അമേരിക്കയില്‍ അടിയന്തരാവസ്ഥ

അമേരിക്കയില്‍ അടിയന്തരാവസ്ഥ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രുംപ്. ഇത് സംബന്ധിച്ച ഉത്തരവില്‍ ഡോണാള്‍ഡ്‌ ട്രുംപ് ഒപ്പുവെച്ചു. മെക്സിക്കന്‍ മതിലിനായുള്ള ഫണ്ട്‌ സംബന്ധിച്ച തര്‍ക്കമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്റിനെ പ്രേരിപ്പിച്ചത്. തക്ക സമയത്ത് കൃത്യമായ മറുപടി സൈന്യം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ആക്രമണത്തെ ശക്തമായി നേരിടാന്‍ സുരക്ഷാസേനയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്യം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തീവ്രവാദികള്‍ക്കും സഹായിച്ചവര്‍ക്കും തക്ക സമയത്ത് കൃത്യമായ തിരിച്ചടി നമ്മുടെ സൈന്യം നല്‍കുമെന്നും അദേഹം പറഞ്ഞു. പുല്‍വാമ ആക്രമണത്തില്‍ നമ്മുടെ 42 CRPF ജവാന്മാരാണ് രാജ്യത്തിനായി വീരമൃത്യു വരിച്ചത്‌. അടുത്ത നടപടികള്‍ക്ക് സമയവും സ്ഥലവും സ്വഭാവവും തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം സൈന്യത്തിനുണ്ട്. രാജ്യത്തെ ജനങ്ങളെല്ലാം ദുഖിതരും രോഷാകുലരുമാണ്. ഭീകരത അവസാനിപ്പിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയെ വെറുതെ വിട്ടുകൂടേ? സ്ത്രീകള്‍ക്ക് പോകാന്‍ വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്; പൃഥ്വിരാജ്

ശബരിമലയെ വെറുതെ വിട്ടുകൂടേ? സ്ത്രീകള്‍ക്ക് പോകാന്‍ വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്; പൃഥ്വിരാജ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി പൃഥ്വിരാജ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി പ്രതികരിച്ചത്. ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. വിശ്വാസികളല്ലാതെ, വെറുതെ കാട്ടില്‍പ്പോയി അയ്യപ്പനെ കണ്ടേക്കാം എന്നാണെങ്കില്‍ പോകാന്‍ വേറെ എത്രയോ ക്ഷേത്രങ്ങളുണ്ടെന്ന് പൃഥ്വി ചോദിക്കുന്നു. ശബരിമലയെ വെറുതെ വിട്ടുകൂടെ? അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്? പ്രായം കൂടുംതോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെടുകയാണ്. മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നു. അമ്പലങ്ങളില്‍ പോകാറുണ്ട്. വീട്ടില്‍ പൂജാമുറിയിലും പ്രാര്‍ത്ഥിക്കും. പള്ളികളിലും പോകും”പൃഥ്വി പറഞ്ഞു. പുതിയ സിനിമയായ 9നെക്കുറിച്ചും ലൂസിഫറിനെക്കുറിച്ചുമുള്ള വിശേഷങ്ങളും പൃഥ്വി മാധ്യമങ്ങളുമായി…

ആന്‍ലിയയുടെ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ആന്‍ലിയയുടെ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി ആന്‍ലിയയുടെ മരണത്തില്‍ ഭര്‍ത്താവ് ജസ്റ്റിന്റെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി പ്രതിയുടെ ജാമ്യഹര്‍ജി തള്ളിയത്. ക്രൈംബ്രാഞ്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഇനിയും തെളിവുകള്‍ ശേഖരിക്കാനും, സാക്ഷികളെ കണ്ട് മൊഴിയെടുക്കാനും ഉള്ളതിനാല്‍ പ്രതി ജസ്റ്റിന് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ജസ്റ്റിന്റെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് ക്രൈബ്രാഞ്ചിന്റെ നിലപാട്. ജസ്റ്റിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യക്ക് പ്രേരണയാകാവുന്ന മെസേജുകള്‍ പൊലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട് . ബെഗളൂരുവിലേക്ക് പരീക്ഷയ്ക്ക് പോകാന്‍ ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കിയത്. പിന്നീടാണ് മരണവിവരം അറിയുന്നത്. ഭര്‍ത്താവായ ജസ്റ്റിന്‍ തന്നെയാണ് ആന്‍ലിയയെ കാണാനില്ലെന്ന് പോലീസില്‍ ആദ്യം പരാതിപ്പെട്ടിരുന്നത്. ഓഗസ്റ്റ്…

വികാരഭരിതമായി ബദ്ഗാം സൈനിക ക്യാംപ്; കൊല്ലപ്പെട്ട സൈനികരുടെ ശവമഞ്ചം ചുമന്ന് രാജ്‌നാഥ് സിംഗ്

വികാരഭരിതമായി ബദ്ഗാം സൈനിക ക്യാംപ്; കൊല്ലപ്പെട്ട സൈനികരുടെ ശവമഞ്ചം ചുമന്ന് രാജ്‌നാഥ് സിംഗ് പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കണ്ണീരോര്‍മ്മയുമായി ധീരജവാന്മാര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ബദ്ഗാം സൈനിക ക്യാമ്പില്‍ എത്തിയ രാജ്‌നാഥ് സിംഗും ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിംഗും മറ്റ് സൈനികര്‍ക്കൊപ്പം ആക്രമണത്തില്‍ മരിച്ച ജവാന്മാരുടെ ശവമഞ്ചം ചുമക്കാന്‍ ഒപ്പം ചേര്‍ന്നു. കേന്ദ്ര മന്ത്രി അടക്കമുളളവര്‍ വീരജവാന്മാരുടെ മൃതശരീരങ്ങളില്‍ പുഷ്പചക്രം ചമര്‍പ്പിച്ചപ്പോള്‍ വീര്‍ ജവാന്‍ അമര്‍ രഹേ എന്നുളള ഉറക്കെയുളള മുദ്രാവാക്യം വിളികള്‍ സൈനികര്‍ മുഴക്കി. സഹപ്രവര്‍ത്തകര്‍ക്ക് അന്തിമാഭിവാദ്യം അര്‍പ്പിച്ചപ്പോള്‍ പലരും കണ്ണീരണിഞ്ഞു. പുല്‍വാമയില്‍ നിന്നും ബദ്ഗാമിലെ സിആര്‍പിഎഫ് ക്യാമ്പിലേക്കാണ് സൈനികരുടെ മൃതദേഹങ്ങള്‍ ആദ്യം എത്തിച്ചത്. പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങിന് ശേഷം സൈനികരുടെ മൃതദേഹങ്ങള്‍ പുറത്തേക്കെടുത്തപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ജമ്മു കശ്മീര്‍ പൊലീസ് മേധാവിയും ശവമഞ്ചം ചുമക്കാന്‍ കൂടിയത്.

തക്ക സമയത്ത് കൃത്യമായ മറുപടി സൈന്യം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

തക്ക സമയത്ത് കൃത്യമായ മറുപടി സൈന്യം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ആക്രമണത്തെ ശക്തമായി നേരിടാന്‍ സുരക്ഷാസേനയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്യം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തീവ്രവാദികള്‍ക്കും സഹായിച്ചവര്‍ക്കും തക്ക സമയത്ത് കൃത്യമായ തിരിച്ചടി നമ്മുടെ സൈന്യം നല്‍കുമെന്നും അദേഹം പറഞ്ഞു. പുല്‍വാമ ആക്രമണത്തില്‍ നമ്മുടെ 42 CRPF ജവാന്മാരാണ് രാജ്യത്തിനായി വീരമൃത്യു വരിച്ചത്‌. അടുത്ത നടപടികള്‍ക്ക് സമയവും സ്ഥലവും സ്വഭാവവും തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം സൈന്യത്തിനുണ്ട്. രാജ്യത്തെ ജനങ്ങളെല്ലാം ദുഖിതരും രോഷാകുലരുമാണ്. ഭീകരത അവസാനിപ്പിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പെണ്‍വാണിഭം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിച്ച റിസോര്‍ട്ട് ഉടമയും സംഘവും അറസ്റ്റില്‍

പെണ്‍വാണിഭം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിച്ച റിസോര്‍ട്ട് ഉടമയും സംഘവും അറസ്റ്റില്‍ കോഴിക്കോട്: റിസോര്‍ട്ട് കേന്ദ്രീകരിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പെണ്‍വാണിഭം നടത്തിയ റിസോര്‍ട്ട് ഉടമയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. റിസോര്‍ട്ട് ഉടമ ചീക്കോട് മുഹമ്മദ്‌ ബഷീര്‍, മലപ്പുറം സ്വദേശി പാലത്തിങ്കല്‍ മന്‍സൂര്‍, കൊണ്ടോട്ടി സ്വദേശി വാവക്ക എന്ന്‍ വിളിക്കുന്ന നിസാര്‍ എന്നിവരെയാണ് തിരുമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ്‌ ബഷീറിന്റെ കക്കാടംപൊയിലെ ഹില്‍വ്യൂ പോയിന്‍റ് റിസോര്‍ട്ടാണ് സംഘം ഇതിനായി ഉപയോഗിച്ചിരുന്നത്. പഞ്ചായത്ത്‌ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടാണ് ഇത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്ന് തിരുമ്പാടി പോലീസ് പറഞ്ഞു. വയനാട്ടില്‍ മറ്റൊരു സംഘത്തോടൊപ്പം ആയിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് ഇവരുടെ കയ്യിലെ എത്തുന്നത്‌. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിന്‍റെ സഹോദരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിന്‍റെ സഹോദരന്‍ പിടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിന്‍റെ സഹോദരന്‍ അല്‍ അമീന്‍ പിടിയില്‍. കൊച്ചി ഷാഡോ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇമാം ഷഫീക്ക് ഖാസിമിയെ ഒളിവില്‍ താമസിക്കാനും രക്ഷപെടാനും സഹായിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അല അമീന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലാണ് ഷഫീക്ക് ഖാസിമി ഒളിവില്‍ കഴിഞ്ഞത്. ഇവിടെ നിന്നാണ് ഇയാള്‍ കര്‍ണ്ണാടകത്തിലേക്ക് രക്ഷപെട്ടതെന്നാണ് പോലീസ് കരുതുന്നത്. സഹോദരന്‍ അല്‍ അമീനെ കൂടുതല്‍ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരം ലഭിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. പേപ്പാറ വനമേഖലയിൽ പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി വാഹനത്തില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. അസാധാരണമായി കണ്ട വാഹനം തൊഴിലുറപ്പ് സ്ത്രീകള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. സ്ത്രീകള്‍ വാഹനം തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇമാം പെണ്‍കുട്ടിയെയും കൊണ്ട് രക്ഷപെടുകയായിരുന്നു. സ്‌കൂള്‍ വിട്ടുവരികയായിരുന്ന 10…

അതിശയന്‍ ദേവദാസ് നായകനാകുന്ന ‘കളിക്കൂട്ടുകാര്‍’ തിയേറ്ററിലേക്ക്

അതിശയന്‍ ദേവദാസ് നായകനാകുന്ന ‘കളിക്കൂട്ടുകാര്‍’ തിയേറ്ററിലേക്ക് അതിശയന്‍ ദേവദാസ് നായകനാകുന്ന ‘കളിക്കൂട്ടുകാര്‍’ തിയേറ്ററിലേക്ക്.2019 മാര്‍ച്ച് 8 ന് ചിത്രം റിലീസ് ചെയ്യും പ്രേക്ഷക ശ്രദ്ധ നേടിയ ഹിറ്റ് ചിത്രങ്ങളായ അതിശയന്‍, ആനന്ദഭൈരവി ചിത്രങ്ങളിലെ മികച്ച ബാലതാരമായി തിളങ്ങി മലയാളികളുടെ ഹൃദയം കവര്‍ന്ന ദേവദാസ് ഇതാ നായകനാകുന്നു.  ദേവദാസിന്‍റെ പിതാവും പ്രമുഖ നടനുമായ  ഭാസി പടിക്കല്‍ (രാമു) കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി ദേവാമൃതം സിനിമ ഹൗസ് നിര്‍മ്മിച്ച് പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന ‘കളിക്കൂട്ടുകാരി’ലാണ് ദേവദാസ് കേന്ദ്രകഥാപാത്രമാകുന്നത്. ചിത്രം 2019 മാര്‍ച്ച് 8 ന് റിലീസ് ചെയ്യും.  പത്തൊമ്പത് വയസ്സുള്ള ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്. കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചുവളര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായി ഒരുമിച്ച് മുന്നേറുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമാണ് കളിക്കൂട്ടുകാര്‍ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ പി.കെ…