സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ചെയ്യരുത്; നടി അഞ്ജലി അമീര്‍

സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ചെയ്യരുത്; നടി അഞ്ജലി അമീര്‍ സണ്ണീ ലിയോണിന്റെ ചിത്രത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരണമായി നടി അജ്ഞലി അമീര്‍. സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവര്‍ത്തിക്കരുതെന്നാണ് അഞ്ജലി പറയുന്നത്. സണ്ണി ലിയോണ്‍ നായികയായെത്തുന്ന രംഗീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ സണ്ണിക്കൊപ്പമുള്ള ഒരു ചിത്രം നടന്‍ സലീംകുമാര്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ചിത്രത്തിന് താഴെ അശ്ലീല ചുവയുള്ള ധാരാളം കമന്റുകള്‍ വന്നിരുന്നു. ഇതിനെതിരെ പ്രതികരണമായാണ് അജ്ഞലി രംഗത്തു വന്നിരിക്കുന്നത്. ‘ഈ ഒരു ഫോട്ടോ കണ്ടപ്പോള്‍ ആദ്യം എനിക്ക് ഒരുപാട് സന്തോഷം തോന്നി. മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും. എന്നാല്‍ ഈ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോല്‍ സത്യത്തില്‍ വിഷമമായി. ഒരുപക്ഷേ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി എന്നുള്ള നിലയില്‍ എനിക്ക് പറയുവാനുള്ളത്. അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി…

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയ്ക്ക് ജീവപര്യന്തം. എറണാകുളം വടക്കന്‍ പറവൂര്‍ കോടതിയാണ് കാക്കനാട് സ്വദേശി സജിതയെന്ന മുപ്പത്തിയൊന്‍പതുകാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. സജിത സ്വന്തം ഭര്‍ത്താവ് പോള് വര്‍ഗീസിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് 2011 ഫെബ്രുവരിയിലാണ്. ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കിയ ശേഷം സജിത ഭര്‍ത്താവിനെ തലയണ ഉപയോഗിച്ചും കഴുത്തില്‍ തോര്‍ത്ത് മുറുക്കിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മരണം ഉറപ്പിച്ച ശേഷം പോള്‍ വര്‍ഗീസ് തൂങ്ങി മരിച്ചുവെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ മരണം തൂങ്ങിമരണമല്ലെന്ന് തെളിഞ്ഞതോടെ സജിത പിടിയിലായി. പിന്നീട് തന്റെ കാമുകന്‍ ടിസണ്‍ കുരുവിളയോടൊപ്പം ജീവിക്കാനാണ് ഭര്‍ത്താവിനെ കൊന്നതെന്ന് സജിതയുടെ കുറ്റസമ്മതം നടത്തി. ഫോണിലൂടെയാണ് യു കെയില്‍ സെയില്‍സ്മാനായിരുന്ന ടിസണുമായി സജിത സൗഹൃദത്തിലാകുന്നത്. തുടക്കത്തില്‍ കേസിലെ രണ്ടാം പ്രതിയായി കാമുകനെ കണ്ടിരുന്നെങ്കിലും തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍…

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞു: രണ്ടുപേര്‍ മരിച്ചു; ഏഴു പേര്‍ക്ക് പരിക്ക്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞു: രണ്ടുപേര്‍ മരിച്ചു; ഏഴു പേര്‍ക്ക് പരിക്ക് ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞോടി രണ്ടുപേര്‍ മരിച്ചു. ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. കണ്ണൂര്‍ സ്വദേശി ബാബു (66) വും, കോഴിക്കോട് നരിക്കുനി സ്വദേശി മുരുകനു (60) മാണ് മരിച്ചത്. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ അന്ധനായ ആന വിരണ്ട് ഓടുകയായിരുന്നു. ഓടുന്നതിനിടെ സമീപത്ത് നിന്നിരുന്നവര്‍ക്ക് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആനയുടെ മുന്നില്‍ നിന്നിരുന്ന മേളക്കാര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് അമ്പത് വയസിലേറെ പ്രായമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കാഴ്ച കുറവുള്ള ആനയെ മദപ്പാടിനിടെയും…