യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു;കാസര്‍ഗോഡ്‌ ജില്ലയില്‍ നാളെ ഹര്‍ത്താല്‍

യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു;കാസര്‍ഗോഡ്‌ ജില്ലയില്‍ നാളെ ഹര്‍ത്താല്‍ കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. കാസര്‍ഗോഡ്‌ പെരിയ പഞ്ചായത്തിലെ കല്ല്യോട്ട് കിച്ചു എന്ന കൃപെഷ് ( ) ജോഷി എന്ന ശരത്ത് എന്നിവരാണ് അക്രമിസംഘതിന്റെ വെട്ടേറ്റു മരിച്ചത്. കിച്ചു സംഭവ സ്ഥലത്തും ശരത്ത് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. രാത്രി എട്ടരയോടെയാണ് തന്നിത്തോട്‌ കൂരങ്കര റോഡില്‍ വെച്ചാണ് സംഭവം. ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍‍ത്തി വെട്ടുകയായിരുന്നു. ഇരുവരും ശരത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ സി പി എം ആണെന്ന് കോണ്‍ഗ്രസ്‌ ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കാസര്‍ഗോഡ്‌ ജില്ലയില്‍ ഹര്ത്താലിനു യൂ ഡി എഫ് ആഹ്വാനം ചെയ്തു.

സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു

സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു കൊച്ചി: സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷനായ കൊച്ചി മെട്രോ പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.   നീതിനിർവ്വഹണത്തിൽ പോലീസ് ജനപക്ഷത്തു നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.  നാട് അഴിമതി മുക്തമാകുന്നതിന് പോലീസ് സേവനം അനിവാര്യമാണ്.  സാക്ഷരതയിലും വിദ്യാഭ്യാസ രംഗത്തും തലയെടുപ്പോടെ നിൽക്കുന്ന കേരളത്തിൽ നിന്ന്  അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.   കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് യാത്രികർക്കും മറ്റുമുള്ള  കേസുകൾ കൈകാര്യം ചെയ്യുക, സുരക്ഷ ഉറപ്പാക്കുക, കേസുകളുടെ നടത്തിപ്പ് ഏകോപിപ്പിക്കുക തുടങ്ങിയവയാണ്  സ്റ്റേഷന്റെ  പ്രവർത്തനം.    ഈ പോലീസ് സ്റ്റേഷന് കൊച്ചിയിലെ പോലീസ് സ്റ്റേഷനുകളിലും മുട്ടം റെയിൽവേ യാർഡിലും അധികാരപരിധിയുണ്ട്.  സൗത്ത് കളമശ്ശേരിയിൽ കുസാറ്റ് മെട്രോ സ്റ്റേഷൻ സമീപമാണ്  സ്റ്റേഷൻ  നിർമിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട, ഇടുക്കിയിലെ ഉടുമ്പൻചോല, കോഴിക്കോട്ടെ പന്തീരങ്കാവ്, കൊല്ലത്തെ കണ്ണനല്ലൂർ,…

എന്റെ നെഞ്ചില്‍ തീയാണ്; നരേന്ദ്രമോദി

എന്റെ നെഞ്ചില്‍ തീയാണ്; നരേന്ദ്രമോദി ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. സംഭവത്തില്‍ വൈകാരിക പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങലെപ്പോലെതന്നെ തന്റെ ഹൃദയത്തിലും തീയാളുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പുല്‍വാമയില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ കണ്ണുനീരിന് മറുപടി നല്‍കുമെന്നും മോദി ബിഹാറില്‍ പറഞ്ഞു. ‘നിങ്ങളേപ്പോലെ എന്റെ നെഞ്ചിലും തീയാളുന്നു. വീരമൃത്യു വരിച്ച സഞ്ജയ് കുമാര്‍ സിന്‍ഹ, രത്തന്‍ കുമാര്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് ആദരമര്‍പ്പിക്കുകയാണ്. പുല്‍വാമയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ഓരോ കണ്ണീര്‍തുള്ളിക്കും ഇന്ത്യ മറുപടി നല്‍കും’- പ്രധാനമന്ത്രി പറഞ്ഞു. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും സൈന്യത്തെ വിശ്വാസിച്ച് ജനങ്ങള്‍ ക്ഷമ പാലിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജവാന്‍മാരുടെ കുടുംബത്തിനൊപ്പമാണ് രാജ്യം. നമുക്കു നേരെ നിറയൊഴിക്കുന്നവരെയും നമ്മുടെ സൈനികരെ ലക്ഷ്യം വയ്ക്കാന്‍ തോക്കുകളും ബോംബുകളും നല്‍കുന്നവരെയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത മകളെ ഒരു വര്‍ഷത്തിലധികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത മകളെ ഒരു വര്‍ഷത്തിലധികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍ പെരുമ്പാവൂരില്‍ ഒരു വര്‍ഷത്തിലധികമായി പതിമൂന്നുകാരിയെ പീഡിപ്പിച്ചിരുന്ന പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവില്‍ നിന്നും ഒരു വഷത്തിലേറെയായി പീഡനം സഹിക്കുവായിരുന്നെന്നും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭിഷണിപ്പെടുത്തിയിരുന്നതിനാല്‍ വിവരം പുറത്തുപറയാന്‍ കഴിഞ്ഞില്ലെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. 42കാരനായ പിതാവ് കുട്ടി വേദനയും ശാരീരിക അസ്വസ്ഥതകളും മൂലം കരയുമ്പോള്‍ വായ്പൊത്തിപ്പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നെന്നണ് പെണ്‍കുട്ടി മൊഴിയില്‍ വ്യക്തമാക്കിട്ടുള്ളത്. ഡ്രൈവറാ പെണ്‍കുട്ടിയുടെ പിതാവ് ലഹരിയ്ക്കായി മദ്യവും കഞ്ചാവും മാത്രമല്ല മാനസിക രോഗ ചികത്സയ്ക്കുള്ള ഗുളകകളും ഉപയോഗിച്ചിരുന്നതായി പെരുമ്പാവൂര്‍ പൊലീസ് അറിയിച്ചു. പീഡനം ഇയാള്‍ നിഷേധിച്ചെങ്കിലും മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോള്‍ ഗുളിക കഴിച്ചിട്ട് കിടക്കുന്നതല്ലേ എന്നും ചിലപ്പോള്‍ സംഭവച്ചിരിക്കാം എന്നുമായിരുന്നു ഇയാളുടെ മറുപടിയെന്നാണ് പൊലീസ് പറയുന്നത്. മാതാപിതാക്കളും പെണ്‍കുട്ടിയും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നത്.…

ബ്രഹ്മി: ആരോഗ്യത്തിനും ബുദ്ധിക്കും മാത്രമല്ല…

ബ്രഹ്മി: ആരോഗ്യത്തിനും ബുദ്ധിക്കും മാത്രമല്ല… വളരെ ഗുണങ്ങളുള്ള ഒരു സസ്യമാണ് ബ്രഹ്മി. പൊതുവേ കുട്ടികളുടെ ഓര്‍മയ്ക്കും ബുദ്ധി ശക്തിക്കും നല്ലതാണ് ബ്രഹ്മി എന്നാണ് പറയുക. എന്നാല്‍ മുതിര്‍ന്നവര്‍ക്കും ഏറെ പ്രയോജനപ്രദമാണ് ബ്രഹ്മി. ബ്രഹ്മി പല ആരോഗ്യപരമായ ഗുണങ്ങളുമുള്ള ഒന്നാണ്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം. ഒപ്പംതന്നെ മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യകരവുമാണ്. ചില പ്രത്യേക രീതികളില്‍ ഉപയോഗിച്ചാല്‍ ശരീരത്തിന്റെ ചെറുപ്പം നില നിര്‍ത്തുന്നതിനും ഏറെ ഗുണകരമാണ് ബ്രഹ്മി. ഇതിലുള്ള പോഷകങ്ങളും ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണവുമെല്ലാമാണ് ഇതിന് കാരണം. ശരീരത്തിന് ചെറുപ്പം നില നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് ബ്രഹ്മി അരച്ചതോ ചതച്ചതോ പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ ചര്‍മം അയഞ്ഞു തൂങ്ങാതെയും ചര്‍മത്തില്‍ ചുളിവുകള്‍ വരാതെയും തടയാം. തിളപ്പിച്ച പാലില്‍ ബ്രഹ്മിയുടെ നീരു ചേര്‍ത്ത് കഴിയ്ക്കുന്നത് മുടി നരയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്നു. ചെറുപ്പം നിറഞ്ഞ ചര്‍മത്തിനു സഹായിക്കുന്ന ഒന്നാണ്…

പബ്ജി കളിക്കുന്നതിനിടെ ഫോണിലെ ചാര്‍ജ് തീര്‍ന്നു; ചാര്‍ജര്‍ കിട്ടാന്‍ വൈകിയതിന് യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തി

പബ്ജി കളിക്കുന്നതിനിടെ ഫോണിലെ ചാര്‍ജ് തീര്‍ന്നു; ചാര്‍ജര്‍ കിട്ടാന്‍ വൈകിയതിന് യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തി മഹാരാഷ്ട്രയിലെ താനെയില്‍ യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പബ്ജി കളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ നല്‍കാന്‍ വൈകിയതിനാണ് ക്രൂരത. രജനിഷ് രാജ്ഭര്‍ എന്ന യുവാവാണ് ഓം ഭാവ്ധാങ്കര്‍ എന്ന യുവാവിനെ ുത്തിപ്പരിക്കേല്‍പ്പിച്ചത്. പബ്ജി കളിക്കുന്നതിനിടെ രജനിഷിന്റെ ഫോണിന്റെ ചാര്‍ജ് തീര്‍ന്നു. തുടര്‍ന്ന് ചാര്‍ജര്‍ ആവശ്യപ്പെട്ടെങ്കിലും സമയത്ത് ചാര്‍ജര്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ക്ഷുഭിതനായ രജനിഷ് പ്രതിശ്രുത വധുവിന്റെ സഹോദരന്‍ ഓം ഭാവ്ധാങ്കറുമായി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടയില്‍ രജനിഷ് കത്തിയെടുത്ത് ഓമിനെ കുത്തുകയായിരുന്നു. ഫെബ്രുവരി ഏഴിനാണ് സംഭവം നടക്കുന്നത്. രജനിഷിനെതിരെ കോല്‍ഷിവാഡി പോലീസ് വധശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ രജനിഷിനെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ലോകത്തിലെ മികച്ച ടോയ്‌ലറ്റ് പേപ്പർ പാക് പതാകയെന്ന് ​ഗൂ​ഗിൾ; ഒന്ന് സെര്‍ച്ച്‌ ചെയ്ത് നോക്കൂ

ലോകത്തിലെ മികച്ച ടോയ്‌ലറ്റ് പേപ്പർ പാക് പതാകയെന്ന് ​ഗൂ​ഗിൾ; ഒന്ന് സെര്‍ച്ച്‌ ചെയ്ത് നോക്കൂ ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും മികച്ച ടോയ്‌ലറ്റ് പേപ്പര്‍ ഏതെന്നു ഗൂഗിളിനോട് ചോദിച്ചാല്‍ ശരിയായ ഉത്തരം ലഭിക്കും. ലോകത്തിലെ മികച്ച ടോയ്‌ലറ്റ് പേപ്പര്‍ ഏതെന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ഉത്തരം ലഭിക്കുക പാകിസ്ഥാന്‍ പതാകയായിരിക്കും. കഴിഞ്ഞ ദിവസം തങ്ങളുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മൊഹമ്മദ്‌ ഫൈസല്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിളില്‍ ടോയ്‌ലറ്റ് പേപ്പറിന് പാകിസ്ഥാന്റെ പതാകയോടെ ഉപമിച്ചിരിക്കുന്നത്. പുല്‍വാമ ആക്രമണത്തിന്റെ കൂടുതല്‍ തെളിവുകള്‍ ഇന്ത്യ പുറത്തു വിട്ടു. മസൂദ് അസര്‍ പാകിസ്താന്‍ സൈനിക ആശുപത്രിയില്‍ വെച്ചാണ് പുല്‍വാമ ചാവേര്‍ ആക്രമണത്തിന് ഗൂഢാലോചന നടത്തിയതിന്‍റെ തെളിവ് പുറത്തു വിട്ടത്. ഇന്ത്യന്‍ സൈന്യത്തിനെ ആക്രമിക്കണമെന്ന് നിര്‍ദേശം നല്‍കുന്ന ശബ്ദ സന്ദേശമാണ് ഇന്ത്യ പുറത്തു വിട്ടത്.…

സൈനികര്‍ക്കെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട അദ്ധ്യാപികയെ ജോലിയില്‍ നിന്നും മാറ്റി

സൈനികര്‍ക്കെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട അദ്ധ്യാപികയെ ജോലിയില്‍ നിന്നും മാറ്റി പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സേനയ്ക്കെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട അദ്ധ്യാപികയെ ജോലിയില്‍ നിന്നും മാറ്റി. അധ്യാപിക പ്രാപി ബാനര്‍ജിക്കെതിരെയാണ് നടപടി. അതേസമയം ഇതേ പോസ്റ്റില്‍ തന്നെ ഭീകരാക്രമണത്തെ അപലപിക്കുകയും ചെയ്യുന്നുണ്ട്. സിറ്റി അക്കാഡമിയിലെ ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപികയെയാണ് ജോലിയില്‍ നിന്നും താല്‍ക്കാലികമായി മാറ്റിയത്. സാധാരണ ജനങ്ങള്‍ക്ക്‌ സൈനികരില്‍ നിന്നും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നു എന്ന തരത്തിലാണ് സൈനികരെ കുറ്റപ്പെടുത്തി പോസ്റ്റില്‍ പറയുന്നത്. സൈനികരെ കുറ്റപ്പെടുത്തി പോസ്റ്റിട്ടതിന് പിന്നാലെ നിരവധി ഭീഷണികളാണ് തനിക്കു വരുന്നതെന്നും പ്രാപി ബാനര്‍ജി പറയുന്നു. ഇതിനെതിരെ ആസാം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എടുക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. തനിക്കു എന്തെങ്കിലും സംഭവിച്ചാല്‍ പോലീസ് ആയിരിക്കും ഉത്തരവാദിയെന്ന് ഇവര്‍ സൂചിപ്പിച്ചു.

മ്യൂസിക്‌ കമ്പനികളിൽ നിന്ന് പാകിസ്ഥാനി പാട്ടുകാരെ ഒഴിവാക്കണമെന്ന് രാജ് താക്കറെ

മ്യൂസിക്‌ കമ്പനികളിൽ നിന്ന് പാകിസ്ഥാനി പാട്ടുകാരെ ഒഴിവാക്കണമെന്ന് രാജ് താക്കറെ മുംബൈ: മ്യൂസിക്‌ കമ്പനികളിൽ നിന്ന് പാകിസ്ഥാനി പാട്ടുക്കാരെ ഒഴിവാക്കണമെന്നാവശ്യം. പുൽവാമ തീവ്രവാദ ആക്രമണത്തിൽ 40 CRPF ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തോടനുബന്ധിച്ചു “മഹാരാഷ്ട്ര നവനിർമാൺ സേന” (MNS) യുടെ സിനിമാ സംഘടനയാണ് ഈ ആവശ്യവുമായി രംഗത്ത്‌. മ്യൂസിക്‌ കമ്പനികളോട് പാകിസ്ഥാനി പാട്ടുക്കാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. “ഇന്ത്യൻ മ്യൂസിക്‌ കമ്പനികളായ ടി-സീരീസ്, സോണി മ്യൂസിക്‌,വീനസ്, ടിപ്സ് മ്യൂസിക്‌ എന്നിവരോട് പാകിസ്ഥാനി പാട്ടുക്കാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിടുണ്ട്. എത്രയും പെട്ടെന്ന് തന്നെ കമ്പനികൾ കർശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാത്ത പക്ഷം ഞങ്ങൾക്ക് ഞങ്ങളുടെതായ രീതിയിൽ നടപടികൾ സ്വീകരിക്കേണ്ടതായി വരും” എന്ന് എം. എൻ. എസ് ചിത്രപട്ട് സേനയുടെ തലവൻ അമേയ ഖോപ്കർ പറഞ്ഞു. അടുത്തിടെ ബുഷൻ കുമാറിന്റെ ടി – സീരീസ് റാഹത്ത് ഫത്തേഹ് അലിഖാനും ആദിഫ് അസ്ലാമും ആയിട്ട്…

മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി സെവാഗ്

മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി സെവാഗ് ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ഇക്കാര്യം സെവാഗ് തന്റെ ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്യുകയായിരുന്നു. സെവാഗ് ട്വീറ്റ് ചെയ്തതിങ്ങനെ, എന്തു ചെയ്താലും അതൊന്നും അധികമാവില്ല, എങ്കിലും എന്നെക്കൊണ്ടാവുന്നത് ചെയ്യാന്‍ ശ്രമിക്കുന്നു. മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാന്‍ തയാറാണ്. അവര്‍ക്ക് തന്റെ സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാഭ്യാസം നല്‍കാനും ഒരുക്കമാണ്. സച്ചിനും കോലിയും അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. തന്റെ ഒരു മാസത്തെ ശമ്പളം മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് ബോക്‌സിംഗ് താരവും ഹരിയാന പോലീസ് ഉദ്യോഗസ്ഥനുമായ വിജേന്ദര്‍ സിംഗ് അറിയിച്ചു. എല്ലാവരും മരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ സഹായിക്കാന്‍ രംഗത്തുവരണമെന്നും വിജേന്ദര്‍…