കുഞ്ഞന്‍ കടുകിന് ഗുണങ്ങള്‍ ഏറെ…!

കുഞ്ഞന്‍ കടുകിന് ഗുണങ്ങള്‍ ഏറെ…! കടുകിന്റെ പ്രത്യേക ഗുണങ്ങള്‍ കൊണ്ടുതന്നെയാണ് എല്ലാ കറികളിലും കടുക് ചേര്‍ക്കുന്നത്. പല അസുഖങ്ങളും അകറ്റാനുള്ള മാന്ത്രിക ഗുണങ്ങള്‍ കടുകിന് കൂടുതലാണ്. ദിവസവും ആഹാരത്തില്‍ കടുക് ഭാഗമാക്കുന്നതിലൂടെ ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നീ അസുഖങ്ങള്‍ വരാതിരിക്കാനും കഴിയും. ആരോഗ്യപൂര്‍ണമായ വടിവൊത്ത ശരീരത്തിനും ചര്‍മ്മ സംരക്ഷനത്തിനും നിത്യ യൌവ്വനം തരുന്നതിനും ഉത്തമ മാര്‍ഗം കൂടിയാണ് കടുക്. ഇരുമ്പ്, മാംഗനീസ്, കോപ്പര്‍ തുടങ്ങി നിരവധി അടിസ്ഥാന മൂലകങ്ങള്‍ അടങ്ങിയ കടുക് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. മൈഗ്രെയ്ന്‍ ചെറുക്കാനും രക്തസമ്മര്‍ദ്ദം കുറക്കാനും കടുകിന് കഴിയും. കാഴചയില്‍ കുഞ്ഞനാണെങ്കിലും സെലേനിയം, മഗ്‌നീഷ്യം എന്നിവ ധാരാളമായി കടുകില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന സോലുബിള്‍ ഡയെറ്ററി ഫൈബര്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ്. അതുകൊണ്ട് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും. വേദനയുള്ള ഭാഗങ്ങളില്‍ ദിവസവും…

വരന്‍ മന്ദബുദ്ധിയെന്ന് വിളിച്ചു: വിവാഹം കഴിഞ്ഞ് മൂന്ന് മിനിറ്റിനകം വിവാഹ മോചനം തേടി വധു

കുവൈറ്റില്‍ വിവാഹ ശേഷം മൂന്ന് മിനിറ്റിനകം വിവാഹമോചനം തേടി വധു. നിയമപ്രകാരം കോടതിയില്‍ വെച്ച് വിവാഹ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഭര്‍ത്താവിനൊപ്പം തിരിച്ച് നടക്കവെ തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അപ്പോള്‍ തന്നെ വിവാഹമോചന അപേക്ഷയും വധു നല്‍കുകയായിരുന്നു. കോടതിയില്‍ നിന്ന് ഭര്‍ത്താവിനൊപ്പം പുറത്തേക്ക് ഇറങ്ങവെ വധുവിന്റെ കാല്‍ വഴുതി. ഇത് കണ്ട് വരന്‍ പരിഹസിക്കുകയും ‘മന്ദബുദ്ധി’യെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്ന് വധു പറഞ്ഞു. അപമാനം സഹിക്കാനാവാതെ വധു അപ്പോള്‍ തന്നെ തിരികെ കോടതിയിലേക്ക് കയറിപ്പോയി വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്ത ജഡ്ജി അപേക്ഷ അംഗീകരിച്ച് ഉടന്‍ തന്നെ വിവാഹമോചനവും അനുവദിച്ചു. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത അറബ് ലോകത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഇങ്ങനെയാണ് ഭര്‍ത്താവിന്റെ പെരുമാറ്റമെങ്കില്‍ പിന്നെ ഭാര്യ അപ്പോള്‍ തന്നെ വിവാഹമോചനം നേടിയത് നന്നായെന്നാണ് പലരുടെയും അഭിപ്രായം.

മകന്റെ വിവാഹത്തിനായി വെറും 18,000 രൂപ മാത്രം ചെലവഴിക്കാനൊരുങ്ങി ഈ ഐഎഎസ് ഓഫീസര്‍

മകന്റെ വിവാഹത്തിനായി വെറും 18,000 രൂപ മാത്രം ചെലവഴിക്കാനൊരുങ്ങി വ്യത്യസ്തനായ ആന്ധ്രയിലെ ഈ ഐഎഎസ് ഓഫീസര്‍. വിശാഖപട്ടണത്തെ ഐഎഎസ് ഓഫീസറായ പട്നള ബസന്ത്കുമാറാണ് ഈ ആഡമ്പര കാലഖട്ടത്തില്‍ തന്റെ മകന്റെ വിവാഹം ഇത്ര ലളിതമായ രീതിയില്‍ നടത്തുന്നത്. ആര്‍ഭാടങ്ങളും ധൂര്‍ത്തുകളും ഒഴിവാക്കി വിവാഹം ഫെബ്രുവരി 10ന് നടത്താനാണ് അദ്ദേഹവും കുടുംബവും തീരുമാനിച്ചിരിക്കുന്നത്. മറ്റ് ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി ഭക്ഷണം ഉള്‍പ്പടെയുള്ള വിവാഹത്തിന്റെ ആകെ ചിലവുകള്‍ 18,000 രൂപയില്‍ ഒതുക്കും. 18,000 രൂപതന്നെയായിരിക്കും വധുവിന്റെ വീട്ടുകാരും വിവാഹത്തിനായി ചിലവഴിക്കുക.. ബസന്ത് കുമാര്‍ വിശാഖപട്ടണം മെട്രോപൊളിറ്റന്‍ റീജിയണ്‍ വികസന അതോറിറ്റി (വിഎംആര്‍ഡിഎ) കമ്മീഷണറാണ്. ഗവര്‍ണര്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെങ്കിലും നിശ്ചയിച്ചിരിക്കുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് ബസന്ത്കുമാര്‍ പറഞ്ഞു. 2017ല്‍ നടന്ന മകളുടെ വിവാഹവും ഇത്തരത്തില്‍ ധൂര്‍ത്തില്ലാതെ 16,100 രൂപയ്ക്കാണ് ബസന്ത്കുമാര്‍ നടത്തിയത്.