പെരുമ്പാവൂരിൽ പെട്രോൾ അടിച്ച് കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം.. വീഡിയോ

പെരുമ്പാവൂരിൽ പെട്രോൾ അടിച്ച് കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം.. വീഡിയോ പെരുമ്പാവൂര്‍: പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചുകൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു. വൈകുന്നേരമാണ് സംഭവം. പെട്രോള്‍ അടിച്ചുകൊണ്ടിരിക്കെ പെട്ടന്ന് ബൈക്കിന് തീപിടിക്കുകയായിരുന്നു. പാലക്കാട്ടു താഴത്തുള്ള പമ്പിലാണ് ഫൗസിയ പെട്രോള്‍ പമ്പിലാണ് സംഭവം. ഇന്ന് രാത്രി 7 40 ഓടെയാണ് അപകടം ഉണ്ടായത്. തീ പടരുന്നത്‌ കണ്ട് പമ്പ ജീവനക്കാരും മറ്റും ചേര്‍ന്ന് വെള്ളവും അഗ്നിശമന ഉപകരണങ്ങള്‍ കൊണ്ടും തീയണച്ചു. എന്നാല്‍ പൂര്‍ണ്ണമായും തീയണയ്ക്കാന്‍ സാധിച്ചില്ല. സമീപത്തുണ്ടായിരുന്ന ഒരാള്‍ ബൈക്ക് വലിച്ച് പമ്പിന് പുറത്തേക്കിട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പിന്നീട് വിവരമറിഞ്ഞ് എത്തിയ ഫയര്‍ ഫോഴ്സ് തീ പൂര്‍ണ്ണമായും അണച്ചു.

ശബരിമല: നിലപാട് മാറ്റി രാഹുല്‍ഗാന്ധി; ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം

rahul gandhi opinion change on sabarimala women entry

ശബരിമല: നിലപാട് മാറ്റി രാഹുല്‍ഗാന്ധി; ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം ദുബായ്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി രാഹുല്‍ ഗാന്ധി. ശബരിമലയില്‍ യുവതികള്‍ പ്രവേശക്കണമെന്ന മുന്‍ നിലപാടാണ് രാഹുല്‍ ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വാദത്തില്‍ കാര്യമുണ്ടെന്നാണ്‌ ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കവേ രാഹുല്‍ അഭിപ്രായപ്പെട്ടത്. വിശ്വാസികളുടെയും കേരളത്തിലെ ജനങ്ങളുടെയും അഭിപ്രായങ്ങള്‍ അറിഞ്ഞതില്‍ നിന്നാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. അതേസമയം സ്ത്രീകളുടെ അവകാശങ്ങളും സംരക്ഷിക്കണം. സ്ത്രീ പ്രവേശന വിഷയത്തില്‍ തന്‍റെ മുന്‍ നിലപാടില്‍ മാറ്റം വന്നിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹുല്‍ മറുപടി പറഞ്ഞു. വിശ്വാസങ്ങളും ആചാരങ്ങളും സങ്കീര്‍ണ്ണമായ വിഷയങ്ങളാണ്. എന്നാല്‍ സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി മുതിര്‍ന്നില്ല.

ഒളിമ്പിക്സ്: കന്യാസ്ത്രീകളുടെ ടീമുമായി വത്തിക്കാന്‍

ഒളിമ്പിക്സ്: കന്യാസ്ത്രീകളുടെ ടീമുമായി വത്തിക്കാന്‍ കന്യാസ്ത്രീകള്‍ ഒളിമ്പിക്‌സിനിറക്കാന്‍ ഒരുങ്ങുകയാണ്. ചരിത്രത്തിലെ ആദ്യ ഒളിമ്പിക്ക് മത്സരത്തിനാണ് വത്തിക്കാന്‍ ഒരുങ്ങുന്നത്. പുരോഹിതര്‍ നയിക്കുന്ന വത്തിക്കാന്റെ ഒളിമ്പിക്ക് ടീമില്‍ കന്യാസ്ത്രീകളെ കൂടാതെ സ്വിസ് ഗാര്‍ഡുകളും പങ്കെടുക്കും. ഒളിമ്പിക് ഇപ്പോള്‍ ഒരു സ്വപ്നമാണെന്നാണ് ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഫാ.മെല്‍ചര്‍ സാഞ്ചസ് ഡി ടോഗ പറഞ്ഞത്. ഇറ്റാലിയന്‍ ഒളിമ്പിക്‌സ് കമ്മിറ്റിയുമായി ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായും വത്തിക്കാന്‍ സ്ഥിതീകരിച്ചു. ടീമിലെ അംഗങ്ങള്‍ക്ക് നേവി ട്രാക്ക് സ്യൂട്ടാണ് വേഷം. കുറുകെ വെള്ളയും മഞ്ഞയും വരകളും അതില്‍ ഉണ്ടാകും. ഒളിമ്പിക്‌സിലാണ് ഇപ്പോള്‍ പങ്കെടുക്കുന്നതെങ്കിലും ഭാവിയില്‍ മറ്റ് അന്തര്‍ദേശീയ മത്സരങ്ങളിലും പങ്കെടുക്കാനാണ് വത്തിക്കാന്റെ തീരുമാനം. കന്യാസ്ത്രീകളും പുരോഹിതരും സ്വസ് ഗാര്‍ഡുകളും അണിനിരക്കുന്ന ടീമില്‍ 60 പേരാണ് ഉണ്ടാവുക. ഒളിമ്പിക്‌സ് കൂടാതെ യൂറോപ്പില്‍ നടക്കുന്ന മറ്റ് കായീക മത്സരങ്ങള്‍ക്ക് പങ്കെടുക്കാനും വത്തിക്കാന് ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി ഇറ്റാലിയന്‍ പാരാ ഒളിമ്പിക് കമ്മറ്റിയുമായി…

ടിക്കറ്റെടുക്കാതെ മെട്രോയില്‍ സഞ്ചാരം: പിടിയിലായപ്പോള്‍ കയ്യും കാലും പിടിച്ച് രക്ഷപ്പെട്ട് കമിതാക്കള്‍

ടിക്കറ്റെടുക്കാതെ മെട്രോയില്‍ സഞ്ചാരം: പിടിയിലായപ്പോള്‍ കയ്യും കാലും പിടിച്ച് രക്ഷപ്പെട്ട് കമിതാക്കള്‍ കൊച്ചി മെട്രൊയില്‍ ടിക്കറ്റെടുക്കാതെ കടന്നുകൂടിയ കമിതാക്കള്‍ സഞ്ചരിച്ചത് ആലുവ മുതല്‍ കലൂര്‍ സ്റ്റേഡിയം സ്റ്റേഷന്‍ വരെ. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള മെട്രൊയിലെ ഈ കൃത്യം കെഎംഎല്‍ആര്‍ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. ടിക്കറ്റില്ലാതെ അധികൃതരുടെ പിടിയിലായപ്പോള്‍ കയ്യുംകാലും പിടിച്ചു പിഴയൊടുക്കാതെ ഇരുവരും രക്ഷപ്പെടുകയും ചെയ്തു. കൊച്ചി മെട്രൊ സര്‍വീസ് തുടങ്ങിയ ശേഷം ഇതാദ്യമായിട്ടാണ് ഇങ്ങനൊരു സംഭവം അരങ്ങേറുന്നത്. Also Read >> മീ ടൂ മൂവ്മെന്റ് ഫാഷനാണെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് മനസ്സിലാകും; മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് പത്മപ്രിയ വളരെ കോളിളക്കം സൃഷ്ടിച്ച ഒരു ക്യാംപെയിന്‍ ആയിരുന്നു മീ ടൂ. മലയാളത്തില്‍ നിന്നും പലരുടെ പേരിലും മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ മീ ടൂ ചിലര്‍ക്ക് ഒരു ഫാഷനാണെന്ന് പറഞ്ഞ മോഹന്‍ലാലിനെതിരെ…

മീ ടൂ മൂവ്മെന്റ് ഫാഷനാണെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് മനസ്സിലാകും

മീ ടൂ മൂവ്മെന്റ് ഫാഷനാണെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് മനസ്സിലാകും; മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് പത്മപ്രിയ വളരെ കോളിളക്കം സൃഷ്ടിച്ച ഒരു ക്യാംപെയിന്‍ ആയിരുന്നു മീ ടൂ. മലയാളത്തില്‍ നിന്നും പലരുടെ പേരിലും മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ മീ ടൂ ചിലര്‍ക്ക് ഒരു ഫാഷനാണെന്ന് പറഞ്ഞ മോഹന്‍ലാലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി പത്മപ്രിയ. മീടൂവിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ വേദനിപ്പിച്ചുവെന്ന് പത്മപ്രിയ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്നാണ് എപ്പോഴും മോഹന്‍ലാല്‍ പറഞ്ഞിട്ടുളളത്. അതിന് ശേഷം മീ ടൂ മൂവ്മെന്റ് ഫാഷനാണെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് മനസ്സിലാക്കാമെന്ന പത്മപ്രിയ പറയുന്നു. ഇത്തരം ആളുകളോട് ദേഷ്യമല്ല വിഷമമാണ് ഉളളത്. മീ ടൂ കൊണ്ട് മലയാള സിനിമയ്ക്ക് യാതൊരു കുഴപ്പവുമുണ്ടാകില്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.…

സ്ത്രീകളെ വശീകരിച്ച് മോഷണം നടത്തിയ പത്തനംതിട്ട സ്വദേശി പൊലീസ് പിടിയില്‍

സ്ത്രീകളെ വശീകരിച്ച് മോഷണം നടത്തിയ പത്തനംതിട്ട സ്വദേശി പൊലീസ് പിടിയില്‍ സ്ത്രീകളെ വശീകരിച്ച് മോഷണം നടത്തിവന്നിരുന്ന പ്രതി പിടിയില്‍. വിവിധ സ്ഥലങ്ങളിലായി സ്ത്രീകള്‍ തനിച്ചു ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ തന്ത്രപൂര്‍വ്വം കയറിക്കൂടി അവരെ വശീകരിച്ച് മോഷണം നടത്തിവരികയായിരുന്നു ഇയാള്‍. പത്തനംതിട്ട മല്ലപള്ളി ആലുംമൂട്ടില്‍ വീട്ടില്‍ രാജേഷ് ജോര്‍ജ്ജ് ജോസഫ് (41) ആണ് പിടിയിലായത്. പത്തനംതിട്ട ജില്ലയിലെ കീഴ് വായ്പൂരില്‍ നിന്നുമാണ് ഇയാളെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്. ഇയാള്‍ ഇരുപതോളം കേസുകളില്‍ പ്രതിയാണ്. പത്തനംതിട്ട കീഴ്വായ്പൂര്‍, ആറ്റിങ്ങല്‍, കിളിമാനൂര്‍, വര്‍ക്കല, ബിനാനിപുരം, തൃപ്പൂണിത്തുറ, എറണാകുളം നോര്‍ത്ത്, ചാലക്കുടി, തോപ്പുംപടി, ഹില്‍പാലസ് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പല സ്ഥാപനങ്ങളിലും സിനിമ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആണെന്ന് തെറ്റിധരിപ്പിച്ച് സിനിമയുടെ ഷൂട്ടിങ്ങിനായി സ്ഥാപനം ആവശ്യമാണെന്നും നിങ്ങളൊക്കെ അതില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു ഇയാളുടെ തട്ടിപ്പ്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍…

സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വച്ചു

സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വച്ചു സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. രാഷ്ട്രപതി ഒപ്പ് വച്ചതോടെ ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലായി. ഭേഗദതി സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തു. സര്‍ക്കാര്‍ ജോലിയിലും പൊതു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ലക്ഷ്യമിട്ടാണ് 124 ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു പാര്‍ലമെന്റ് ബില്‍ പാസാക്കിയത്. ലോക്സഭയിലും രാജ്യസഭയിലും നേരത്തേ ബില്‍ പാസായാതോടെ ബില്‍ നിയമമായി. ലോക്സഭയില്‍ പാസാക്കിയ ബില്‍ 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. രാഷ്ട്രപതി ഒപ്പ് വച്ചതോടെ ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലായി. ഭേഗദതി സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തു. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു പാര്‍ലമെന്റ് ബില്‍ പാസാക്കിയത്. ലോക്സഭയിലും രാജ്യസഭയിലും നേരത്തേ ബില്‍ പാസായാതോടെ ബില്‍ നിയമമായി. ലോക്സഭയില്‍ പാസാക്കിയ ബില്‍…

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടില്‍ അടച്ച യുഎഇ സ്വദേശി പിടിയില്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടില്‍ അടച്ച യുഎഇ സ്വദേശി പിടിയില്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞതിന് ഇന്ത്യക്കാരെ പക്ഷിക്കൂട്ടില്‍ അടച്ച യുഎഇ സ്വദേശി പിടിയിലായി. അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശപ്രകാരം ദുബായ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യ-യുഎഇ മത്സരത്തിന് ശേഷമാണ് ഇന്ത്യന്‍ ആരാധകരെ യുഎഇക്കാരനായ യജമാനന്‍ പക്ഷിക്കൂട്ടില്‍ അടച്ച വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ജോലിക്കാരെ പക്ഷിക്കൂട്ടിലടച്ച് മത്സരത്തില്‍ ആര്‍ക്കാണ് നിങ്ങളുടെ പിന്തുണയെന്ന് ഇയാള്‍ ചോദിക്കുന്നു. ഇന്ത്യക്കാണെന്ന് പറയുന്നു ജോലിക്കാര്‍. യുഎഇക്കാണ് പിന്തുണയെന്ന് പറയുന്നത് വരെ ഇവരെ തടങ്കലിലാക്കുകയും അതിന് ശേഷം വിട്ടയക്കുകയും ചെയ്യുന്നതാണ് വീഡിയോ.

താരസംഘടനയായ അമ്മയോട് ബഹുമാനമുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്

താരസംഘടനയായ അമ്മയോട് ബഹുമാനമുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത് അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ വിവാദം സൃഷ്ടിച്ച ഒരു നടിയാണ് പാര്‍വതി തിരുവോത്ത്. മമ്മൂട്ടി ചിത്രമായ ‘കസബ’യില്‍ നിന്ന് തുടങ്ങിയതാണ് പാര്‍വതിയുടെ വിവാദങ്ങളുടെ തുടക്കം. ഒടുവില്‍ ഡബ്ല്യൂസിസി എന്ന പെണ്‍താരക്കൂട്ടായ്മ സൃഷ്ടിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ താരസംഘടനയായ അമ്മയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് പാര്‍വതി. താരസംഘടനയായ അമ്മയോട് ബഹുമാനമുണ്ട് എന്നാല്‍ നീതിക്ക് വേണ്ടി പൊരുതുക തന്നെ ചെയ്യുമെന്ന് പാര്‍വതി പറഞ്ഞു. കഥാപാത്രങ്ങളെ പൂര്‍ണ്ണമായി ഉള്‍കൊണ്ടാണ് അഭിനയിക്കുന്നത്. കാഞ്ചനമാലയും സേറയും സമീരയും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചുവെന്നും പ്രയാസം നിറഞ്ഞ ഘട്ടങ്ങളിലും തളരാത്തതിന് കാരണം ഈ കഥാപാത്രങ്ങള്‍ തന്ന ഊര്‍ജമാണെന്നും പാര്‍വതി പറഞ്ഞു. അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ വിവാദം സൃഷ്ടിച്ച ഒരു നടിയാണ് പാര്‍വതി തിരുവോത്ത്. മമ്മൂട്ടി ചിത്രമായ ‘കസബ’യില്‍ നിന്ന് തുടങ്ങിയതാണ് പാര്‍വതിയുടെ വിവാദങ്ങളുടെ തുടക്കം. ഒടുവില്‍ ഡബ്ല്യൂസിസി എന്ന പെണ്‍താരക്കൂട്ടായ്മ സൃഷ്ടിക്കുകയും…

അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് മകന്‍ മെട്രോയ്ക്ക് മുന്‍പില്‍ ചാടി

അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് മകന്‍ മെട്രോയ്ക്ക് മുന്‍പില്‍ ചാടി പതിനെട്ടുകാരനായ വിദ്യാര്‍ത്ഥിയാണ് ബെംഗളൂരുവില്‍ മെട്രോയ്ക്ക് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തലനാരിഴക്കാണ് വിദ്യാര്‍ത്ഥി രക്ഷപെട്ടത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍. കുട്ടി ട്രാക്കിലേക്ക് എടുത്തു ചാടുകയായിരുന്നു. കുട്ടി ചാടുന്നതുകണ്ട ട്രെയിന്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടതു കാരണമാണ് വലിയ അപകടം ഒഴിവായതെന്ന് പൊലീസ് പറയുന്നു. തലനാരിഴക്കാണ് വിദ്യാര്‍ത്ഥി രക്ഷപെട്ടത്. ബെംഗളൂരുവില്‍ തുന്നല്‍ക്കട നടത്തുകയാണ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍. പതിനെട്ടുകാരനായ വിദ്യാര്‍ത്ഥിയാണ് ബെംഗളൂരുവില്‍ മെട്രോയ്ക്ക് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തലനാരിഴക്കാണ് വിദ്യാര്‍ത്ഥി രക്ഷപെട്ടത്.