മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് എഴുപതുകാരനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് എഴുപതുകാരനെ ബന്ധുക്കള്‍ കുത്തിക്കൊന്നു മരുമകളുമായി അവിഹിത ബന്ധമെന്നാരോപിച്ച് എഴുപതുകാരനെ ബന്ധുക്കള്‍ കുത്തിക്കൊന്നു. ചെന്നൈയിലെ ജെജെ നഗറില്‍ തിങ്കളാഴ്ചയാണ് യേശുരാജന്‍ എന്നയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യേശുരാജന് മകന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊല. അയല്‍വാസികള്‍ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അമ്പത്തൂരില്‍ വര്‍ക്ക്ഷോപ്പ് നടത്തി വരികയായിരുന്നു യേശുരാജന്‍. ഭാര്യ കലയ്ക്കും മകനും മകന്റെ ഭാര്യ റൂബി (28) യ്ക്കുമൊപ്പമായിരുന്നു ഇയാളുടെ താമസം. യേശുരാജന്‍ തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം റൂബിയുടെ പേരില്‍ എഴുതി വെച്ചു. ഇക്കാര്യം അറിഞ്ഞ ഭാര്യ കല വിവരം സഹോദരന്‍ ഗോപാലിനോട് പറയുകയായിരുന്നു. സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് കരുതിയ കലയും ഗോപാലും യേശുരാജനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഇതിനായി സഹോദരി ഡൈസി, മകള്‍ ജെന്നിഫറിന്റെ ഭര്‍ത്താവ് പ്രിന്‍സ് സേവ്യര്‍ എന്നിവരെയും കൂട്ടാളികളാക്കി. തുടര്‍ന്ന് യേശുരാജനെ കൊലപ്പെടുത്തുകയായിരുന്നു. മരിക്കുന്നതിന്…

അര്‍ധരാത്രിയില്‍ സിപിഎം ഓഫിസില്‍ എസ്പിയുടെ റെയ്ഡ്

അര്‍ധരാത്രിയില്‍ സിപിഎം ഓഫിസില്‍ എസ്പിയുടെ റെയ്ഡ് എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ്. ഇന്നലെ അര്‍ധ രാത്രിയാണ് പരിശോധന നടന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ സംഭവത്തിലെ പ്രതികളെ പിടികൂടുന്നതിന് വേണ്ടിയായിരുന്നു റെയ്ഡ്. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസ് സംഘത്തെ ആദ്യം നേതാക്കള്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് വഴങ്ങിക്കൊടുത്തു. ബുധനാഴ്ച രാത്രിയോടെ അമ്പതിലധികം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. മുതിര്‍ന്ന സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കാണാന്‍ അനുവദിക്കാത്തതില്‍ രോക്ഷാകുലരായാണ് ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്.

മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍

മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍ ഈ വര്‍ഷത്തെ പത്മഭൂഷണ്‍ പുരസ്‌കാരം മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പിനാരായണനും. ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദ, നടനും നര്‍ത്തകനുമായ പ്രഭുദേവ, ഛായാഗ്രാഹകന്‍ കെ ജി ജയന്‍ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചു രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ് എന്നിവര്‍ക്ക് ഭാരതരത്‌ന ലഭിച്ചു. മരണാനന്തരബഹുമതിയായാണ് ഭൂപന്‍ ഹസാരികയ്ക്കും നാനാജി ദേശ്മുഖിനും പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. Also Read >> പിഴ തുകയില്‍ കുറവ് കാണിച്ച് പണം തട്ടിയെടുത്തു; കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്.ഐക്ക് സസ്പെന്‍ഷന്‍ പിഴ തുകയില്‍ കുറവ് കാണിച്ച് പണം തട്ടിയെടുത്തു കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്. ഐക്ക് സസ്പെന്‍ഷന്‍. എസ്.ഐ ഹബീബുള്ളയെ സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സഞ്ജയ്കുമാര്‍…

അതിരുകടന്ന് പരസ്യ പരിപാടികള്‍: രണ്ടായിരത്തിന്റെ നോട്ടുകളാണെന്ന രീതിയില്‍ പരസ്യകാര്‍ഡുകള്‍ വിതറി പരിഭ്രാന്തി പരത്തിയ കോഫി ഷോപ്പിനെതിരെ കേസ്

അതിരുകടന്ന് പരസ്യ പരിപാടികള്‍: രണ്ടായിരത്തിന്റെ നോട്ടുകളാണെന്ന രീതിയില്‍ പരസ്യകാര്‍ഡുകള്‍ വിതറി പരിഭ്രാന്തി പരത്തിയ കോഫി ഷോപ്പിനെതിരെ കേസ് ഒറ്റനോട്ടത്തില്‍ രണ്ടായിരത്തിന്റെ നോട്ടുകളാണെന്ന് തോന്നുന്ന രീതിയിലുള്ള പരസ്യകാര്‍ഡുകള്‍ അടിച്ച് പ്രമോഷന്‍ നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നലെ വൈകീട്ടാണ് സംഭവം. ഒരു സ്വകാര്യ കോഫി ഷോപ് ടീമാണ് രണ്ടായിരം രൂപയുടെ നോട്ടിന്റെ മാതൃകയില്‍ പരസ്യം ചെയ്ത് ശ്രദ്ധയാകര്‍ഷിച്ചത്. മിഠായിത്തെരുവ് ഹനുമാന്‍ കോവിലിന് മുമ്പിലായി ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവത്തിന് തുടക്കം. ഒരു നാടകീയത സൃഷ്ടിക്കുന്ന രീതിയിലായിരുന്നു ഇവര്‍ പ്രമോഷന്‍ പരിപാടി പദ്ധതിയിട്ടത്. ഒരു ബാഗില്‍ ഒളിപ്പിച്ച നോട്ടുകള്‍ ആളുകള്‍ കണ്ടെത്തുയും അത് പുറത്തെടുക്കുകയും, വിതറുകയും, ഓടുകയുമെല്ലാമാണ് ചെയ്തത്. നടക്കാവിലും മാനാഞ്ചിറ സ്‌ക്വയറിനുള്ളിലും സരോവരം ബയോപാര്‍ക്കിന് സമീപവുമെല്ലാം പരിപാടി ആവര്‍ത്തിച്ചു. ഇതുപോലെ വേറിട്ട രീതിയിലൊരു പ്രമോഷന്‍ പ്രോഗ്രാം നടത്തിയതിന് കാരണം വെല്ലുവിളി നേരിടുന്ന ഫീല്‍ഡില്‍ ജനങ്ങളിലേക്കിറങ്ങി…

നടന്‍ ജയന്‍ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി

നടന്‍ ജയന്‍ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി കുടുംബ പ്രേക്ഷകരെ ഞെട്ടിച്ച് നടന്‍ ജയന്‍ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി. ഇന്ന് രാവിലെ കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും മുന്‍പ് വിവാഹം ചെയ്തവരാണ്. ആദ്യത്തെ വിവാഹത്തില്‍ ഇരുവര്‍ക്കും മക്കളുമുണ്ട്. ആദിത്യനു മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്. ക്യാമറാമാന്‍ ലോവല്‍ ആയിരുന്നു അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവ്. ആ ബന്ധത്തില്‍ ഏഴു വയസ്സുള്ള ഒരു മകനുണ്ട്. 2009 ലാണു നോവലും അമ്പിളി ദേവിയും വിവാഹിതരായത്. ആദിത്യന്‍ അനശ്വര നടന്‍ ജയന്റെ അനുജന്റെ മകന്‍ ആണ്. മഹേശ്വരി അമ്മയുടെയും ബാലചന്ദ്രന്‍ പിള്ളയുടെയും മകളാണ് അമ്പിളി. കല്യാണ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകരും സീരിയല്‍ ലോകവും. സീത എന്ന സീരിയലില്‍ ആദിത്യനും അമ്പിളീദേവിയും ഒരുമിച്ച് ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുന്നുണ്ട്. എന്നാല്‍ വിവാഹം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

തന്നെ കായികമായി ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ‘മാമാങ്കം’ സംവിധായകന്‍ സജീവ് പിള്ള

തന്നെ കായികമായി ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ‘മാമാങ്കം’ സംവിധായകന്‍ സജീവ് പിള്ള തന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയും ശ്രമവും നടക്കുന്നതായി സംവിധായകന്‍ സജീവ് പിള്ള. മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം ‘മാമാങ്ക’വുമായി ബന്ധപ്പെട്ടാണ് സംഭവം. ഇതിനെച്ചൊല്ലി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരിക്കുകയാണ് സജീവ് പിള്ള. കണ്ണൂരില്‍ ഇന്ന് ആരംഭിച്ച ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളില്‍ നിന്ന് തന്നെ ഒഴിവാക്കിയിരിക്കുകയാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സജീവ് പിള്ള പറഞ്ഞു. ചിത്രത്തിന്റെ ആദ്യ രണ്ട് ഷെഡ്യൂള്‍ സജീവ് പിള്ളയാണ് സംവിധാനം ചെയ്തത്. എന്നാല്‍ മൂന്നാം ഷെഡ്യൂള്‍ സംവിധാനം ചെയ്യുന്നത് എം. പദ്മകുമാറാണ്. ചിത്രീകരണം തുടങ്ങുന്നതിന്റെ തൊട്ടുമുന്‍പാണ് തന്നെ ഒഴിവാക്കിയ കാര്യം നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി കത്തിലൂടെ അറിയിച്ചതെന്ന് സജീവ് പിള്ള പറയുന്നു. ‘മാമാങ്ക’ത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കായികമായി നേരിടുമെന്ന ഭീഷണിയും സമ്മര്‍ദ്ദവും നേരത്തേ ഉണ്ടെന്നും കഴിഞ്ഞ 18ന്…

പിഴ തുകയില്‍ കുറവ് കാണിച്ച് പണം തട്ടിയെടുത്തു; കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്.ഐക്ക് സസ്പെന്‍ഷന്‍

പിഴ തുകയില്‍ കുറവ് കാണിച്ച് പണം തട്ടിയെടുത്തു; കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്.ഐക്ക് സസ്പെന്‍ഷന്‍ പിഴ തുകയില്‍ കുറവ് കാണിച്ച് പണം തട്ടിയെടുത്തു കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്. ഐക്ക് സസ്പെന്‍ഷന്‍. എസ്.ഐ ഹബീബുള്ളയെ സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സഞ്ജയ്കുമാര്‍ ഗുരുദിന്‍ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വാഹന പരിശോധനയുടെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നടക്കം വലിയ പിഴ ചുമത്തുകയും അത് കുറച്ച് കാണിച്ച് റസീറ്റ് സമര്‍പ്പിച്ചുവെന്നുമാണ് കണ്ടെത്തല്‍. ഹബീബുള്ളയ്ക്കെതിരെ നേരത്തെയും നിരവധി ആരോപണങ്ങള്‍ ഇത് സംബന്ധിച്ചുയര്‍ന്നിരുന്നു. തുടര്‍ന്ന് ഹബീബുള്ളയ്ക്കെതിരെ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിലാണ് ഹബീബുള്ള ഭീഷണിപ്പെടുത്തി പണം തട്ടിയതായി കണ്ടെത്തിയത്. സ്പെഷ്യല്‍ ബ്രാഞ്ച് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോട്ട് ഡി.ജി.പിക്ക് കൈമാറുകയും സസ്പെന്‍ഷന് ഉത്തരവിടുകയുമായിരുന്നു. അര്‍ദ്ധരാത്രിയില്‍ വീടിനടുത്തുള്ള വനിതാ ഹോസ്റ്റലില്‍ എസ്.ഐ വന്നത് ചോദ്യം ചെയ്തതിന് 16 വയസ്സുള്ള ദളിത് വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്നതടക്കം നിരവധി…

പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് മലയാളി ഉദ്യോഗസ്ഥനും അഭിലാഷ് ടോമിക്കും സേനാ മെഡല്‍

പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് മലയാളി ഉദ്യോഗസ്ഥനും അഭിലാഷ് ടോമിക്കും സേനാ മെഡല്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് മലയാളി ഉദ്യോഗസ്ഥന് പുരസ്‌കാരം. തൃശ്ശൂരില്‍ പ്രളയകാലത്ത് വെള്ളം കയറിയ വീട്ടിലകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ച വ്യോമസേനാ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചത്. പ്രശാന്ത് നായര്‍ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ്. തൃശ്ശൂരില്‍ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഒരു സംഘം ഗരുഡ് കമാന്‍ഡോകള്‍ എത്തിയിരുന്നു. അന്ന് എയര്‍ലിഫ്റ്റിംഗ് വഴി നൂറിലേറെപ്പേരെയാണ് പ്രശാന്ത് നായര്‍ മാത്രം രക്ഷപ്പെടുത്തിയത്. കമാന്‍ഡര്‍ അഭിലാഷ് ടോമിയ്ക്കും സേനാമെഡല്‍ ലഭിച്ചു. പായ്ക്കപ്പലോട്ട മത്സരത്തിനിടെ കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. ഗോള്‍ഡന്‍ ഗ്ലോബ് പായ്ക്കപ്പലോട്ട മത്സരത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായ മലയാളി സൈനികനായ അഭിലാഷ് ടോമി. മൂന്നു ദിവസത്തിനുശേഷമാണ് അഭിലാഷ് ടോമിയെ തെരച്ചില്‍ സംഘം കണ്ടെത്തുന്നത്. വളരെ അവശനായിരുന്ന അഭിലാഷ് വിദേശത്തും നാട്ടിലും ചികിത്സ നേടി. ഇപ്പോള്‍…

കൊച്ചിയിലെ ഉന്നതനെതിരെ പോക്‌സോ കേസ്‌; കൊച്ചുമകളോട് ക്രൂരത

kochu child abuse case

കൊച്ചിയിലെ ഉന്നതനെതിരെ പോക്‌സോ കേസ്‌; കൊച്ചുമകളോട് ക്രൂരത കൊച്ചി : മൂന്നുവയസുള്ള കൊച്ചുമകളെ ലൈംഗികമായി ഉപയോഗിച്ചെന്ന പരാതിയില്‍ കൊച്ചിയിലെ ഉന്നതനെതിരെ പോക്‌സോ നിയമ പ്രകാരം കേസ്. നീതിന്യായ രംഗത്തെ ഉന്നതനെതിരെ പോക്‌സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ പ്രകാരമാണ്‌ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചിയിലെ വസതിയില്‍ ജനുവരി പതിനാലിനാണ് സംഭവം. മകന്‍റെ മൂന്നുവയസ്സുള്ള കുഞ്ഞിന് നേരെയാണ് ലൈംഗീക അതിക്രമം ഉണ്ടായത്. ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ മാതാപിതാക്കള്‍ രാത്രി സ്വകാര്യ ആശുപതിയില്‍ ചികിത്സ തേടിയിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ആണ് പരിശോധനയ്ക്ക് ശേഷം അതിക്രമം നേരിട്ടത് മനസ്സിലാക്കിയത്. ഇദേഹം ഈ വിവരം ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ അന്വേഷണത്തിനായി എറണാകുളം ടൌണ്‍ പോലീസിന് കൈമാറി. പ്രതിയുടെ പേരെഴുതേണ്ട കോളത്തില്‍ പേര്‌ പരാമര്‍ശിച്ചിട്ടില്ല. “ഇരയുടെ മുത്തച്‌ഛന്‍ (59 വയസ്‌)” എന്നു മാത്രമാണ്‌ എഫ്‌.ഐ.ആറില്‍ ചേര്‍ത്തിട്ടുള്ളത്. സബ്‌ ഇന്‍സ്‌പെക്‌ടര്‍…

സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം

സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. വീട്ടില്‍ ചാണകവെള്ളം തളിച്ചുവെന്നും തന്നെ മര്‍ദിച്ചുവെന്നും പ്രിയനന്ദനന്‍ ആരോപിച്ചു. തൃശൂരിലെ വല്ലച്ചിറയിലുള്ള വീടിന് സമീപമാണ് സംഭവം. ശബരിമല വിഷയത്തില്‍ അയ്യപ്പനെ അധിക്ഷേപിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ വിവാദ ഫേസ് ബുക്ക്‌ പോസ്റ്റ്‌ പിന്നീട് പിന്‍വലിച്ചിരുന്നു. അതേസമയം പ്രിയനന്ദനന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമത്തിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് പ്രിയനന്ദനന്‍ അറിയിച്ചു. എന്നാല്‍ ഈ സംഭവത്തില്‍ ബി ജെ പിക്ക് പങ്കില്ലെന്ന് നേതൃത്വം അറിയിച്ചു. അതേസമയം ആക്രമിച്ചത് ബി ജെ പിയാണോയെന്നു അറിയില്ലെന്നും പ്രിയനന്ദനന്‍ പറഞ്ഞു. സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. വീട്ടില്‍ ചാണകവെള്ളം തളിച്ചുവെന്നും തന്നെ മര്‍ദിച്ചുവെന്നും പ്രിയനന്ദനന്‍ ആരോപിച്ചു. തൃശൂരിലെ വല്ലച്ചിറയിലുള്ള വീടിന് സമീപമാണ് സംഭവം. ശബരിമല വിഷയത്തില്‍ അയ്യപ്പനെ അധിക്ഷേപിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.