ഭാര്യയുടെ ക്രൂര പീഡനം ഫേസ്ബുക്കിലൂടെ അറിയിച്ചശേഷം യുവാവ് ആത്മഹത്യ ചെയ്തു

ഭാര്യയുടെ ക്രൂര പീഡനം ഫേസ്ബുക്കിലൂടെ അറിയിച്ചശേഷം യുവാവ് ആത്മഹത്യ ചെയ്തു കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കില്‍ ഹരി കുറിച്ചതിങ്ങനെ. ‘മരണം വന്ന് എന്റെ കണ്ണില്‍ ചുംബിക്കുമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം’. അപ്പോഴും ആരും കരുതിയില്ല ഹരി തന്റെ സ്വന്തം ജീവനെടുക്കുന്നതിനു മുന്‍പാണ് ഇത്തരം ഒരു കുറിപ്പ് എഴുതിയതെന്ന്. തിരുവനന്തപുരത്ത് ഓട്ടോഡ്രൈവറായ ഇടയാര്‍ ഹരി ഇന്നു രാവിലെയാണ് ആത്മഹത്യ ചെയ്തത്. അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടിലാണ് ഹരി തൂങ്ങി മരിച്ചത്. എന്നാല്‍ മരിക്കുന്നതിനു മുന്‍പ് ഹരി തന്റെ ഫേസ്ബുക്കില്‍ ഭാര്യ ആശാ റാണിക്കും ഭാര്യാസഹോദരിക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു വീഡിയോ ഇട്ടിരുന്നു. ഇവര്‍ കാരണം താന്‍ ആത്മഹത്യ ചെയ്യും എന്നാണ് വീഡിയോയില്‍ ഹരി പറയുന്നത്. ഹരിയുടെ ഭാര്യ അയാളെ മര്‍ദ്ദിക്കുന്നതിന്റെയും വീഡിയോ ഹരി പോസ്റ്റ് ചെയ്തിരുന്നു. ഹരിയുടെ ഭാര്യ മുന്‍പ് ഒരു വിവാഹം കഴിച്ചതാണ്.…

ഏഴു ദിവസം പിന്നിട്ട നിരാഹാര സമരം അണ്ണാ ഹസാരെ അവസാനിപ്പിച്ചു

ഏഴു ദിവസം പിന്നിട്ട നിരാഹാര സമരം അണ്ണാ ഹസാരെ അവസാനിപ്പിച്ചു ഏഴു ദിവസം പിന്നിട്ട നിരാഹാര സമരം അണ്ണാ ഹസാരെ അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രണ്ട് കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചര്‍ച്ച തൃപ്തികരമാണെന്നും അതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്നും ഹസാരെ പറഞ്ഞു. അണ്ണാ ഹസാരെ വീണ്ടും സമരം തുടങ്ങിയത് കേന്ദ്രത്തില്‍ ലോക്പാലിനെയും മഹാരാഷ്ട്രയില്‍ ലോകായുക്തയേയും നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ്. ലോക്പാല്‍ നിയമനം സംബന്ധിച്ച നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഫഡ്നാവിസ് അറിയിച്ചു. ഫെബ്രുവരി 13ന് ലോക്പാലിനെ തിരഞ്ഞെടുക്കാനുള്ള കമ്മറ്റി ചേരുമെന്നും ഫഡ്നാവിസ് അറിയിച്ചു. ഇതു സംബന്ധിച്ച ബില്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.

സ്ത്രീവിരുദ്ധ പരാമര്‍ശം; കൊല്ലം തുളസിക്ക് ജാമ്യം

സ്ത്രീവിരുദ്ധ പരാമര്‍ശം; കൊല്ലം തുളസിക്ക് ജാമ്യം ശബരിമല വിഷയത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ കൊല്ലം തുളസിക്ക് ജാമ്യം.കരുനാഗപ്പള്ളി മുന്‍സിപ്പല്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ജാമ്യം. ചൊവ്വാഴ്ച്ച രാവിലെ ചവറ സി ഐക്ക് മുമ്പാകെ കീഴടങ്ങിയ കൊല്ലം തുളസി കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. പിന്നീട് അസുഖത്തിന്റെ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 12ന് ചവറയില്‍ ബിജെപിയുടെ പരിപാടിയില്‍ വെച്ചായിരുന്നു വിവാദ പ്രസംഗം നടത്തിയത്.

അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും? ഫെയ്സ്ബുക്കിലെ ഇത്തരം പ്രവചനങ്ങളില്‍ പരീക്ഷണം നടത്തുന്നവര്‍ സൂക്ഷിക്കുക; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാം

അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും? ഫെയ്സ്ബുക്കിലെ ഇത്തരം പ്രവചനങ്ങളില്‍ പരീക്ഷണം നടത്തുന്നവര്‍ സൂക്ഷിക്കുക; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാം ‘അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും?, ഇതിഹാസങ്ങളില്‍ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്?’ ഇത്തരത്തിലുള്ള പല ഗെയിമുകളും ഇന്ന് ഫെയ്സ്ബുക്കില്‍ ധാരാളമായി കാണാറുണ്ട്. എന്നല്‍ ഇങ്ങനെയുള്ള ആപ്പുകളില്‍ ഒളിഞ്ഞിരിക്കുന്ന അപടകം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇപ്പോള്‍ കേരള പോലീസ്. ഇത്തരം ആപ്ലിക്കേഷനുകളിലൂടെ ഉപഭോക്താവിന്റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാനും അതിലൂടെ സ്വകാര്യ വിവരങ്ങള്‍ നഷ്ടമാകാനും സാധ്യതയുണ്ടെന്ന് കേരള പോലീസ് ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു. മലയാളികളുടെ ഉള്‍പ്പെടെ അഞ്ഞൂറിലധികം അക്കൗണ്ടുകളും ഹാക്കിങ്ങിനു വിധേയമായിക്കഴിഞ്ഞു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ #isaac_odenttem എന്ന പേരിലാണെന്നും പോലീസ് വ്യക്തമാക്കി. ഫെയ്സ്ബുക്ക് സെറ്റിംഗ്സില്‍ മാറ്റങ്ങള്‍ വരുത്തി സുരക്ഷ ഉറപ്പാക്കുകയും വിദേശികള്‍ നല്‍കുന്ന ലിങ്കുകള്‍ ഒരിക്കലും തുറക്കാതിരിക്കുകയും പരിചയമില്ലാത്ത ആളുകളുടെ റിക്വസ്റ്റുകള്‍ അക്സെപറ്റ് ചെയ്യാതിരിക്കുകയും വേണമെന്ന് കേരള പോലീസ് പോലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ…

കല്ലുമ്മക്കായ കഴിച്ച് നോക്കൂ… പലതുണ്ട് ഗുണം..!

കല്ലുമ്മക്കായ കഴിച്ച് നോക്കൂ… പലതുണ്ട് ഗുണം..! ഇന്നത്തെ കാലത്തെ പുരുഷന്‍മാരെ പലപ്പോഴും അലട്ടുന്ന ഒന്നാണ് ആരോഗ്യമില്ലാത്ത ശരീരവും ആരോഗ്യക്കരുറവും മസിലില്ലാത്തതും എല്ലാം. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇനി അല്‍പം കല്ലുമ്മക്കായ കഴിച്ച് നോക്കൂ. എത്ര വല്ല്യ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കല്ലുമ്മക്കായ. വളരെ രുചികരമായ ഒരു വിഭവമാണ് കല്ലുമ്മക്കായ. അതുപോലെതന്നെ ഗുണത്തിലും. ആരോഗ്യത്തിന് പല വിധത്തില്‍ ഗുണം നല്‍കുന്ന ഒന്നാണ് കല്ലുമ്മക്കായ. ഇതില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കുറഞ്ഞതും കലോറി കുറഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നവരാണ് എല്ലാവരും. കല്ലുമ്മക്കായ കഴിക്കുന്നതിലൂടെ ഇത് ശരീരത്തിലെ അമിത കൊഴുപ്പും കലോറിയും കുറക്കുന്നു. കല്ലുമ്മക്കായയില്‍ 18 ഗ്രാമിലധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പാല്‍ ഒരു ഗ്ലാസ്സ് കുടിക്കുന്നതിനേക്കാള്‍ ഗുണമാണ് അല്‍പം കല്ലുമ്മക്കായ കഴിക്കുന്നത്. ഒപ്പം അമിനോ ആസിഡ് കൊണ്ടും സമ്പുഷ്മാണ് കല്ലുമ്മക്കായ. അത് ആരോഗ്യത്തിന്…

കനകദുര്‍ഗയ്ക്ക് ഭര്‍തൃ വീട്ടില്‍ കയറാമെന്ന് കോടതി: ഭര്‍ത്താവും അമ്മയും താമസം മാറി

കനകദുര്‍ഗയ്ക്ക് ഭര്‍തൃ വീട്ടില്‍ കയറാമെന്ന് കോടതി: ഭര്‍ത്താവും അമ്മയും താമസം മാറി കനകദുര്‍ഗയ്ക്ക് ഭര്‍തൃ വീട്ടില്‍ കയറാന്‍ കോടതി അനുമതി. ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്താക്കിയതിനെ ചോദ്യം ചെയ്ത് പെരിന്തല്‍മണ്ണ സ്വദേശിനി കനകദുര്‍ഗ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വീട്ടില്‍ കയറുന്നതില്‍ നിന്നും കനകദുര്‍ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍കാലം വില്‍ക്കരുതെന്നും പുലാമന്തോള്‍ ഗ്രാമന്യായാലയം നിര്‍ദേശിച്ചു. കനകദുര്‍ഗ ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതി അമ്മയും കോടതിയില്‍ ഹാജരായിരുന്നു. ശബരിമലയില്‍ ദര്‍ശനംനടത്തിയ ശേഷം പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററില്‍ പോലീസ് സംരക്ഷണത്തില്‍ കഴിയുകയായിരുന്നു കനകദുര്‍ഗ

തന്റെ സമ്മതം കൂടാതെ തന്നെ ജനിപ്പിച്ച അച്ഛനേയും അമ്മയേയും കോടതി കയറ്റാന്‍ ഒരുങ്ങി ഒരു മകന്‍

തന്റെ സമ്മതം കൂടാതെ തന്നെ ജനിപ്പിച്ച അച്ഛനേയും അമ്മയേയും കോടതി കയറ്റാന്‍ ഒരുങ്ങി ഒരു മകന്‍ തന്റെ സമ്മതം കൂടാതെ തന്നെ ജനിപ്പിച്ചതിന് അച്ഛനേയും അമ്മയേയും കോടതി കയറ്റാന്‍ ഒരുങ്ങുകയാണ് ഒരു മകന്‍. മുംബൈയിലാണ് സംഭവം. തന്റെ മാതാപിതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് റാഫേല്‍ സാമുവല്‍ എന്ന യുവാവ്. തന്റെ അനുവാദമില്ലാതെയാണ് മാതാപിതാക്കള്‍ തനിക്ക് ജന്മം നല്‍കിയത് എന്നതാണ് ഈ 27 കാരന്റെ പ്രശ്നം. എന്നാല്‍ തന്റെ അച്ഛനമ്മമാരോട് വളരെ സ്നേഹപൂര്‍ണമായ ബന്ധം പുലര്‍ത്തുന്ന ആള്‍ തന്നെയാണ് റാഫേല്‍ സാമുവല്‍. പിന്നെ എന്തിനാണ് ഇയാള്‍ക്ക് ഇങ്ങനൊരു പ്രശ്‌നം എന്നല്ലേ? എന്നാല്‍ റാഫേല്‍ സാമുവല്‍ ഇത്തരത്തില്‍ ചിന്തിക്കുന്ന ആദ്യത്തെ ആളൊന്നും അല്ല. ആന്റി നാറ്റലിസത്തില്‍ വിശ്വസിക്കുന്ന ചിലര്‍ ഇങ്ങനെയൊക്കെ തന്നെയാണ്. ഇവര്‍ പ്രധാനമായി ഉന്നയിക്കുന്നത് തന്നെ എന്തിനാണ് കുട്ടികളെ ജനിപ്പിക്കുന്നത് എന്ന ചോദ്യമാണ്. ഇവര്‍ വിശ്വസിക്കുന്നത് മനുഷ്യരാണ്…

മനുഷ്യത്വം ഇല്ലാത്ത നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല…കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

മനുഷ്യത്വം ഇല്ലാത്ത നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല…കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കൊച്ചുസേപ്പിന്റെ ഉടമസ്ഥതയിലുള്ള അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ തിരിഞ്ഞു നോക്കാത്തതിനെതിരെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. മനുഷ്യത്വം ഇല്ലാത്ത കൊച്ചൌസേപ്പിന്റെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല…എത്ര പണം ഉണ്ടാക്കിയാലും മുകളിലേക്ക് പോകുമ്പോള്‍ ആരും അതും കൊണ്ട് കൊണ്ടുപോകാനാവില്ലെന്നും കോടതി പറഞ്ഞു. നല്ല മനസ്സുകൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളൂ…പ്രശസ്തിക്ക് വേണ്ടിയല്ല സാമൂഹിക പ്രവര്‍ത്തനം നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. ചെറിയ സഹായങ്ങള്‍ നല്‍കി വന്‍ പ്രചാരണം നടത്തുന്നത് പ്രശസ്തിക്ക് വേണ്ടിയാണോയെന്നു കോടതി ചിട്ടിലപ്പള്ളിയോട് ചോദിച്ചു. 17.25 ലക്ഷം രൂപ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ടാണ് വിജേഷ് കോടതിയെ സമീപിച്ചത്. എന്നാല്‍ വിജേഷിനെ കുറിച്ച് അന്വേഷിക്കാനോ തിരിഞ്ഞു നോക്കാനോ കൊച്ചൌസേപ്പ് തയ്യാറായില്ല. വിജെഷിനു അര്‍ഹിക്കുന്ന നഷ്ട്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കോടതിയില്‍ നേരിട്ട്…

സ്ത്രീത്വത്തെ അപമാനിച്ചു; മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

court ordered to charge case aganist minister g sudhakaran

സ്ത്രീത്വത്തെ അപമാനിച്ചു; മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ അമ്പലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന സുധാകരന്‍റെ മുന്‍ പേര്‍സണല്‍ സ്റ്റാഫ്‌ അംഗം പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ്‌ ഇവര്‍ കോടതിയെ സമീപിച്ചത്. 2016 ഫെബ്രുവരി 28 ന് തോട്ടപ്പള്ളിയിലെ കൃഷ്ണ‍ന്‍ചിറ ലക്ഷമിതോട്ട് റോഡ് ശിലാസ്ഥാപന ചടങ്ങിനിടെയായിരുന്നു സംഭവം. മന്ത്രി പൊതുജനമദ്ധ്യത്തില്‍ തന്നെ അപമാനിച്ചുവെന്നു പരാതിക്കാരി പറയുന്നു. ഈ സംഭവം അന്ന് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. മാര്‍ച്ച് 29-ന് കോടതിയില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ച് ജി സുധാകരന് കോടതി നോട്ടീസ് അയച്ചു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചേര്‍ത്ത്…

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് കീഴടങ്ങി

visa violation indians arrested in srilanka

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് കീഴടങ്ങി പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന വയനാട് ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് പോലീസിൽ കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ വയനാട് എസ്എംഎസ് ഡിവൈഎസ്പിക്ക് മുമ്പാകെയാണ് ഓ എം ജോർജ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പ് നടപടികൾ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കോണ്‍ഗ്രസ്‌ നേതാവും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ് ഓ എം ജോര്‍ജിനെതിരെ പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നല്കുയിരുന്നു. വയനാട് മുന്‍ ഡി സി സി സെക്രട്ടറിയായ ജോര്‍ജ് നിലവില്‍ ഡി സി സി അംഗമാണ്. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്. പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പോക്സോ കേസ്…