രാത്രിയില്‍ വനിതാ വാര്‍ഡില്‍ അതിക്രമിച്ച് കയറി കിടക്കാന്‍ ശ്രമിച്ചത്‌ തടഞ്ഞ സെക്യൂരിറ്റി ക്രൂര മര്‍ദനം; രണ്ടു പേര്‍ പിടിയില്‍

security staff attacked alappuzha medical college copy

രാത്രിയില്‍ വനിതാ വാര്‍ഡില്‍ അതിക്രമിച്ച് കയറി കിടക്കാന്‍ ശ്രമിച്ചത്‌ തടഞ്ഞ സെക്യൂരിറ്റിക്ക് ക്രൂര മര്‍ദനം; രണ്ടു പേര്‍ പിടിയില്‍ ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മര്‍ദനം. വനിതാ വാര്‍ഡില്‍ രാത്രി അതിക്രമിച്ച് കയറുകയും ഒഴിഞ്ഞു കിടന്ന കട്ടിലില്‍ കയറി കിടന്നത് ചോദ്യം ചെയ്തതിനാണ് സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനമേറ്റത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മോഹനനാണ് മർദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രി 11.30 ഓടെ വനിതാ വാര്‍ഡായ 18ലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മോഹനനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചമ്പക്കുളം സ്വദേശിയായ ഒരു യുവാവാണ് വനിതകളുടെ വാര്‍ഡില്‍ അതിക്രമിച്ച് കടന്നത്‌. വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ഇയാളോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും പോകാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് മറ്റ് സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ മോഹനനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തര്‍ക്കത്തിനിടെ രണ്ടു യുവാക്കള്‍ കൂടിയെത്തി. ഇതോടെ സംഘര്‍ഷം…

അയോദ്ധ്യയില്‍ രാമ ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്ത് തന്നെ എന്‍.ഡി.എ സര്‍ക്കാര്‍ ക്ഷേത്രം പണിയും : അമിത് ഷാ

ayodhya rama mandir temple amith sha

അയോദ്ധ്യയില്‍ രാമ ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്ത് തന്നെ എന്‍.ഡി.എ സര്‍ക്കാര്‍ ക്ഷേത്രം പണിയും : അമിത് ഷാ അയോദ്ധ്യയില്‍ എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാമ ജന്മഭൂമിയില്‍ എവിടെയാണോ ക്ഷേത്രം ഉണ്ടായിരുന്നത് അവിടെത്തന്നെയാകും പുതിയ ക്ഷേത്രവും. ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ പ്രധാന തടസം കോണ്‍ഗ്രസാണെന്ന് അമിത് ഷാ ആരോപിച്ചു. കോടതിയില്‍ കേസ് നടത്തി രാമക്ഷേത്രനിര്‍മാണം നീട്ടിക്കൊണ്ടു പോകുന്നതും കോടതിയിലെ കേസ് തീര്‍പ്പാക്കാന്‍ സമ്മിതിക്കാത്തതും കോണ്‍ഗ്രസാണെന്ന് അമിത് ഷാ പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ച് രൂപരേഖ തയ്യാറാക്കാനാണ് എക്‌സിക്യൂട്ടീവ് ചേരുന്നത്. അയോദ്ധ്യയില്‍ എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ നിന്ന്…

വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ കലാമണ്ഡലം സംഗീതാധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ കലാമണ്ഡലം സംഗീതാധ്യാപകന്‍ അറസ്റ്റില്‍ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ കേരള കലാമണ്ഡലം സംഗീതാധ്യാപകന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ചിയ്യാരം സ്വദേശി രാജീവ് കുമാറാണ് (54) അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. കലാമണ്ഡലത്തില്‍ വെച്ച് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയും രക്ഷിതാക്കളും അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. കലാമണ്ഡലം നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അധ്യാപകനെ പുറത്താക്കാന്‍ നടപടി എടുത്തിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കലാമണ്ഡലം അധികൃതര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലീസ് പ്രാഥമികാന്വേഷണം നടത്തി പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെറുതുരുത്തി എസ്ഐ വി.പി സിബീഷ് വ്യാഴാഴ്ച വൈകീട്ടോടെ രാജീവ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

അസാധു നോട്ട് മാറ്റി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ ഗായിക അറസ്റ്റില്‍

singer shikha raghav arrest

അസാധു നോട്ട് മാറ്റി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ ഗായിക അറസ്റ്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കബളിപ്പിച്ച്‌ പണം തട്ടിയ ഗായിക അറസ്റ്റില്‍. നോട്ട് അസാധുവാക്കിയ സമയത്താണ് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പറ്റിച്ച് അറുപത് ലക്ഷം രൂപ തട്ടിയെടുത്തത്. ഇരുപത്തിയേഴുകാരിയായ ഗായിക ശിഖ രാഘവാണ് ഹരിയാനയില്‍ അറസ്റ്റിലായത്. ല്‍ രാംലീല മൈതാനത്ത് വെച്ച് നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് ശിഖയും സുഹൃത്തും പാരാമിലിട്ടറി ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നത്. നിരോധിച്ച നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് പറഞ്ഞാണ് ശിഖയും സുഹൃത്തും ഉദ്യോഗസ്ഥനില്‍ നിന്നും പണം കൈക്കലാക്കിയത്.എന്നാല്‍ പണം വാങ്ങിയ ശേഷം ഇരുവരും മുങ്ങുകയായിരുന്നു. കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശിഖയുടെ സുഹൃത്ത്‌ പവനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷമാണ് ശിഖ പിടിയിലാകുന്നത്. ഹരിയാനയില്‍ അറസ്റ്റിലായ ശിഖയെ ഡെല്‍ഹിയിലെത്തിച്ചു ചോദ്യം ചെയ്തു വരുന്നു.

ടി ടി ഇ യെ കണ്ട് പേടിച്ച് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം

ടി ടി ഇ യെ കണ്ട് പേടിച്ച് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം ടി ടി ഇ യെ കണ്ട് ഓടുന്ന നിന്നും ചാടിയ യുവാവ് ട്രെയിനിനടിയിൽ പെട്ട് മരിച്ചു. ടിക്കറ്റ് എടുക്കാതെയാണ് ഇയാൾ ട്രെയിനിൽ കയറിയത്. ട്രെയിൻ വിട്ട ശേഷമാണ് ടി ടി ഇ പരിശോധനയ്ക്കു വരുന്നത് യുവാവ് കണ്ടത്. ടി ടി ഇ യെ കണ്ട്‌ പേടിച്ച യുവാവ് ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. ബുധനാഴ്ച്ച രാവിലെ മഥുരയിലെ നറൗലി പാലത്തിന്റെയടുത്ത് വെച്ചായിരുന്നു സംഭവം. മദ്യപ്രദേശിലെ ടിക്മാർഗ് സ്വദേശിയാണ് മരണമടഞ്ഞ സഞ്ജു(20). കൂട്ടുക്കാരനോടൊപ്പം ദിവസവേതന ജോലിക്ക് ലുധിയാനായിലേക്ക് പോകുമ്പോൾ ആയിരുന്നു ദാരുണ അന്ത്യം. ടി ടി ഇ യെ കണ്ട് പേടിച്ച സഞ്ജു പരിഭ്രാന്തൻ ആവുകയും ട്രെയിനിൽ നിന്ന് ചാടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഉടൻ തന്നെ മറ്റു യാത്രക്കാർ അപായച്ചങ്ങല…