മോഷണം പോയ മുതലിന്റെ ഉടമയും മോഷ്ടാവും ഒരേ കടയില്‍ എത്തിയാല്‍ എങ്ങനെയിരിക്കും…?

മോഷണം പോയ മുതലിന്റെ ഉടമയും മോഷ്ടാവും ഒരേ കടയില്‍ എത്തിയാല്‍ എങ്ങനെയിരിക്കും…? മോഷണ മുതലുമായി കടന്നുകളഞ്ഞയാള്‍ പിന്നെയും ഉടമയുടെ മുന്നില്‍ എത്തിയാല്‍ എന്താവും അവസ്ത. ഇങ്ങനെ ഒരു സംഭവമാണ് മലപ്പുറത്തെ തിരൂരങ്ങാടിയില്‍ ഉണ്ടായിരിക്കുന്നത്. തന്റെ കൈയില്‍നിന്നു മോഷണം പോയ മൊബൈലിന്റെ ഐഎംഇഐ നമ്പര്‍ തേടി ഉടമസ്ഥനും മൊബൈലിന്റെ ലോക്ക് എടുക്കാന്‍ മോഷ്ടാവും എത്തിയത് ഒരേ കടയില്‍. പിടിക്കപ്പെടുമെന്ന് മനസ്സിലായ മോഷ്ടാവ് ഇവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും സിനിമാ രംഗങ്ങളെ വെല്ലുന്ന സംഭവങ്ങള്‍ക്കൊടുവില്‍ ഇയാള്‍ പിടിയിലായി. കൊടിഞ്ഞി പാല പാര്‍ക്കിലെ ചകിരിമില്ലിലെ തൊഴിലാളിയായ ബിഹാര്‍ സ്വദേശി ഇസ്രായീലിന്റെ മൊബൈല്‍ ഫോണാണ് പന്താരങ്ങാടി സ്വദേശിയായ നബീല്‍ (30) മോഷ്ടിച്ചത്. ഇതിനോടൊപ്പം ഇയാളുടെ വാച്ച്, 4,000 രൂപ തുടങ്ങിയവയും നഷ്ടമായിട്ടുണ്ട്. മൊബൈല്‍ നഷ്ടമായതിന് പിന്നാലെ ഐഎംഇഐ നമ്പര്‍ വാങ്ങാനായി ചെമ്മാട്ടെ ന്യൂ ഗള്‍ഫ് ബസാറിലെ മൊബൈല്‍ ഷോപ്പില്‍ എത്തി. പൊലീസില്‍ പരാതി നല്‍കാനാണ്…

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റമില്ല

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റമില്ല എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റമില്ല. മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും രാവിലെയും ഉച്ചകഴിഞ്ഞുമായി നടത്താനാണ് തീരുമാനം. ഒരേ സമയത്ത് രണ്ടു പരീക്ഷകളും നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും മാറ്റം വേണ്ടെന്നാണ് പുതിയ നിലപാട്. ഇന്ന് നടന്ന ക്യുഐപി മോണിറ്ററിംഗ് യോഗത്തിലാണ് തീരുമാനം. ഇത്രയധികം വിദ്യാര്‍ഥികളെ ഒരേ സമയം പരീക്ഷയ്ക്ക് ഇരുത്താനുള്ള സൗകര്യമില്ലെന്ന് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 243 ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും 66 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും രണ്ടു പരീക്ഷകളും ഒരേ സമയത്ത് നടത്താനുള്ള സൗകര്യമില്ലെന്ന് അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 നു ആരംഭിച്ച് 28 ന് അവസാനിക്കും.

അരുണ്‍ ജയ്റ്റ്ലി ബജറ്റ് അവതരിപ്പിച്ചേക്കില്ല?

അരുണ്‍ ജയ്റ്റ്ലി ബജറ്റ് അവതരിപ്പിച്ചേക്കില്ല? ധനമന്ത്രാലയത്തിന്റെ അധികചുമതല കേന്ദ്ര റയില്‍വേ മന്ത്രി പിയൂഷ് ഗോയലിനു നല്‍കി. രാഷ്ട്രപതി റാംനാഥ് കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറുപ്പെടുവിച്ചത്. അരുണ്‍ ജയ്റ്റ്‌ലി ചികില്‍സയ്ക്കായി അമേരിക്കയില്‍ പോയ സാഹചര്യത്തിലാണ് തീരുമാനം. അതിനാല്‍ പിയൂഷ് ഗോയല്‍ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനുള്ള സാധ്യതയേറി. ജനുവരി 13ന് മെഡിക്കല്‍ പരിശോധനയ്ക്കായി അമേരിക്കയില്‍ പോയ അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരിപ്പിക്കുന്നതിനായി 25ന് തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. Also Read >> വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു വയനാട്ടില്‍ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി സ്വദേശിയായ യുവാവിനാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വനത്തിനുള്ളില്‍ പോകുന്നവര്‍ ഈ സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങളിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള…

ഞാന്‍ ഇന്നും ജീവിച്ചിരിക്കാന്‍ കാരണം ബാല്‍താക്കറെയാണ്; അമിതാഭ് ബച്ചന്‍

ഞാന്‍ ഇന്നും ജീവിച്ചിരിക്കാന്‍ കാരണം ബാല്‍താക്കറെയാണ്; അമിതാഭ് ബച്ചന്‍ ശിവസേന നേതാവ് ബാല്‍ താക്കറെയുമായി അത്യപൂര്‍വ്വമായൊരു സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് ബോളിവുഡിന്റെ മെഗാസ്റ്റാറായ അമിതാഭ് ബച്ചന്‍. ഇന്നും ഈ ഭൂമിയില്‍ അമിതാഭ് ബച്ചന്‍ എന്ന വ്യക്തി ജീവിച്ചിരിക്കുന്നതിന് കാരണക്കാരനായ ഒരാളായാണ് ബിഗ് ബി, ബാല്‍ താക്കറെയെ കാണുന്നത്. ബാല്‍ താക്കറെയും ശിവസേനയുടെ ആംബുലന്‍സും ഇല്ലായിരുന്നെങ്കില്‍ താനിപ്പോള്‍ ജീവനോടെ ഉണ്ടാവില്ലായിരുന്നു എന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്. ജീവിതത്തില്‍ ഏറെ നിര്‍ണായകമായ ഒരു അനുഭവം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവാസുദ്ദീന്‍ സിദ്ദിഖി കേന്ദ്രകഥാപാത്രമാകുന്ന ‘താക്കറെ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിലായിരുന്നു ബാല്‍ താക്കറെയുമായുള്ള സൗഹൃദത്തെ കുറിച്ച് അമിതാഭ് ബച്ചന്‍ വികാരഭരിതനായി സംസാരിച്ചത്. 1983 ല്‍ ‘കൂലി’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് തനിക്കുണ്ടായ ഗുരുതരമായൊരു അപകടത്തെ കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നടുവിന് ഗുരുതരമായ പരിക്കേറ്റ തന്നെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍…

കപ്പലപകടം: ആറ് ഇന്ത്യക്കാര്‍ മരിച്ചു; മലയാളിയെ രക്ഷപ്പെടുത്തി

കപ്പലപകടം: ആറ് ഇന്ത്യക്കാര്‍ മരിച്ചു; മലയാളിയെ രക്ഷപ്പെടുത്തി റഷ്യന്‍ അതിര്‍ത്തിയിലെ കടലിടുക്കില്‍ കപ്പലുകള്‍ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ ആറ് ഇന്ത്യാക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ആറ് ഇന്ത്യാക്കാരെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. 15 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവരില്‍ മലയാളിയും. അശോക് നായരുള്‍പ്പടെ നാല് മലയാളികളെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് വിവരം. കരിങ്കടലില്‍ വച്ച് രണ്ട് ചരക്കുകപ്പലുകള്‍ക്ക് തിങ്കളാഴ്ച പ്രാദേശിക സമയം ആറ് മണിയോടെയാണ് തീ പിടിച്ചത്. ദ്രവീകൃത പ്രകൃതിവാതകം വഹിച്ചുകൊണ്ടു വരികയായിരുന്ന വെനീസ്, മെയ്‌സ്‌ട്രോ എന്നീ ടാന്‍സാനിയന്‍ കപ്പലുകള്‍ക്കാണ് തീ പിടിച്ചത്. കപ്പലുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ കപ്പലുകളില്‍ ഏകദേശം പതിനഞ്ചോളം ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. സംഭവത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമല്ല. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുംവിധം കടല്‍ പ്രക്ഷുബ്ധമാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തോക്കിന്റെ സംവിധാനം സുഹൃത്തുക്കളെ കാണിച്ചു കൊടുക്കുന്നതിനായി തലയില്‍ ചൂണ്ടി കാഞ്ചിവലിച്ച യുവാവിന് ദാരുണാന്ത്യം

തോക്കിന്റെ സംവിധാനം സുഹൃത്തുക്കളെ കാണിച്ചു കൊടുക്കുന്നതിനായി തലയില്‍ ചൂണ്ടി കാഞ്ചിവലിച്ച യുവാവിന് ദാരുണാന്ത്യം സുഹൃത്തുക്കള്‍ക്ക് തോക്കിന്റെ സംവിധാനം കാട്ടിക്കൊടുക്കുന്നതിനിടെ യുവാവ് വെടിയേറ്റു മരിച്ചു. ഡെല്‍ഹി സ്വദേശിയായ അമിത്കുമാര്‍(32) തോക്ക് നെറ്റിയിലേക്കു ചൂണ്ടി കാഞ്ചി അമര്‍ത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തന്റെ പുതിയ റിവോള്‍വറിന്റെ സംവിധാനങ്ങള്‍ കൂട്ടുകാരെ കാണിച്ചു കൊടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തോക്കില്‍ ബാക്കിയായിരുന്ന ഒരു ബുള്ളറ്റ് സ്വന്തം നെറ്റിയില്‍ തുളച്ചുകയറുകയായിരുന്നു. പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ഇയാളെ ആശുപത്രിക്കു മുന്നില്‍ സ്ട്രച്ചറിലാക്കി കടന്നുകളഞ്ഞു. എന്നാല്‍ പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. Also Read >> വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു വയനാട്ടില്‍ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി സ്വദേശിയായ യുവാവിനാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വനത്തിനുള്ളില്‍ പോകുന്നവര്‍ ഈ സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങളിലെ…

പാലിയം തോടിന് ശാപമോക്ഷം: നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

പാലിയം തോടിന് ശാപമോക്ഷം: നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി കൊച്ചി: ചരിത്രമുറങ്ങുന്ന പാലിയം തോടിന് ശാപമോക്ഷം നൽകിക്കൊണ്ട് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. സ്മരണകളുറങ്ങുന്ന പാലിയം തോടിലൂടെയായിരുന്നു മുൻകാലങ്ങളിൽ പറവൂരിലെ വ്യാപാരമേഖലയിൽ സാധനസാമഗ്രികൾ എത്തിച്ചിരുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി മാലിന്യങ്ങൾ തള്ളുന്ന പ്രധാന സ്ഥലമായി തോട് മാറി. പ്ലാസ്റ്റിക് കുപ്പികളും മറ്റ് അറവ് മാലിന്യങ്ങളും തോട്ടിൽ നിറഞ്ഞ് ദുർഗന്ധം മൂലം പരിസരവാസികൾ ബുദ്ധിമുട്ടിലുമായി. കാലക്രമേണ തോട് പൂർണ്ണമായും നഷ്ടപ്പെട്ടു. കൊതുകിന്റെ ശല്യവും പകർച്ച വ്യാധികളും കൂടി വന്ന സാഹചര്യത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്. തോടിനെ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം…

ടൂറിസ്റ്റ് ബസ്സുകളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി

ടൂറിസ്റ്റ് ബസ്സുകളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി സ്വകാര്യ ടൂറിസ്റ്റ് ബസുകളില്‍ നിയമാനുസൃതമല്ലാത്ത ലൈറ്റുകളും അതീവ്ര ശബ്ദസംവിധാനവും ബോഡിയുടെ വശങ്ങളില്‍ ചിത്രങ്ങളും അനുവദിക്കരുതെന്ന് ഹൈക്കോടതി. ഇക്കാര്യങ്ങളില്‍ മോട്ടോര്‍ വാഹനനിയമവും ചട്ടവും കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ നിര്‍ദേശിച്ചു. വിനോദയാത്രയ്ക്കും മറ്റും വാടകയ്ക്ക് ഓടുന്ന ബസുകളുള്‍പ്പെടെയുള്ള സ്വകാര്യബസുടമകളുടെ ഹര്‍ജികളിലാണിത്. നിയമപ്രകാരമല്ലാത്ത എല്‍.ഇ.ഡി., ലേസര്‍ ലൈറ്റുകളും അതിതീവ്ര ശബ്ദ സംവിധാനവും ചിത്രങ്ങളുമുള്‍പ്പെടെ നീക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടീസ് ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കി. അനധികൃത ലൈറ്റുകളും മറ്റും നീക്കി ബസ് പരിശോധനയ്ക്ക് ഹാജരാക്കാനാണ് നോട്ടീസെന്ന് കോടതി ചൂണ്ടിക്കാട്ടി. അതില്‍ സ്വാഭാവിക നീതി ലംഘനമില്ല. തുടര്‍ പരിശോധനകളില്‍ നിയമലംഘനം കണ്ടാല്‍ മാത്രമേ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള നടപടി ആരംഭിക്കൂ. ഈ നടപടി മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചാണ് നടത്തുകയെന്നും കോടതി വ്യക്തമാക്കി. പരിശോധനയ്ക്കെത്തുന്ന വാഹനങ്ങളില്‍…

ട്രാന്‍സ്ജെന്ററാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വെടിവെച്ചു; പ്രതി അറസ്റ്റില്‍

ട്രാന്‍സ്ജെന്ററാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വെടിവെച്ചു; പ്രതി അറസ്റ്റില്‍ ഡല്‍ഹിയില്‍ ട്രാന്‍സ്ജെന്റെറിനെ വെടിവെച്ചു വീഴ്ത്തി. ശനിയാഴ്ച്ച ബരാപുല ഫ്ളൈ ഓവറിനടുത്തായിരുന്നു സംഭവം. സാഗറും സുഹൃത്ത് ചന്ദ്രകാന്തും ത്രിലോക് പുരിയില്‍ നിന്നുള്ള പെണ്‍കുട്ടിയാണെന്ന് കരുതിയാണ് ട്രാന്‍സ്ജെന്റര്‍ യുവതിയെ കാറില്‍ കയറ്റിയത്. ട്രാന്‍സ്ജെന്ററാണെന്ന് അറിഞ്ഞതോടെ കാറില്‍ വെച്ച് ഇവര്‍ക്കിടയില്‍ തര്‍ക്കം ഉണ്ടാവുകയും സാഗര്‍ തോക്കെടുത്ത് യുവതിയുടെ വയറ്റില്‍ നിറയൊഴിക്കുകയുമായിരുന്നു. വധശ്രമത്തിന് ഗുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ റോഡില്‍ തള്ളിയിട്ട് കടന്നുകളഞ്ഞ ഇവരെ പൊലീസ് മറ്റൊരു കേസുമായി നടത്തിയ ഏറ്റുമുട്ടലിലാണ് പിടികൂടിയത്. ത്രിലോക്പുരി സ്വദേശിയായ പ്രതി കുപ്രസിദ്ധമായ സുന്ദര്‍ ബാട്ടി ഗ്യാങിലെ അംഗമാണ്. സാഗര്‍ ഏലിയാസ് ലംമ്പക് എന്ന പേരിലാണ് പ്രതി അറിയപ്പെടുന്നത്.

വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു

വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു വയനാട്ടില്‍ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി സ്വദേശിയായ യുവാവിനാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വനത്തിനുള്ളില്‍ പോകുന്നവര്‍ ഈ സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങളിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്. Also Read >> മനുഷ്യ ശരീരത്തിനുള്ളില്‍ കയറി ചികിത്സിക്കാന്‍ ഇനി മുതല്‍ ‘ഉറുമ്പ് റോബോട്ട്’ മനുഷ്യ ശരീരത്തിനുള്ളില്‍ കയറി ചികിത്സിക്കുന്ന ‘ഉറുമ്പ് റോബോട്ട്’ വരുന്നു. രോഗാതുരമായ ശരീരഭാഗങ്ങളില്‍ രക്തക്കുഴലുകള്‍ വഴി മരുന്നുകള്‍ അവിടെമാത്രം നേരിട്ട് നല്‍കുകയാണ് ഇത്തരം ‘ഉറുമ്പ് റോബോട്ടു’കള്‍ ചെയ്യുന്നത്. സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ലുസാന്നെ, ഇ.ടി.എച്ച് സൂറിക് എന്നിവിടങ്ങളില്‍ നടന്ന ഗവേഷണമാണ് ഈ…