ചാലക്കുടിയിലെ ഈ മാല പിടിച്ചുപറിക്കാരന്‍ പിടിയിലായപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ചാലക്കുടിയിലെ ഈ മാല പിടിച്ചുപറിക്കാരന്‍ പിടിയിലായപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ചാലക്കുടിയില്‍ മാല പൊട്ടിക്കല്‍ സ്ഥിരമായിരുന്നു. ഇരുപതിടത്താണ് കഴിഞ്ഞ മൂന്നര മാസമായി കള്ളന്‍ മാല പൊട്ടിച്ചത്. കൂടുതലും മോഷണം പോയത് ഉള്‍പ്രദേശങ്ങളിലെ വഴികളിലൂടെ ഒറ്റയ്ക്കു നടന്നുപോകുന്ന സ്ത്രീകളുടേതാണ്. ഈ കേസിന്റെ അന്വേഷണം ചാലക്കുടി ഡിവൈഎസ്പി സി.ആര്‍.സന്തോഷും സംഘവും ഏറ്റെടുത്തു. സ്ത്രീകളുടെ മൊഴിയില്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ച് വരുന്ന യുവാവാണു മാല പൊട്ടിച്ചതെന്നു മനസിലാക്കി. വഴിയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിലൂടെ ബൈക്ക് കടന്നു പോകുന്ന ഒന്നോ രണ്ടോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. നമ്പര്‍ വ്യക്തമല്ലാതിരുന്ന ദൃശ്യങ്ങളിലൂടെ എക്‌സ്ട്രാ ഫിറ്റിങ്‌സുകള്‍ ബൈക്കില്‍ ഉണ്ടെന്ന സൂചന ലഭിച്ചു. പിന്നീട് പൊലീസ് അതേ ബ്രാന്‍ഡ് ബൈക്കുകളുടെ നമ്പറുകള്‍ ശേഖരിച്ചു. അന്‍പതോളം ബൈക്കുകളില്‍നിന്നും സംശയമുള്ള എട്ടു ബൈക്കുകള്‍ പൊലീസ് പ്രത്യേകം നിരീക്ഷിച്ചു. എന്നാല്‍ ഇതിനിടയിലും പലയിടത്തും മാല മോഷണം നടന്നു. അവസാനം അറ്റകൈയായി പൊലീസ്…

സംസ്ഥാനത്ത് ഐ എസ് ഒ അംഗീകാരം ലഭിക്കുന്ന ആദ്യപോളിക്ലിനിക്കായി മൂവാറ്റുപുഴ മൃഗാശുപത്രി

സംസ്ഥാനത്ത് ഐ എസ് ഒ അംഗീകാരം ലഭിക്കുന്ന ആദ്യപോളിക്ലിനിക്കായി മൂവാറ്റുപുഴ മൃഗാശുപത്രി മൂവാറ്റുപുഴ: സംസ്ഥാനത്തെ ആദ്യ ഐ എസ് ഒ 9001-2015 അംഗീകാരം മൂവാറ്റുപുഴ വെറ്ററിനറി പോളി ക്ലിനിക്കിന് സ്വന്തം. മൂവാറ്റുപുഴ നഗരസഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഏക വെറ്റിനറി പോളിക്ലിനിക്കായ മൂവാറ്റുപുഴ വെറ്റിനറി പോളിക്ലിനിക്ക്. 1948 ല്‍ വെറ്ററിനറി ഹോസ്പിറ്റല്‍ ആയി പ്രവര്‍ത്തനമാരംഭിച്ച ആശുപത്രി 1980ല്‍ വെറ്ററിനറി പോളി ക്ലിനിക്ക് ആയി അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നു. സംസ്ഥാനത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ കീഴില്‍ ഈ അംഗീകാരം നേടുന്ന ആദ്യത്തെ വെറ്ററിനറി പോളി ക്ലിനിക്കാണ് മൂവാറ്റുപുഴയിലേത്. സേവന ഗുണമേന്മയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഐ.എസ്.ഒ.അംഗീകാരം നേടണം എന്ന നയത്തിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് വെറ്റിനറി പോളിക്ലിനിക്കുകളില്‍ നടത്തി വന്നിരുന്നത്. ഇവിടെ എത്തുന്ന പൗരന്മാര്‍ക്ക് തൃപ്തികരവും, കാലതാമസമില്ലാതെ സേവനം നല്‍കുന്നത് പരിഗണിച്ചാണ് ഐ.എസ്.ഒ അംഗീകാരം നല്‍കുന്നത്.…

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; എന്‍ആര്‍ഐ ബിസിനസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി കൊലപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; എന്‍ആര്‍ഐ ബിസിനസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി കൊലപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍ എന്‍ആര്‍ഐ ബിസിനസുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി കൊന്നു. കടമെടുത്ത ആറുകോടി തിരിച്ചടയ്ക്കാത്തതിനാണ് ചിഗുരുപതി ജയറാമെന്ന 55 കാരനോട് കൊടും ക്രൂരത. കാലപാതകത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണെന്ന് പോലീസ് പറയുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരില്‍ നിന്നും ജയറാം പണം വായ്പയെടുത്തിരുന്നു. സംഭവത്തെ തുടര്‍ന്ന് രാകേഷ് റെഡ്ഢിയേയും ഇയാളുടെ ഡ്രൈവറിനേയും പോലീസ് അറസ്റ്റു ചെയ്തു. റെഡ്ഡിയും ജയ്റാമും തമ്മില്‍ സാമ്പത്തിക ഇടപടുകള്‍ നടന്നിരുവെന്ന ബന്ധുവിന്റെ മൊഴിയാണ് പോലീസ് അന്വേഷണം ഇവരിലേക്ക് എത്തിച്ചത്. കഴിഞ്ഞ ജനുവരി 31 നാണ് ജയറാമിനെ കൊല്ലപ്പെട്ടനിലയില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റില്‍ നിന്നും കണ്ടെത്തിയത്. വിജയവാഡക്ക് സമീപം നന്ദിയഗാമ ദേശീയപാതയിലായിരുന്നു സംഭവം. തെലുഗു ചാനലായ എക്സ്പ്രസ് ടി.വിയുടെ മാനേജിങ് ഡയറക്ടറും കോസ്റ്റല്‍ ബാങ്ക് എന്ന കമ്പനിയുടെ ഡയറക്ടറുമാണ് ഫ്ളോറിഡയില്‍ ബിസിനസുകാരനായ ജയറാം.…

കളക്ടറൊടൊപ്പം കൂടിയാട്ടം കണ്ടതിന്റെ സന്തോഷത്തില്‍ മാമലക്കണ്ടം ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ

കളക്ടറൊടൊപ്പം കൂടിയാട്ടം കണ്ടതിന്റെ സന്തോഷത്തില്‍ മാമലക്കണ്ടം ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ കാക്കനാട്: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുനിവാസികൾക്ക് ആശ്വാസമായി ജില്ലാ കളക്ടറുടെ സന്ദർശനം. കുട്ടമ്പുഴ പഞ്ചായത്തിലെ എളംപ്ലാശേരി കോളനി സന്ദർശിച്ച് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള ഊരു നിവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നതെന്ന് ഊര് നിവാസികൾ പരാതിപ്പെട്ടപ്പോൾ പഞ്ചായത്തിലെ വിവിധ ഊരുകളിലെ കുടിവെള്ള ക്ഷാമം മാർച്ചു മാസത്തോടെ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പിണവൂർകുടി, വെള്ളാരംകൊത്ത് ഊരുകളിലെ വിശേഷങ്ങളും ആവശ്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. പട്ടണത്തിൽ പോയി കാണാൻ സാധിക്കാത്ത കൂടിയാട്ടം ജില്ലാ കളക്ടറൊടൊപ്പം കണ്ടതിന്റെ സന്തോഷത്തിലായിരുന്നു മാമലക്കണ്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ. ബാലി വധത്തിന്റെ കഥ പറഞ്ഞ കൂടിയാട്ടം മുദ്രകൾ ചെയ്തു നോക്കി അനുകരിച്ചു കൊണ്ടാണ് പലരും കണ്ടത്. പൗരാണിക നാട്യരൂപമായ കൂടിയാട്ടം അവതരണത്തിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വേദിയൊരുക്കിയ സംസ്കൃതി 2019ന്റെ ഭാഗമായിട്ടാണ് മാമലക്കണ്ടം…

ഇന്ത്യയില്‍ ടിക് ടോക് പോലെയുള്ള ആപ്പുകള്‍ പൂട്ടുന്നു…

ഇന്ത്യയില്‍ ടിക് ടോക് പോലെയുള്ള ആപ്പുകള്‍ പൂട്ടുന്നു… ടിക് ടോക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെയാണ് തീരുമാനം ഇന്ത്യയില്‍ അംഗീകൃത ഓഫീസുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കാവും നിയന്ത്രണങ്ങള്‍ കൊണ്ടുവരിക. ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ടിക് ടോക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ ഉള്ളത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആപ്പുകള്‍ വഴി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹരം കാണാനൊ പരാതികള്‍ ചൂണ്ടിക്കാണിക്കാനൊ അംഗീകൃത ഓഫീസുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇന്ത്യയില്‍ ഓഫീസുകള്‍ ഉള്ള ആപ്പുകള്‍ക്കും ഇന്ത്യന്‍ നിയമങ്ങള്‍ക്കും പോളിസികള്‍ക്കും അനുസരിച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഇന്ത്യയില്‍ പ്രവര്‍ത്തികണമെങ്കില്‍ ടിക് ടോക്, വിഗോ വിഡിയോ, ഹെലോ ലൈക് എന്നീ ആപ്പുകള്‍ക്ക് ചില നിയമങ്ങള്‍ പാലിക്കേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയാറാക്കുന്നുണ്ട്. ഇത്തരം ആപ്പുകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇവിടെ ഓഫിസ്…

സിനിമാ സ്‌റ്റൈലില്‍ ആരാധകര്‍ക്കിടയിലേക്ക് എടുത്തുചാടി രണ്‍വീര്‍ സിങ്; തലയിടിച്ചുവീണ ആരാധികയ്ക്ക് പരിക്ക്

സിനിമാ സ്‌റ്റൈലില്‍ ആരാധകര്‍ക്കിടയിലേക്ക് എടുത്തുചാടി രണ്‍വീര്‍ സിങ്; തലയിടിച്ചുവീണ ആരാധികയ്ക്ക് പരിക്ക് ആരാധകര്‍ക്കിടയിലേക്ക് സിനിമാ സ്റ്റൈലില്‍ എടുത്തുചാടി നടന്‍ രണ്‍വീര്‍ സിങ്. എന്നാല്‍ ചാട്ടം പിഴച്ചു. അതോടെ കൂടിനിന്ന ആരാധകരില്‍ ചിലര്‍ക്ക് പരിക്കേറ്റു. പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചരണത്തിനിടയിലായിരുന്നു രണ്‍വീറിന്റെ കൈവിട്ട കളി. തലയിടിച്ചു നിലത്തുവീണ യുവതിക്ക് സാരമായി പരിക്കേറ്റു. ഇതിന് പിന്നാലെ രണ്‍വീറിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. രണ്‍വീര്‍ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ലാക്മേ ഫാഷന്‍ വീക്കില്‍ പങ്കെടുക്കുകയായിരുന്നു. തന്റെ പ്രടകനം കഴിഞ്ഞ് കാണികള്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി രണ്‍വീര്‍ എടുത്തു ചാടുകയായിരുന്നു. പെട്ടെന്നുണ്ടായ ചാട്ടമായതിനാല്‍ ആരാധകര്‍ക്ക് രണ്‍വീറിനെ പിടിക്കാന്‍ സാധിച്ചില്ല. ആളുകള്‍ തിക്കിത്തിരക്കിയതോടെ പലര്‍ക്കും പരിക്കേറ്റു. തലയിടിച്ചുവീണ യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പല മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചു.