കോട്ടയത്ത് മരുമകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം: ഭര്‍തൃപിതാവ് അറസ്റ്റില്‍

കോട്ടയത്ത് മരുമകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം: ഭര്‍തൃപിതാവ് അറസ്റ്റില്‍ കോട്ടയത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരുമകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍തൃപിതാവ് അറസ്റ്റില്‍. കറുകച്ചാല്‍ ഉമ്പിടി കൊച്ചുകണ്ടം ഞാലിക്കുഴി ചമ്പക്കര ഗോപാലന്‍ (58) ആണ് മകന്‍ ഗോപന്റെ ഭാര്യ പുതുപ്പള്ളി സ്വദേശിനി വിജിത (23)യെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായത്. ഗുരുതരമായി പൊള്ളലേറ്റ വിജിത ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സ്ത്രീധനം ആവശ്യപ്പെട്ട് ഗോപാലന്‍ വീട്ടില്‍ ബഹളം വെയ്ക്കുന്നതും വിജിതയെ ഉപദ്രവിക്കുന്നതും പതിവായിരുന്നെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസവും രാത്രി ഒന്‍പതരയോടെ വഴക്കുണ്ടാകുകയും വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ വിജിത മെഴുകുതിരിയുമായി അടുക്കള ഭാഗത്തേക്ക് ഇറങ്ങുന്നതിനിടെ വാതിലിന് പിന്നില്‍ മറഞ്ഞുനിന്ന ഗോപാലന്‍ കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ വിജിതയുടെ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു. തുടര്‍ന്ന് വിജിതയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഗോപനും അമ്മയും ചേര്‍ന്നാണ് ശരീരത്തിലെ തീകെടുത്തിയത്. പിന്നീടിവര്‍ അയല്‍വാസികളോടൊപ്പം…

‌ഹമ്മർ മോഡൽ വാഹനം ഇന്ത്യൻ സൈന്യത്തിന് നൽകാൻ ടാറ്റ

‌ഹമ്മർ മോഡൽ വാഹനം ഇന്ത്യൻ സൈന്യത്തിന് നൽകാൻ ടാറ്റ പുത്തൻ ഓഫ് റോഡ് വാഹനം നിർമ്മിക്കാനൊരുങ്ങി ടാറ്റ . ഇന്ത്യൻ സൈന്യത്തിനായാണ് ഈ കിടിലൻ മോഡൽ തയ്യാറാക്കുന്നത്. മെർലിനെന്ന കോഡ് നാമത്തിലാകും ഈ വാഹനം എത്തുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹമ്മറിനോട് സാദൃശ്യമുള്ളതാണ് ടാറ്റയുടെ പുത്തൻ വാഹനം. മികച്ച ഡ്രൈവിംങ് അനുഭവം ലഭ്യമാക്കുന്ന ഈ വാഹനത്തിന്റെ പരീക്ഷണ ഓട്ടം ഹിമാലയത്തിൽ മേഖലയിൽ നടക്കുന്നുണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. ഓഫ് റോഡ് യാത്രകൾക്ക് ഉതകുന്ന രീതിയിലുള്ള വലിയ ടയറുകളാണ് വാഹനത്തിന്റെ സവിശേഷതകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സൈന്യത്തിന്റെ ​ഗ്രേറ്റ് ഡോറുകളും ബുള്ളറ്റ് പ്രൂഫ് വാതിലുകളും നൽകിയിട്ടുണ്ട്. വെള്ളക്കെട്ടിൽ കുടുങ്ങാതിരിയ്ക്കാൻ സ്നോക്കർ , വിഞ്ച് ചെറിയ ബുള്ളറ്റ് പ്രൂഫ് വിൻഡോ എന്നിവയും നൽകിയിട്ടുണ്ട്.

ജപ്തി ഭീഷണി: ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ജപ്തി ഭീഷണി: ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് ആത്മഹത്യ ചെയ്തത്. റബ്ബറിനടിക്കുന്ന കീടനാശിനി കഴിച്ച് ഒരു മാസം മുമ്പാണ് സുരേന്ദ്രന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. തന്റെ ഒരേക്കര്‍ കൃഷി ഭൂമി പണയപ്പെടുത്തി ആറു ലക്ഷത്തോളം രൂപ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും സുരേന്ദ്രന്‍ വായ്പയായി എടുത്തിരുന്നു. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തിലാണ് സുരേന്ദ്രന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ കര്‍ഷകനാണ് സുരേന്ദ്രന്‍.

സാങ്കേതിക പരിശോധനയ്ക്കായി ജീപ്പ് കോംപസുകൾ തിരികെ വിളിക്കുന്നു

സാങ്കേതിക പരിശോധനക്കായി കോംപസ് എസ്യുവികളെ തിരികെ വിളിയ്ക്കുന്നതായി റി്പ്പോർട്ട്. 2017 ഡിസംബർ 18നും 2018 നവംബർ 30 നും ഇടയിൽ നിർമ്മിയ്ച്ച 11,002 കോംപസ് ഡീസൽ മോഡൽ എസ്യുവികളെയാണ് തിരികെ വിളിയ്ക്കുക. ‍ഡീസൽ മോഡലുകളിൽ എമിഷൻ പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് തിരികെ വിളിക്കൽ നടപടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രശ്നം തികച്ചും സൗജന്യമായാണ് പരിഹരിയ്ച്ച് നൽകുക. എമിഷൻ പ്രശനം പരിസ്ഥിതിയ്ക്ക് ആശങ്ക ഉയർത്തുന്നതല്ലെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. പുത്തൻ സോഫ്റ്റ്വെയർ അപ്ഡേറ്റ് ഉപയോ​ഗിച്ച് ഇസിയു റീപ്രോ​ഗ്രം ചെയ്യുമ്പോൾ എമിഷൻ പ്രശ്നം പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നും കമ്പനി വ്യക്തമാക്കി.

നിരത്ത് കീഴടക്കാൻ ടാറ്റയുടെ കടൽപ്പക്ഷി

നിരത്ത് കീഴടക്കാൻ ടാറ്റയുടെ കടൽപ്പക്ഷി ടാറ്റയുടെ പ്രീമിയം അർബൻസെ​ഗ്മെന്റിലുള്ള ഏറ്റവും പുത്തൻ ഹാച്ച് ബാക്കിന് പേര് നൽകി കഴിയ്ഞ്ഞു. ആൽബട്രോസെന്ന കടൽപക്ഷിയുടെ പേരിൽ നിന്നുമാണ് അൽട്രോസെന്ന പേര് നൽകിയിരിയ്ക്കുന്നത്. 45X എന്ന കോഡിലാണ് ഇത്രയും നാൾ ഈ വാഹനം അറിയപ്പെട്ടിരുന്നത്. കടൽ പക്ഷികളിൽ ഏറ്റവും വലുപ്പം കൂടിയ പക്ഷിയാണ് ആൽബട്രോസ്. അക്വിലയെന്ന പേരിലാകും വാഹനമെത്തുകയെന്നാണ് അടുത്തിടെ വരെ ഉയർന്ന് കേട്ട മറ്റൊരു വസ്തുത. ഇതിനെയൊക്കെ പിന്തള്ളിയാണ് അതി മനോഹരമായ അൽട്രോസെന്ന നാമം കൊടുത്തിരിയ്ക്കുന്നത്. അക്വിലയെന്നാൽ കവുകനെന്നാണർഥം. 2018 ഓട്ടോ എക്സ്പോയിലായിരുന്നു 45 എക്സ് എന്ന കൺസെപ്റ്റ് മോഡലിന്റെ ആദ്യാവതരണം . സ്പീഡിലും കാര്യക്ഷമതയിലും മുന്നിട്ട് ഉപഭോക്താക്കളെ വിസ്മയിപ്പിക്കും അൽട്രോസെന്നാണ് റിപ്പോർട്ടുകൾവ്യക്തമാക്കുന്നത്.

പ്രണയ വിവാഹം: ഭര്‍ത്താവിനെ മര്‍ദിച്ചശേഷം യുവതിയെ തട്ടിക്കൊണ്ടുപോയി

പ്രണയ വിവാഹം: ഭര്‍ത്താവിനെ മര്‍ദിച്ചശേഷം യുവതിയെ തട്ടിക്കൊണ്ടുപോയി ഭര്‍ത്താവിനെ മര്‍ദിച്ചശേഷം ഭാര്യയെ തട്ടിക്കൊണ്ടുപോയി. നെഗമത്തണ് സംഭവം. ചെഞ്ചേരി പുതൂരില്‍ താമസിക്കുന്ന സതീഷ് കുമാര്‍ (23)നെ മര്‍ദിച്ചശേഷം ഭാര്യ ഈരോട് ഗോപി ചെട്ടിപ്പാളയക്കാരി സുകന്യയെയാണ് (22) തട്ടിക്കൊണ്ടുപോയത്. സുകന്യയുടേയും സതീഷ് കുമാറിന്റേയും പ്രണയ വിവാഹമായിരുന്നു. ഇതിനെ എതിര്‍ത്ത സുകന്യയുടെ വീട്ടുകാരാണ് സതീഷുകമാറിനെ മര്‍ദിച്ച് മകളെ കൊണ്ടുപോയത്. സുകന്യയുടെ അച്ഛന്‍ ചെണ്ണിമലൈ (55), അമ്മ വിജയകുമാരി (49), സഹോദരന്‍ രഘുപതി (27) എന്നിവര്‍ക്കെതിരെ സതീഷ് കുമാറിന്റെ പരാതിയില്‍ നെഗമം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്. സതീഷ് കുമാര്‍ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്റ്റാറായി ജിയോ ​ഗ്രൂപ്പ് ടോക്ക്

സ്റ്റാറായി ജിയോ ​ഗ്രൂപ്പ് ടോക്ക് ഒരേ സമയം 10 പേരെ വരെ വിളിക്കാൻ ഉതകുന്ന ആപ്പുമായി റിലയൻസ് ജിയോ രം​ഗത്ത് എത്തിയിരിയ്ക്കുന്നു. ജിയോ ​ഗ്രൂപ്പ് ടോക്ക് എന്നാണ് പേര് നൽകിയിരിയ്ക്കുന്നത്. ​ഗ്രൂപ്പ് കോളിംങ് ആപ്പ് ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്. റിലയൻസ് ജിയോ കണക്ഷനുള്ളവർക്ക് ഒരേ സമയം പത്ത് പേരോട് സം,ാരിക്കാൻ കഴിയുമെന്നതാണ് ഈ ആപ്പിന്റെ മെച്ചം. 10 പേരുമായി ഹൈ ഡെഫനിഷൻ കോളിംങ് സംവിധാനവും ഈ കിടിലൻ ആപ്പ് നമുക്ക് തരും . വ്യക്തി​ഗതമായി മ്യൂട്ട് ചെയ്യാനും സൗകര്യവും ആപ്പിൽ ലഭ്യമാണ്. ലക്ചർമോഡ് എന്നാണ് ഈ സംവിധാന്തതിന്റെ പേര്. ഷെഡ്യൂൾ ചെയ്ത് 9 പേരെ വിളിക്കാനും ഈ ആപ്പ് സൗകര്യമൊരുക്കുന്നു. ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ ഈ ആപ്പിന്റെ ട്രയൽ ലഭ്യമാകും.

28 വ്യാജ ആപ്പുകളെ പുറത്താക്കി ​ഗൂ​ഗിൾ പ്ലേസ്റ്റോർ

28 വ്യാജ ആപ്പുകളെ പ്ലേസ്റ്റോർ പുറത്താക്കി. ക്വിക് ഹീൽ സെക്യൂരിറ്റി ലാബിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 28 വ്യാജ ആപ്പുകളെയും പുറത്താക്കിയത്. ‌മിനി വാലറ്റ്, വിർച്വൽഡേറ്റ എന്നിങ്ങനെയുള്ള നിരവധി ആപ്പുകളെയാണ് കമ്പനി ലിസ്റ്റിൽ നിന്നും നീക്കിയത്. സാർവേഷ് ഡെവലപ്പർ എന്ന കമ്പനി തന്നെയാണ് 28 വ്യാജ ആപ്പുകളുടെയും നിർമ്മാതാക്കളെന്ന് കമ്പനി സ്ഥിരീകരിച്ചു. ഏത് ആപ്ലിക്കേഷനുകളും ഉപയോ​ഗിക്കുന്നതിന് മുന്ഡപ് നിർബന്ധമായും അതിന്റെ റിവ്യൂസും റേറ്റിങ്ങുമെല്ലാം വിലയിരുത്തണമെന്നും ക്വിക് ഹീൽ വ്യക്തമാക്കി. പുറത്താക്കിയ 28 ആപ്പുകൾക്കും അവയുടെ പേരുകളുമായി യാതോരു ബന്ധവുമില്ലെന്നും ക്വിക് ഹീൽ വ്യക്തമാക്കി.

അറിയാം ഹോണറിന്റെ പുത്തൻ സ്മാർട്ട് വാച്ചിനെക്കുറിച്ച്

ഹോണറിന്റെ കിടിലൻ സ്മാർട്ട് വാച്ചുകൾ വിപണിയിലെത്തി. ആദ്യ സ്മാർട്ട് വാച്ചായ ഹോണർ വാച്ച് മാജിക് പുറത്തിറങ്ങിയിട്ട് ഏതാനും നാളുകൾ ആയിരുന്നെങ്കിലും ഇന്ത്യയിൽ ഇവ വിപണിയിലെത്തിയിരുന്നില്ല. ലാവ ബ്ലാക്ക് സ്പേർട്ട്സ് വേരിയന്റിന്റെ വില 13,999 രൂപയാണ് . മൂൺ ലൈറ്റ് സിൽവർ വേരിയന്റിന് 14,999 രൂപയുമാണ് വില, പ്രീമിയം മെറ്റലിലാണ് ഇവയുടെ നിർമ്മാണം. ആമസോൺ വഴിയാണ് ഹോണറിന്റെ സ്മാർട്ട ഫോൺ വാങ്ങാൻ കഴിയുക. ഹൃദയമിടിപ്പ് അളക്കാനുതകുന്ന സംവിധാനങ്ങൾ വരെ ഹോണർ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട് 5എടിഎം വാർട്ടർ റെസിസ്റ്റൻസ് , ജിപിഎസ് ബാരോ മീററർ, എന്നിവയണ് വാച്ചിന്റെ മറ്റ് പ്രത്യകതകൾ. 178 എംഎഎച്ച് ആണ് ബാറ്ററി. ഒരു തവണ ഫൾ ചാർജ് ചെയ്താൽ ഏകദേശം 7 ​ദിവസം വരെ ഈ വാച്ച് ഉപയോ​ഗിയ്ക്കാം.

രാത്രി വൈകി കഴിക്കരുതാത്ത ഭക്ഷണങ്ങൾ

രാത്രി വൈകി കഴിക്കരുതാത്ത ഭക്ഷണങ്ങൾ രാത്രി വളരെ വൈകിയും ടിവിയും കണ്ട് ജങ്ക് ഫുഡ് കഴിക്കുന്ന ശീലം ഒട്ടുമിക്ക മലയാളികൽക്കും ഉണ്ട്. എന്നാൽ വറുത്തതും പൊരിച്ചതുമായ ഇത്തരം ഭക്ഷണങ്ങൾ ആരോ​ഗ്യത്തെ തകർക്കുമെന്ന് സൗകര്യപൂർവ്വം നമ്മൾ മറക്കുന്നു. എന്ത് കഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എപ്പോഴാണ് അത് കഴിയ്ക്കുന്നതെന്നും ഉറങ്ങും മുൻപ് ഒരുതരത്തിലും കഴിക്കരുതത്ത ചില ഭക്ഷണങ്ങളാണ് ഫ്രഞ്ച് ഫ്രൈസ്. ആരോ​ഗ്യത്തെ ബാധിക്കുന്ന , ഉറക്കത്തെ ബാധിയ്ക്കുന്ന ഇത്തരം ഭക്ഷണങ്ങളെ പടിക്ക് പുറത്ത് നിർത്താനാണ് ആരോ​ഗ്യ വിദ​ഗാദർ പറയുന്നത്. മദ്യം കഴിക്കാത്തവർ വളരെ വിരളമാണ് , എന്നിരുന്നാളും മദ്യവും വൈനുകളും അടക്കമുള്ളവ കിടക്കാൻ പോകുന്നതിന് മുൻപ് കഴിക്കുന്നത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. ചായ , കാപ്പി, പിസ മറ്റ് ജങ്ക ഫുഡുകളും ഒക്കെ ഒഴിവാക്കണം. മിതമായ അളവിൽ നല്ല ഭക്ഷണം കഴിച്ചതിന് ശേഷം മാത്രം ഉറങ്ങാൻ പോക്ക് ശീലമാക്കാം.…