കുളിമുറിയിൽ തെന്നിവീണ് മുന്‍ പ്രധാനമന്ത്രിക്ക് പരിക്ക്

കുളിമുറിയിൽ തെന്നിവീണ് മുന്‍ പ്രധാനമന്ത്രിക്ക് പരിക്ക് ബെംഗളൂരു: മുൻ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്.ഡി ദേവഗൌഡ കുളിമുറിയിൽ തെന്നി വീണ് പരിക്ക്. 85 കാരനായ ദേവഗൌഡ വീട്ടിലെ കുളിമുറിയിലാണ് തെന്നി വീണത്‌. മകനും ഡോക്ടറുമായ ഡോ. രമേഷ് കുമാര്‍ അദേഹത്തെ പരിശോധിച്ചു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ അദേഹത്തിന്റെ വലതു കാല്‍മുട്ടിന് പരിക്കേറ്റു. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. നടക്കാന്‍ പ്രയാസം ഉണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. Also Read >> 49 ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ പിടിയില്‍ വിസാ ചട്ട ലംഘനം നടത്തിയതിന് 49 ഇന്ത്യക്കാര്‍ ശ്രീലങ്കന്‍ പൊലീസിന്‍റെ പിടിയിലായി. കൊളംബോയില്‍ നിന്നും 60 km അകലെയുള്ള മുതുഗമ എന്ന സ്ഥലത്തെ ഒരു ഫാക്ടറിയിലെ തൊഴിലാളികളാണ് പിടിയിലായവര്‍. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയതിനാണ് ഇവരെ പിടികൂടിയതെന്ന് ശ്രീലങ്കന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ എഴുപതി മൂന്നു…

ബാഗിലൊളിപ്പിച്ച് പുലിക്കുട്ടിയെ കടത്താന്‍ ശ്രമം; ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

ബാഗിലൊളിപ്പിച്ച് പുലിക്കുട്ടിയെ കടത്താന്‍ ശ്രമം; ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍ ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് ഒരുമാസം പ്രായമുള്ള പുള്ളിപ്പുലിക്കുട്ടിയെ പിടികൂടി. ബാങ്കോക്കില്‍ നിന്നും ചെന്നൈയിലേക്കുള്ള വിമാനത്തില്‍ എത്തിയ ഇയാള്‍ അനധികൃതമായി പുലിക്കുട്ടിയെ കടത്താന്‍ ശ്രമിക്കവേയാണ് പിടിയിലാകുന്നത്. ശനിയാഴ്ച രാവിലെയാണ് കാജ മൊയ്ദീന്‍ എന്ന തമിഴ്നാട് സ്വദേശി പുലിക്കുട്ടിയുമായി പിടിയിലായത്. ഇയാളെ വനംവകുപ്പിന് കൈമാറി പരിശോധനയ്ക്കിടെ ശബ്ദം കേട്ട ഉദ്യോഗസ്ഥര്‍ ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ പുലിക്കുട്ടിയെ കണ്ടെത്തിയത്. അപ്പോള്‍ പുലിക്കുട്ടി അവശനിലയിലായിരുന്നു. 54 സെന്റീമീറ്റര്‍ നീളവും 1.1 കിലോ ഭാരവുമുള്ള പുലിക്കുട്ടിയെ തമിഴ്നാട് ഫോറസ്റ്റ് വകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷം ചെന്നൈയിലുള്ള അരിഗ്‌നര്‍ അണ്ണാ സുവോളജി പാര്‍ക്കിലേക്ക് മാറ്റി.

നടന്‍ അരിസ്റ്റോ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ctor aristo Suresh hospitalized

നടന്‍ അരിസ്റ്റോ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തിരുവനന്തപുരം: നടന്‍ അരിസ്റ്റോ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ശര്‍ദ്ദിയും തലവേദനയും ശാരീരിക അവശതയും അനുഭവപ്പെട്ടപ്പോഴാണ് സുരേഷിനെ തിരുവനന്തപുരത്തെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങളായി അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. സുരേഷിനെ കൂടുതല്‍ പരിശോധനകള്‍ക്കായി രക്തവും മറ്റും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് സുരേഷ് അറിയിച്ചു. ഷൂട്ടിംഗ് ഉണ്ടെങ്കിലും പരിശോധനാ ഫലം വന്നതിന് ശേഷമേ ആശുപത്രി വിടൂവെന്ന് സുരേഷ് പറഞ്ഞു.

അതിവേഗ ട്രെയിനായ വന്ദേ ഭാരത്‌ എക്സ്പ്രസ്സ്‌ (ട്രെയിന്‍ 18)ന് നേരെ കല്ലേറ്

Stones Thrown At Vande Bharat Express

അതിവേഗ ട്രെയിനായ വന്ദേ ഭാരത്‌ എക്സ്പ്രസ്സ്‌ (ട്രെയിന്‍ 18)ന് നേരെ കല്ലേറ് ന്യൂഡെല്‍ഹി: ഇന്ത്യയുടെ അഭിമാനമായ അതിവേഗ ട്രെയിനായ വന്ദേ ഭാരത്‌ എക്സ്പ്രസ്സ്‌ (ട്രെയിന്‍ 18)ന് നേരെ കല്ലേറ്. ട്രയല്‍ റണ്ണിനിടെയാണ് അജ്ഞാതര്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞത്. വെള്ളിയാഴ്ചയാണ് സംഭവം. ട്രയല്‍ ഓട്ടം ആയതുകൊണ്ട് തന്നെ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ കല്ലേറില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ കല്ലെറിഞ്ഞവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു മാസം മുന്‍പും സമാനമായ സംഭവം ഉണ്ടായതായി റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. ട്രെയിന്‍ സകുര്‍ബസ്തി സ്റ്റേഷന്‍ വിട്ട ഉടനെയാണ് കല്ലേറുണ്ടായത്. ട്രെയിന്‍ ന്യൂഡല്‍ഹിയില്‍ എത്തിയപ്പോള്‍ ട്രെയിനില്‍ അനുഗമിച്ചിരുന്ന റെയില്‍വേ പോലീസാണ് സംഭവം റിപ്പോര്‍ട്ട്‌ ചെയ്തത്. എഞ്ചിന്റെ ഭാഗത്ത്‌ നിന്നുള്ള രണ്ടാമത്തെ കോച്ചിലാണ് കല്ലുകള്‍ പതിച്ചത്. 97 കോടി രൂപ ചിലവില്‍ 16 കോച്ചുകളുള്ള ട്രെയിന്‍ 18 മാസം കൊണ്ട് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിര്‍മ്മിച്ചത്. 30…

ഓസ്ട്രേലിയന്‍ വിസ ലഭിക്കാന്‍ സഹോദരനും സഹോദരിയും വിവാഹിതരായി

ഓസ്ട്രേലിയന്‍ വിസ ലഭിക്കാന്‍ സഹോദരനും സഹോദരിയും വിവാഹിതരായി വിസ ലഭിക്കാന്‍ സഹോദരനും സഹോദരിയും വിവാഹിതരായി. ഓസ്ട്രേലിയന്‍ വിസ ലഭിക്കാനാണ് ഇവര്‍ വിവാഹിതരായത്. സഹോദരന് ഓസ്ട്രേലിയന്‍ വിസയുണ്ട്. ഓസ്ട്രേലിയന്‍ വിസ വിവാഹിതരായ ദമ്പതികളില്‍ ഒരാള്‍ക്കുണ്ടങ്കില്‍ മറ്റൊരാള്‍ക്കും കിട്ടാന്‍ എളിപ്പമാണ്. ഇത് അറിഞ്ഞുകൊണ്ടാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. ഇവരുടെ ബന്ധു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. ഇവരുടെ അച്ഛനും അമ്മയും സഹോദരനും മുത്തശിയും, കുടുംബാംഗങ്ങളെല്ലാം ഓസ്ട്രേലിയയിലാണ് താമസം. ഇവരുടെ വിവാഹം നടന്നത് 2012ലാണ്. സഹോദരിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്, പാസ്പോര്‍ട്ട്, മറ്റ് ചില വ്യാജ രേഖകളും ഇവര്‍ ഉണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു. വിവാഹത്തിന്റെ സമ്മതപത്രം പഞ്ചാബിലുള്ള ഗുരുദ്വാരയില്‍ നിന്നും ഒപ്പിച്ചു. കൂടാതെ അടുത്തുള്ള റജിസ്ട്രാഫീസില്‍ വിവാഹം രേഖപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷമാണ് ഭര്‍ത്താവിനൊപ്പം ഓസ്ട്രേലിയയിലേയ്ക്ക് പോകാനുള്ള വിസയ്ക്കായി അപേക്ഷിച്ചത്. അപേക്ഷപ്രകാരം വിസയും ലഭിച്ചു. പക്ഷെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇരുവരും…

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത്‌ ഓവർസിയറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ

bribe case arrest

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത്‌ ഓവർസിയറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ പാലക്കാട്‌: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത്‌ ഓവർസിയറും ഇടനിലക്കാരനും വിജിലൻസ്ന്‍റെ പിടിയിലായി. പാലക്കാട്‌ ചേർപ്പുളശ്ശേരി പഞ്ചായത്ത്‌ ഓഫീസിലെ 3rd ഗ്രേഡ് ഓവർ സിയർ ലിജിൻ ഇടനിലക്കാരൻ മുഹമ്മദ്‌ ഷമീർ എന്നിവരെയാണ് പാലക്കാട്‌ വിജിലൻസ് സംഘം പിടികൂടിയത്. Aslo Read >> 49 ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ പിടിയില്‍ വിസാ ചട്ട ലംഘനം നടത്തിയതിന് 49 ഇന്ത്യക്കാര്‍ ശ്രീലങ്കന്‍ പൊലീസിന്‍റെ പിടിയിലായി. കൊളംബോയില്‍ നിന്നും 60 km അകലെയുള്ള മുതുഗമ എന്ന സ്ഥലത്തെ ഒരു ഫാക്ടറിയിലെ തൊഴിലാളികളാണ് പിടിയിലായവര്‍. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയതിനാണ് ഇവരെ പിടികൂടിയതെന്ന് ശ്രീലങ്കന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ എഴുപതി മൂന്നു പേര്‍ സമാന രീതിയില്‍ എമിഗ്രേഷന്‍ വകുപ്പിന്‍റെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രം ഇരുപത്തിനാല് ഇന്ത്യക്കാര്‍ പിടിയിലായിരുന്നു. പിടിയിലായവരെ കൊളംബോയിലെ കിഴക്കൻ മേഖലയിലെ മിർഹാനയിലെ…

എന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു; ജയപ്രദ

എന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു; ജയപ്രദ സിനിമയില്‍ ശോഭിച്ച് നിന്ന നടി ജയപ്രദ രാഷ്ട്രീയത്തിലും ശോഭിച്ചിരുന്നു. എന്നാല്‍ സിനിമയെ പേലെയായുരുന്നില്ല രഷ്ട്രീയം. രാഷ്ട്രീയത്തില്‍ താരത്തിന് പല ഭീഷണികളും നേരിടേണ്ടി വന്നിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ അസം ഖാന്‍ തനിക്കു നേരെ ആസിഡ് ആക്രമണത്തിനൊരുങ്ങിയെന്ന് നടി ജയപ്രദയുടെ പുതിയ വെളിപ്പെടുത്തല്‍. മുംബൈയില്‍ സാഹിത്യോത്സവത്തില്‍ സംവാദത്തില്‍ പങ്കെടുക്കവെയാണ് ജയപ്രദ ഇക്കാര്യം പങ്കുവെച്ചത്. രാഷ്ട്രീയത്തില്‍ പുരുഷമേധാവിത്തമാണ് കൂടുതല്‍. ഇവിടെ സ്ത്രീകള്‍ ഉയര്‍ന്ന് വരുന്നത് വെല്ലുവിളി നിറഞ്ഞ ഒന്നു തന്നെയാണ്. എം.പി ആയിട്ടു കൂടി അസം ഖാന്‍ എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സമയത്താണ് എനിക്കു നേരെ ആസിഡ് ആക്രമണ ഭീഷണി ഉണ്ടായത്. ഇക്കാര്യം അമ്മയോട് പോലും പറഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരിക്കല്‍പ്പോലും തിരികെ വരുമെന്ന് അമ്മയോട്…

49 ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ പിടിയില്‍

visa violation indians arrested in srilanka

49 ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ പിടിയില്‍ വിസാ ചട്ട ലംഘനം നടത്തിയതിന് 49 ഇന്ത്യക്കാര്‍ ശ്രീലങ്കന്‍ പൊലീസിന്‍റെ പിടിയിലായി. കൊളംബോയില്‍ നിന്നും 60 km അകലെയുള്ള മുതുഗമ എന്ന സ്ഥലത്തെ ഒരു ഫാക്ടറിയിലെ തൊഴിലാളികളാണ് പിടിയിലായവര്‍. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയതിനാണ് ഇവരെ പിടികൂടിയതെന്ന് ശ്രീലങ്കന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ എഴുപതി മൂന്നു പേര്‍ സമാന രീതിയില്‍ എമിഗ്രേഷന്‍ വകുപ്പിന്‍റെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രം ഇരുപത്തിനാല് ഇന്ത്യക്കാര്‍ പിടിയിലായിരുന്നു. പിടിയിലായവരെ കൊളംബോയിലെ കിഴക്കൻ മേഖലയിലെ മിർഹാനയിലെ ഇമിഗ്രേഷൻ വകുപ്പിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിടിയിലായവരെ നിയമ നടപടികള്‍ക്ക് ശേഷം ഇന്ത്യയിലേക്ക്‌ തിരിച്ചയക്കുമെന്ന് എമിഗ്രേഷന്‍ വക്താവ് അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ സമരക്കാര്‍ക്കെതിരെ ആരോഗ്യമന്ത്രി; സമരം ശക്തമാക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി

എന്‍ഡോസള്‍ഫാന്‍ സമരക്കാര്‍ക്കെതിരെ ആരോഗ്യമന്ത്രി; സമരം ശക്തമാക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി സെക്രട്ടേറിയറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം ചെയ്യുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയെന്ന് അവരെ അറിയിച്ചതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരത്തിനെതിരെ ആരോഗ്യമന്ത്രി രംഗത്തു വന്നത്. എന്നാല്‍ സമരം തുടങ്ങി നാല് ദിവസമായിട്ടും ഇവരെ കാണാന്‍ സര്‍ക്കാര്‍ എത്തിയില്ലെന്നായിരുന്നു സമരക്കാരുടെ ആരോപണം. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഞായറാഴ്ച സങ്കടയാത്ര നടത്തുമെന്നും സമരം നടത്തുന്ന ഇരകളുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ഇതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന. കുട്ടികളെ സമരപ്പന്തലിലിരുത്തി കഷ്ടപ്പെടുത്തുകയാണ,് സമരം തുടരുന്നതിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും കെ.കെ ശൈലജ പറഞ്ഞു. തുടക്കത്തില്‍ സമരത്തിനു മുന്‍പിലുണ്ടായിരുന്ന പ്രമുഖരെ ആരെയും ഇപ്പോള്‍ കണാനില്ലെന്നും മന്ത്രി ശൈലജ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ എന്‍ഡോസള്‍ഫാന്‍ സമരസമിതി രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ തങ്ങള്‍ക്ക് വേണ്ടി…

Earthquake Today | ശക്തമായ ഭൂചലനം; 6.1 തീവ്രത

Earthquake Today

ശക്തമായ ഭൂചലനം; 6.1 തീവ്രത അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ ശക്തമായ ഭൂചലനം. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വൈകിട്ട് 5.34 നാണ് അഫ്ഗാനിസ്ഥാനിലെ കാബൂളിനു വടക്കുള്ള പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. ഡല്‍ഹി ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാനിസ്ഥാനിലെ കാബൂളിനു വടക്കുള്ള ഭൂചലനത്തോടെയാണ് ഭൂകമ്പം നടന്നത്. 212 കി.മീ വ്യാപ്തിയിലാണ് ഭൂചലനം ഉണ്ടായത്. Also Read >>നടപടി നേരിടുന്ന ഡിവൈഎസ്പിമാരെ കൂട്ടത്തോടെ തരംതാഴ്ത്തി തിരുവനന്തപുരം: ക്രിമിനല്‍ സ്വഭാവം ഉള്ളതും നടപടി നേരിടുന്നതുമായ 12 ഡിവൈഎസ്പിമാരെ സി ഐ മാരായി തരംതാഴ്ത്തി. പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ കൂട്ടത്തോടെ തരംതാഴ്ത്തലും നടപടികളും ഉണ്ടാകുന്നത്. ഡി പി സി അനുമതി ഇല്ലാതെയാണ് ഇവരെ താല്‍ക്കാലികമായി പ്രമോഷന്‍ നല്‍കി നിയമിച്ചത്. വര്‍ഷങ്ങളായി ഡി പി സി യോഗം കൂടിയിരുന്നില്ല. പലവിധ സ്വാധീനത്തിലാണ്…