വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു

വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു കൂടല്ലൂരില്‍ അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രമ്യ (23) എന്ന അധ്യാപികയെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജശേഖര്‍ (25) ആണ് ജീവനൊടുക്കിയത്. തോപ്പിയാങ്കുളം ഗ്രാമത്തിലെ കശുമാവ് പ്ലാന്റേഷനിലാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ രമ്യയെ വെട്ടിക്കൊല്ലുന്നത് വെള്ളിയാഴ്ചയാണ്. ഇയാള്‍ രമ്യ ജോലി ചെയ്തിരുന്ന സ്വകാര്യ സ്‌കൂളിലെത്തിയ ശേഷം ക്ലാസ് മുറിയിലിട്ട് കുത്തിയും കഴുത്തറുത്തും കൊല്ലുകയായിരുന്നു. സ്‌കൂളിനു സമീപത്ത് തന്നെയുള്ള വീട്ടില്‍ താമസിക്കുന്ന രമ്യ എല്ലാ ദിവസങ്ങളിലും നേരത്തെ സ്‌കൂളിലെത്തുന്നത് പതിവാണ്. അതുകൊണ്ടു തന്നെ കൊലപാതകം നടക്കുമ്പോള്‍ ഒരു തൂപ്പുജോലിക്കാരി ഒഴികെ മറ്റ് ജീവനക്കാരാരും സ്‌കൂളില്‍ എത്തിയിരുന്നില്ല. തൂപ്പുജോലിക്കാരിയാണ് സ്‌കൂള്‍ മാനേജ്മെന്റിനെ ആദ്യം വിവരം അറിയിച്ചത്. അവര്‍ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.…

പെരിയ നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്1എന്‍1 ബാധ

പെരിയ നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്1എന്‍1 ബാധ പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്1എന്‍1 ബാധ. ആറ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. സ്‌കൂളിലുള്ള 67 വിദ്യാര്‍ത്ഥികള്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. നാല് പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍കുട്ടിയ്ക്കും ഇവിടുത്തെ വാര്‍ഡനുമാണ് നിലവില്‍ എച്ച്1 എന്‍1 സ്ഥിരീകരിച്ചിരിക്കുന്നത്. ഇത്രയധികം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ അസൗകര്യമുള്ളതിനാല്‍ സ്‌കൂളില്‍ത്തന്നെ പ്രത്യേക വാര്‍ഡ് തുറന്ന് ചികിത്സ നടത്തുകയാണ് ആരോഗ്യവകുപ്പ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളാണ് തുറന്നിരിക്കുന്നത്. ഈ മാസം 16 മുതലാണ് കുട്ടികള്‍ക്ക് കൂട്ടമായി പനിബാധിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന അഞ്ച് കുട്ടികളുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ ആശുപത്രിയിലേക്ക് അയച്ച് പരിശോധിപ്പിച്ചിരുന്നു. ഇതില്‍ അഞ്ച് എണ്ണം എച്ച്1എന്‍1 പോസിറ്റീവ് ആയി കണ്ടെത്തി. ഇതോടെയാണ് രോഗലക്ഷണങ്ങള്‍ കണ്ട 67 കുട്ടികളെ പ്രത്യേകം ചികിത്സിക്കാന്‍ തീരുമാനിച്ചത്. 550 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍…

ചെന്നൈയില്‍ പാര്‍ക്കിംഗ് മൈതാനത്ത് വന്‍ തീപിടുത്തം; 150 കാറുകള്‍ കത്തി നശിച്ചു

ചെന്നൈയില്‍ പാര്‍ക്കിംഗ് മൈതാനത്ത് വന്‍ തീപിടുത്തം; 150 കാറുകള്‍ കത്തി നശിച്ചു ചെന്നൈ പൊരൂറില്‍ ഉണ്ടായ തീപിടിത്തത്തില്‍ 150 കാറുകള്‍ കത്തി നശിച്ചു. രാമചന്ദ്ര മെഡിക്കല്‍ കോളേജിനു സമീപമുള്ള പാര്‍ക്കിങ് ഗ്രൗഡിലെ കാറുകളാണ് തീപിടിത്തത്തെ തുടര്‍ന്ന് കത്തി നശിച്ചത്. ആളുകള്‍ സുരക്ഷിതരാണ്. രണ്ട് മണിക്കൂറു നേരത്തെ പരിശ്രമത്തിനുശേഷം ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. പാര്‍ക്കിംഗ് മേഖലയിലെ ഉണങ്ങിയ പുല്ലും ശക്തമായ കാറ്റും മൂലമാണ് വന്‍ അഗ്‌നിബാധക്ക് കാരണമായത്. ഗ്രൗണ്ടില്‍ തീ പടരുന്നത് കണ്ട സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഒരു വര്‍ഷമായി പാര്‍ക്ക് ചെയ്തിരുന്ന കാറുകളാണ് കത്തി നശിച്ചത്. പലതും കേടുള്ളവയായിരുന്നുവെന്നും ഫയര്‍ഫോഴ്‌സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ബംഗളൂരു യെലഹങ്ക വ്യോമതാവളത്തിലെ വേദിക്കു സമീപമുള്ള പാര്‍ക്കിംഗ് മൈതാനയിലും വന്‍ തീ പിടുത്തമുണ്ടായി 300 കാറികളോളം കത്തിയമര്‍ന്നിരുന്നു.

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു ജമ്മു-കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. കശ്മീര്‍ പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടായ അമന്‍ താക്കൂറാണ് കൊല്ലപ്പെട്ടത്. പോലീസും സിആര്‍പിഎഫും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ മൂന്നു തീവ്രവാദികളെ വധിച്ചു. മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശ്രീനഗറില്‍നിന്ന് 68 കിലോ മീറ്റര്‍ അകലെ കുല്‍ഗാമിലെ തുറിഗാമില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഒളിത്താവളം സൈന്യം വളയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

കാർട്ടൂൺ വരകളിൽ ജീവൻ തുടിച്ച് ജടായു

കാർട്ടൂൺ വരകളിൽ ജീവൻ തുടിച്ച് ജടായു ചടയമംഗലം: സ്ത്രീ ശക്തിയുടെ, സുരക്ഷയുടെ മാതൃകയായ ജടായുവിനെ കാർട്ടൂണിലാക്കി 25 ഓളം കലാകാരന്മാർ. ദേശീയ തലത്തിൽ പ്രശസ്തരായ ഓരോരുത്തരം വ്യത്യസ്ത വീക്ഷണ കോണുകളിൽ ജടായുവിനെ വരച്ചത് കാണികളിലും കൗതുകമുളവാക്കി. മീ ടൂ ക്യാമ്പയിൻ മുതൽ സ്ത്രീ സുരക്ഷയുടെ മാനവിക മുഖം വരെ ജടായുവിന് നൽകി കൊണ്ടുള്ള രചനകളാണ് കാർട്ടൂണിസ്റ്റുകൾ നടത്തിയത്. ജടായുവിന് മുന്നിൽ രക്ഷക്കായി എത്തുന്ന പെൺകുട്ടിയും, മി ടൂ ക്യാമ്പയിന്റെ ഭാഗമായി രാവണനെതിരേ ആരോപണം ഉന്നയിക്കുന്ന സീതയുമൊക്കെ കാർട്ടൂണിൽ വിഷയമായി വന്നു. ഇന്ത്യയിലെ വിവിധ പത്രങ്ങളിലെ കാർട്ടൂണിസ്റ്റുകളാണ് ജടായുവിനെ വരയ്ക്കാൻ ഇന്നലെ (ഞായറാഴ്ച) ജടായുവിൽ എത്തിയത്. മലയാള കാർട്ടൂണിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലത്തു സംഘടിപ്പിച്ച കാർട്ടൂൺ കോൺക്ലേവിന്റെ ഭാഗമായാണ് കലാകാരന്മാർ എത്തിയത്. “ഏറെ പുതുമകൾ ഉള്ള ഒരു വിനോദ് സഞ്ചാര കേന്ദ്രമാണ് ജടായു. ഇത്തരമൊരു സ്ഥലത്തെയും, സ്ത്രീ…

ദുബായിലേക്കുള്ള വിമാനം റാഞ്ചാന്‍ ശ്രമം

ദുബായിലേക്കുള്ള വിമാനം റാഞ്ചാന്‍ ശ്രമം ദുബായിലേക്ക് പോയ വിമാനം റാഞ്ചാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍. ധാക്കയില്‍ നിന്നും ദുബായിലേക്ക് പോയ ബംഗ്ലാദേശ് വിമാനമാണ് റാഞ്ചാനുള്ള ശ്രമമാണ് നടന്നത്. ബംഗ്ലാദേശിന്റെ ബി ജി 147എന്ന വിമാനമാണ് അടിയന്തിരമായി ചിറ്റഗോങ്ങ് വിമാനത്താവളത്തില്‍ ഇറക്കിയത്. ചിറ്റഗോങ്ങ് ഷാ അമാനത്ത് വിമാനത്താവളത്തില്‍ ഇന്ന് വൈകിറ്റൊടെയാണ് സംഭവം. വിമാനം റാഞ്ചിയതായി കോക്ക്പിറ്റില്‍ നിന്നും അടിയന്തിര സന്ദേശം ലഭിച്ചതായി വിമാനത്താവള അധികൃതര്‍ സ്ഥിരീകരിച്ചു. തോക്കുമായെത്തിയ ആള്‍ കൊക്ക്പിറ്റില്‍ എത്തി പൈലറ്റിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും വിമാനം റാഞ്ചിയതായി അറിയിക്കുകയും ചെയ്തു. എന്നാല്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും രണ്ട് ജീവനക്കാരെ ആക്രമി ബന്ധിയാക്കിയതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സോഷ്യല്‍ മീഡിയ തിരക്കി നടന്ന ആ പോലീസുകാരന്‍ ഇദേഹമാണ്; പരിക്കറ്റയാളെ തോളിലേറ്റി നടന്നത് ഒന്നര കിലോമീറ്റര്‍

സോഷ്യല്‍ മീഡിയ തിരക്കി നടന്ന ആ പോലീസുകാരന്‍ ഇദേഹമാണ്; പരിക്കറ്റയാളെ തോളിലേറ്റി നടന്നത് ഒന്നര കിലോമീറ്റര്‍ ഭോപ്പാല്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ട്രാക്കിന് സമീപം കിടന്നയാളെ തോളിലേറ്റി പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വാഹനം എത്താത്ത സ്ഥലമായതിനാല്‍ ഗുരുതരമായി പരിക്കേറ്റയാളെ തോളിലേറ്റി ഒന്നര കിലോമീറ്റര്‍ ദൂരമാണ് ഇദ്ദേഹം നടന്നത്. മധ്യപ്രദേശിലെ പാഗധൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സമൂഹ മാധ്യമങ്ങള്‍ തേടിയ ആ പോലീസ് ഉദ്യോഗസ്ഥന്‍ ഇദേഹമാണ്. മധ്യപ്രദേശിലെ ശിവ്പുര്‍ പോലീസ് സ്റ്റേഷനിലെ പൂനംചന്ദ് ബെല്ലോറാണ് ഗുരുതരമായി പരിക്കേറ്റു കിടന്നയാളെ തോളിലേറ്റി ആശുപത്രിയിലെത്തിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രശംസയും ഇദ്ദേഹത്തെ തേടിയെത്തി. സംഭവത്തെക്കുറിച്ച് പൂനംചന്ദ് പറയുന്നതിങ്ങനെ. ലെവല്‍ ക്രോസ്സില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് പരിക്കേറ്റയാള്‍ കിടന്നിരുന്നത്. വിവരമറിഞ്ഞ ഉടനെ സ്ഥലത്തെത്തി. എന്നാല്‍ വാഹനം എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലമായിരുന്നു. അദേഹത്തെ…

സോഷ്യല്‍ മീഡിയ തിരക്കി നടന്ന ആ പോലീസുകാരന്‍ ഇദേഹമാണ്; പരിക്കറ്റയാളെ തോളിലേറ്റി നടന്നത് ഒന്നര കിലോമീറ്റര്‍

സോഷ്യല്‍ മീഡിയ തിരക്കി നടന്ന ആ പോലീസുകാരന്‍ ഇദേഹമാണ്; പരിക്കറ്റയാളെ തോളിലേറ്റി നടന്നത് ഒന്നര കിലോമീറ്റര്‍ ഭോപ്പാല്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ട്രാക്കിന് സമീപം കിടന്നയാളെ തോളിലേറ്റി പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വാഹനം എത്താത്ത സ്ഥലമായതിനാല്‍ ഗുരുതരമായി പരിക്കേറ്റയാളെ തോളിലേറ്റി ഒന്നര കിലോമീറ്റര്‍ ദൂരമാണ് ഇദ്ദേഹം നടന്നത്. മധ്യപ്രദേശിലെ പാഗധൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സമൂഹ മാധ്യമങ്ങള്‍ തേടിയ ആ പോലീസ് ഉദ്യോഗസ്ഥന്‍ ഇദേഹമാണ്. മധ്യപ്രദേശിലെ ശിവ്പുര്‍ പോലീസ് സ്റ്റേഷനിലെ പൂനംചന്ദ് ബെല്ലോറാണ് ഗുരുതരമായി പരിക്കേറ്റു കിടന്നയാളെ തോളിലേറ്റി ആശുപത്രിയിലെത്തിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രശംസയും ഇദ്ദേഹത്തെ തേടിയെത്തി. സംഭവത്തെക്കുറിച്ച് പൂനംചന്ദ് പറയുന്നതിങ്ങനെ. ലെവല്‍ ക്രോസ്സില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് പരിക്കേറ്റയാള്‍ കിടന്നിരുന്നത്. വിവരമറിഞ്ഞ ഉടനെ സ്ഥലത്തെത്തി. എന്നാല്‍ വാഹനം എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലമായിരുന്നു. അദേഹത്തെ…