വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വിദ്യാര്‍ഥികളെ വഞ്ചിച്ച യുവതി അറസ്റ്റില്‍

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വിദ്യാര്‍ഥികളെ വഞ്ചിച്ച യുവതി അറസ്റ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വിദ്യാര്‍ഥികളെ വഞ്ചിച്ച യുവതി അറസ്റ്റില്‍. വന്‍ തുക ഈടാക്കിയാണ് പാലാരിവട്ടം എന്‍എസ്ഇടി മാനേജരായ കണ്ണൂര്‍ കൂത്തുപറമ്പ് നീര്‍വേലിക്കര ക്രസന്റ് മഹലില്‍ സയിഷാന ഹുസൈന്‍ (28) ആണ് വിദ്യാര്‍ഥികളെ വഞ്ചിച്ചത്. പാലാരിവട്ടം എസ്‌ഐ എസ്.സനലും സംഘവും അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളുടെ പാസ്‌പോര്‍ട്ടുകള്‍ അടക്കമുള്ള രേഖകള്‍ ഇവരില്‍നിന്നും പിടിച്ചെടുത്തു. ചെന്നൈയിലെ സ്വകാര്യ പരിശീലന സ്ഥാപനത്തിന്റെ ശാഖയാണെന്നും ഭാരത് സേവക് സമാജിന്റെ അംഗീകാരമുണ്ടെന്നും പറഞ്ഞ് ഇവര്‍ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചു. അറസ്റ്റ് കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിയുടെ പരാതിയിലാണ്. 10 ദിവസം മുതല്‍ ഒരു മാസം വരെയുള്ള കോഴ്‌സുകള്‍ക്ക് 20,000 രൂപ മുതല്‍ അര ലക്ഷം രൂപ വരെയാണ് ഇവര്‍ ഫീസ് ഈടാക്കിയത്. ചെന്നൈയിലെ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വ്യാജ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റുമാണു ഇവര്‍ നല്‍കിയത്. വിദേശത്തു നല്ല ശമ്പളത്തില്‍…

ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കും….

ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കും…. ലോകത്തിലെ ഏറ്റവും മനോഹരമായ വിവാഹം എന്നു വിശേഷിപ്പിക്കപ്പെടുന്ന ശിവന്റെയും പാര്‍വ്വതിയുടെയും വിവാഹം നടന്ന സ്ഥലത്തിന്റെ പ്രത്യകതകള്‍ ചെറുതല്ല. തമിഴ്‌നാട്ടിലെ നാഗപട്ടിണം ജില്ലയില്‍ മൈലാടുംതുറൈ താലൂക്കിലെ വെല്‍വിക്കുടി എന്ന സ്ഥലത്താണിത്. ഇവിടെ പ്രശസ്തമായ ഒരു ക്ഷേത്രമുണ്ട്. ശ്രീ മണവാളേശ്വര്‍ ക്ഷേത്രം, അഥവാ കല്യാണ സുന്ദരേശ്വര്‍ ക്ഷേത്രം. ഈ ക്ഷേത്രത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. ഇവിടെ എത്തി വിവാഹം നടക്കുവാനായി ആളുകള്‍ മനസ്സറിഞ്ഞു പ്രാര്‍ഥിച്ചാല്‍ കൃത്യം ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കുമത്രെ. വിവാഹ കാര്യങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും പ്രശസ്തമായ ക്ഷേത്രമാണിത്. വിവാഹ സംബന്ധമായ എല്ലാ ദോഷങ്ങള്‍ക്കും പരിഹാരം നടത്തുവാന്‍ പറ്റിയ ക്ഷേത്രം കൂടിയാണിത്. വിവാഹത്തിനായി ഇവിടെ 48 ദീപങ്ങള്‍ തെളിയിച്ച് പ്രാര്‍ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം. പൗര്‍ണ്ണമി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4.00 വരെ ഇവിടെ നീണ്ടു നില്‍ക്കുന്ന…

മോഷ്ടിച്ച ടിവിയുടെ വലുപ്പം പണികൊടുത്തു: കള്ളന്മാര്‍ക്ക് മടങ്ങേണ്ടിവന്നത് വെറുംകൈയോടെ…!

മോഷ്ടിച്ച ടിവിയുടെ വലുപ്പം പണികൊടുത്തു: കള്ളന്മാര്‍ക്ക് മടങ്ങേണ്ടിവന്നത് വെറുംകൈയോടെ…! മോഷ്ടിച്ച വാഹനത്തില്‍ രണ്ടംഗസംഘം വീണ്ടും മോഷണത്തിനെത്തി. എന്നാല്‍ സംഭവിച്ചത് വളരെ വിചിത്രമായ മറ്റൊരു കാര്യമാണ്. ജനുവരി 17നാണ് ഡള്ളാസിലെ വീട്ടില്‍ മോഷണത്തിനായി രണ്ടപപേര്‍ പ്രവേശിക്കുന്നത്. കണ്ണില്‍ ആദ്യം കണ്ട ടിവി പൊക്കിയെടുത്ത് വാഹനത്തിനടുത്തെത്തി. എന്നാല്‍ ടിവി വാഹനത്തിനുള്ളില്‍ കൊള്ളുന്നില്ല. തിരിച്ചും മറിച്ചും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല. അതോടെ ലക്ഷ്യം ഉപേക്ഷിച്ച് കള്ളന്മാര്‍ ടിവി വീട്ടില്‍ തിരികെ വച്ച് സ്ഥലം വിട്ടു. എന്നാല്‍ എല്ലാം വീട്ടില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതോടെ മോഷണവിവരവം പുറംലോകം അറിഞ്ഞു. ഇതുവരെ മോഷ്ടാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ എട്ട് മണിയോടെയാണ് രണ്ടുപേര്‍ മോഷ്ടിച്ച ജീപ്പില്‍ സ്ഥലത്തെത്തിയത്. ഇവര്‍ ഒരുമിച്ച് ഒരു വലിയ ഫ്ളാറ്റ് ടിവി വാഹനത്തിന് അടുത്തെത്തിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആദ്യശ്രമം പിന്‍സീറ്റില്‍ കയറ്റാനായിരുന്നു. അത് നടക്കാതെ വന്നതോടെ ഡിക്കി…

‘ദൈവമേ ഇത് ഞങ്ങളുടെ തലയിലാവുമോ?’ ബജറ്റിനിടയില്‍ ആദായ നികുതി പരിധി ഉയര്‍ത്തിയ പ്രഖ്യാപനത്തില്‍ രാഹുലിന്റെ മുഖഭാവത്തെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

‘ദൈവമേ ഇത് ഞങ്ങളുടെ തലയിലാവുമോ?’ ബജറ്റിനിടയില്‍ ആദായ നികുതി പരിധി ഉയര്‍ത്തിയ പ്രഖ്യാപനത്തില്‍ രാഹുലിന്റെ മുഖഭാവത്തെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ ആദായ നികുതി പരിധി ഉയര്‍ത്തിയ ബജറ്റ് പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണ ഭാവത്തെ ട്രോളി സോഷ്യല്‍ മീഡിയ. ഇക്കാര്യം പ്രഖ്യാപിച്ചപ്പോള്‍ പുഞ്ചിരിയോടെ കയ്യടിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി, എന്നാല്‍ രാഹുലിന്റെ മുഖത്ത് നിരാശാഭാവമായിരുന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ അഞ്ചുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി അടയ്ക്കേണ്ടെന്നാണ് പറയുന്നത്. എന്നാല്‍ അടുത്തവര്‍ഷം മുതലെ ഇത് പ്രാബല്യത്തില്‍ വരികയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ സമയത്തെ രാഹുല്‍ ഗാന്ധിയുടെ നിരാശാഭാവത്തെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അദ്ദേഹത്തിന്റെ ഭാവത്തില്‍ ‘ഇത് തങ്ങളുടെ തലയിലാവുമോ’യെന്ന ആശങ്കയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാ സാധാരണക്കാരനും ‘അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന’ പദ്ധതി ആരംഭിക്കുമെന്ന്…

രണ്ടാഴ്ചയ്ക്കിടെ മൂന്നുപേരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വനപാലകര്‍ മയക്കുവെടി വെച്ച് പിടികൂടി

രണ്ടാഴ്ചയ്ക്കിടെ മൂന്നുപേരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വനപാലകര്‍ മയക്കുവെടി വെച്ച് പിടികൂടി കേരള-കര്‍ണാടക അതിര്‍ത്തിയില്‍ രണ്ടാഴ്ചയ്ക്കിടെ മൂന്നുപേരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വനപാലകര്‍ മയക്കുവെടി വെച്ച് പിടികൂടി. കര്‍ണാടകയിലെ നാഗര്‍ഹോള കടുവാസങ്കേതത്തില്‍ വെച്ചാണ് കടുവയെ വെടിവെച്ചത്. കടുവയെ കാണിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു. കടുവയെ പിടികൂടുന്നതില്‍ വനപാലകര്‍ കെടുകാര്യസ്ഥത കാണിക്കുന്നതായി ആരോപിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കെയാണ് സംഭവം. വനത്തിനടുത്തുപോയ കുള്ളനെയാണ് കഴിഞ്ഞ ദിവസം കടുവ ആക്രമിച്ചത്. കടുവ വളര്‍ത്തുമൃഗങ്ങളെയും ഒരു കാട്ടുപോത്തിനെയും കൊന്നതോടെ പ്രതിഷേധം വര്‍ധിച്ച സാഹചര്യത്തിലാണ് വനംവകുപ്പ് കടുവയെ വെടി വെക്കാന്‍ തീരുമാനിച്ചത്. കടുവയെ പിടികൂടാന്‍ രണ്ട് കൂടുകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തുമാണ് വെടിവെച്ച് പിടികൂടാന്‍ തീരുമാനിച്ചത്. നടപടിക്രമങ്ങള്‍ക്കു ശേഷം കടുവയെ മൃഗശാലയിലെത്തിക്കുമെന്നാണ് വിവരം

മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് പരീക്കറിനെ ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന് ചികിത്സ തേടുന്ന പരീക്കര്‍ എയിംസില്‍ ഡോക്ടര്‍ അതുല്‍ ഷര്‍മ്മയുടെ നേതൃത്വത്തിലൂളള സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കുറച്ച് ദിവസത്തേക്ക് അദ്ദേഹം ചികിത്സയിലുണ്ടാകുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് അര്‍ബുദം സ്ഥിരീകരിച്ചത്. ഗോവ, മുംബൈ, ദില്ലി, ന്യുയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം വിശ്രമത്തിലായിരുന്നു. ഗോവന്‍ രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തിലും, ബജറ്റ് അവതരണ വേളയിലുമെല്ലാം രോഗാവസ്തയിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറിയില്‍ ആത്മഹത്യ ചെയ്ത കേസ്; പ്രതികളെ വെറുതെ വിട്ടു

ambalappuzha girl students suicide at class room

പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറിയില്‍ ആത്മഹത്യ ചെയ്ത കേസ്; പ്രതികളെ വെറുതെ വിട്ടു ആലപ്പുഴ: മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കണ്ടാണ്‌ കോടതി പ്രതികളെ വെറുതെ വിട്ടത്. വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ സൗഫര്‍,ഷാനവാസ് എന്നിവരെയാണ് കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്. 2008 നവംബര്‍ 17 നാണ് വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥിനികളായ മൂന്ന്‍ പെണ്‍കുട്ടികളെ ക്ലാസ് മുറിയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടത്. സ്കൂള്‍ വിട്ടിട്ടും വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ കോളിളക്കം സൃഷ്ട്ടിച്ച കേസില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ്…

BREAKING NEWS: വിമാനം തകര്‍ന്നു വീണ് പൈലറ്റ്‌ മരിച്ചു

fighter aircraft crashes PILOT DIED

BREAKING NEWS: വിമാനം തകര്‍ന്നു വീണ് പൈലറ്റ്‌ മരിച്ചു ബംഗാളുരു: ബംഗാളുരു എച്ച് എ എല്‍ വിമാനത്താവളത്തില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നു വീണ് പൈലറ്റ്‌ മരിച്ചു. എച്ച്എഎൽ എയർപോർട്ടില്‍ മിറാജ് 2000 പരിശീലക വിമാനമാണ് തകര്‍ന്നു വീണത്‌. പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്. Also Read >> പൊലീസുകാരന്‍ മര്‍ദ്ദിച്ചതില്‍ മനംനൊന്ത് ടാക്‌സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു ട്രാഫിക് പൊലീസുകാരന്‍ മര്‍ദിച്ചതിന്റെ മനപ്രയാസത്തില്‍ ടാക്സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം. എന്നാല്‍ കുടുംബ പ്രശ്നമാണ് മരണകാരണമെന്നാണ് പൊലീസിന്റെ വാദം. പക്ഷെ പൊലീസിനെതിരായ തെളിവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് മര്‍ദ്ദിച്ചതില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു യുവാവ്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ രാജേഷിനെ പൊലീസ് മര്‍ദിച്ചത്. യാത്രക്കാരിയെ കയറ്റാനായി കോയമ്പേട് സിഗനില് സമീപം വാഹനം നിര്‍ത്തിയത് അനധികൃതമായാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. സംഭവത്തെ തുടര്‍ന്ന് പരാതിയുമായി രാജേഷ്…

ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച പൂജാരി അറസ്റ്റില്‍ മുംബൈയില്‍ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച പൂജാരി അറസ്റ്റില്‍. മാലാട് എന്ന സ്ഥലത്തെ വിഷ്ണു നാരായണ്‍ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ പൂജാരി സുകേതോ രോഹിതിനെ (32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പൂജാരി നിരവധി കേസുകളിലെ പ്രതിയാണ്. മുംബൈ, പൂനെ, കോലാപ്പുര്‍ തുടങ്ങി വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ഇതില്‍ മിക്ക കേസുകളും ക്ഷേത്രത്തങ്ങളില്‍ കവര്‍ച്ച നടത്തിയതിനാണ്. കവര്‍ച്ച ചെയ്യാനുള്ള ക്ഷേത്രങ്ങള്‍ ആദ്യമെ തിരഞ്ഞെടുക്കും. തുടര്‍ന്ന് ഇവിടുത്തെ ഭാരവാഹികളോട് അടുപ്പം കൂടും. പിന്നീട് ഇവരുടെ വിശ്വാസം നേടിയശേഷം പ്രതിഫലമില്ലാതെ ക്ഷേത്രത്തിലെ ജോലി ചെയ്യാമെന്ന് വാഗ്ദാനവും ചെയ്യും. ഇയാള്‍ പരമ ഭക്തനാണെന്ന് കരുതി ഭാരവാഹികള്‍ ഇയാളെ പൂജാരിയായി നിയമിക്കും. ആര്‍ക്കും സംശയമില്ലാതെ രണ്ട് മാസത്തോളം പൂജാ ജോലിചെയ്ത ശേഷം ഇയാള്‍ രാത്രിയില്‍ വിഗ്രഹത്തിലുള്ള ആഭരണങ്ങളുമായി മുങ്ങും.…