എയര്‍ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി: സുരക്ഷ ശക്തം

എയര്‍ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി: സുരക്ഷ ശക്തം എയര്‍ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി. മുംബൈയിലെ എയര്‍ഇന്ത്യ കണ്‍ട്രോള്‍ സെന്ററിലാണ് ഇതുസംബന്ധിച്ച ഫോണ്‍ സന്ദേശം ലഭിച്ചത്. ശനിയാഴ്ചയാണ് ഫെബ്രുവരി 23ന് വിമാനം തട്ടികൊണ്ടുപോകുമെന്ന് ഫോണ്‍ സന്ദേശമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ എല്ലാ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ (ബി.സി.എ.എസ്) ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സന്ദേശത്തെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശനം നിയന്ത്രണം അധികൃതര്‍ ഏര്‍പ്പെടുത്തിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പാര്‍ക്കിങ് ഏരിയയില്‍ എത്തുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. യാത്രക്കാരുടെ ബാഗുകളുടെയും, കാര്‍ഗോ, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെയും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ലൂബിക്ക കഴിച്ചാല്‍ ഗുണങ്ങള്‍ പലത്

ലൂബിക്ക കഴിച്ചാല്‍ ഗുണങ്ങള്‍ പലത് ആരോഗ്യസംരക്ഷണത്തിന് ഏറെ സഹായിക്കുന്ന ഒരു പഴവര്‍ഗ്ഗമാണ് ലൂബിക്ക. ചുവന്ന നിറത്തില്‍ പുളി രസമുള്ള ഈ പഴം പ്ലം ഗണത്തില്‍ പെട്ട ഒന്നാണ്. ലൂബിക്ക നമ്മുടെ ആരോഗ്യത്തിന് ദോഷകരമായ പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നു. വെറുതേ കഴിക്കുന്നതിനും അച്ചാറാക്കി വെക്കുന്നതിനും എല്ലാം ഇത് നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന് ലൂബിക്കയിലൂടെ സാധിക്കുന്നു. കുടവയര്‍, അമിതവണ്ണം എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ലൂബിക്ക. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും അമിതവണ്ണത്തിന് പരിഹാരം കാണുകയും ചെയ്യുന്നു. ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ എല്ലുകളുടെ കരുത്തും ശക്തിയും. ലൂബിക്കയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ എല്ലിന് കരുത്ത് വര്‍ദ്ധിപ്പിക്കുന്നവയാണ്. അതുപോലെ തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ലൂബിക്ക സഹായിക്കുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ലൂബിക്ക. അതുകൊണ്ട് തന്നെ അല്‍ഷിമേഴ്‌സ്…

അസുഖബാധിതനെന്ന് പറഞ്ഞ് പരോളിലിറങ്ങിയ ടി പി കേസിലെ പ്രതി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ പുറത്ത്

അസുഖബാധിതനെന്ന് പറഞ്ഞ് പരോളിലിറങ്ങിയ ടി പി കേസിലെ പ്രതി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ പുറത്ത് ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതി യുവതികള്‍ക്കൊപ്പം ആടിപ്പാടി ഉല്ലസിച്ച ദൃശ്യങ്ങള്‍ പുറത്ത്. ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും അടിയന്തര പരോളില്‍ പുറത്തിറങ്ങിയ ശേഷം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തത്. അസുഖബാധിതനാണെന്ന് പറഞ്ഞാണ് ടി പി കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്നതിനിടെ 45 ദിവസത്തെ അടിയന്തര പരോളില്‍ ഷാഫി പുറത്തിറങ്ങിയത്. പാര്‍ട്ടി പരിപാടികളില്‍ സജീവമായ ഷാഫി നാദാപുരത്തെ ഷിബിന്‍ രക്തസാക്ഷി ദിനാചരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും ഷാഫിക്കൊപ്പം പരോള്‍ ലഭിച്ചിരുന്നു. ടിപി കേസിലെ 13 ആം പ്രതിയായ പി കെ കുഞ്ഞനന്തന് സ്ഥിരമായി പരോള്‍ അനുവദിക്കുന്നത് ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി…

ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റ യുവാവിനെയും ചുമലിലെടുത്ത് ഒന്നര കിലോമീറ്റര്‍ ഓടി പോലീസുകാരന്‍

ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റ യുവാവിനെയും ചുമലിലെടുത്ത് ഒന്നര കിലോമീറ്റര്‍ ഓടി പോലീസുകാരന്‍ മധ്യപ്രദേശില്‍ ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റ യുവാവിനെയും ചുമലിലെടുത്ത് ഒന്നര കിലോമീറ്റര്‍ ഓടി പോലീസുകാരന്‍. സിയോനി മാല്‍വയിലാണ് സംഭവം. പോലീസുകാരന്റെ സമയോചിതമായ ഇടപെടല്‍ കാരണം രക്ഷപ്പെട്ടത് ഒരു മനുഷ്യ ജീവനാണ്. ഇരുപതുകാരനായ അജിത് എന്ന യുവാവാണ് ശനിയാഴ്ച രാവണ്‍ പിപ്പല്‍ഗഡില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ വിവരമറിഞ്ഞ പോലീസ് കോണ്‍സ്റ്റബിളായ പൂനം ബില്ലോറും ഡ്രൈവര്‍ രാഹുല്‍ സക്കാലെയും ഉടന്‍തന്നെ സ്ഥലത്തെത്തി. സംഭവ സ്ഥലത്തേയ്ക്ക് വാഹനങ്ങളൊന്നും എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലായിരുന്നു. അതിനാല്‍ പൂനം ബില്ലോര്‍ യുവാവിനെ ചുമലിലെടുത്ത് പോലീസ് ജീപ്പുവരെ ഓടി. പോലീസ് വാഹനം കിടന്നിരുന്നത് റേയില്‍വേ ട്രാക്കില്‍നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരെയായിരുന്നു. അധികം വൈകാതെ ഭോപ്പാലിലെ ആശുപത്രിയില്‍ എത്തിച്ച അജിത്…

നല്ല വേഷത്തിനായി പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്: തുറന്ന് പറഞ്ഞ് നടി കനി കുസൃതി

നല്ല വേഷത്തിനായി പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്: തുറന്ന് പറഞ്ഞ് നടി കനി കുസൃതി സിനിമാ ലോകത്തു നിന്നും മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കനി കുസൃതി. മീ ടൂ ക്യാംപെയ്നുകള്‍ സജീവമായതും ഡബ്ള്യുസിസി പോലുള്ള സംഘടനകളുടെ ഇടപെടലും സിനിമാമേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി താരം പറഞ്ഞു. കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്ള്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് കനിയുടെ തുറന്നുപറച്ചില്‍. ‘സിനിമയില്‍ അഭിനയിക്കണമെന്ന വലിയ ആഗ്രഹവുമായാണ് ഈ മേഖലയിലേക്കു വരാന്‍ കാരണം. എന്നാല്‍ നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോള്‍ സിനിമയിലെ അഭിനയം നിറുത്തിയാലോ എന്നുവരെ ആലോചിച്ചിട്ടുണ്ട്.’ കനി പറഞ്ഞു. കേരള കഫെ, ഒരു ഇന്ത്യന്‍ പ്രണയകഥ, നത്തോലി ഒരു ചെറിയ മീനല്ല, കോക്ക്ടെയില്‍, ശിക്കാര്‍ തുടങ്ങിയ സിനിമകളില്‍ കനി കുസൃതി അഭിനയിച്ചിട്ടുണ്ട്.

ജടായുവിനെ വരയ്ക്കാൻ ദേശീയ കാർട്ടൂണിസ്റ്റുകൾ ഒത്തുകൂടുന്നു

ജടായുവിനെ വരയ്ക്കാൻ ദേശീയ കാർട്ടൂണിസ്റ്റുകൾ ഒത്തുകൂടുന്നു കാർട്ടൂൺ ഇഷ്ടപ്പെടുന്നവർക്കായി ജടായുവിൽ ഒരു കൗതുക ദിനം ഒരുങ്ങുന്നു. ചടയമംഗലം ജടായു എർത്ത് സെന്ററിൽ ഈ വരുന്ന ഫെബ്രുവരി 24 ന് (ഞായർ) ദേശീയ തലത്തിൽ പ്രശസ്തരായ 25 ഓളം കാർട്ടൂണിസ്റ്റുകൾ ഒരുമിച്ചു ജടായുവിനെ വരക്കും. ജടായു എർത്ത് സെന്ററിന്റെ ക്ഷണപ്രകാരമാണ് ഇവർ രാവിലെ ജടായുപാറ സന്ദർശിക്കുന്നത്. കാഴ്ചകൾ പകർത്താനെത്തുന്ന കലാകാരന്മാരൊക്കെയും ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും പ്രശസ്തരായവരാണ്. കാണികളുടെ ഇടയിൽ ഇരുന്ന് തത്സമയം ജടായുവിനെ ഇവർ അവരവരുടെ കാഴ്ചപ്പാടിലാണ് വരക്കുക. പ്രശസ്ത കാർട്ടൂണിസ്റ്റുകൾ ആയ മനോജ്‌ സിൻഹ (ഹിന്ദുസ്ഥാൻ ടൈംസ് ), ഡോ.രോഹിത് ഫോരെ (ഫിനാൻഷ്യൽ ടൈംസ് ), മനോജ്‌ ചോപ്ര(കശ്മീർ ടൈംസ് ), സന്ദീപ് അദ്വാരിയു (ടൈംസ് ഓഫ് ഇന്ത്യ ), സുബ്ഹാനി (ഡെക്കാൻ ക്രോണിക്കിൾ) തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടാകുക. കൂടാതെ മലയാളത്തിലെ പ്രശസ്തരായ കാർട്ടൂണിസ്റ്റുകളും…

വാഗമണ്ണില്‍ റോപ്പ്‍വേ പൊട്ടിവീണ് നിരവധി പേര്‍ക്ക്

വാഗമണ്ണില്‍ റോപ്പ്‍വേ പൊട്ടിവീണ് നിരവധി പേര്‍ക്ക് വാഗമണ്‍: ഇടുക്കി വാഗമണ്ണില്‍ റോപ്പ്‍വേ പൊട്ടി വീണ് നിരവധി പേര്‍ക്ക് പരിക്ക്. വാഗമണ്ണിലെ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് അപകന്‍ ഉണ്ടായത്. വാഗമണ്ണിലെ കൊലാഹലമേട്ടിലെ ആത്മഹത്യ മുനമ്പിനു സമീപമുള്ള റോപ്പ്‍വേയിലാണ് അപകടം ഉണ്ടായത്. പൊട്ടി വീണ റോപ്പ്‍വേയില്‍ ഉണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. പരിധിയിലധികം ആളുകള്‍ കയറിയതാണ് അപകട കാരണം. ഒരേ സമയം മൂന്ന് പേര്‍ക്കാണ് റോപ്പ്‍വേയില്‍ കയറാനാവുക. എന്നാല്‍ അപകടം നടന്ന ഇവിടെ ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അങ്കമാലി മഞ്ഞപ്ര സൺഡേ സ്കൂളിലെ കുട്ടികളും അധ്യാപകരും അപകടത്തിൽ പെട്ടത്. സെക്യൂരിറ്റി ഉദ്യോദസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ റോപ്പ്‍വേയിൽ കയറിയതെന്ന് വിനോദ സഞ്ചാര കേന്ദ്രത്തിന്‍റെ അധികൃതർ പറഞ്ഞു. എന്നാല്‍ സഞ്ചാരികള്‍ക്കായി ഔദ്യോഗികമായി തുറന്നു കൊടുക്കാത്ത റോപ്പ്‍വേയാണ്…

വാഹനാപകടത്തില്‍ എം പി മരിച്ചു

വാഹനാപകടത്തില്‍ എം പി മരിച്ചു വാഹനാപകടത്തില്‍ എം പി മരിച്ചു. വില്ലുപുരം എം പി എസ് രാജേന്ദ്രനാണ് വാഹനാപകടത്തില്‍ മരിച്ചത്. എ ഐ എ ഡി എം കെ എം പി യാണ് എസ് രാജേന്ദ്രന്‍. ഇദേഹം സഞ്ചരിച്ചിരുന്ന കാര്‍ തിണ്ടിവനത്തിനു സമീപം മീഡിയനിലേക്ക് ഇടുച്ചുകയറിയാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. സംഭവ സ്ഥലത്ത് വെച്ച് തന്നെ എം പി തല്‍ക്ഷണം മരിച്ചു. ജാക്കം പേട്ടയിലെ ഗസ്റ്റ് ഹൗസില്‍ നടന്ന മീറ്റിംഗിന് ശേഷം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപോയതാകാം എന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെയും സഹായിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.