മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് മാനസിക സംഘര്‍ഷം. വീട്ടിലെയും ജോലി സ്ഥലത്തെയും ചെറുതും വലുതുമായ പ്രശ്നങ്ങളാകാം ഇതിനു കാരണം. തൊഴില്‍ സ്ഥലത്തെ പ്രശ്നങ്ങളും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും ഒരുപോലെ നേരിടേണ്ടി വരുന്ന സ്ത്രീകളാണ് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. സമ്മര്‍ദ്ദമകറ്റാന്‍ പലരും പലവഴികളും തിരയാറുണ്ട്. യാത്ര പോകുക, സിനിമ കാണുക, കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുക എന്നിവ സമ്മര്‍ദ്ദം അകറ്റുന്ന കാര്യങ്ങളാണ്. മദ്യപാനം, പുകവലി, ലഹരി ഉപയോഗം, സെക്‌സ് എന്നിങ്ങനെയുള്ള വഴികള്‍ തേടുന്നവരും ധാരാളമാണ്. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. അതില്‍ പ്രധാനം നല്ല ഉറക്കമാണ്. സ്ഥിരമായുള്ള വ്യായാമം തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ദുശ്ചിന്തകളെ അകറ്റാനും ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. പാട്ടുകള്‍ കേള്‍ക്കുക, യോഗ ചെയ്യുക, സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക…

നിരാഹാരസമരം ബിജെപി നാളെ അവസാനിപ്പിക്കും: പോരാട്ടം തുടരുമെന്ന് ശ്രീധരന്‍പിള്ള

നിരാഹാരസമരം ബിജെപി നാളെ അവസാനിപ്പിക്കും: പോരാട്ടം തുടരുമെന്ന് ശ്രീധരന്‍പിള്ള ശബരിമലയിലെ യുവതീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. 48 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരമാണ് ബിജെപി അവസാനിപ്പിക്കുന്നത്. എന്നാല്‍ ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന പോരാട്ടങ്ങള്‍ തുടരുമെന്ന് സമരപ്പന്തലില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. സമരത്തിന്റെ കാര്യത്തില്‍ തുടക്കത്തിലെ ആവേശം പിന്നീട് പോയെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെപരാതി ഉയര്‍ന്നിരുന്നു. സമരത്തിന്റെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചതും സമരം തുടരുന്നതിനിടെ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതും ബിജെപിയ്ക്ക് തിരിച്ചടിയായി. എ എന്‍ രാധാകൃഷ്ണന്‍, സി കെ പത്മനാഭന്‍. ശോഭ സുരേന്ദ്രന്‍ തുടങ്ങി ഇപ്പോള്‍ പി കെ കൃഷ്ണദാസില്‍ നിരാഹാര സമരം എത്തിനില്‍ക്കുകയാണ്. നാളെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പുത്തരികണ്ടത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍…

സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ വിലക്കുണ്ടായിരുന്ന രാത്രി യോഗങ്ങള്‍ മാരാമണ്‍ കണ്‍വെഷനില്‍ ഇനി ഇല്ല

സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ വിലക്കുണ്ടായിരുന്ന രാത്രി യോഗങ്ങള്‍ മാരാമണ്‍ കണ്‍വെഷനില്‍ ഇനി ഇല്ല സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ വിലക്കുണ്ടായിരുന്ന രാത്രി യോഗങ്ങള്‍ മാരാമണ്‍ കണ്‍വെഷനില്‍ ഇനി ഇല്ല. യോഗങ്ങളുടെ സമയം സ്ത്രീകള്‍ക്കു കൂടി പങ്കെടുക്കാനാവുന്ന വിധം പുനര്‍ക്രമീകരിച്ചു. മുന്‍പ് 6.30ന് തുടങ്ങുന്ന രാത്രി യോഗങ്ങളില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ രാത്രി യോഗങ്ങളുടെ സമയം വൈകിട്ട് അഞ്ചിന് തുടങ്ങുന്ന രീതിയില്‍ ക്രമീകരിച്ചതായി മാര്‍ത്തോമ്മാ സഭ അറിയിച്ചു. 6.30 ന് അവസാനിക്കുന്ന യോഗങ്ങളില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം. കോഴഞ്ചേരി പള്ളിയിലേക്ക് യുവവേദി യോഗങ്ങള്‍ മാറ്റും. ഈ യോഗത്തില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം. രാവിലത്തെയും ഉച്ചയ്ക്കത്തെയും യോഗങ്ങളുടെ സമയത്തില്‍ മാറ്റമില്ല. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മകളില്‍ ഒന്നാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍. ലക്ഷക്കണക്കിന് വിശ്വാസികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാറുള്ളത്. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷന്‍ പമ്പാ തീരത്തെ മണപ്പുറത്താണ് നടക്കുക. Also Read…

കോടീശ്വരനെങ്കിലും ബില്‍ ഗേറ്റ്സും ക്യൂ നില്‍ക്കും..! ഇതിനായി…

കോടീശ്വരനെങ്കിലും ബില്‍ ഗേറ്റ്സും ക്യൂ നില്‍ക്കും..! ഇതിനായി… മൈക്രോസോഫ്റ്റ് ചെയര്‍മാനും ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയര്‍മാനുമായ, ലോകത്തിലെ ഏറ്റവും വലിയ ധനികന്‍മാരില്‍ ഒരാളാണ് ബില്‍ ഗേറ്റ്സ്. 6100 കോടി ഡോളറിന്റെ ആസ്തിയുണ്ട് അറുപത്തിയഞ്ചുകാരനായ ബില്‍ ഗേറ്റ്സിന്. ബര്‍ഗറിനായി ക്ഷമാപൂര്‍വ്വം റസ്റ്ററന്‍ിനു മുന്‍പില്‍ ക്യൂവില്‍ നില്‍ക്കുന്ന ബില്‍ ഗേറ്റ്സിന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒരേ സമയം ചിന്തിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രം. കുറച്ചു പ്രശസ്തിയും പണവും ലഭിച്ചാലുടന്‍ അതിന്റെ ആഢ്യത്വം കാണിക്കുന്നവരാണ് നമ്മുക്കു ചുറ്റുമുള്ളത് എന്നാല്‍, അവിടെയും വ്യത്യസ്തനായിരിക്കുകയാണ് ഈ ധനികനായ മനുഷ്യന്‍. എത്ര വല്ല്യ സമ്പന്നനാണെങ്കിലും മറ്റുള്ളവരില്‍ ഒരുവനെപോലെ പെരുമാറാന്‍ ബില്‍ ഗേറ്റ്സ് മടിക്കുന്നില്ല. തന്റെ ലാളിത്യം കൊണ്ട് മറ്റുള്ളവര്‍ക്ക് ഒരു മാതൃക കൂടിയാണ് ബില്‍ ഗേറ്റ്സ്. യാതൊരു അഹംഭാവവും ഇല്ലാതെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങള്‍ എറ്റെടുത്തു കഴിഞ്ഞു.

കോട്ടയത്ത്‌ പീഡനം എതിര്‍ത്ത പതിനഞ്ചുകാരിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ പ്രതി പിടിയില്‍

കോട്ടയത്ത്‌ പീഡനം എതിര്‍ത്ത പതിനഞ്ചുകാരിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ പ്രതി പിടിയില്‍ കോട്ടയത്ത് മൂന്ന് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കോട്ടയം മണര്‍കാടിന് സമീപത്ത് അയര്‍കുന്നത്ത് ആണ് നടുക്കുന്ന കൊലപാതകം. പ്രതി അജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം പെണ്‍കുട്ടിയെ അറിയില്ല എന്ന് പറഞ്ഞ പ്രതി പോലീസ് തെളിവുകള്‍ മുന്നില്‍ നിരത്തിയതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. വ്യാഴാഴ്ച മുതലാണ് 15കാരിയായ പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് അജേഷ് എന്നയാളിലേക്ക് സംശയമെത്തിയത്. പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് ഇയാള്‍. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് തന്നെയുളള സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ് ഇയാള്‍. പലപ്പോഴായി വീട്ടിലെത്തിയിരുന്ന ഇയാള്‍ പെണ്‍കുട്ടിയുടെ അടുപ്പം സ്ഥാപിക്കുകയും മൊബൈല്‍ നമ്പര്‍ കൈമാറുകയും ചെയ്തു. പിന്നീട് അടുപ്പത്തിലായി. ഇയാളെ കസ്റ്റഡിയിലെടുത്ത്…

വീട്ടമ്മയ്ക്കും മക്കൾക്കും നേരേ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍

വീട്ടമ്മയ്ക്കും മക്കൾക്കും നേരേ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍ രാമമംഗലം, മേമ്മുറി നെയ്ത്ത് ശാലപ്പടിയിൽ വീട്ടിൽ കിടന്നുറങ്ങിയ വീട്ടമ്മയ്ക്കും മക്കൾക്കും നേരേ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ രാമമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ രണ്ടാം ഭർത്താവായിരുന്ന മേമ്മുറി, മൂട്ടമലയിൽ വീട്ടിൽ റെനിയെയാണ് പോലീസ്  അറസ്റ്റ് ചെയ്തത്. ആദ്യ ഭർത്താവ് മരണപ്പെട്ടതിനു ശേഷം മൂന്ന് മക്കളുമായി ജീവിച്ചുവന്ന സ്മിതയെ റെനി കൂട്ടിക്കൊണ്ട് വന്ന് ഭാര്യാഭർത്താക്കൻമാരായി ജീവിച്ചു വരികയായിരുന്നു. ഈ ബന്ധത്തിൽ ഒരു പെൺകുട്ടിയുണ്ട്. ആദ്യവിവാഹത്തിലെ കുട്ടികളെ റെനി ക്രൂരമായി ഉപദ്രവിച്ചതിന് പോലിസ് കേസായി റെനി ഒരു മാസക്കാലത്തോളം ജയിലിൽ കഴിഞ്ഞതിനു ശേഷം ജാമ്യത്തിലിറങ്ങി നടക്കുകയായിരുന്നു. സ്മിതയുടെയും കുടുംബത്തിന്‍റെയും ദൈന്യാവസ്ഥ കണ്ടറിഞ്ഞ പിറവം നഗരസഭാ കൗൺസിലർ ജിൽസ് പെരിയപ്പുറത്തിന്‍റെയും എസ്.ഐ എബി. എം.പി യുടെയും റോബിൻ നാരേകാട്ടിന്‍റെയും പിറവം സെന്റ്റ് ജോസഫ് ഹൈസ്കൂൾ അധ്യാപകൻ ബാബൂവിന്‍റെയും നേതൃത്വത്തിൽ…

ബസില്‍ നിന്ന് പുറത്തേക്ക് ഛര്‍ദ്ദിക്കുന്നതിനിടയില്‍ വൈദ്യുത പോസ്റ്റിലിടിച്ച് യാത്രികക്ക് ദാരുണാന്ത്യം

ബസില്‍ നിന്ന് പുറത്തേക്ക് ഛര്‍ദ്ദിക്കുന്നതിനിടയില്‍ വൈദ്യുത പോസ്റ്റിലിടിച്ച് യാത്രികക്ക് ദാരുണാന്ത്യം ബസില്‍ നിന്ന് തല പുറത്തേയ്ക്കിട്ട് ഛര്‍ദ്ദിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ച് മധ്യവയസ്‌കയുടെ തല വേര്‍പെട്ടു. മധ്യപ്രദേശില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അതിവേഗതയില്‍ പോകുകയായിരുന്ന ബസില്‍ നിന്ന് പുറത്തേയ്ക്ക് തലയിട്ട് ഛര്‍ദ്ദിക്കുന്നതിനിടെ സ്ത്രീയുടെ തല പോസ്റ്റിലിടിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഛത്താപുര്‍ സ്വദേശിനിയായ ആശാറാണി എന്ന സ്ത്രീയാണ് അപകടത്തില്‍ മരിച്ചത്. സാന്തയില്‍നിന്ന് പന്നയിലേയ്ക്ക് പോകുകയായിരുന്നു ഇവര്‍. ബസിന്റെ ജനാലയിലൂടെ തല പുറത്തേക്കിട്ട് ഛര്‍ദ്ദിക്കുന്നതിനിടെ റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തല കഴുത്തില്‍നിന്ന് വേര്‍പെട്ട് റോഡില്‍ വീണതായി കോട്വാലി പോലീസ് പറഞ്ഞു. ഇവരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പോലീസ് വ്യക്തമാക്കി. ബസ് അമിതവേഗതയിലാണ് സഞ്ചരിച്ചതെന്നും അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

തിരുവല്ലയില്‍ മരിച്ച തൊഴിലാളികളുടെ ശരീരത്തില്‍ കീടനാശിനികളുടെ സാന്നിധ്യമുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവല്ലയില്‍ മരിച്ച തൊഴിലാളികളുടെ ശരീരത്തില്‍ കീടനാശിനികളുടെ സാന്നിധ്യമുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുവല്ല പെരിങ്ങരയില്‍ പാടത്ത് കീടനാശിനി പ്രയോഗിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യമുണ്ടായി മരിച്ച രണ്ടുപേരുടെയും ശരീരത്തില്‍ കീടനാശിനികളുടെ സാന്നിധ്യമുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു. ശ്വസനത്തിലൂടെയും മറ്റുമായി കീടനാശിനി ശരീരത്തിനുള്ളില്‍ കടത്തിരിക്കാമെന്നാണ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കഴിഞ്ഞ ദിവസം രാത്രി വേങ്ങലില്‍ പാടത്ത് കീടനാശിനി പ്രയോഗം നടത്തുമ്പോള്‍ ദേഹാസ്വസ്ഥതയുണ്ടായ സനില്‍ കുമാര്‍, ജോണി എന്നവര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. Also Read >> എന്റെ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടുമായിരുന്നു; അമൃത സുരേഷ് മനസ് തുറക്കുന്നു… ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ മലയാളത്തിന് ലഭിച്ച താരമാണ് അമൃത സുരേഷ്. ഈ പരിപാടിയിലൂടെ താരമായ അമൃതയ്ക്ക് നടന്‍ ബാലയെ ഭര്‍ത്താവായി…

എന്റെ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടുമായിരുന്നു; അമൃത സുരേഷ് മനസ് തുറക്കുന്നു…

പഠിത്തം അവസാനിപ്പിച്ച് ഞാന്‍ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു, അന്ന് ഒരുപാട് കരഞ്ഞു… അതവസാനിപ്പിച്ചിറങ്ങുമ്പോള്‍ എന്റെ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടുമായിരുന്നു; അമൃത സുരേഷ് മനസ് തുറക്കുന്നു… ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ മലയാളത്തിന് ലഭിച്ച താരമാണ് അമൃത സുരേഷ്. ഈ പരിപാടിയിലൂടെ താരമായ അമൃതയ്ക്ക് നടന്‍ ബാലയെ ഭര്‍ത്താവായി ലഭിക്കുകയും ചെയ്തു. ഒരു കുഞ്ഞുണ്ടായ ശേഷം ഇരുവരും വിവാഹ മോചിതരുമായി. വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്താണെന്ന് അധികമാര്‍ക്കും അറിയില്ല. ഇപ്പോള്‍ സംഗീതത്തില്‍ ശ്രദ്ധിച്ച് കരിയറില്‍ ശോഭിച്ചിരിക്കയാണ് അമൃത. ഇപ്പോഴത്തെ തന്നെ തീര്‍ത്തത് ജീവിത സാഹചര്യങ്ങളാണെന്ന് അമൃത തന്നെ തുറന്നു പറഞ്ഞു. പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സ്വപ്ന ജീവിതത്തിലേക്ക് നടന്ന് കയറിയ തന്നെ മാത്രമേ ജനങ്ങള്‍ക്ക് അറിയൂ എന്ന് അമൃത പറയുന്നു. എന്നാല്‍…

സുരക്ഷിത ഭവന നിര്‍മ്മാണങ്ങളുടെ പ്രദര്‍ശനവുമായി ‘സുരക്ഷിത കേരളം’ തുടങ്ങി

സുരക്ഷിത ഭവന നിര്‍മ്മാണങ്ങളുടെ പ്രദര്‍ശനവുമായി ‘സുരക്ഷിത കേരളം’ തുടങ്ങി ആലുവ: ദുരന്തങ്ങളെ അതിജീവിക്കുവാന്‍ പ്രാപ്തമായ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുമ്പോഴും കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോഴും എടുക്കേണ്ട മുന്‍ കരുതലുകളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായുള്ള പ്രദര്‍ശനം ‘സുരക്ഷിത കേരളം’ ആലുവ യു സി കോളേജില്‍ ആരംഭിച്ചു. ജില്ലാ ഭരണകൂടവും റീബില്‍ഡ് കേരളയും, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും യുഎന്‍ ഡി പി യും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രളയം ബാധിച്ചവര്‍ക്കു മാത്രമല്ല ദുരന്തങ്ങളെ നാശനഷ്ടങ്ങള്‍ കുറച്ച് എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള അറിവും പ്രദര്‍ശനം പറഞ്ഞു തരുന്നു. വെള്ളക്കെട്ട് ഉണ്ടാകുന്ന ഇടങ്ങളില്‍ നിര്‍മ്മിക്കേണ്ട വീടിന്റെ മാതൃകകളും ഉരുള്‍പൊട്ടല്‍, ഇടിമിന്നല്‍, തീ പിടിത്തം, വരള്‍ച്ച, രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ മുതലായവ എങ്ങനെ നേരിടാമെന്നും പ്രദര്‍ശനത്തില്‍ വ്യക്തമാക്കുന്നുണ്ട്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ വീട് നിര്‍മ്മിക്കുന്നതിന് മുമ്പ് വീട്ടുടമകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ പ്രദര്‍ശനത്തിലുണ്ട്.…