പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടി കൊലപ്പെടുത്തി

പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടി കൊലപ്പെടുത്തി പ്രണയാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊലപ്പെടുത്തി. 23 വയസുകാരിയായ രമ്യ എന്ന യുവതിയെ രാജശേഖര്‍ എന്നയാളാണ് കൊലപ്പെടുത്തിയത്. ചെന്നൈയില്‍ നിന്ന് 200 കിമീ അകലെ കടലൂര്‍ ജില്ലയിലെ കുറുഞ്ഞിപ്പാടിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഗായത്രി മെട്രികുലേഷന്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു രമ്യ. രമ്യ സ്‌കൂളില്‍ രാവിലെ നേരത്തെ തന്നെ എത്തിയിരുന്നു. രമ്യയുടെ പിറകെ തന്നെ രേജശേഖരന്‍ സ്‌കൂളിലേക്ക് വരികയും രമ്യയുമായി വാഗ് വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് പ്രതി രമ്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതക കാരണം എന്നാണ് പൊലീസ് പറയുന്നത്. കോളെജില്‍ പഠിച്ചിരുന്ന കാലത്ത് രാജശേഖര്‍ രമ്യയോട് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു. ആറ് മാസം മുന്‍പ് രമ്യയുടെ വീട്ടില്‍ ചെന്ന് മകളെ വിവാഹം ചെയ്ത് നല്‍കണം എന്ന് മാതാപിതാക്കളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രമ്യയുടെ വീട്ടുകാര്‍ അതിനെ…

കടൽ കടന്ന് കണ്ണ്യാർകളി; കണ്ണ്യാർകളിമേള മാർച്ച്‌ ഒന്നിന് ഷാർജയിൽ

കടൽ കടന്ന് കണ്ണ്യാർകളി; കണ്ണ്യാർകളിമേള മാർച്ച്‌ ഒന്നിന് ഷാർജയിൽ യു എ യിലെ ദേശകൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ഇന്റർനാഷണൽ കണ്യാർകളി മേള – IKF 2019 മാർച്ച് ഒന്നിന് വെള്ളിയാഴ്ച്ച ഷാർജയിലുള്ള മർഹബാ റിസോർട്ടിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ ഒൻപതുമണി മുതൽ വൈകിട്ട് ഒന്പതു മണിവരെ നടക്കുന്ന മേളയിൽ പാലക്കാടൻ തനതു കലാരൂപമായ കണ്യാര്കളിയിലെ പതിനഞ്ചോളം പുറാട്ടു വേഷങ്ങൾ വിവിധ ദേശങ്ങൾ അവതരിപ്പിക്കും. സാമ്പ്രദായിക തനിമയിൽ ഒരുക്കുന്ന കളിപ്പന്തലിലാണ് കളി അരങ്ങേറുക. നാട്ടിൽ നിന്നും യു എ യിൽ നിന്നുമുള്ള പല പ്രമുഖ കളി ആശാന്മാരും കലാകാരന്മാരും മേളയിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ചിറ്റിലഞ്ചേരി, പുതിയങ്കം, നെമ്മാറ, കുനിശ്ശേരി, പല്ലാവൂർ, പല്ലശ്ശേന, കാക്കയൂർ, എലവഞ്ചേരി, കൊടുവായൂർ, കുഴൽമന്ദം, കാട്ടുശ്ശേരി തുടങ്ങിയ ദേശങ്ങളാണ് പുറാട്ടുകൾ അവതരിപ്പിക്കുക. കൂടാതെ സംയുക്ത ദേശസംഘവും ബാലസംഘവും വെവ്വേറെ പുറാട്ടുകൾ അവതരിപ്പിക്കും. കേരളത്തിലെ ഏറ്റവും…

ചുട്ടുപൊള്ളി കേരളം

ചുട്ടുപൊള്ളി കേരളം കേരളത്തില്‍ ചൂടുകൂടുന്നു. താപനിലയില്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പു പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ താപനില മൂന്ന് ഡിഗ്രിയോളം ഉയര്‍ന്നിട്ടുണ്ട്. അടുത്ത നാലാഴ്ചകളില്‍ ഈ നില തുടരാനാണ് സാധ്യത. സാധാരണയായി കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍ പ്രകാരം മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളെയാണ് സംസ്ഥാനത്ത് വേനല്‍ക്കാലമായി കണക്കാക്കുന്നത്. എന്നാല്‍ ഇപ്രാവശ്യം ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്ന താപനില 38 ഡിഗ്രി കടന്നു. ഇത്തവണ ഫെബ്രുവരിയില്‍ തന്നെ തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശരാശരി മൂന്ന് ഡിഗ്രിയോളം ചൂടും മധ്യകേരളത്തില്‍ ശരാശരി 2ഡിഗ്രി ചൂടും കൂടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയില്‍ രേഖപ്പെടുത്തിയ 38.2 ഡിഗ്രി ചൂടാണ്. മഴയുടെ കുറവിനും വരണ്ട അന്തരീക്ഷത്തിനും പുറമെ വരണ്ട വടക്കുകിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് എത്തുന്നതും ചൂട് കൂടാന്‍ കാരണമായി. ജനുവരി 1 മുതല്‍ ഇന്നലെവരെ കേരളത്തില്‍ ലഭിക്കേണ്ട…

ഫാഷന്‍ ഷോയില്‍ തിളങ്ങി കാസര്‍കോട് കളക്ടര്‍

ഫാഷന്‍ ഷോയില്‍ തിളങ്ങി കാസര്‍കോട് കളക്ടര്‍ ഫാഷന്‍ ഷോയില്‍ താരമായി കാസര്‍കോട് കളക്ടര്‍. കേരള സര്‍ക്കാരിന്റെ ആയിരം ദിന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. കാസര്‍കോടിനൊരിടം എന്ന കൂട്ടായ്മ കാസര്‍കോട് തിയേറ്റേഴ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ആയിരം വര്‍ണ്ണങ്ങള്‍’ എന്ന പരിപാടിയിലാണ് അപ്രതീക്ഷിതമായി കളക്ടര്‍ ഡോ. സജിന്‍ ബാബുവിന്റെ ഫാഷന്‍ റാമ്പിലെ മാസ്സ് എന്‍ട്രി. കാണികളില്‍ കൗതുകമുണര്‍ത്തി കടന്നുവന്ന കളക്ടറുടെ കോസ്റ്റിയൂം ഡിസൈന്‍ ചെയ്തിരിക്കുന്നത് സെലിബ്രേഷന്‍സ് ബൈ ബാര്‍കോഡ് ( CELEBRATIONS BY BARCODE)  ആണ്.

വിവാഹം കഴിച്ചെന്ന് നടന്‍…കഴിച്ചില്ലെന്ന് മലയാളി നടി…സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായി

വിവാഹം കഴിച്ചെന്ന് നടന്‍…കഴിച്ചില്ലെന്ന് മലയാളി നടി…സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായി മലയാള നടി അഥിതി മേനോനെ വിവാഹം കഴിച്ചതായി നടന്‍ അഭി ശരവണന്‍. ഇത് ശരിവെയ്ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റുമായി രംഗത്ത്‌ എത്തിയിരികുകയാണ് നടന്‍ അഭി ശരവണന്‍. ഇത് സോഷ്യല്‍ നീടിയയിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തു. ഇരുവരും വിവാഹം കഴിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഒരു മുറിയില്‍ അതിഥിയും അഭിയും മാത്രമുള്ള സ്വകാര്യ വീഡിയോയാണ് പ്രചരിക്കുന്നത്. എന്നാല്‍ തന്‍റെ വിവാഹം നടന്നിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അവകാശപ്പെട്ട് നടി അതിഥി മേനോന്‍ രംഗത്ത്‌ വന്നു. തനിക്കെതിരെയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ അഭിയെ പ്രതിയാക്കി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതേസമയം താന്‍ അഥിതിയെ മധുരയില്‍വെച്ച് വിവാഹം കഴിച്ചുവെന്നും അഭി ശരവണന്‍ അവകാശപ്പെട്ടു. തുടര്‍ന്ന് ഇരുവരുമോതുള്ള നിരവധി ചിത്രങ്ങള്‍ അഭി പുറത്തു വിട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അഭിയെ വീട്ടില്‍ നിന്ന് കാണാതായിരുന്നു.…

ഭയന്ന് വിറച്ച് പാക്കിസ്ഥാന്‍; ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ച് സജ്ജരാകാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി പാക് സേന

ഭയന്ന് വിറച്ച് പാക്കിസ്ഥാന്‍; ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ച് സജ്ജരാകാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി പാക് സേന ഇസ്ലാമാബാദ്: ഇന്ത്യയില്‍ നിന്ന് ഏതു നിമിഷവും ഒരു തിരിച്ചടി പ്രതീക്ഷിച്ച് പാകിസ്ഥാന്‍. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന വിശ്വാസത്തിലാണ് പാകിസ്ഥാന്‍. ഇക്കാര്യം നിരവധി തവണ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞിരുന്നു. ഇന്ത്യ തിരിച്ചടിക്ക് തയ്യാറായാല്‍ പരിക്കേല്‍ക്കുന്ന പാകിസ്ഥാന്‍ പട്ടാളക്കാര്‍ക്ക് ചികിത്സ നല്‍കാന്‍ തയ്യാറായിരിക്കണമെന്ന് ആശുപത്രികള്‍ക്ക് പാക് സേന നേതൃത്വം നിര്‍ദേശം നല്‍കി. അതേസമയം ഇന്ത്യ തിരിച്ചടിക്കുകയാണെങ്കില്‍ നേരിടാന്‍ പാക് സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കാനും പാക് ഭരണ നേതൃത്വം തീരുമാനിച്ചു. പാകിസ്ഥാന്‍ സൈനിക മേധാവിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇമ്രാന്‍ ഖാന്‍ നിലപാട് സ്വീകരിച്ചത്. ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കണമെന്നാണ് പാക്‌ സേനയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ നടപടികളും സേനാ നീക്കങ്ങളും നടത്തുന്നതായി…

കശ്മീര്‍ സ്വതന്ത്രമാക്കണം; മലപ്പുറത്ത്‌ പോസ്റ്റര്‍ പതിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കശ്മീര്‍ സ്വതന്ത്രമാക്കണം; മലപ്പുറത്ത്‌ പോസ്റ്റര്‍ പതിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍ മലപ്പുറം: മലപ്പുറത്ത്‌ രണ്ട് വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മലപ്പുറം ഗവ. കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി പാണക്കാട് സ്വദേശി മുഹമ്മദ് ഫാരിസ്, രണ്ടാം വര്‍ഷ ബി. കോം വിദ്യാര്‍ത്ഥി പന്തല്ലൂര്‍ സ്വദേശി റിന്‍ഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കശ്മീര്‍ സ്വതന്ത്രമാക്കണമെന്നും ആസാദി ഫോര്‍ കശ്മീര്‍ തുടങ്ങിയ പോസ്റ്ററുകള്‍ കോളേജില്‍ പതിച്ചതിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഇടതുപക്ഷ അനുഭാവിയായ റിൻഷാദ് എസ് എഫ് ഐക്ക് തീവ്രത പോരെന്ന കാരണത്താല്‍ റാഡിക്കല്‍ സ്റ്റുഡന്റ്സ് ഫോറം എന്ന സംഘടന രൂപീകരിക്കുകയായിരുന്നു. ഈ സംഘടനയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചത്. പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇരുവരെയും സ്പെഷ്യല്‍ ബ്രാഞ്ചും ചോദ്യം ചെയ്തു വരുന്നു. ഇവര്‍ക്ക് പുറമേ നിന്ന് സഹായമോ പിന്തുണയോ ലഭിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.…

വിവാഹമോചനം നേടാതെ മറ്റൊരാളെ വിവാഹം കഴിച്ചു; യുവതിക്ക് നല്ലനടപ്പും ഒരു ലക്ഷം രൂപയും ശിക്ഷ

വിവാഹമോചനം നേടാതെ മറ്റൊരാളെ വിവാഹം കഴിച്ചു; യുവതിക്ക് നല്ലനടപ്പും ഒരു ലക്ഷം രൂപയും ശിക്ഷ ആദ്യ വിവാഹം ഒഴിയാതെ മറ്റൊരു വിവാഹം കഴിച്ച സ്ത്രീയ്ക്ക് നല്ലനടപ്പും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ആദ്യ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് കോടതിയുടെ വിധി. ആദ്യ വിവാഹം നിലനില്‍ക്കെയാണ് തിരുവന്നൂര്‍ നട മണ്ടടത്ത് പറമ്പ് എം ടി ഷമീനെയാണ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. മൂന്ന് കൊല്ലം നല്ല നടപ്പിനാണ് ശിക്ഷിച്ചത്. കൂടാതെ ഒരു ലക്ഷം രൂപയും ശിക്ഷിച്ചിട്ടുണ്ട്. ഈ തുക നഷ്ട്ടപരിഹാരമായി ആദ്യ ഭര്‍ത്താവിന് നല്‍കണം. പരാതിക്കാരനായ ആദ്യ ഭര്‍ത്താവ്‌ അബ്ദുല്‍ സാലിഹിന് കോടതി ചെലവ് ഇനത്തില്‍ പതിനായിരം രൂപ നല്‍കാനും കോടതി വിധിച്ചു. താനുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെ നിയമാനുസൃതം വിവാഹ മോചനം നേടാതെ മറ്റൊരാളെ വിവാഹം കഴിച്ചത് ഐ പി സി 494 പ്രകാരം…

ഇന്ത്യയുടെ നയതന്ത്ര വിജയം; പാകിസ്ഥാനെതിരെ യു എന്‍ പ്രമേയത്തില്‍ ചൈനയും

ഇന്ത്യയുടെ നയതന്ത്ര വിജയം; പാകിസ്ഥാനെതിരെ യു എന്‍ പ്രമേയത്തില്‍ ചൈനയും പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായി അപലപിച്ച് യു എന്‍ പാസാക്കിയ പ്രമേയത്തില്‍ ചൈനയും ഒപ്പുവെച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയവരെ കണ്ടെത്താനും ശിക്ഷിക്കാനും നടപടികള്‍ വേണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഇന്നലെ രാത്രി ചേർന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഫ്രാന്‍സാണ് ഇന്ത്യയുടെ നീക്കങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്. ആക്രമണം നടത്തിയ ഭീകരരെ മാത്രമല്ല ഇത് ആസൂത്രണം നടത്തിയവരെയും അതിന്‌വേണ്ടി സാമ്പത്തിക സഹായം നല്കിയവരെയും കണ്ടെത്തണമെന്നും പുറത്തു കൊണ്ടുവരണമെന്നും അഭ്യര്‍ഥിച്ചു. പതിനഞ്ചംഗ രക്ഷാ സമിതിയാണ് പ്രമേയം അവതരിപ്പിച്ചത്. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ പേരും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചൈന ഉള്‍പ്പടെയുള്ള എല്ലാ സ്ഥിരാംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നടപടികളും പുരോഗമിക്കുകയാണ്.

സ്കൂട്ടറില്‍ നിന്ന് തെറിച്ചു വീണ കുഞ്ഞിന് തുണയായി കാട്ടാന

സ്കൂട്ടറില്‍ നിന്ന് തെറിച്ചു വീണ കുഞ്ഞിന് തുണയായി കാട്ടാന രക്ഷിതാക്കള്‍ക്കൊപ്പം സഞ്ചരികവേ സ്കൂട്ടറില്‍ നിന്നും തെറിച്ചു വീണ നാലുവയസ്സുകാരിക്ക് കാട്ടാന തുണയായി. കാട്ടിനുള്ളിലെ ക്ഷേത്രത്തില്‍ പോയി തിരിച്ചു വരുമ്പോഴാണ് അപകടം പറ്റിയത്. പശ്ചിമ ബംഗാളിലെ ജല്‍പായി ഗുഡിയിലാണ് സംഭവം. ക്ഷത്രത്തില്‍ നിന്നും കാറ്റ് വഴിയിലൂടെ തിരികെ വരുമ്പോള്‍ പെട്ടെന്നാണ് കാട്ടാനക്കൂട്ടം മുന്നില്‍ പെട്ടത്. കാട്ടാനകൂട്ടം കടന്നു പോകുന്നതുവരെ കാത്തുനിന്ന നിതു ഘോഷും കുടുംബവും സ്കൂട്ടര്‍ എടുത്തപ്പോഴാണ് അടുത്ത കാട്ടാന കൂട്ടം പെട്ടാണ് മുന്നില്‍ എത്തിയത്. പരിഭ്രാന്തനായ നിതു ഘോഷ് പെട്ടന്ന് സ്കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പുറകിലിരുന്ന ഭാര്യയും മകളും റോഡിലേക്ക് തെറിച്ചു വീണു. പെട്ടെന്നാണ് ആന കൂട്ടത്തില്‍ നിന്നും ഒരാന മുന്നോട്ടു വന്ന് ദമ്പതികളുടെ മകളായ നാല് വയസ്സുകാരി അഹാനയെ കാലുകല്‍ക്കിടയിലാക്കി സംരക്ഷണം ഒരുക്കിയത്. മറ്റ് ആനകള്‍ ആക്രമിക്കതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇവരുടെ പുറകെ സഞ്ചരിച്ചിരുന്ന ട്രക്കിന്‍റെ ഡ്രൈവര്‍…