ഇനിയൊരു മടങ്ങിപ്പോക്കില്ല…ഒരു പെണ്ണായി മരിക്കണം…

ഇനിയൊരു മടങ്ങിപ്പോക്കില്ല…ഒരു പെണ്ണായി മരിക്കണം… ഭരതനാട്യ വിദഗ്ദ നര്‍ത്തകി നടരാജിനെ പത്മശ്രീ നല്‍കി ആദരിച്ച ഈ കാലത്തും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായ് ഒരുപാട് ആഗ്രഹം മനസ്സില്‍ കൊണ്ടുനടക്കുന്ന ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അതില്‍ ഒരാളാണ് ആതിര തോമസ്. മരിക്കുമ്പോള്‍ ഒരു സ്ത്രീയായി മരിക്കണമെന്ന് അവര്‍ ഒരുപാട് ആഗ്രഹിക്കുന്നു. എന്നാല്‍ അതിലേയ്ക്കുള്ള കടമ്പകള്‍ ആതിരയ്ക്ക് അത്ര എളുപ്പം മറികടക്കാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ആണില്‍ നിന്നും പെണ്ണിലേയ്ക്കുള്ള ആതിരയുടെ മാറ്റം വീട്ടുകാരും സമൂഹവും ആംഗീകരിച്ചില്ല. അങ്ങനെ നട്ടില്‍ നിന്നും മാറി താമസിച്ചു. പിന്നീട് ആദ്യം തയ്യല്‍ ജോലിചെയ്തു. ഇപ്പോള്‍ കൊച്ചിന്‍ മെട്രോയില്‍ എപ്പോള്‍ വേണമെങ്കിലും പോകാമെന്നപോലുള്ള ഒരു ചെറിയ ജോലി ചെയ്യുന്നു. ധാരാളം സാമ്പത്തിക ചിലവുവരുന്ന ഒന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയ. അതിനാല്‍ തന്നെ ആതിരയ്ക്ക് ഇത് വളരെ ബുധിമുട്ടാണ്. ആതിര പറയുന്നതിങ്ങനെ, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം നേടണമെങ്കില്‍…

ഇരിട്ടിയില്‍ വിദേശ വനിതയെ ട്രെനിനുള്ളില്‍ പിഡിപ്പിക്കാന്‍ ശ്രമം: മൂന്നുപേര്‍ അറസ്റ്റില്‍

ഇരിട്ടിയില്‍ വിദേശ വനിതയെ ട്രെനിനുള്ളില്‍ പിഡിപ്പിക്കാന്‍ ശ്രമം: മൂന്നുപേര്‍ അറസ്റ്റില്‍ ഇരിട്ടിയില്‍ വിദേശ വനിതയെ ട്രെനിനുള്ളില്‍ പിഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു. ഇരിട്ടി ഒടിയകുണ്ട് കിളിയന്തറയിലെ അര്‍ഷാദ് (20), ഇരിട്ടിയിലെ വി കെ വിഷ്ണു(20), മുല്ലപ്പള്ളി കൊട്ടപ്പാറയിലെ മുഹമ്മദ് കെയ്ഫ്(22) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയോടെ മംഗലാപുരത്തു നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. ട്രെയിന്‍ ഉള്ളാള്‍ വിട്ടശേഷം വിദേശ വനിതയേയും സുഹൃത്തായ യുവാവിനെയും മൂവര്‍ സംഘം ശല്യം ചെയ്യുകയായിരുന്നു. ഇവരെ തന്ത്രപൂര്‍വ്വം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച ശേഷം ഹോസ്ദുര്‍ഗ് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ ഇവരെ പിന്നീട് കാസര്‍കോട് റെയില്‍വേ പൊലിസിനു കൈമാറി.

പാര്‍ലമെന്റ് വളപ്പിലേക്ക് എംപിയുടെ കാര്‍ ഇടിച്ചുകയറ്റി; അതീവ ജാഗ്രത

പാര്‍ലമെന്റ് വളപ്പിലേക്ക് എംപിയുടെ കാര്‍ ഇടിച്ചുകയറ്റി; അതീവ ജാഗ്രത പാര്‍ലമെന്റ് വളപ്പിലേക്ക് കാര്‍ ഇടിച്ചു കയറി. എംപിയുടെ കാറാണ് പാര്‍ലമെന്റ് വളപ്പില്‍ തടസംവച്ച ബാരിക്കേടിലേക്ക് ഇടിച്ചു കയറിയത്. മണിപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗമായ തോക്‌ചോം മെയ്‌ന്യയുടെ കാറാണ് ഇടിച്ചത്. എന്നാല്‍ ബാരിക്കേടില്‍ തട്ടി കാര്‍ നിന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. സുരക്ഷാ സേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുമില്ല. എന്നിരുന്നാലും സംഭവത്തോടെ ദില്ലിയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. 2001ല്‍ പാര്‍ലമെന്റ് ആക്രമണം നടത്തിയ ഭീകരര്‍ പ്രവേശിച്ചതും ഇതേ ഗേറ്റിലൂടെതന്നെയാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

നിര്‍ഭയ മോഡല്‍; 22കാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി

നിര്‍ഭയ മോഡല്‍; 22കാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി 22കാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. ഡല്‍ഹിയിലെ നിര്‍ഭയ മോഡലില്‍ ക്രൂരമായാണ് കൊലപ്പെടുത്തിയത്. 22കാരിയായ യുവതി ഫാര്‍മസിസ്റ്റ് ആയി ജോലി നോക്കുകയാണ്. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതി നവുലുരുവിലാണ് സംഭവം. തിങ്കളാഴ്ച രാത്രി കാമുകനോടൊപ്പം പുറത്തു പോയതായിരുന്നു യുവതി. പ്രദേശത്തെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പിന്‍വശത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രക്തം പുരണ്ട ഇരുമ്പ് കമ്പി പോലീസ് സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. സമീപത്ത് നിരവധി ബീയര്‍ കുപ്പികള്‍ പൊട്ടി ചിതറി കിടപ്പുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ കാമുകനെ മംഗളഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സംഘം ആളുകള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നാണ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ കാമുകന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. മൂന്നു വര്‍ഷമായി ഇരുവരും…

പ്രിയങ്കയുടെ മഹാറാലിയില്‍ മോഷ്ട്ടാക്കളുടെ വിളയാട്ടം

പ്രിയങ്കയുടെ മഹാറാലിയില്‍ മോഷ്ട്ടാക്കളുടെ വിളയാട്ടം പ്രിയങ്കാഗാന്ധിയുടെ റാലിയില്‍ പങ്കെടുത്ത അമ്പതോളം പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതി. ഇവര്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രിയങ്കാഗാന്ധിയുടേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചത്. ലഖ്നൗവിനെ അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിച്ചതായിരുന്നു പ്രിയങ്ക ഗാന്ധിയുടെ കൂറ്റന്‍ റാലി. ലഖ്നൗ വിമാനത്താവളത്തിനടുത്ത് നിന്ന് ആരംഭിച്ച് സംസ്ഥാന പാര്‍ട്ടി ആസ്ഥാനം വരെയായിരുന്നു റാലി. റാലിയില്‍ പങ്കെടുത്ത് മടങ്ങിപ്പോയ അമ്പതോളം പേരുടെ കയ്യിലും തങ്ങളുടെ മൊബൈല്‍ ഫോണുകളോ പണമോ പഴ്സോ ഇല്ലായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം, അസിസ്റ്റന്റ് സിറ്റി മജിസ്ട്രേറ്റ്, കോണ്‍ഗ്രസ് വക്താവ് തുടങ്ങിയവരാണ് പരാതിയുമായി രംഗത്തെത്തിയത്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. പിന്നീട് തങ്ങളുടെ മൊബൈല്‍ ഫോണും പഴ്സും മോഷണം പോയതായി ആരോപിച്ച് അമ്പതോളം പേര്‍ രംഗത്തെത്തുകയായിരുന്നു.

വിവരാവകാശ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

വിവരാവകാശ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം കഴിഞ്ഞ മാസം കാണാതായ വിവരാവകാശ പ്രവർത്തകനെ മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ മരിച്ച നിലയില്‍ കണ്ടെത്തി. വിവരാവകാശ പ്രവര്‍ത്തകനും ബില്‍ഡറുമായ വിനായക് ശിരസാഥി(35)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനുള്ള സാധ്യത പോലീസ് തള്ളികളയുന്നില്ല. തിങ്കളാഴ്ച വൈകുന്നേരം ലാവാസ റോഡിലെ മുത ഗ്രാമത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ജനുവരി 30 ന് പൂനെ സിറ്റിയിലെ താമസക്കാരനായ ശിരസാഥിനെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു. വിവരാവകാശ നിയമപ്രകാരം പൂനെ സിറ്റിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ വിനായക് പുറത്തു കൊണ്ടുവന്നിരുന്നു. ഇതിലുള്ള വിരോധം കാരണം ആരെങ്കിലും തട്ടിക്കൊണ്ട് പോയതായിരിക്കാം എന്നാണ് കുടുംബാംഗങ്ങള്‍ വിശ്വസിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ ഉള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 201 (കുറ്റകൃത്യത്തിന്റെ തെളിവുകൾ ഇല്ലാതാകുക) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ്…

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കൊച്ചി: എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ  പരിധിയില്‍ ഉള്‍പ്പെടുന്ന എറണാകുളം, ചേരാനെല്ലൂര്‍, മുളവുകാട് എന്നീ വില്ലേജുകളില്‍ 1986 ജനുവരി മുതല്‍ 2017 മാര്‍ച്ച് 31 വരെ കാലയളവില്‍ അണ്ടര്‍വാല്യുവേഷന്‍ നടപടികളില്‍ ഉള്‍പ്പെട്ടവര്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും. ഫെബ്രുവരി 20-ന് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ നടത്തുന്ന അദാലത്തില്‍ മുദ്രവിലയുടെ 30 ശതമാനം മാത്രം ഒടുക്കി ജപ്തി നടപടികളില്‍ നിന്ന ഒഴിവാകാം. രജിസ്ട്രേഷന്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കും. Also Read >> റസ്‌ക്യൂ ഓഫീസര്‍; കരാര്‍ നിയമനം കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കു എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ആറ് മാസത്തേക്ക് ഒരു റസ്‌ക്യൂ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുതിന് എറണാകുളം ജില്ലക്കാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും…

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു

jharkhand govt bans pfi

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു. ജാര്‍ഖണ്ഡ് സര്‍ക്കാരാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ സംസ്ഥാനത്ത് നിരോധിച്ചത്. 1908 ലെ ക്രിമിനല്‍ നിയമ ഭേദഗതി നിയമത്തിലെ ആം വകുപ്പ് പ്രകാരമാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോല്ലുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ യാണ് വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തത്. Also Read >> മലപ്പുറത്ത്‌ ബന്ധുവായ 9 വയസ്സുകാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ 36 കാരിക്കെതിരെ പോക്സോ കേസ് മലപ്പുറത്ത്‌ 9 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ച 36 കാരിക്കെതിരെ പോക്സോ നിയമ പ്രകാരം കേസ്. മലപ്പുറം തെഞ്ഞിപ്പലത്താണ് സംഭവം. കുട്ടിയുടെ ബന്ധുവായ സ്ത്രീ തന്നെയാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. ബന്ധുവായ ഈ സ്ത്രീ കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ…

മലപ്പുറത്ത്‌ ബന്ധുവായ 9 വയസ്സുകാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ 36 കാരിക്കെതിരെ പോക്സോ കേസ്

മലപ്പുറത്ത്‌ ബന്ധുവായ 9 വയസ്സുകാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ 36 കാരിക്കെതിരെ പോക്സോ കേസ് മലപ്പുറത്ത്‌ 9 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ച 36 കാരിക്കെതിരെ പോക്സോ നിയമ പ്രകാരം കേസ്. മലപ്പുറം തെഞ്ഞിപ്പലത്താണ് സംഭവം. കുട്ടിയുടെ ബന്ധുവായ സ്ത്രീ തന്നെയാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. ബന്ധുവായ ഈ സ്ത്രീ കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. 9 വയസ്സുകാരന്റെ അമ്മയുടെ സഹോദരന്‍റെ ഭാര്യക്കെതിരെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ സ്ത്രീ കുട്ടിയെ പീഡനത്തിന് ഇരയാക്കിവരുന്നതായി പരാതിയില്‍ പറയുന്നു. ഭക്ഷണത്തോട് വിരക്തിയും മാനസ്സിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്ത കുട്ടിയെ ഡോക്ടറെ കാണിച്ചിരുന്നു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഡോക്ടറോടാണ് കുട്ടി വിവരങ്ങള്‍ തുറന്നു പറഞ്ഞത്. ഇക്കാര്യം ഡോക്ടര്‍ രക്ഷിതാക്കളെയും പോലീസിനെയും അറിയിച്ചു. പ്രാഥമിക…

ഡല്‍ഹി തീപിടുത്തം; മരണം 17; മരിച്ചവരില്‍ മലയാളിയും: 3 പേരേ കാണാനില്ല

ഡല്‍ഹി തീപിടുത്തം; മരണം 17; മരിച്ചവരില്‍ മലയാളിയും: 3 പേരേ കാണാനില്ലല ഡല്‍ഹിയില്‍ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചു. ഹോട്ടലില്‍ ഉണ്ടായിരുന്ന മലയാളി കുടുംബത്തിലെ പത്തു പേര്‍ സുരക്ഷിതിരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരോടോപ്പമുള്ള രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. മരിച്ചവരില്‍ മലയാളിയും. എറണാകുളം ചോറ്റാനിക്കര സ്വദേശിനി ജയശ്രീ (53) യാണ് മരിച്ചത്. മരിച്ചവരില്‍ ഏഴു പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമുണ്ട്‌. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ചിലരുടെ നില ഗുരുതരമാണ്. 35 പേരെ അഗ്നിശമന സേന രക്ഷപെടുത്തി. എന്നാല്‍ ഹോട്ടലില്‍ ഉണ്ടായിരുന്ന മൂന്ന് പേരെക്കുറിച്ച് വിവരമൊന്നുമില്ല. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു. ഡൽഹി കരോൾബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ നാലരയോടെയാണ് തീപിടുത്തം ഉണ്ടായത്. പത്തംഗ മലയാളി കുടുംബം ഹോട്ടലില്‍ താമസിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. 29 യൂണിറ്റ്…