കല്യാണ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളടക്കം അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

കല്യാണ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളടക്കം അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ കുട്ടികളടക്കമുളള അമ്പതോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. കല്യാണ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് നാല്‍പതോളം കുട്ടികളടങ്ങുന്ന സംഖത്തിന് ഭക്ഷ്യ വിഷബാധയേറ്റത്. പുതുപ്പണം അങ്ങാടി താഴ മണിയോത്ത് സുകുമാരന്റെ മകന്റെ കല്ല്യാണ റിസപ്ഷനില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് തിങ്കളാഴ്ച രാവിലെ മുതലാണ് വയറു വേദനയും ഛര്‍ദ്ദിയും ഉണ്ടായത്. തുടര്‍ന്ന് 42 ഓളം പേര്‍ ജില്ലാ ആശുപത്രിയിലും എട്ടോളം പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത് പുതുപ്പണം എസ്ബി സ്‌കൂളിലെ 16 കുട്ടികളും ചീനംവീട് യുപിയിലെ 15 കുട്ടികളും വടകര ശ്രീനാരായണയിലെ രണ്ടു കുട്ടികളും മൂരാട് എംഎല്‍പിയിലെ നാലു കുട്ടികളുമാണ്. പുതുപ്പണം തോട്ടത്തില്‍ സമീറ (35), മുസ്ല്യാര്‍ പൂഴിയില്‍ ദിവ്യ (34), അരങ്ങില്‍ റഊഫ് (32), മുസ്ല്യാര്‍ പൂഴിയില്‍ ശാലിനി…

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇന്റര്‍വ്യൂ റൗണ്ടില്‍ പുറത്താകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ആലോചന

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇന്റര്‍വ്യൂ റൗണ്ടില്‍ പുറത്താകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ആലോചന സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇന്റര്‍വ്യൂ റൗണ്ടില്‍ പുറത്താകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. അവര്‍ക്കായി കാത്തിരിക്കുന്നത് സര്‍ക്കാര്‍ ജോലിയാണ്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിനും വകുപ്പുകള്‍ക്കും യു.പി.എസ്.സി ചെയര്‍മാന്‍ അരവിന്ദ് സക്സേന നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത് ഒഡീഷയില്‍ സ്റ്റേറ്റ് പി.എസ്.സി ചെയര്‍മാന്മാരുടെ കോണ്‍ഫറന്‍സിലാണ്. പതിനൊന്ന് ലക്ഷത്തോളം പേര്‍ അപേക്ഷിക്കുന്ന സിവില്‍ സവീസ് പ്രിലിമിനറി പരീക്ഷയില്‍നിന്നും 600 പേര്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ എല്ലാ കടമ്പകളും കടന്ന് ഇന്റര്‍വ്യൂ റൗണ്ട് വരെയെത്തുന്നവര്‍ രാജ്യത്തെ ഏറ്റവും മികച്ച ഉദ്യോഗാര്‍ഥികളാണെന്ന് സക്സേന ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെയുള്ളവരെ മറ്റുള്ള വകുപ്പുകളിലേയ്ക്ക് പരിഗണിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. 2018ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ എട്ട് ലക്ഷത്തോളം പേര്‍ അപേക്ഷിച്ചിട്ടും ആകെയുള്ള 780 ഒഴിവുകളിലേക്ക് 10,500 പേര്‍ മാത്രമാണ് മെയിന്‍ പരീക്ഷയ്ക്ക്…

കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു

കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു കൊല്ലം വെള്ളനാതുരുത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. പണ്ടാരതുരുത്ത് സ്വദേശികളായ അഭിഷേക് ദേവ് അബീഷ് ചന്ദ്രന്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേരും കരുനാഗപ്പള്ളി ബോയിസ് ഹയര്‍ സെകന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ്. മൃതദേഹം കണ്ടെത്തിയത് നാട്ടുകാരാണ്.

ആമിയും കാര്‍ബണും സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ നിന്ന് പിന്‍വലിക്കണമെന്ന് എ കെ ബാലന്‍

ആമിയും കാര്‍ബണും സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ നിന്ന് പിന്‍വലിക്കണമെന്ന് എ കെ ബാലന്‍ ആമിയും കാര്‍ബണും സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരി മന്ത്രി എ കെ ബാലന്‍ രംഗത്ത്. അക്കാദമി ഭാരവാഹികളുടെ സിനിമ അവാര്‍ഡിന് പരിഗണിക്കരുതെന്ന കര്‍ശനമായ നിര്‍ദ്ദേശവും സാംസ്‌കാരിക മന്ത്രിയുടെ ഓഫീസ് നല്‍കി. ഇക്കുറി സംസ്ഥാന ചലചിത്ര അവാര്‍ഡിനായി 105 സിനിമകളാണുള്ളത്. അതില്‍ അക്കാദമി ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ആമിയും വൈസ് ചെയര്‍മാന്‍ ബീനാപോള്‍ എഡിറ്റിങ്ങ് നിര്‍വഹിച്ച് ഭര്‍ത്താവ് വേണു സംവിധാനം ചെയ്ത കാര്‍ബണും ഉണ്ട്. ഇക്കാര്യമാണ് വിവാദത്തിന് കാരണമായത്. അക്കാദമിയുടെ ബൈ ലോയില്‍ പറയുന്ന കാര്യമാണ് അക്കാദമി ഭാരവാഹികള്‍ വ്യക്തിപരമായ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കരുതെന്നത്. എന്നാല്‍ രണ്ടു സിനിമകളുടെയും നിര്‍മ്മാതാക്കള്‍ അവാര്‍ഡില്‍ നിന്നും സിനിമകള്‍ മാറ്റാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്. എതിര്‍പ്പുമായി മുന്‍പോട്ടു പോകുകയാണെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.

അഴുകിയ നിലയില്‍ മൃതദേഹം: ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അഴുകിയ നിലയില്‍ മൃതദേഹം: ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് മുംബൈയിലെ വസതിയില്‍ നിന്ന് നടന്‍ മഹേഷ് ആനന്ദിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തില്‍ പോലീസ് മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. എന്നാല്‍ സ്വാഭാവിക മരണമെന്നു തെളിയിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. വീടിന്റെ വാതിലുകള്‍ എല്ലാം അകത്ത് നിന്ന് ബന്ധിച്ച നിലയില്‍ ആയിരുന്നു. ഏതാണ്ട് രണ്ട് ദശാബ്ദങ്ങളോളം ആയി സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരുന്ന മഹേഷ് ആനന്ദ് ഏറ്റവും അവസാനം അഭിനയിച്ച് ഈ ജനുവരിയില്‍ പുറത്തിറങ്ങിയ രംഗീല രാജയില്‍ ആയിരുന്നു. ശനിയാഴ്ച്ച വീട്ടിലെ ജോലിക്കാരി ഫ്ലാറ്റിനു മുന്നില്‍ ചെന്ന് ഏറെ നേരം ബെല്‍ അടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. ഒടുവില്‍ വെര്‍സോവ് പോലീസില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി അഗ്‌നി ശമനസേനയുടെ സഹായത്തോടെ അകത്തു കടക്കുകയായിരുന്നു. അങ്ങനെയാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള ശരീരം…

വിവാഹത്തിന്റെ ഒമ്പതാം പൊക്കം ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു

വിവാഹത്തിന്റെ ഒമ്പതാം പൊക്കം ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു നവവധുവിനെ വരന്‍ തല്ലിക്കൊന്നു. വിവാഹ ശേഷം ഒമ്പതാം ദിവസമാണ് യുവതി കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. ശബാ പട്ടേല്‍ എന്ന യുവതിയാണ് മരിച്ചത്. വിവാഹത്തിനു ദിവസങ്ങള്‍ക്കുശേഷം തന്നെ ഭര്‍ത്താവ് സല്‍മാനും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ അഏപദ്രവിച്ചു തുടങ്ങിയിരുന്നു. തുടര്‍ന്ന് കാശ് വാങ്ങി വരാന്‍ പറഞ്ഞ്് ശബാമയെ സല്‍മാന്‍ വീട്ടിലേക്ക് പറഞ്ഞയക്കുകയും പിന്നീട് വിവരമൊന്നുമില്ലാത്തതിനാല്‍ ഫെബ്രുവരി നാലിന് ഭാര്യ വീട്ടിലെത്തുകയായിരുന്നു. സല്‍മാന്‍ വീണ്ടും പണം ആവശ്യപ്പെടുകയും എന്നാല്‍ ശബാമയുടെ വീട്ടുകാര്‍ അത് നിഷേധിക്കുകയുമായിരുന്നു. ഇതില്‍ ക്ഷുഭിതനായ സല്‍മാന്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് കുഴഞ്ഞുവീണ ശബാമയെ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

‘പെങ്ങളില’ തിയേറ്ററിലേക്ക്

‘പെങ്ങളില’ തിയേറ്ററിലേക്ക് ടി വി ചന്ദ്രന്‍റെ  ‘പെങ്ങളില’ മാര്‍ച്ച് 8 ന് ചിത്രം റിലീസ് ചെയ്യും.ദളിത് – സാമൂഹ്യവിഷയം പ്രമേയമാകുന്നു, കീഴാളനായ അഴകനായി ലാല്‍ വരുന്നു.   ഒട്ടേറെ പുതുമകളും വ്യത്യസ്തമായ പ്രമേയവുമായി  പ്രമുഖ സംവിധായകന്‍ ടി വി ചന്ദ്രന്‍ ഒരുക്കുന്ന പെങ്ങളില തിയേറ്ററിലേക്ക്. 2019 മാര്‍ച്ച് 8 ന് ചിത്രം റിലീസ് ചെയ്യും. അക്ബര്‍ ട്രാവല്‍സ് ഗ്രൂപ്പിന്‍റെ ചലച്ചിത്ര നിര്‍മ്മാണ സംരംഭമായ ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.  എട്ട്  വയസ്സുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത്തഞ്ച് വയസ്സുള്ള അഴകന്‍ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്നേഹബന്ധമാണ്  ചിത്രത്തിന്‍റെ കാതല്‍. അഴകനായി (ലാല്‍) രാധയായി (അക്ഷര കിഷോര്‍) ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.   അഴകനും രാധയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെങ്കിലും അഴകന്‍റെ പഴയകാല ജീവിതം, രാധയുടെ കുട്ടിക്കാലം, രാധയുടെ അമ്മയുടെ…

നടി മഞ്ചു വാര്യരുടെ വീടിന് മുന്നില്‍ സമരത്തിനൊരുങ്ങി ആദിവാസികള്‍; വീട് നല്‍കാമെന്ന് പറഞ്ഞു പറ്റിച്ചുവെന്ന് പരാതി

നടി മഞ്ചു വാര്യരുടെ വീടിന് മുന്നില്‍ സമരത്തിനൊരുങ്ങി ആദിവാസികള്‍; വീട് നല്‍കാമെന്ന് പറഞ്ഞു പറ്റിച്ചുവെന്ന് പരാതി വയനാട്: മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നടി മഞ്ചു വാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചതായി പരാതി. വയനാട് പരിക്കുനി കോളനിയിലെ ആദിവാസികളാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഒന്നരവര്‍ഷം മുന്‍പ് കോളനി സന്ദര്‍ശിച്ച അവസരത്തിലാണ് വീട് നിര്‍മ്മിച്ച്‌ നല്‍കാമെന്ന് നടി വാഗ്ദാനാ നല്‍കിയതെന്ന് കോളനി വാസികള്‍ പറയുന്നു. ജില്ല ഭരണകൂടവുമായി ചേര്‍ന്ന് പദ്ധതി തയ്യറാക്കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. വളരെ ആഘോഷപൂര്‍വ്വം നടിയുടെ സന്ദര്‍ശനവും വാഗ്ദാനവും വന്നതോടെ സര്‍ക്കാരിന്റെയോ മറ്റ് സന്നദ്ധ സംഘടനയുടെയോ വ്യക്തികളുടെയോ സഹായവും ഇവര്‍ക്ക് തഴയപ്പെട്ടു. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് കോളനിയിലെ 57 കുടംബങ്ങള്‍ മഞ്ചു വാര്യരുടെ വീടിന് മുന്നില്‍ സത്യഗ്രഹം സമരത്തിന്‌ കോളനിവാസികള്‍ ഒരുങ്ങുന്നത്. ഫെബ്രുവരി 13 ന്…

സോഷ്യല്‍ മീഡിയയിലെ താരമായി വളര്‍ത്തുനായ; രക്ഷിച്ചത്‌ ഒരു കുടുംബത്തെ

സോഷ്യല്‍ മീഡിയയിലെ താരമായി വളര്‍ത്തുനായ; രക്ഷിച്ചത്‌ ഒരു കുടുംബത്തെ യജമാനനെയും കുടുംബത്തെയും വലിയ ഒരു അപകടത്തില്‍ നിന്നും രക്ഷിച്ച സന്തോഷത്തിലും അഭിമാനത്തിലുമാണ് വളര്‍ത്തുനായയായ സാഡി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുകയാണ് ഈ വളര്‍ത്തുനായ. വീട്ടിലെ താഴത്തെ നിലയില്‍ നിന്നും ഗ്യാസ് ലീക്കായത് മണത്തു അറിഞ്ഞ സാഡി കുരച്ച് ബഹളം വെയ്ക്കുകയായിരുന്നു. അപകടം മനസ്സിലാക്കിയ സാഡി അസാധാരണമായി കുരച്ച് ബഹളം വെച്ചു. നായ അസാധാരണമായി വീടിന് മുന്നില്‍ നിന്ന് കുരച്ച് ബഹളം വെയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആരോ ടക്കഹോ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ടക്കഹോ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ന്യൂയോര്‍ക്കിലെ ടക്കഹോയിലാണ് സംഭവം. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ വീടിന്‍റെ പരിസരം പരിശോധിക്കുന്നതിനിടെയാണ്‌ ബെയിസ്മെന്റില്‍ തുറന്നു കിടന്ന ജനലില്‍ കൂടി ഗ്യാസ് ലീക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടത്. ഗ്യാസ് ലീക്കായി ഉണ്ടാകുമായിരുന്ന വലിയ സ്ഫോടനമാണ് വളര്‍ത്തുനായയുടെ പെരുമാറ്റം കൊണ്ട് ഒഴിവാക്കാനായതെന്ന് പോലീസ്…

കോഴിക്കോട് സ്വദേശി നാട്ടിലേയ്ക്ക് പോരാനിരിക്കെ ബഹ്റൈനില്‍ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് സ്വദേശി നാട്ടിലേയ്ക്ക് പോരാനിരിക്കെ ബഹ്റൈനില്‍ കുഴഞ്ഞുവീണു മരിച്ചു കോഴിക്കോട് സ്വദേശി ബഹ്റൈനില്‍ കുഴഞ്ഞുവീണു മരിച്ചു. ചികിത്സക്കായി നാട്ടിലേയ്ക്ക് പോരാനിരിക്കെയാണ് മണിയൂര്‍ സ്വദേശി സജിത്കുമാര്‍ (47) കുഴഞ്ഞുവീണു മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ബഹ്റൈനിലെ ആശുപത്രിയില്‍ ഇദ്ദേഹത്തെ ചികിത്സിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിലോയ്ക്ക് പോരാനിരിക്കെയാണ് ദാരുണ സംഭവം. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.