലാവും പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുക. കേന്ദ്രടൂറിസം മന്ത്രാലയം നൂറ് കോടിയോളം രൂപ ചിലവിട്ട് ക്ഷേത്രത്തില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നിര്‍വഹിക്കും. കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് അറിയിച്ചതാണ് ഇക്കാര്യം. അതേ ദിവസം തന്നെ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ചൊവ്വാഴ്ച്ച വൈകിട്ട് ഏഴ് മണിക്കും ഒന്‍പത് മണിക്കും ഇടയിലാവും പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 15 ചൊവ്വാഴ്ച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

രജനികാന്തിന്റെ പേട്ട ഇന്റര്‍നെറ്റില്‍; പുറത്തുവിട്ടത് തമിഴ് റോക്കേഴ്സ്

രജനികാന്തിന്റെ പേട്ട ഇന്റര്‍നെറ്റില്‍; പുറത്തുവിട്ടത് തമിഴ് റോക്കേഴ്സ് കാര്‍ത്തിക് സുബ്ബുരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായ പേട്ട ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ്റോക്കേഴ്സ് എന്ന സൈറ്റിലാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. ഉച്ചയ്ക്കു രണ്ടോടെയാണ് സൈറ്റില്‍ ചിത്രം അപ്ലോഡ് ചെയ്യപ്പെട്ടത്. തിയേറ്ററില്‍ ചിത്രീകരിച്ച എച്ച്.ഡി പ്രിന്റാണ് പ്രചരിക്കുന്നത്. ആദ്യദിനം സിനിമ കാണുന്നവര്‍ ചിത്രത്തിന്റെ കഥയും സര്‍പ്രൈസും വെളിപ്പെടുത്തുന്ന സിനിമ ഭാഗങ്ങള്‍ പുറത്തുവിടരുതെന്ന് കാര്‍ത്തിക് സുബ്ബരാജ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. തമിഴ്റോക്കേഴ്സ് എന്ന സൈറ്റിലാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. ഉച്ചയ്ക്കു രണ്ടോടെയാണ് സൈറ്റില്‍ ചിത്രം അപ്ലോഡ് ചെയ്യപ്പെട്ടത്. തിയേറ്ററില്‍ ചിത്രീകരിച്ച എച്ച്.ഡി പ്രിന്റാണ് പ്രചരിക്കുന്നത്.

അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റി

അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റി അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റി. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനമായത്. അതേസമയം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ചു. രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന യോഗത്തിന് ശേഷമാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ നേരത്തെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കുകയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത അലോക് വര്‍മ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയത്. അതേസമയം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ചു. രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന യോഗത്തിന് ശേഷമാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്.

മഞ്ഞു പുതച്ച മൂന്നാറിലേക്ക് യാത്ര പോകാം; മിസ്റ്റി മൂന്നാര്‍ വണ്‍ ഡേ ട്രിപ്പുമായി ഡിടിപിസി

Misty Munnar DTPC Trip

മഞ്ഞു പുതച്ച മൂന്നാറിലേക്ക് യാത്ര പോകാം; മിസ്റ്റി മൂന്നാര്‍ വണ്‍ ഡേ ട്രിപ്പുമായി ഡിടിപിസി കൊച്ചി: കേരളത്തിന്റെ അതിശൈത്യ മേഖലയായ മൂന്നാറിലേക്കു മൈനസ് ഡിഗ്രി തണുപ്പനുഭവിക്കാന്‍ പോകാം. അക്ഷരാര്‍ഥത്തില്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുകയാണ് മൂന്നാര്‍. ഈ സുന്ദരകാഴ്ചകള്‍ ആസ്വദിക്കാനായി എറണാകുളം ഡിടിപിസി യും ട്രാവല്‍ മേറ്റ് സൊല്യൂഷനും സംയുക്തമായി അവതരിപ്പിക്കുന്ന കേരളാ സിറ്റി ടൂര്‍ അവസരമൊരുക്കുന്നു. തണുപ്പിന്റെ ലഹരിയോടൊപ്പം മഞ്ഞണിഞ്ഞ കാഴ്ചകള്‍ കാമറയിലൂടെ പകര്‍ത്താനും സഞ്ചാരികള്‍ക്കു യാത്ര ആസ്വദിക്കാനും സാധിക്കും. കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകളും മഞ്ഞുപുതച്ച വഴികളിലൂടെയും ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ അനുഭൂതി പകര്‍ന്നുകൊണ്ട് നീങ്ങുന്ന ഈ യാത്രയില്‍ വാളറ, ചിയാപാറ വാട്ടര്‍ഫാള്‍സ്, ഫോട്ടോപോയിന്റ്‌സ്, രാജമലയിലുള്ള ഇരവികുളം നാഷണല്‍ പാര്‍ക് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു. മാട്ടുപ്പെട്ടി ഡാം , എക്കോപോയിന്റ്, ടോപ് സ്‌റ്റേഷന്‍ , സൂര്യനെല്ലി കൊളുക്കുമല തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള…

കുളിരണിഞ്ഞു കിടക്കുന്ന മൂന്നാറിന്റെ ചിത്രം പങ്കുവെച്ച് സന്തോഷ് ശിവന്‍ വെട്ടിലായി

കുളിരണിഞ്ഞു കിടക്കുന്ന മൂന്നാറിന്റെ ചിത്രം പങ്കുവെച്ച് സന്തോഷ് ശിവന്‍ വെട്ടിലായി തണുത്തുറഞ്ഞ മൂന്നാറിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കുളിരുതേടി നിരവധി സഞ്ചാരികളാണ് മൂന്നാറില്‍ എത്തുന്നത്. തണുത്തുറഞ്ഞ മൂന്നാറിന്റെ ഒരു ചിത്രം പങ്കുവെക്കവെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന് ഒരബദ്ധം പറ്റി. മൂന്നാറിലേതെന്ന് തെറ്റിദ്ധരിച്ച് മണാലിയിലെ മഞ്ഞുവീഴ്ചയുടെ ചിത്രമാണ് സന്തോഷ് ശിവന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. മൂന്നാര്‍ എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. ഇതിനു പിന്നാലെ മറുപടിയുമായി കേരള ടൂറിസം വകുപ്പ് രംഗത്തെത്തി. ”സര്‍, ട്വീറ്റിലെ ഫോട്ടോ മണാലിയില്‍ എടുത്തതാണെന്ന് കരുതുന്നു. മൂന്നാറില്‍ ഇത്രയധികം മഞ്ഞുവീഴ്ച ഉണ്ടായിട്ടില്ല.” മറ്റുപലരും അബദ്ധം ചൂണ്ടിക്കാണിച്ച് രംഗത്തെത്തി. അതിനിടെ സന്തോഷ് ശിവന്റെ ട്വീറ്റ് ചിലര്‍ ട്രോളാക്കി. ചിത്രത്തില്‍ കെഎല്‍ നമ്പറിലുള്ള വാഹനമുള്ളതിനാലാകാം സന്തോഷ് ശിവന്‍ തെറ്റിദ്ധരിച്ചത് എന്ന് ചിലര്‍ പറയുന്നു. അബദ്ധം മനസ്സിലായതോടെ ഹിമാചല്‍ പ്രദേശ് ടൂറിസം വകുപ്പിന്റെ രസീതോട്…

മനുഷ്യചർമം ദേവന് കാഴ്ചവെച്ച പോപോലോകൻ ജനത; മനസ്സ് മരവിച്ച് ഗവേഷകരും

Mexico finds Flayed god temple priests

മനുഷ്യചർമം ദേവന് കാഴ്ചവെച്ച പോപോലോകൻ ജനത; മനസ്സ് മരവിച്ച് ഗവേഷകരും മെക്സികോ പ്രവിശ്യയിലെ പ്ലുബ്ലാ നഗരത്തിൽ മെക്സികോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി നടത്തിയ ഗവേഷണത്തിലാണ് പോപോലോകൻ ജനതയെക്കുറിച്ചും മനസ് മരവിപ്പിക്കുന്ന ‘ത്ലാകാസിപെഹുലിസ്റ്റി’ എന്ന ദുരാചാരത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. കാർഷിക സമൃദ്ധിയുടെ ഗ്രീക്ക് ദേവതയായ പേസിഫോണിനെ പോലെ പോപോലോകൻ ജനത പ്രാചിന കാലത്ത് ആരാധിച്ചു പോന്നിരുന്ന ദേവനാണ് സൈപ്പ് ടോട്ടക്. ദേവനെ പ്രിതിപ്പെടുത്താനും കാർഷിക വിളയുടെ സമൃദ്ധിയ്ക്കുമായി പോപോലോകൻ ജനത ബലിയർപ്പിച്ചിരുന്നത് മനുഷ്യചർമം ആയിരുന്നു. ഇത്തരത്തിൽ നടത്തുന്ന ആചാരമാണ് ‘ത്ലാകാസിപെഹുലിസ്റ്റി’. സൈപ്പ് ടോട്ടക് ദേവനായി പണികഴിപ്പിച്ച ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം ആരും ഇതുവരെ കടന്ന് ചെന്നിട്ടില്ലാത്ത, മണ്ണ് തട്ടുകൾക്കിടയിൽ ഏകദേശം 12മീറ്റർ നീളവും 3.5മീറ്റർ ഉയരത്തിലുമായാണ് ഉള്ളത്. ദേവന് സമർപ്പിച്ചതെന്ന് കരുതപെടുന്ന ഈ സ്ഥലത്ത് രണ്ട് ബലിപീഠവും മൂന്ന് കൽപ്രതിമകളുമാണ് കണ്ടെത്താൻ…

മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവിനെതിരെ ലൈംഗീകപീഡന കേസ്

മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവിനെതിരെ ലൈംഗീകപീഡന കേസ്; കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി മലയാളം സിനിമാ രംഗത്ത്‌ വീണ്ടും ലൈംഗീക പീഡന ആരോപണവുമായി യുവതി. സിനിമയില്‍ അവസാര്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഫ്ലാറ്റില്‍ വിളിച്ചു വരുത്തി ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതി. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവു വൈശാഖ് രാജനെതിരെയാണ് യുവതി എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കൊച്ചി സ്വദേശിനിയും മോഡലുമായ ഇരുപത്തിയഞ്ചുകാരിയാണ് നിര്‍മ്മാതാവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം പരാതി നല്‍കി ദിവസങ്ങളായിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 2018 മാര്‍ച്ചിലാണ് സംഭവം. ചങ്ക്സ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് യുവതി നിര്‍മ്മാതാവിനെ പരിചയപ്പെടുന്നത്. തന്‍റെ അടുത്ത പദത്തില്‍ നല്ലൊരു വേഷം തരാമെന്ന് പറഞ്ഞ് തന്‍റെ ഫോണ്‍ നമ്പര്‍ വാങ്ങി. നിര്‍മ്മാതാവ് പലപ്പോഴും തന്നെ ഫോണില്‍ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. തന്‍റെ നമ്പറില്‍ വിളിച്ചാല്‍ കിട്ടാറില്ലെന്ന് പറഞ്ഞ് നിര്‍മ്മാതാവ് തന്നെ പുതിയ സിം…

മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവിനെതിരെ ലൈംഗീകപീഡന കേസ്

Malayalam Producer raped Model Kochi

മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവിനെതിരെ ലൈംഗീകപീഡന കേസ്;പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം മലയാളം സിനിമാ രംഗത്ത്‌ വീണ്ടും ലൈംഗീക പീഡന ആരോപണവുമായി യുവതി. സിനിമയില്‍ അവസാര്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഫ്ലാറ്റില്‍ വിളിച്ചു വരുത്തി ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതി. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവു വൈശാഖ് രാജനെതിരെയാണ് യുവതി എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കൊച്ചി സ്വദേശിനിയും മോഡലുമായ ഇരുപത്തിയഞ്ചുകാരിയാണ് നിര്‍മ്മാതാവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം പരാതി നല്‍കി ദിവസങ്ങളായിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 2018 മാര്‍ച്ചിലാണ് സംഭവം. ചങ്ക്സ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് യുവതി നിര്‍മ്മാതാവിനെ പരിചയപ്പെടുന്നത്. തന്‍റെ അടുത്ത പദത്തില്‍ നല്ലൊരു വേഷം തരാമെന്ന് പറഞ്ഞ് തന്‍റെ ഫോണ്‍ നമ്പര്‍ വാങ്ങി. നിര്‍മ്മാതാവ് പലപ്പോഴും തന്നെ ഫോണില്‍ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. തന്‍റെ നമ്പറില്‍ വിളിച്ചാല്‍ കിട്ടാറില്ലെന്ന് പറഞ്ഞ് നിര്‍മ്മാതാവ് തന്നെ പുതിയ സിം…