അമിത വേഗതയില്‍ ആഡംബരകാറില്‍ പാഞ്ഞ് താരപുത്രന്‍; പിഴയടപ്പിച്ച് കേരള പോലീസ്

അമിത വേഗതയില്‍ ആഡംബരകാറില്‍ പാഞ്ഞ് താരപുത്രന്‍; പിഴയടപ്പിച്ച് കേരള പോലീസ് അമിത വേഗതയില്‍ ആഡംബരകാറില്‍ പാഞ്ഞ താരപുത്രനെ പിടികൂടി കേരള പോലീസ്. കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ അമിത വേഗതയിലെത്തിയ ആഡംബര കാര്‍ പൊലീസ് കൈകാണിച്ചിട്ടും നിറുത്താതെ പാഞ്ഞുപോകുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് കാര്‍ പിടികൂടിയത്. നടന്‍ ബാബുരാജിന്റെ മകന്‍ അക്ഷയ് ആയിരുന്നു കാര്‍ ഓടിച്ചത്. പൊലീസിന്റെ പരിശോധക സംഘം പത്താം മൈലില്‍ കാര്‍ തടഞ്ഞു. എന്നാല്‍ നിറുത്താതെ പോകുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കാറിനെക്കുറിച്ചുളള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുകയും കാര്‍ പിടികൂടുകയുമായിരുന്നു. പത്താം മൈലില്‍ പൊലീസ് കൈകാണിച്ചത് കണ്ടില്ലെന്നാണ് നിറുത്താത്തതിനു കാരണമായ് അക്ഷയ് പറഞ്ഞത്. വാഹനം പരിശേധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അമിത വേഗതയ്ക്ക് 500 രൂപ പിഴയടപ്പിച്ച് താരപുത്രനെ വിടുകയായിരുന്നു.

ചെന്നൈയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ജന്മദിനത്തില്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു

ചെന്നൈയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ജന്മദിനത്തില്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു സ്വയം നിറയൊഴിച്ച് ചെന്നൈയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കെ മണികണ്ഠന്‍ (26) എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ ജന്മദിനം കൂടിയായിരുന്ന കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആത്മഹത്യ ചെയ്തത്. സ്വന്തം തലയിലേയ്ക്ക് ഔദ്യോഗിക ആവശ്യത്തിന് നല്‍കിയ തോക്ക് ഉപയോഗിച്ച് വെടിവെച്ചാണ് മണികണ്ഠന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പള്ളിപ്പട്ട് സ്വദേശിയായ മണികണ്ഠന്‍ കില്‍പൗക്കിലെ സായുധസേനയിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ഏഴ് മാസങ്ങളായി ഗ്രേഡ് 2 തസ്തികയിലാണ് മണികണ്ഠന്‍ ജോലി ചെയ്യുന്നത്. രാവിലെ രണ്ട് മണിയോടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിങ്ങള്‍ നിന്നു വെള്ളം കുടിക്കുന്ന ശീലമുള്ളവരാണൊ…? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുക…

നിങ്ങള്‍ നിന്നു വെള്ളം കുടിക്കുന്ന ശീലമുള്ളവരാണൊ…? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുക… ക്ഷീണിച്ചു വന്നാലുടന്‍ നില്‍ക്കുന്ന നിപ്പില്‍ വെള്ളമെടുത്തു കുടിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇങ്ങനെ നിന്ന് വെള്ളം കുടിക്കുന്നതിന് ധാരാളം ദൂഷ്യവശങ്ങളുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല എന്ന് പറയുന്നത് പോലെ തന്നെ വെള്ളവും ഒരിടത്ത് ഇരുന്ന് സാവധാനം കുടിക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ആയുര്‍വേദ വിധിപ്രകാരവും ഇത് ഒട്ടും നല്ലതല്ല. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിന്റെ പലയിടങ്ങളിലേക്കും വെള്ളമെത്തില്ല. ശരീരത്തിലെത്തുന്ന വിഷാംശങ്ങളെയെല്ലാം പുറത്തുകളയാന്‍ വലിയൊരു ശതമാനം വരെ സഹായിക്കുന്നത് വെള്ളമാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. എന്നാല്‍ മറ്റെവിടേക്കും എത്താതെ നേരിട്ട് വെള്ളം താഴേക്കെത്തുന്നതോടെ ഈ ശുദ്ധീകരണ പ്രക്രിയ നടക്കുന്നില്ല. ഇത് വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ചെറിയരീതിയില്‍ ക്രമേണ ബാധിക്കുന്നു. കുത്തനെ ഒറ്റയടിക്ക് വെള്ളമിറങ്ങിപ്പോകുന്നതോടെ അതില്‍ നിന്ന് ശരീരത്തിന് പ്രത്യേകം ലഭിക്കേണ്ട പോഷകങ്ങളും വിറ്റാമിനുകളുമൊക്കെ നഷ്ടമാകുന്നു.…

ബംഗാളില്‍ കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു

ബംഗാളില്‍ കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു പാലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി കമ്മീഷണര്‍ രാജീവ് കുമാറിന്റെ ഓഫീസിലേക്ക് എത്തിയ അഞ്ച് സിബിഐ ഉദ്യോഗസ്ഥരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കണ്ടു സംസാരിക്കാന്‍ എത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞുവെന്നാണ് പുറത്തു വരുന്ന വിവരം. ആദ്യമെത്തിയ അഞ്ച് സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് ഉദ്യോഗസ്ഥര്‍ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു. പിന്നീട് പത്തോളം സിബിഐ ഉദ്യോഗസ്ഥര്‍ കൂടി കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് വിവരം.

മോദിയോടുള്ള ഇഷ്ടം വിവാഹത്തിലെത്തിച്ചു

മോദിയോടുള്ള ഇഷ്ടം വിവാഹത്തിലെത്തിച്ചു രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജില്‍ മോദിയെ പിന്തുണച്ച് ഇട്ട കമന്റ് ലൈക്ക് ചെയ്ത് കണ്ടുമുട്ടിയ രണ്ടുപേര്‍. പിന്നീട് പരസ്പരം ഇഷ്ടപ്പെട്ട് വിവാഹിതരായി. എന്നാല്‍ ജീവിതത്തിലേയ്ക്ക് കടന്നപ്പോള്‍ നേരിടേണ്ടിവന്നത് കൊടും പീഡനങ്ങള്‍. അല്‍പിക എന്ന പെണ്‍കുട്ടിയാണ് തന്റെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. തന്നെ ഭര്‍ത്താവും കുടുംബവും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നാണ് അല്‍പികയുടെ ആരോപണം. കഴിഞ്ഞ ഡിസംബറില്‍ നമോ ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന അല്‍പികയുടെയും ഭര്‍ത്താവ് ജയ്‌ദേവിന്റെയും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മോദി കാരണമാണ് തങ്ങള്‍ വിവാഹിതരായത് എന്ന് കുറിച്ചാണ് ജയ്‌ദേവ് ഈ ചിത്രം ഷെയര്‍ ചെയ്തത്. അതിവേഗമാണ് ജയ്‌ദേവിന്റെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയത്. എന്നാല്‍ ജയ്‌ദേവ് പിന്നീട് ഈ കുറിപ്പ് ഡിലീറ്റ് ചെയ്തിരുന്നു. അറിയാതെ ഡിലീറ്റ് ആയതാണെന്ന വിശദീകരണവുമായി എത്തുകയും ചെയ്തു. കഴിഞ്ഞ ഡിസംബര്‍…

പറശ്ശിനിക്കടവില്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പീഡനത്തിന് കഞ്ചാവ് നല്‍കിയിരുന്നതായി കണ്ടെത്തല്‍

parasinikadavu rape case ganja use

പറശ്ശിനിക്കടവില്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പീഡനത്തിന് കഞ്ചാവ് നല്‍കിയിരുന്നതായി കണ്ടെത്തല്‍ കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പീഡനത്തിനിരയായ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പോലീസിന്‍റെ നിഗമനം. കണ്ണൂര്‍ ജില്ലയിലെ സമാനമായ കേസുകളില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസ് കണ്ടെത്തിയത്. പറശ്ശിനിക്കടവ് പീഡനത്തിനു ഇരയായ ചില പെണ്‍കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഈ കുട്ടികള്‍ പഠിച്ചിരുന്ന സ്കൂളിലെ പത്തോളം വിദ്യാര്‍ത്ഥിനികളും കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. പീഡനങ്ങള്‍ക്കിരയായ പെണ്‍കുട്ടികളേയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരുമായും നടത്തിയ കൂടിക്കാഴ്ച്ചയിലൂടെയാണ് നടത്തിയ സര്‍വ്വെയിലാണ് ഗുരുതരമായ വിവരങ്ങള്‍ കണ്ടെത്തിയത്. പണവും സ്മാര്‍ട്ട്‌ ഫോണും ലഹരി വസ്തുക്കളും നല്‍കിയാണ്‌ വലയിലകപ്പെട്ട പെണ്‍കുട്ടികളെ പീഡിപ്പിചിരുന്നത്. കണ്ണപുരം സ്റ്റേഷനിലെ വനിതാ സി പി ഓ ദീപയുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നടത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ യൂണിഫോം മാറുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ യൂണിഫോം മാറുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ യൂണിഫോം മാറുന്നു. കറുപ്പ് നിറത്തിലുള്ള പാന്റസും വെള്ള ഷര്‍ട്ടുമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍മാര്‍ക്ക് നല്‍കാനായി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഈ നിര്‍ദ്ദേശം വിനോദസഞ്ചാരം, എന്‍.സി.സി, പൊലീസ്, എക്സൈസ്, സൈനികക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളിലുള്ളവര്‍ക്ക് ബാധകമല്ലെന്നാണ് സൂചന. മുമ്പാതന്നെ ഇവര്‍ക്ക് യൂണിഫോം നിശ്ചയിച്ചിട്ടുള്ളതിനാലാണിത്. ഇത് സംബന്ധിച്ച ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത് യൂണിഫോം അലവന്‍സിന് അര്‍ഹതയുള്ള എല്ലാ ഡ്രൈവര്‍മാരും ജോലിസമയത്ത് യൂണിഫോം നിര്‍ബന്ധമായും ധരിക്കണമെന്നാണ്.

പറശ്ശിനിക്കടവില്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പീഡനത്തിന് കഞ്ചാവ് നല്‍കിയിരുന്നതായി കണ്ടെത്തല്‍

parasinikadavu rape case ganja use

പറശ്ശിനിക്കടവില്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പീഡനത്തിന് കഞ്ചാവ് നല്‍കിയിരുന്നതായി കണ്ടെത്തല്‍ കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പീഡനത്തിനിരയായ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പോലീസിന്‍റെ നിഗമനം. കണ്ണൂര്‍ ജില്ലയിലെ സമാനമായ കേസുകളില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസ് കണ്ടെത്തിയത്. പറശ്ശിനിക്കടവ് പീഡനത്തിനു ഇരയായ ചില പെണ്‍കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഈ കുട്ടികള്‍ പഠിച്ചിരുന്ന സ്കൂളിലെ പത്തോളം വിദ്യാര്‍ത്ഥിനികളും കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. പീഡനങ്ങള്‍ക്കിരയായ പെണ്‍കുട്ടികളേയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരുമായും നടത്തിയ കൂടിക്കാഴ്ച്ചയിലൂടെയാണ് നടത്തിയ സര്‍വ്വെയിലാണ് ഗുരുതരമായ വിവരങ്ങള്‍ കണ്ടെത്തിയത്. പണവും സ്മാര്‍ട്ട്‌ ഫോണും ലഹരി വസ്തുക്കളും നല്‍കിയാണ്‌ വലയിലകപ്പെട്ട പെണ്‍കുട്ടികളെ പീഡിപ്പിചിരുന്നത്. കണ്ണപുരം സ്റ്റേഷനിലെ വനിതാ സി പി ഓ ദീപയുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നടത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.

പ്രഥമ കൊച്ചിന്‍ സാഹിത്യ പുരസ്ക്കാരം ഡോ സിഗ്മ സതീഷിന്

cochin literary festival awards 2018

പ്രഥമ കൊച്ചിന്‍ സാഹിത്യ പുരസ്ക്കാരം ഡോ സിഗ്മ സതീഷിന് കൊച്ചിന്‍ ലിറ്റററി ഫെസ്റ്റിവലിന്റെ പ്രഥമ പുരസ്ക്കാരം ഡോ സിഗ്മ സതീഷിന്. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. 40 ഓളം കവിതകള്‍ ഉള്‍പ്പെടുത്തിയ സിഗ്മയുടെ സെര്‍പെന്‍റൈന്‍ ബ്ലൂസ് എന്ന കവിതാസമാഹാരമാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. കൊച്ചിയില്‍ നടന്ന സാഹിത്യോത്സവത്തില്‍ വെച്ച് സാഹിത്യകാരനും നോവലിസ്റ്റുമായ സേതുവില്‍ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. സ്ത്രീപക്ഷ കവിതകളാണ് സിഗ്മയുടെ പ്രത്യേകത. സ്ത്രീകളെ സൂര്യനായും, ചന്ദ്രനായും നക്ഷത്രങ്ങളായും കവയത്രി കാണുന്നു. അവളുടെ വിജയം മാത്രമാണ് അവരുടെ വരികളിലെ ലക്ഷ്യം. സ്ത്രീയെ അറിയുക, അവളുടെ ജ്ഞാനത്തെ, അവളുടെ കഴിവിനെ, ..തുടങ്ങി ഓരോ വരികളിലും ഓരോ വാക്കുകളിലും സ്ത്രീത്വം മുന്‍നിര്‍ത്തിയുള്ള രചനകളാണ് സിഗ്മയുടെ കവിതകള്‍. സര്‍പന്റൈന്‍ ബ്ലൂസ് വായനക്കാരനെ ഒരു കവിതയില്‍ നിന്ന് മറ്റൊരു കവിതയിലേക്ക് അറിയാതെ എത്തിക്കും. നിരവധി ദേശീയ, അന്തർദേശീയ പ്രസിദ്ധീകരണങ്ങളില്‍ സിഗ്മയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.…