അധോലോക നായകന്‍ രവി പൂജാരി പിടിയിലായി?

അധോലോക നായകന്‍ രവി പൂജാരി പിടിയിലായി? മുംബൈ: മുംബൈ അധോലോക നായകന്‍ രവി പൂജാരി പിടിയിലായതായി സൂചന. കൊച്ചി കടവന്ത്ര ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ മുഖ്യ പ്രതിയാണ്. ആഫ്രിക്കന്‍ രാജ്യമായ സേനഗലില്‍ വെച്ച് രവി പൂജാരി അറസ്റ്റിലായി എന്നാണു സൂചന . കൊച്ചി കടവന്ത്രയിലെ നടി ലീനാ മറിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള നെയില്‍ ആര്ട്ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറില്‍ രണ്ടു യുവാക്കള്‍ എത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഡിസംബര്‍ പതിനഞ്ചിനായിരുന്നു സംഭവം. നിരവധി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് നടി ലീനാ മറിയ പോള്‍. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രവി പൂജാരിയുടെ സംഘമാണ് വെടി വെച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക ഇടപാടാണ് രവി പൂജാരിയെയും ലീനയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം. ആഫ്രിക്കന്‍ രാജ്യമായ സേനഗലില്‍ വെച്ചാണ് രവി പൂജാരി അറസ്റ്റിലായത്. ഇന്ത്യയില്‍ കൊലപാതകം ഉള്‍പ്പടെ…

കൗണ്‍സിലിംഗിനെത്തിയ കുട്ടിയെ പീഡിപ്പിച്ചു; അറസ്റ്റിലായ മനശാസ്ത്രജ്ഞന്‍ റിമാന്‍ഡില്‍

കൗണ്‍സിലിംഗിനെത്തിയ കുട്ടിയെ പീഡിപ്പിച്ചു; അറസ്റ്റിലായ മനശാസ്ത്രജ്ഞന്‍ റിമാന്‍ഡില്‍ കൗണ്‍സിലിംഗിനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മനശാസ്ത്രജ്ഞന്‍ റിമാന്‍ഡില്‍. പഠനവൈകല്യത്തിന് കൗണ്‍സിലിംഗ് തേടിയെത്തിയ കുട്ടിയെയാണ് ഗിരീഷെന്ന മനശാസ്ത്രജ്ഞന്‍ പീഡിപ്പിച്ചത്. അടുത്ത മാസം 13 വരെയാണ് റിമാന്‍ഡ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് ഫോര്‍ട്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഇതിനുമുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. പക്ഷെ ആദ്യ കേസില്‍ ഉന്നത ഇടപടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കേസില്‍ ഗിരീഷ് നല്‍കിയ ജാമ്യം ഹൈക്കോടതി തള്ളിയതിനാല്‍ ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ ചികിത്സയ്ക്കായെത്തിയ ഒരു സ്ത്രീയ പീഡിപ്പിച്ചതിനും കേസുണ്ടായിരുന്നു. പക്ഷെ ഹൈക്കോടതി ഈ എഫ്ഐആര്‍ റദ്ദാക്കി.

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കടുവയുടെ അക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കടുവയുടെ അക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു കേരള അതിര്‍ത്തിയില്‍ കടുവയുടെ അക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ബാവലി മച്ചൂരില്‍ ആനമാളത്തിന് സമീപം നാഗര്‍ഹോള നാഷണല്‍ പാര്‍ക്കിന് സമീപത്തുവച്ചാണ് കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട കുള്ളാന്‍ (38) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലേക്ക് നടന്ന് വരുമ്പോഴാണ് വന അതിര്‍ത്തിയില്‍വച്ച് കുളളാനു നേരെ കടുവയുടെ ആക്രമം ഉണ്ടായത്. നിലവിളികേട്ട് പ്രദേശവാസികള്‍ എത്തിയപ്പോഴേക്കും കുളളാനെയും കൊണ്ട് കടുവ വനത്തിനുള്ളിലേയ്ക്ക് കടന്നിരുന്നു. പ്രദേശവാസികള്‍ വനപാലകരോടൊപ്പം പടക്കം പൊട്ടിച്ച് തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസം മുമ്പ് കടുവയുടെ ആക്രമണത്തില്‍ മറ്റൊരു യുവാവും ഇവിടെ കൊലപ്പെട്ടിരുന്നു. രണ്ടാമത്തെയാളുടെ നേരെയുണ്ടായ ഈ ആക്രമണം കര്‍ണാടക വനംവകുപ്പ് കടുവയെ പിടികൂടുന്നതിനുള്ള ശ്രമം നടത്തിവരുന്നതിനിടയാണ്. മൈസൂര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ സ്ഥലത്തെത്താതെ കുള്ളാന്റെ മൃതദേഹം മാറ്റന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്. കര്‍ണാടക വനപാലകരും പൊലീസും ഇപ്പോള്‍…

പൊലീസുകാരന്‍ മര്‍ദ്ദിച്ചതില്‍ മനംനൊന്ത് ടാക്‌സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

പൊലീസുകാരന്‍ മര്‍ദ്ദിച്ചതില്‍ മനംനൊന്ത് ടാക്‌സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു ട്രാഫിക് പൊലീസുകാരന്‍ മര്‍ദിച്ചതിന്റെ മനപ്രയാസത്തില്‍ ടാക്സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം. എന്നാല്‍ കുടുംബ പ്രശ്നമാണ് മരണകാരണമെന്നാണ് പൊലീസിന്റെ വാദം. പക്ഷെ പൊലീസിനെതിരായ തെളിവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് മര്‍ദ്ദിച്ചതില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു യുവാവ്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ രാജേഷിനെ പൊലീസ് മര്‍ദിച്ചത്. യാത്രക്കാരിയെ കയറ്റാനായി കോയമ്പേട് സിഗനില് സമീപം വാഹനം നിര്‍ത്തിയത് അനധികൃതമായാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. സംഭവത്തെ തുടര്‍ന്ന് പരാതിയുമായി രാജേഷ് കോയമ്പേട് സ്റ്റേഷനില്‍ എത്തിയെങ്കിലും പൊലീസ് അവഗണിച്ചു. ഇതേതുടര്‍ന്ന് ഞയാറാഴ്ച്ച പുലര്‍ച്ചെ രാജേഷിനെ സമീപത്തെ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാജേഷിന്റെ മൊബൈല്‍ ഫോണിലില്‍ നിന്നാണ് ആത്മഹത്യ വീഡിയോ വീട്ടുകാര്‍ക്ക് കിട്ടിയത്. പൊലീസ് ഫോണ്‍ തിരികെ നല്‍കുമ്പോള്‍ വീഡിയോ നശിപ്പിച്ചിരുന്നു. എന്നാല്‍ വിദഗ്ധര്‍ക്ക് കൈമാറി ഫോണ്‍…

പാചകവാതക സിലിണ്ടറിന് വിലകുറച്ചു

Subsidised LPG price cut

പാചകവാതക സിലിണ്ടറിന് വിലകുറച്ചു ന്യൂഡൽഹി: പാചകവാതകത്തിന്റെ വില കുതിച്ചുയർന്നതിനെത്തുടർന്ന് സബ്സിഡിയുള്ള എൽപിജിയുടെ വില കുറച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 1.46 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 30 രൂപയുമാണ്‌ കുറച്ചത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും. 14.2 കിലോഗ്രാം സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 493.53 രൂപയാണ് ഡല്‍ഹിയിലെ വില. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പ്രസ്താവനയിലൂടെ ഇക്കാര്യമറിയിച്ചത്. രണ്ട് മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് വില കുറയ്ക്കുന്നത്. സബ്സിഡിയുള്ള പാചകവാതക വില കുറച്ചു ഡിസംബർ 1-ന് 6.52 രൂപയും ജനുവരി ഒന്നിന് 5.91 രൂപയും കുറച്ചിരുന്നു. എന്നാല്‍ സബ്സിഡിയില്ലാത്ത പൊതു വിപണിയില്‍ വില്‍ക്കുന്ന പാചക വാതകത്തിന്റെ വിലയിലും കുറവ് വരുത്തി. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 30 രൂപയാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതും രൂപയുടെ ഡോളർ വിനിമയ നിരക്ക് ശക്തിപ്പെട്ടതുമാണ് വില കുറയ്ക്കാന്‍ കാരണം. ഡൽഹിയിൽ 14.2…

സബ്സിഡിയുള്ള പാചകവാതകത്തിന്‍റെ വില കുറച്ചു

Subsidised LPG price cut

സബ്സിഡിയുള്ള പാചകവാതകത്തിന്‍റെ വില കുറച്ചു ന്യൂഡൽഹി: പാചകവാതകത്തിന്റെ വില കുതിച്ചുയർന്നതിനെത്തുടർന്ന് സബ്സിഡിയില്ലാത്ത എൽപിജിയുടെ വില കുറച്ചു.1.46 രൂപയാണ് കുറച്ചത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതിയ വില നിലവില്‍ വരും. 14.2 കിലോഗ്രാം സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 493.53 രൂപയാണ് പുതുക്കിയ നിരക്ക്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പ്രസ്താവനയിലൂടെ ഇക്കാര്യമറിയിച്ചത്. രണ്ട് മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് വില കുറയ്ക്കുന്നത്. സബ്സിഡിയുള്ള പാചകവാതക വില കുറച്ചു ഡിസംബർ 1-ന് 6.52 രൂപയും ജനുവരി ഒന്നിന് 5.91 രൂപയും കുറച്ചിരുന്നു. എന്നാല്‍ സബ്സിഡിയില്ലാത്ത പൊതു വിപണിയില്‍ വില്‍ക്കുന്ന പാചക വാതകത്തിന്റെ വിലയിലും കുറവ് വരുത്തി. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതും രൂപയുടെ ഡോളർ വിനിമയ നിരക്ക് ശക്തിപ്പെടുത്തുന്നതുമാണ് വില കുറയ്ക്കാന്‍ കാരണം. രണ്ട് മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് വില കുറയ്ക്കുന്നത്. സബ്സിഡിയുള്ള പാചകവാതക വില കുറച്ചു ഡിസംബർ 1-ന്…

അന്നദാനം നടത്തുന്ന ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി

Licensing mandatory for supplying prasadam

അന്നദാനം നടത്തുന്ന ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി അന്നദാനം, പ്രസാദം, നേര്‍ച്ച മുഖേന പൊതുജനങ്ങള്‍ക്കു ഭക്ഷണം നല്‍കുന്ന എല്ലാ ആരാധനാലയങ്ങളും ലൈസന്‍സ് /രജിസ്‌ട്രേഷന്‍ എടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമം 2006 നിയമം അനുശാസിക്കുന്നതുപോലെ ഭക്ഷണം നിര്‍മിക്കുകയും വിതരണം ചെയ്യുകയും വേണം. ഈ വിഷയത്തില്‍ എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി അഞ്ചിന് വൈകുന്നേരം 3:30 മണിക്ക് ഒരു യോഗം ചേരും. ഈ യോഗത്തില്‍ ഫോട്ടോയും ഐഡി കാര്‍ഡുമായി വരുന്നവര്‍ക്ക് അവിടെ വച്ചുതന്നെ ലൈസന്‍സ് /രജിസ്‌ട്രേഷന്‍ അപേക്ഷിക്കുന്നതിനുളള സംവിധാനം ചെയ്തിട്ടുണ്ട്. അന്ന് അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്ക് അക്ഷയകേന്ദ്രത്തില്‍ അപേക്ഷിക്കാം. ഉത്തരവാദിത്തപ്പെട്ട ഭാരവാഹിയുടെ ഫോട്ടോ, ഫോട്ടോ പതിപ്പിച്ച മേല്‍വിലാസമുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. ഒരു വര്‍ഷത്തേക്ക് ഫീസ് നൂറു രൂപയാണ്. അഞ്ച് വര്‍ഷത്തേക്ക് ഒന്നിച്ച് എടുക്കാം. വന്‍തോതില്‍ പ്രസാദം നിര്‍മിച്ചു വിതരണം ചെയുന്ന…

കാലടിയില്‍ 6000 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍

കാലടിയില്‍ 6000 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍ 6000 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍. എറണാകുളം കാലടി സംസ്‌കൃത സര്‍വകലാശാലക്ക് സമീപത്തുനിന്നുമാണ് ഇവര്‍ പിടിയിലായത്. അസം സ്വദേശികളായ ഇസ്റാഫിന്‍ അലി, ജുല്‍ഫുക്കര്‍ അലി എന്നിവരെയാണ് കാലടി പൊലീസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പുകയില ഉല്‍പ്പന്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍ക്കാനായി എത്തിച്ചതാണെന്ന് പൊലീസ് അറിയിച്ചു. വൈകാതെ ഇവരെ കോടതിയില്‍ ഹാജരാക്കും. Also Read >>  ബജറ്റില്‍ അവഗണന: ഇടുക്കി ജില്ലയില്‍ നാളെ കോണ്‍ഗ്രസ് കരിദിനം ആചരിക്കും സംസ്ഥാന ബജറ്റില്‍ ഇടുക്കി ജില്ലയോട് അവഗണ കാട്ടി എന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഇതില്‍ പ്രതിഷേധിച്ച് നാളെ ജില്ലയില്‍ കോണ്‍ഗ്രസ് കരിദിനം ആചരിക്കും. നാളെ ഇടുക്കി ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് ഇടുക്കി…

ബജറ്റില്‍ അവഗണന: ഇടുക്കി ജില്ലയില്‍ നാളെ കോണ്‍ഗ്രസ് കരിദിനം ആചരിക്കും

ബജറ്റില്‍ അവഗണന: ഇടുക്കി ജില്ലയില്‍ നാളെ കോണ്‍ഗ്രസ് കരിദിനം ആചരിക്കും സംസ്ഥാന ബജറ്റില്‍ ഇടുക്കി ജില്ലയോട് അവഗണ കാട്ടി എന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഇതില്‍ പ്രതിഷേധിച്ച് നാളെ ജില്ലയില്‍ കോണ്‍ഗ്രസ് കരിദിനം ആചരിക്കും. നാളെ ഇടുക്കി ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു. Also Read >> പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ മുത്തച്ഛന്‍ അടുപ്പിലിട്ട് ചുട്ടുകൊന്നു പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ അടുപ്പിലിട്ട് ചുട്ടുകൊന്നു. റഷ്യയിലെ ഖഖാസിയയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. 47 കാരനായ മിയാഗഷോവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ കൊച്ചുമകനായ മാക്‌സിം സഗലക്കോവിനെ മിയാഗഷോവ് മദ്യ ലഹരിയില്‍ ജീവനോടെ അടുപ്പില്‍ വലിച്ചെറിഞ്ഞ് കൊല്ലുകയായിരുന്നു. മിയാഗഷോവിന്റെ മകള്‍ വിക്ടോറിയയുടെ മകനാണ് മാക്‌സിം സഗലക്കോവ്. മാതാപിതാക്കളുടെ കൈകളില്‍ തന്റെ മകനെ സുരക്ഷിതമായി…

പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ മുത്തച്ഛന്‍ അടുപ്പിലിട്ട് ചുട്ടുകൊന്നു

പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ മുത്തച്ഛന്‍ അടുപ്പിലിട്ട് ചുട്ടുകൊന്നു പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ അടുപ്പിലിട്ട് ചുട്ടുകൊന്നു. റഷ്യയിലെ ഖഖാസിയയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. 47 കാരനായ മിയാഗഷോവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ കൊച്ചുമകനായ മാക്‌സിം സഗലക്കോവിനെ മിയാഗഷോവ് മദ്യ ലഹരിയില്‍ ജീവനോടെ അടുപ്പില്‍ വലിച്ചെറിഞ്ഞ് കൊല്ലുകയായിരുന്നു. മിയാഗഷോവിന്റെ മകള്‍ വിക്ടോറിയയുടെ മകനാണ് മാക്‌സിം സഗലക്കോവ്. മാതാപിതാക്കളുടെ കൈകളില്‍ തന്റെ മകനെ സുരക്ഷിതമായി ഏല്‍പ്പിച്ച് പുറത്ത് പോയ 20കാരിയായ വിക്ടോറിയ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് തന്റെ പിഞ്ചോമനയുടെ കത്തിക്കരിഞ്ഞ ശരീരം അടുപ്പിനുള്ളില്‍നിന്ന് കണ്ടെത്തിയത്. തന്റെ മാതാപിതാക്കളാണ് മദ്യലഹരിയില്‍ കുഞ്ഞിനെ കൊന്നതെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. പുറത്തുനിന്ന് മദ്യം വാങ്ങിക്കൊണ്ടു വന്നതിനുശേഷം ദമ്പതികള്‍ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനു ശേഷമാണ് മിയാഗഷോവ് കുഞ്ഞിനെ അടുപ്പിലേക്ക് എറിഞ്ഞത്. വീടിനുള്ളില്‍നിന്ന് കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു.