കുളിരണിഞ്ഞ് മൂന്നാര്‍; തണുത്ത് വിറയ്ക്കുകയാണ് മൂന്നാര്‍

കുളിരണിഞ്ഞ് മൂന്നാര്‍; തണുത്ത് വിറയ്ക്കുകയാണ് മൂന്നാര്‍ തണുത്ത് വിറയ്ക്കുകയാണ് മൂന്നാര്‍. കഴിഞ്ഞ 85 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പ് കാലമാണ് മൂന്നാറില്‍ കടന്നുപോകുന്നത്. ഓര്‍മ്മകളില്‍ പോലും ഇല്ലാത്തവിധം മരവിപ്പിക്കുന്ന തണുപ്പാണ് ഇക്കുറി മൂന്നാറില്‍ അനുഭവപ്പെടുന്നതെന്ന് പഴമക്കാര്‍ പോലും പറയുന്നു. ജനുവരി രണ്ടുമുതല്‍ 19 വരെയുള്ള ദിവസങ്ങളിലാണ് ഈവര്‍ഷത്തെ ഏറ്റവുമധികം മഞ്ഞുവീഴ്ചയും തണുപ്പും അനുഭവപ്പെട്ടത്. ജനുവരി രണ്ടുമുതല്‍ 11 വരെ മൂന്നാര്‍ ടൗണ്‍, ചെണ്ടുവര, എല്ലപ്പെട്ടി, ചിറ്റുവര, സെവന്‍മല, പെരിയവര, നല്ലതണ്ണി എന്നിവിടങ്ങളില്‍ മൈനസ് നാലുവരെയായിരുന്നു താപനില. ജനുവരി 12 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ തണുപ്പു കുറഞ്ഞ് താപനില അഞ്ചുവരെയെത്തി. എന്നാല്‍, 16 മുതല്‍ ശനിയാഴ്ചവരെ വീണ്ടും താപനില മൈനസിലേക്കു താഴ്ന്നു. ചെണ്ടുവര, ചിറ്റുവര, എല്ലപ്പെട്ടി, സെവന്‍മല, കന്നിമല എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ മൈനസ് ഒന്നായിരുന്നു താപനില. മൂന്നാര്‍ ടൗണില്‍ താപനില പൂജ്യമായിരുന്നു. 1934-നുശേഷം താപനില ഇത്രയധികം…

റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ കപ്പലുകള്‍ക്ക് തീപിടിച്ച് ഇന്ത്യക്കാരടക്കം 14 പേര്‍ മരിച്ചു

റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ കപ്പലുകള്‍ക്ക് തീപിടിച്ച് ഇന്ത്യക്കാരടക്കം 14 പേര്‍ മരിച്ചു രണ്ട് ടാന്‍സാനിയന്‍ കപ്പലുകള്‍ക്ക് തീപിടിച്ച് ഇന്ത്യക്കാരടക്കം പതിനാല് കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വാതകം നിറയ്ക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. തിങ്കളാഴ്ചയാണ് റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ച് ടാന്‍സാനിയന്‍ കപ്പലുകളില്‍ തീ പടര്‍ന്നത്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് വാതകം മാറ്റുന്നതിനിടെയാണ് തീ പടര്‍ന്ന് പിടിച്ചത്. കപ്പലുകളിലെ ജീവനക്കാര്‍ ഇന്ത്യ, ടര്‍ക്കി, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. അപകടത്തില്‍ പെട്ട ക്യാന്‍ഡി എന്ന കപ്പലില്‍ ഉണ്ടായിരുന്നത് എട്ട് ഇന്ത്യക്കാരും ഒമ്പത് ടര്‍ക്കിഷ് പൗരന്മാരും അടക്കം പതിനേഴ് പേരായിരുന്നു. മാസ്ട്രോ എന്ന കപ്പലില്‍ ഏഴ് ഇന്ത്യക്കാരും ഏഴ് ടര്‍ക്കിഷുകാരും ഒരു ലിബിയക്കാരനുമടക്കം പതിനഞ്ച് പേരുമാണ് ഉണ്ടായിരുന്നത്.ഇവരില്‍ ഒന്‍പത് പേരെ കാണാതാകുകയും പന്ത്രണ്ട് പേര്‍ രക്ഷപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്. രണ്ട് ടാന്‍സാനിയന്‍ കപ്പലുകള്‍ക്ക് തീപിടിച്ച് ഇന്ത്യക്കാരടക്കം പതിനാല് കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വാതകം…

ഓപ്പറേഷന്‍ തണ്ടര്‍: ക്രിമിനല്‍ പൊലീസുകാരെ കുടുക്കി ഇന്റലിജന്‍സ്

ഓപ്പറേഷന്‍ തണ്ടര്‍: ക്രിമിനല്‍ പൊലീസുകാരെ കുടുക്കി ഇന്റലിജന്‍സ് സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളില്‍ ‘ഓപ്പറേഷന്‍ തണ്ടര്‍’ എന്ന പേരില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പോലീസിന്റെ മാഫിയ ബന്ധത്തെക്കുറിച്ചുളള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി. കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ബേക്കല്‍,കുമ്പള എന്നീ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിലെ വീഴ്ച, മണല്‍ക്കടത്തിന് ഒത്താശ, തുടങ്ങിയവ കണ്ടെത്തുകയും ചെയ്തു. കുമ്പള, ബേക്കല്‍ സിഐമാര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തു. സ്റ്റേഷന്‍ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതിന് കണ്ണൂരില്‍ മൂന്ന് എസ്എച്ച്ഒമാര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലയിലെ 3 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കൈയ്യില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തി. ബേക്കല്‍, കോഴിക്കോട്, മാലി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. സ്വര്‍ണം പ്രളയത്തില്‍ ഒഴുകി വന്നതാണെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ബംഗാളില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഹെലികോപ്ടറിലിരുന്ന് സംസാരിക്കുമെന്ന് അമിത് ഷാ

ബംഗാളില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഹെലികോപ്ടറിലിരുന്ന് സംസാരിക്കുമെന്ന് അമിത് ഷാ ബംഗാളില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഹെലികോപ്ടറിലിരുന്ന് സംസാരിക്കുമെന്ന് അമിത് ഷാ. ഹെലികോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ച ജില്ലാ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹബിബ്പൂരിലെ മാള്‍ഡയിലെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രഥയാത്രയ്ക്കും റാലികള്‍ നടത്തുന്നതിനും മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി ബിജെപി ആരോപിക്കുന്നു. ബംഗാളില്‍ രഥയാത്ര നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കില്ല. കാരണം മമത ബാനര്‍ജി ഭയന്നിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. അനുമതി നല്‍കിയില്ലെങ്കില്‍ റാലികളും യോഗങ്ങളും നടത്തുമെന്നും ബംഗാളിലേക്ക് ബിജെപി വരുന്നത് നിങ്ങള്‍ക്കൊരിക്കലും തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഹെലികോപ്ടറിലിരുന്ന് സംസാരിക്കുമെന്ന് അമിത് ഷാ. ഹെലികോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ച ജില്ലാ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

കബാലി ഡാ; സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച് രണ്ടാം ക്ലാസ്സുകാരന്റെ ഉത്തരക്കടലാസ്

കബാലി ഡാ; സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച് രണ്ടാം ക്ലാസ്സുകാരന്റെ ഉത്തരക്കടലാസ് എങ്ങനെ എഴുതിയാലും ഉത്തരം ശരിയായാല്‍ പോരേ, അതാണ് ഇവിടെയും സംഭവിച്ചത്. കയും ലിയും ബായും കൂട്ടിച്ചേര്‍ത്ത് ഒരു വാക്കുണ്ടാക്കാനായിരുന്നു ചോദ്യം. ടീച്ചര്‍ ഉദ്ദേശിച്ച ഉത്തരം ബാലിക എന്നാണ്. അതാണത്രേ ശരിയായ ഉത്തരം. പക്ഷെ കുട്ടി എഴുതി വന്നപ്പോള്‍ അത് കബാലിയായി. രജനീ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമല്ലേ കബാലി. ആ വാക്ക് തെറ്റാണെന്നും പറയാനാവില്ല. കുട്ടിയുടെ ഭാഗത്തും തെറ്റില്ലല്ലോ. എങ്ങനായാലും സോഷ്യല്‍ മീഡിയ ഈ ഉത്തരം ഏറ്റെടുത്ത് ആഘോഷിച്ച് വൈറലാക്കിയിരിക്കുകയാണ്. രജനീകാന്ത് ആരാധകരും ഈ ഉത്തരത്തെ ഏറ്റെടുത്തു കഴിഞ്ഞു. രണ്ടാം ക്ലാസ്സിലെ ഉത്തരപേപ്പറാണിത്. ടീച്ചര്‍ ഉത്തരക്കടലാസിലെ ഈ ഉത്തരം തെറ്റാണെന്ന് രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് ഏറെ രസകരം. കുട്ടി കബാലി എന്ന് എഴുതിയതിന് നേര്‍ക്ക് ടീച്ചര്‍ ബാലിക എന്നും എഴുതിയിട്ടുണ്ട്. എന്തായാലും ഈ ഉത്തരപേപ്പര്‍ കാണുന്നവരെല്ലാം ഷെയര്‍ ചെയ്യുന്നുണ്ട്…

മനുഷ്യ ശരീരത്തിനുള്ളില്‍ കയറി ചികിത്സിക്കാന്‍ ഇനി മുതല്‍ ‘ഉറുമ്പ് റോബോട്ട്’…

മനുഷ്യ ശരീരത്തിനുള്ളില്‍ കയറി ചികിത്സിക്കാന്‍ ഇനി മുതല്‍ ‘ഉറുമ്പ് റോബോട്ട്’ മനുഷ്യ ശരീരത്തിനുള്ളില്‍ കയറി ചികിത്സിക്കുന്ന ‘ഉറുമ്പ് റോബോട്ട്’ വരുന്നു. രോഗാതുരമായ ശരീരഭാഗങ്ങളില്‍ രക്തക്കുഴലുകള്‍ വഴി മരുന്നുകള്‍ അവിടെമാത്രം നേരിട്ട് നല്‍കുകയാണ് ഇത്തരം ‘ഉറുമ്പ് റോബോട്ടു’കള്‍ ചെയ്യുന്നത്. സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ലുസാന്നെ, ഇ.ടി.എച്ച് സൂറിക് എന്നിവിടങ്ങളില്‍ നടന്ന ഗവേഷണമാണ് ഈ പുത്തന്‍ കണ്ടുപിടിത്തത്തിന് പുറകില്‍. ആവശ്യമുളളിടത്ത് മാത്രം കൃത്യമായ അളവില്‍ മരുന്നുകള്‍ എത്തിച്ച് നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. രോഗത്തിന്റെ സ്വഭാവമനുസരിച്ച് വലുപ്പത്തിലും രൂപത്തിലും ആവശ്യമായ മാറ്റങ്ങളോടെ ഈ റോബോട്ടുകളെ നിര്‍മിക്കാന്‍ സാധിക്കും. ആന്തരികാവയവങ്ങളിലെ അണുബാധ, മുറിവുകള്‍, മുഴകള്‍ എന്നിവക്ക് ശസ്ത്രക്രിയ കൂടാതെ ചികിത്സ നല്‍കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് ഗവേഷകനായ ബ്രാഡ്‌ലി നെല്‍സണ്‍ പറഞ്ഞു. കൂടുതല്‍ ഫലപ്രദമായ ചികിത്സ ഇതിലൂടെ നല്‍കാനാവുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സാരംഗത്തെ ചിലവും കാലയളവും കുറയ്ക്കാനും ഈ…

കൊല്ലം ബൈപ്പാസില്‍ അപകടം; ഒരാള്‍ മരിച്ചു

കൊല്ലം ബൈപ്പാസില്‍ അപകടം; ഒരാള്‍ മരിച്ചു കൊല്ലം: കൊല്ലം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലം കെ എസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ കരീപ്ര അസിഫ് മന്‍സിലില്‍ ഷിഹാബ്ബുദ്ദീന്‍ (53) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.15 നാണ് അപകടം നടന്നത്. ഇക്കഴിഞ്ഞ ആഴ്ചയാണ് കൊല്ലം ബൈപ്പാസ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. ബൈപ്പാസിലുണ്ടായ ആദ്യ അപകട മരണമാണിത്. പുലര്‍ച്ചെ ഡ്യൂട്ടിക്ക് പോകുമ്പോഴാണ് കൊല്ലം ചെങ്കോട്ട റോഡില്‍ അപകടം ഉണ്ടായത്. ഷിഹാബ്ബുദ്ദീന്‍ കല്ലും താഴം ജംങ്ഷനനിലെ സിഗ്നല്‍ ലൈറ്റ് മറികടക്കുമ്പോള്‍ ബൈപ്പാസിലൂടെ അമിത വേഗതയില്‍ വന്ന ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. ബസ്സ് ‍ഡ്രൈവറെ കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. Also Read >> പട്ടാള ട്രക്ക് മറിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു ഇടുക്കി: പട്ടാള ട്രക്ക് മറിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു. നെടുംകണ്ടം ചേമ്പളം ചേനപ്പുര ജോസഫിന്‍റെ മകന്‍ റോബിന്‍(22)…