വര്‍ഷങ്ങളായി ചികിത്സ നടത്തിവന്നിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

വര്‍ഷങ്ങളായി ചികിത്സ നടത്തിവന്നിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തിവന്നിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ നിരവധി ആശുപത്രികളില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തിവന്നിരുന്ന വ്യാജ ഡോക്ടറെ ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്. ആലപ്പുഴ മുന്‍സിപ്പല്‍ വാടയ്ക്കല്‍ വാര്‍ഡില്‍ ചക്കുംപറമ്പില്‍ വീട്ടില്‍ സാജന്‍ (യേശുദാസ്-42) ആണ് പിടിയിലായത്. വര്‍ഷങ്ങളായി അര്‍ത്തുങ്കല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രി, ചേര്‍ത്തല എക്‌സറെ ആശുപത്രി, പള്ളിപ്പുറം സെന്റ് തോമസ് ആശുപത്രി, കിന്റര്‍ ആശുപത്രി, എറണാകുളം പി എസ് എം ആശുപത്രി എന്നിവിടങ്ങളില്‍ ഡെര്‍മാറ്റോളജിസ്റ്റ് ആയി നിലവില്‍ പ്രാക്ടീസ് നടത്തിവരികയായിരുന്നു. പ്രീഡിഗ്രി പാസായതിനുശേഷം ഫിസിയോ തെറാപ്പി കോഴ്സിനു പോയ യേശുദാസ് കോഴ്സ് പൂര്‍ത്തിയാക്കാതെ എംബിബിഎസിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിക്കുകയാണെന്ന് മാതാപിതാക്കളെയും ഭാര്യയെയും മറ്റുബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു പിന്നീട് വ്യാജ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ഡോക്ടറായി ചികിത്സ നടത്തിവരികയായിരുന്നു.…

അച്ഛന് താല്‍പര്യമില്ലാതിരുന്നിട്ടും പ്രചരണത്തിനിറങ്ങേണ്ടിവന്നു; കരുണാകരനെതിരെ പ്രേംനസീറിന്റെ മകന്‍ ഷാനവാസ് രംഗത്ത്

അച്ഛന് താല്‍പര്യമില്ലാതിരുന്നിട്ടും പ്രചരണത്തിനിറങ്ങേണ്ടിവന്നു; കരുണാകരനെതിരെ പ്രേംനസീറിന്റെ മകന്‍ ഷാനവാസ് രംഗത്ത് കെ. കരുണാകരനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രേംനസീറിന്റെ മകന്‍ ഷാനവാസ്. താല്‍പര്യമില്ലാതിരുന്നിട്ടും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസിനു വേണ്ടി പ്രചരണത്തിനിറങ്ങാന്‍ നസീറിനെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഷാനവാസ്. ഒരു അഭിമുഘത്തിലാണ് ഷാനവാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ദിരാഗാന്ധിയുടെ താത്പര്യ പ്രകാരം ലീഡര്‍ കരുണാകരന്റെ നേതൃത്വത്തിലാണ് അന്ന് കരുക്കള്‍ നീങ്ങിയതെന്ന് ഷാനവാസ് വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ പൊസിഷനില്‍ നമ്മളാണെങ്കിലും പോയേ പറ്റുമായിരുന്നൊള്ളു. കാരണം വിളി വന്നത് ഇന്ദിരാഗാന്ധിയില്‍ നിന്നായിരുന്നു. മസ്റ്റാണ്, ഇറങ്ങണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ വേറൊരു ഗ്യാംങും അദ്ദേഹത്തെ പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിന്നു തന്നാല്‍ മതി, ഫിനാന്‍സൊക്കെ ഞങ്ങള്‍ ചെയ്തുകൊള്ളാമെന്നായിരുന്നു ഓഫര്‍. വളരെ ഡിപ്ലോമാറ്റിക്കായിട്ടുള്ള ആന്‍സേഴ്‌സ് ആയിരുന്നു ഫാദര്‍ അതിനു നല്‍കിയത്. ലീഡര്‍ പറഞ്ഞതുവഴി ഇന്ദിരാഗാന്ധി വീട്ടില്‍ വിളിച്ചു. ഒരു കുടുക്കിലും അവര്‍ കുടുക്കി. ഒരു ഇന്‍കം ടാക്‌സ് റെയ്‌ഡൊക്കെയിട്ട് വിരട്ടിത്തന്നു. അവര്‍ചെറുതായിട്ടൊന്നു കളിച്ചതാണ്.…

റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതകം: പ്രതി ബോബിന്‍ തന്നെ; ദമ്പതികള്‍ അറസ്റ്റില്‍

റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതകം: പ്രതി ബോബിന്‍ തന്നെ; ദമ്പതികള്‍ അറസ്റ്റില്‍ ചിന്നക്കനാല്‍ നടുപ്പാറ റിസോര്‍ട്ടിലെ ഇരട്ടകൊലപാതകക്കേസില്‍ ദമ്പതികളെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ജോലിക്കാരനായ ബോബിന്‍ തന്നെയാണെന്ന് ദമ്പതികള്‍ സമ്മതിച്ചു. ബോബനെ രക്ഷപെടാന്‍ സഹായിച്ചതിനാണ് ദമ്പതികള്‍ അറസ്റ്റിലായത്. ബോബിനെ ഒളിവില്‍ കഴിയാനും ഏലം വില്‍ക്കാനും സഹായിച്ചെന്ന് എസ്രവേലും കബിലയും സമ്മതിച്ചിരുന്നു. പ്രതിഫലമായി 25000 രൂപ കിട്ടിയെന്നും ഇരുവരും പൊലീസിന് മൊഴി നല്‍കി. അതേസമയം ചിന്നക്കനാല്‍ ഇരട്ടക്കൊലയിലെ പൊലീസ് തേടിക്കൊണ്ടിരിക്കുന്ന ഒളിവിലുള്ള മുഖ്യ പ്രതി ബോബിന്‍ വയനാട്ടിലേയ്ക്ക് മുങ്ങിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷനുകളില്‍ നിന്നും സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഉടന്‍ വലയിലാകുമെന്ന സൂചനയാണ് പൊലീസ് നല്‍കിയത്. എസ്റ്റേറ്റ് ഉടമയെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക് പൊലീസ് കണ്ടെത്തി. മറ്റൊരു തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട റിസോര്‍ട്ട് ഉടമ രാജേഷിന്റെ ശരീരത്തില്‍ തോക്കില്‍ നിന്നുള്ള രണ്ട് വെടികള്‍ ഏറ്റിരുന്നു. ഇതിലൊരെണ്ണം…

അതിശയന്‍ ബാലന്‍ കളിക്കൂട്ടുകാരിലൂടെ തിരിച്ചെത്തുന്നു

അതിശയന്‍ ബാലന്‍ കളിക്കൂട്ടുകാരിലൂടെ തിരിച്ചെത്തുന്നു അതിശയന്‍, ആനന്ദഭൈരവി എന്നീ സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ദേവദാസ് നായകനാകുന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. കളിക്കൂട്ടുകാര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഭാസി പടിക്കല്‍ (രാമു) ആണ്. സിനിമ ഹൗസ് നിര്‍മ്മിച്ച് പി.കെ ബാബുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചുവളര്‍ന്ന ആറ് സുഹൃത്തുക്കളുടെ പത്തൊന്‍പതാം വയസ്സിലെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായി ഒരുമിച്ച് പഠിക്കുമ്പോള്‍ ഇവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയുമാണ് കളിക്കൂട്ടുകാര്‍ കഥ വികസിക്കുന്നത്. ആനന്ദ് (ദേവദാസ്), അഞ്ജലി (നിധി) ഇവരാണ് ഈ ഗ്രൂപ്പിന്റെ ലീഡേഴ്സ്. ഇവര്‍ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങളും. ആക്ഷനും സസ്പെന്‍സുമൊക്കെയായി ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നര്‍ തന്നെയാണ്. സലിംകുമാര്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ബൈജു, ഷമ്മി തിലകന്‍,…

ലോട്ടറിയടിച്ചില്ലെന്ന് കരുതി ടിക്കറ്റ് വലിച്ചെറിഞ്ഞു; സുരക്ഷാ ജീവനക്കാരന്‍ ശിവദാസന് ഭാഗ്യം വന്ന വഴി…

ലോട്ടറിയടിച്ചില്ലെന്ന് കരുതി ടിക്കറ്റ് വലിച്ചെറിഞ്ഞു; സുരക്ഷാ ജീവനക്കാരന്‍ ശിവദാസന് ഭാഗ്യം വന്ന വഴി… സമ്മാനമില്ലെന്ന് കരുതി വലിച്ചെറിഞ്ഞ ടിക്കറ്റിന് ഒന്നാം സമ്മാനം. കാരുണ്യ 379 ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 80 ലക്ഷമാണ് വെള്ളയൂര്‍ കാവുങ്ങല്‍ സ്വദേശിയും മാമ്പുഴ റബ്ബര്‍ പ്രൊസസിങ്ങ് യൂണിറ്റിലെ സുരക്ഷാ ജീവനക്കാരനുമായ വടക്കേതില്‍ ശിവദാസന് ലഭിച്ചത്. 100 രൂപ മുതല്‍ 5000 രൂപ വരെ അടിച്ചിട്ടുണ്ടോയെന്ന് ലോട്ടറി ടിക്കറ്റെടുത്ത് ശിവദാസന്‍ നോക്കിയിരുന്നു. ഇല്ലെന്നറിഞ്ഞ് ടിക്കറ്റ് ശിവദാസന്‍ വലിച്ചെറിയുകയായിരുന്നു. പിന്നീട് സുഹൃത്താണ് പറഞ്ഞത് ആ ടിക്കറ്റ് വിറ്റ ഏജന്‍സിയിലാണ് കാരുണ്യ 379 ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 80 ലക്ഷമെന്ന്. വലിച്ചെറിഞ്ഞ ടിക്കററ് ചെന്നെടുത്തു. KZ 626471 നമ്പറിലുള്ള തന്റെ ടിക്കറ്റിനാണ് ഒന്നാംസമ്മാനമെന്ന് തിരിച്ചറിഞ്ഞു. തുവ്വൂരില്‍ കെ.ആര്‍.കെ ലോട്ടറി ഏജന്‍സി നടത്തുന്ന രാമകൃഷ്ണനില്‍ നിന്നാണ് ശിവദാസന്‍ ടിക്കെറ്റെടുത്തത്. ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പ്. തിങ്കളാഴ്ച രാവിലെ ടിക്കറ്റ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കരുവാരക്കുണ്ട്…

പ്രിയ വാര്യരുടെ അദ്യ ബോളിവുഡ് ചിത്രത്തിനെതിരെ ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്

പ്രിയ വാര്യരുടെ അദ്യ ബോളിവുഡ് ചിത്രത്തിനെതിരെ ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ് പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലര്‍ പുറത്തുവന്നത്തിനു പിന്നാലെ വിവാദവും. ട്രെലിയര്‍ റിലീസിന് പിന്നാലെ അന്തരിച്ച നടി ശ്രീദേവയുടെ കഥയാണ് ചിത്രം പറയുന്നതെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായി. ചിത്രത്തിന്റെ പേരും ട്രെലിയറിലെ ചില രംഗങ്ങളുമാണ് സംശയത്തിനിടയാക്കിയത്. ഇപ്പോഴിതാ ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നിയമപരമായി നീങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി അടക്കമുള്ളവര്‍ക്ക് ബോണി കപൂര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡുള്‍പ്പെടെ ലഭിച്ച ഒരു സൂപ്പര്‍ നായികയെയാണ് ‘ശ്രീദേവി ബംഗ്ലാവില്‍’ താന്‍ അവതരിപ്പിക്കുന്നതെന്ന് പ്രിയ പറഞ്ഞിരുന്നു. ട്രെയിലര്‍ ലോഞ്ചിനിടെയും പ്രിയയോട് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ കൃത്യമായ ഉത്തരം നല്‍കാതെ പ്രിയ ഒഴിഞ്ഞുമാറുകയായിരുന്നു. വക്കീല്‍ നോട്ടീസ് ലഭിച്ചെന്ന് സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി…

റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചു; എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി

റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചു; എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി പറന്നുയരാന്‍ തുടങ്ങുമ്പോള്‍ റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചതുമൂലം ബ്രേക്കിട്ട എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി. കെയ്‌റോയില്‍ നിന്ന് ദുബായിലേക്ക് വരേണ്ടിയിരുന്ന വിമാനം ഇതുകാരണം വൈകിയത് എട്ട് മണിക്കൂറാണ്. ടേക്ക് ഓഫിനായി റണ്‍വേയിലൂടെ അതിവേഗം നീങ്ങിയ വിമാനം പെട്ടെന്ന് ബ്രേക്കിട്ടത് വഴി ടയറുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും തുടര്‍ന്ന് വിമാനം തിരികെ ടെര്‍മിനലില്‍ എത്തിച്ച് യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. തകരാര്‍ പരിഹരിച്ച് എട്ട് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടതെന്ന് എമിറേറ്റ്‌സ് വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തില്‍ അധികൃതര്‍ നടത്തുന്ന അന്വേഷണത്തോട് സഹകരിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്നും എമിറേറ്റ്‌സ് അറിയിച്ചു. പറന്നുയരാന്‍ തുടങ്ങുമ്പോള്‍ റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചതുമൂലം ബ്രേക്കിട്ട എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി. കെയ്‌റോയില്‍ നിന്ന് ദുബായിലേക്ക് വരേണ്ടിയിരുന്ന വിമാനം ഇതുകാരണം വൈകിയത്…

ജോലി ആലിംഗനം: മണിക്കൂറില്‍ 6000 രൂപ പ്രതിഫലം

ജോലി ആലിംഗനം: മണിക്കൂറില്‍ 6000 രൂപ പ്രതിഫലം ജീവിതത്തില്‍ എന്തു ജോലി തെരഞ്ഞെടുക്കണം എന്ന ആശങ്കയുണ്ടായപ്പോള്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യംതന്നെ ജോലിയായി തെരഞ്ഞെടുക്കാന്‍ റോബിന്‍ സ്റ്റീന്‍ എന്ന സ്ത്രീ തീരുമാനിച്ചു. മറ്റുള്ളവരെ ആലിംഗനം ചെയ്യുക എന്ന ജോലിയായിരുന്നു അത്. ഇങ്ങനെയൊരു ജോലിയില്‍നിന്നും പ്രതിവര്‍ഷം 28 ലക്ഷത്തിലധികം രൂപ സമ്പാദിക്കാം എന്നാണ് അമേരിക്കക്കാരിയായ റോബിന്‍ സ്റ്റീന്‍ തെളിയിച്ചിരിക്കുന്നത്. ആളുകള്‍ പരസ്പരം കെട്ടിപ്പിടിക്കുമ്പോള്‍ അവരുടെ ശരീരം ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഇതിനായാണ് ആവശ്യമുള്ളവര്‍ക്ക് തന്റെ ആലിംഗനം ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ആലിംഗനം ആവശ്യമുള്ളവര്‍ക്ക് റോബിന്‍ സ്റ്റീനെ സമീപിക്കാം. 6000 രൂപയാണ് മണിക്കൂറിന് ഫീസ്. നിരവധിയാളുകളാണ് ഇവരുടെ സേവനത്തിനെത്തുന്നത്. ഇതിനായി എത്തുന്നവര്‍ പൂര്‍ണമായും വസ്ത്രം ധരിച്ചിരിക്കണം എന്നതുമാത്രമാണ് ഒരു നിബന്ധന. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഈ സേവനം ലഭ്യമാണ്. ഒരു മണിക്കൂര്‍…

കനകദുര്‍ഗയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഭര്‍തൃമാതാവിനെതിരെ കേസെടുത്തു

കനകദുര്‍ഗയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഭര്‍തൃമാതാവിനെതിരെ കേസെടുത്തു കനകദുര്‍ഗയെ മര്‍ദ്ദിച്ചതിന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അമ്മ സുമതിക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. ശബരിമല ദര്‍ശനം നടത്തിയതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ ഇന്ന് രാവിലെയാണ് ഭര്‍തൃമാതാവ് മര്‍ദ്ദിച്ചത്. തലക്ക് പരുക്കേറ്റ കനകദുര്‍ഗ്ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അതേസമയം കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്റെ അമ്മയും ആശുപത്രിയില്‍ ചികിത്സ തേടി. രഹസ്യ കേന്ദ്രങ്ങളില്‍ കഴിയുകയായിരുന്ന കനകദുര്‍ഗ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അങ്ങാടിപ്പുറത്തുള്ള വീട്ടിലെത്തിയത്. പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. വീടിനുള്ളിലേക്ക് കയറിയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ സുമതി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കനകദുര്‍ഗ്ഗയുടെ പരാതി. കനകദുര്‍ഗ്ഗയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ഇനി വീട്ടില്‍ കയറ്റില്ലെന്നും സഹോദരന്‍ പറഞ്ഞു. കനകദുര്‍ഗയെ മര്‍ദ്ദിച്ചതിന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അമ്മ സുമതിക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. ശബരിമല ദര്‍ശനം നടത്തിയതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ ഇന്ന് രാവിലെയാണ് ഭര്‍തൃമാതാവ് മര്‍ദ്ദിച്ചത്.

വൃത്തിയാക്കുന്നതിനിടയില്‍ കിണര്‍ ഇടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

വൃത്തിയാക്കുന്നതിനിടയില്‍ കിണര്‍ ഇടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം കിണര്‍ ഇടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. പാപ്പനംകോടിന് സമീപം സത്യന്‍ നഗറില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ലാണ് കൂലിപണിക്കാരനായ സനല്‍ കുമാര്‍ (35) മരിച്ചത്. സമീപവാസിയായ ജോസഫിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ കയറും കപ്പിയും കൊളുത്തിയ ഇഷ്ടികക്കെട്ട് തകര്‍ന്നാണ് അപകടം. കിണറിന്റെ 50 അടി താഴ്ചയില്‍ നിന്ന് വൃത്തിയാക്കുന്ന സനലിന്റെ ദേഹത്തേയ്ക്ക് ഇഷ്ടികക്കെട്ട് തകര്‍ന്ന് വീഴുകയായിരുന്നു. ചെങ്കല്‍ ചൂളയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് സനലിനെ കിണറില്‍ നിന്നും പുറത്തെടുത്തത്. അപ്പോഴേയ്ക്കും ബോധരഹിതനായ സനലിനെ നേമം പൊലീസിന്റെ വാഹനത്തില്‍ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജൂവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ മഞ്ജു മക്കള്‍ ഗൗരി (7), കാര്‍ത്തികേയന്‍ (4), കീര്‍ത്തി (ഒന്നരവയസ്). പൊലീസ് തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. സമീപവാസിയായ ജോസഫിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ കയറും…