കാസര്‍കോട് ഇരട്ടക്കൊലപാതകം: കല്ല്യോട്ടിന് സമീപം രണ്ട് വാഹനങ്ങള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി

കാസര്‍കോട് ഇരട്ടക്കൊലപാതകം: കല്ല്യോട്ടിന് സമീപം രണ്ട് വാഹനങ്ങള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് വാഹനങ്ങള്‍ കണ്ടെത്തി. കൊലപാതകം നടന്ന കല്ല്യോട്ടിന് സമീപം കണ്ണാടിപ്പാറ എന്ന സ്ഥലത്ത് നിന്നാണ് കാറുകള്‍ കണ്ടെത്തിയത്. ഒരു ഇന്നോവയും ഒരു സ്വിഫ്റ്റുമാണ് കണ്ടെത്തിയത്. അന്വേഷണ സംഘം ഇവിടെയെത്തി പരിശോധന നടത്തുകയാണ്. കൊലപാതകത്തില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് മുഖ്യപ്രതി പീതാംബരന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സാഹയിച്ചതിനാണ് ഇവരുടെ പങ്കെന്നാണ് വെളിപ്പെടുത്തല്‍. ഉദുമ ഏരിയയിലെ പ്രമുഖ നേതാവുമായി താന്‍ സംഭവത്തിന് ശേഷം ബന്ധപ്പെട്ടുവെന്നും ഇയാളുടെ നിര്‍ദേശ പ്രകാരമാണ് വസ്ത്രങ്ങള്‍ കത്തിച്ചതെന്നുമാണ് പീതാംബരന്‍ മൊഴി നല്‍കിയിരിക്കുന്നത്. കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ കല്യോട്ട് കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ജൂറിയില്‍ തര്‍ക്കം; അധ്യക്ഷന്‍ ഇറങ്ങിപ്പോയി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ജൂറിയില്‍ തര്‍ക്കം; അധ്യക്ഷന്‍ ഇറങ്ങിപ്പോയി 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനിടെ ജൂറിയില്‍ കനത്ത തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ട്. മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ അവസാന സെഷനില്‍ നിന്ന് ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി ഇറങ്ങിപ്പോയി. ജൂറി ചെയര്‍മാനെ അനുനയിപ്പിക്കാന്‍ അക്കാദമി അംഗങ്ങള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും റിപോര്‍ട്ടുകള്‍ പുറത്ത് വരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ കാന്തന്‍- ദി ലവര്‍ ഓഫ് കളറിന്റെ സംവിധായകന്‍ സി ഷെരീഫിന് തന്നെ മികച്ച സംവിധായകനുള്ള അവാര്‍ഡും നല്‍കണമെന്ന് കുമാര്‍ സാഹ്നി നിര്‍ബന്ധം പിടിച്ചു. എന്നാല്‍ ജൂറി ചെയര്‍മാന്റെ നിര്‍ദേശം മറ്റ് അംഗങ്ങള്‍ നിരസിച്ചുവെന്നും ഇതോടെ രോഷാകുലനായ ചെയര്‍മാന്‍ വിധി നിര്‍ണയത്തില്‍ നിന്നും ഇറങ്ങിപ്പോയെന്നുമാണ് റിപ്പോര്‍ട്ട്. ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന ചടങ്ങിലും പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് ചെയര്‍മാന്‍ ചടങ്ങില്‍…

നഗരത്തിലെ തിരക്ക് പിടിച്ച റോഡിലേയ്ക്ക് വീട്ടുകാര്‍ കാണാതെ തന്റെ ബാറ്ററി കാറുമായി ഇറങ്ങിയ അഞ്ചുവയസ്സുകാരനെ ട്രാഫിക് പൊലീസ് കൈയോടെ പൊക്കി

നഗരത്തിലെ തിരക്ക് പിടിച്ച റോഡിലേയ്ക്ക് വീട്ടുകാര്‍ കാണാതെ തന്റെ ബാറ്ററി കാറുമായി ഇറങ്ങിയ അഞ്ചുവയസ്സുകാരനെ ട്രാഫിക് പൊലീസ് കൈയോടെ പൊക്കി നഗരത്തിലെ തിരക്ക് പിടിച്ച റോഡിലേയ്ക്ക് തന്റെ ബാറ്ററി കാറും ഓടിച്ചെത്തിയ അഞ്ച് വയസ്സുകാരന്‍ ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. വിജയവാഡയിലെ ബെന്‍സ് സര്‍ക്കിളിലെ തിരക്കേറിയ ജംഗ്ഷന് സമീപമായി സതീഷ് എന്ന അഞ്ചു വയസ്സുകാരനാണ് തന്റെ കുഞ്ഞി കാറുമായി എത്തിയത്. എന്നാല്‍ കുട്ടി കാരണം വലിയ ട്രാഫിക് ബ്ലോക്കാണ് പ്രദേശത്തുണ്ടായത്. സതീഷിന്റെ വീട്. ബെന്‍സ് സര്‍ക്കിളിന് സമീപമുള്ള കോളനിയിലാണ്. വീട്ടില്‍ നി്ന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള ബെന്‍സ് സര്‍ക്കിളിലേയ്ക്ക് മകന്‍ കാറും എടുത്ത് പുറത്തു പോയത് രക്ഷിതാക്കള്‍ അറിഞ്ഞിരുന്നില്ല. 9.15നും 9.30നും ഇടക്കാണ് സതീഷ് ‘ബാറ്ററി കാറും ഒടിച്ച് ബെന്‍സ് സര്‍ക്കിളില്‍ എത്തിയത്. തുടര്‍ന്ന വണ്ടി റോഡില്‍ നിര്‍ത്തുയും ഇതോടെ പ്രദേശത്ത് വലിയ ബ്ലോക്കുണ്ടാകുകയുമാണ് ചെയ്തത്. സംഭവം അറിഞ്ഞ്…

പ്രദേശിക കോണ്‍ഗ്രസ് വനിതാ നേതാവ് ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍

പ്രദേശിക കോണ്‍ഗ്രസ് വനിതാ നേതാവ് ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ പ്രാദേശിക വനിതാ കോണ്‍ഗ്രസ് നേതാവിനെ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മരിച്ച വിജയ റെഡ്ഡി സ്വകാര്യ ബങ്ക് ഉദ്യോഗസ്ഥ കൂടിയാണ്. വിശാഖപട്ടണത്താണ് സംഭവം. തിങ്കളാഴ്ച രാവിലെ കുളിമുറിയിലാണ് വിജയയുടെ മൃതദേഹം കണ്ടെത്തിയത്. 200 ഗ്രാമുള്ള സ്വര്‍ണമാലയും മറ്റ് ചില ആഭരണങ്ങളും ഫ്‌ലാറ്റില്‍ നിന്നും മോഷണം പോയിട്ടുണ്ട്. പൊലീസ് അന്വേഷണത്തില്‍ ഇവരുടെ ഫ്‌ലാറ്റ് വാങ്ങാന്‍ ഒരു യുവതിയും യുവാവും വിജയയുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ഇവര്‍ ഫ്ളാറ്റിന് 1.30 കോടി രൂപ വില പറഞ്ഞിരുന്നു. ജോലിയുടെ ആവശ്യത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോവുകയാണെന്ന് തിങ്കളാഴ്ച രാവിലെ വിജയ ഭര്‍ത്താവിന് സന്ദേശം അയച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ഭര്‍ത്താവ് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അന്ന് മറ്റൊരു വീട്ടില്‍ കിടന്നുറങ്ങി. അടുത്ത ദിവസവും വീട് തുറക്കാതിരുന്നതിനാല്‍ ബന്ധുവിന്റെ കയ്യിലുള്ള മറ്റൊരു താക്കോലുപയോഗിച്ച്…

ശത്രു സൈന്യത്തിന്‍റെ പിടിയിലായിട്ടും ഭയക്കാതെ തല ഉയര്‍ത്തി വിംഗ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍

ശത്രു സൈന്യത്തിന്‍റെ പിടിയിലായിട്ടും ഭയക്കാതെ തല ഉയര്‍ത്തി വിംഗ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ദില്ലി: പാകിസ്ഥാന്‍ പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെ ശത്രു രാജ്യമായ പാകിസ്ഥാന്‍ പട്ടാളത്തിന്റെ കയ്യില്‍ പെട്ടിട്ടും ധൈര്യം കൈവിടാതെ പതറാതെ ധീരനായി അഭിനന്ദന്‍ വര്‍ദ്ധമാന്‍. പാക് സേനയുടെ കയ്യില്‍ പെട്ട അഭിനന്ദന് സംസാരിക്കുന്നതും പലതരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. രാജ്യ സ്നേഹികളായ ഓരോ ഭാരതീയനും അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ്. എന്നാല്‍ പിടിയിലായ വിംഗ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടത് സാമാന്യ മര്യാദയുടെ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇന്ത്യ ആരോപിച്ചു. ജനീവ കണവന്‍ഷന്റെ നഗ്നമായ ലംഘനമാണെന്നും വ്യോമസേന ഉദ്യോഗസ്ഥനെ ഉടന്‍ തിരിച്ചയക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ പട്ടാളത്തിന്റെ ചോദ്യങ്ങള്‍ക്ക് യാതൊരു ഭയമോ പതര്‍ച്ചയോ ഇല്ലാതെയാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഉത്തരം പറയുന്നത്. എന്താണ് നിങ്ങളുടെ മിഷന്‍ എന്ന ചോദ്യത്തിന് അത് വെളിപ്പെടുത്താന്‍…

ഇന്ത്യന്‍ വ്യോമസേനയോട് ആദരമായി നവജാത ശിശുവിന് മിറാഷ് എന്ന് പേരിട്ട് രക്ഷിതാക്കള്‍

ഇന്ത്യന്‍ വ്യോമസേനയോട് ആദരമായി നവജാത ശിശുവിന് മിറാഷ് എന്ന് പേരിട്ട് രക്ഷിതാക്കള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആദരസൂചകം നവജാത ശിശുവിന് മിറാഷ് എന്ന് പേരിട്ട് രക്ഷിതാക്കള്‍. അജ്മീര്‍ സ്വദേശിയായ എ.എ റാത്തോഡാണ് മകന് മിറാഷ് റാത്തോഡ് എന്ന് പേരിട്ടിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നല്‍കി ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് ആദരമര്‍പ്പിച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു. റാത്തോഡ് പറഞ്ഞതിങ്ങനെ, ഇന്ത്യന്‍ വ്യോമസേന നടത്തിയ മറക്കാനാകാത്ത തിരിച്ചടിയുടെ ഓര്‍മയ്ക്കായി ഞങ്ങള്‍ അവന് മിറാഷ് എന്ന് പേരിട്ടു. അതിന് ചുക്കാന്‍ പിടിച്ച മിറാഷ് പോര്‍വിമാനങ്ങളായിരുന്നല്ലോ. വലുതാകുമ്പോള്‍ അവന്‍ സുരക്ഷാസേനയില്‍ അംഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വ്യോമസേന പാക് അധീന കശ്മീരിലും പാക് പ്രവിശ്യയിലുമുള്ള മൂന്ന് ജെയ്‌ഷേ മുഹമ്മദ് ഭീകര കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍തത്ത്. ഇന്ത്യയുടെ വജ്രായുധം എന്നറിയപ്പെടുന്ന 12 മിറാഷ്-2000 വിമാനങ്ങളായിരുന്നു ഈ ദൗത്യത്തിന്…

വിമാനത്താവളങ്ങള്‍ അടച്ചു; അതിര്‍ത്തിയില്‍ സാഹചര്യം രൂക്ഷം

വിമാനത്താവളങ്ങള്‍ അടച്ചു; അതിര്‍ത്തിയില്‍ സാഹചര്യം രൂക്ഷം ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് പാകിസ്ഥാന്‍ പോര്‍ വിമാനം ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടു. അതിര്‍ത്തിയിലെ സാഹചര്യം രൂക്ഷമായ സാഹചര്യത്തില്‍ കശ്മീരിലെ നാല് വിമാനത്താവളങ്ങളും അടച്ചു. ലെ,ജമ്മു, പത്താന്‍കോട്ട്, ശ്രീനഗര്‍ എന്നീ വിമാനത്താവളങ്ങളാണ് അടിയന്തിര സാഹചര്യം കണക്കിലെടുത്ത് അടച്ചത്. കൂടാതെ അമൃതസര്‍ വിമാനത്താവളവും താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ അതിര്‍ത്തി കടന്നു നാല് ബോംബുകള്‍ വര്‍ഷിച്ചതായി പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അതേസമയം ഇന്ത്യന്‍ ഹെലികോപ്റ്റര്‍ അതിര്‍ത്തിയില്‍ തകര്‍ന്നു വീണു പൈലറ്റും കോ പൈലറ്റും മരിച്ചു. സാങ്കേതിക തകരാറാണ് ഹെലികൊപ്ട്ടര്‍ തകര്‍ന്ന് വീഴാന്‍ ഇടയാക്കിയതെന്ന് വ്യോമസേന വ്യക്തമാക്കി.

പാകിസ്ഥാന്റെ F16 വിമാനം വെടിവെച്ചിട്ടു

പാകിസ്ഥാന്റെ F16 വിമാനം വെടിവെച്ചിട്ടു ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാകിസ്ഥാന്റെ F16 വിമാനം വെടിവെച്ചിട്ടു. രജൌരി മേഖലയിലാണ് സംഭവം. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചു മൂന്ന് കിലോമീറ്റര്‍ ഉള്ളില്‍ എത്തിയപ്പോഴാണ് ഇന്ത്യന്‍ വ്യോമസേന പാക്‌ വിമാനം വെടിവെച്ചിട്ടത്. അടിയന്തിര സാഹചര്യം ഉരുത്തിരിഞ്ഞ സാഹചര്യത്തില്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അഞ്ചു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അതേസമയം കശ്മീരിലെ വിമാനത്താവളം എല്ലാം ഒഴിപ്പിച്ചു. മൂന്ന് പാക് വിമാനങ്ങളാണ് വ്യോമ അതിര്‍ത്തി ലംഘിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങിയത് ദൗത്യം പൂര്‍ത്തിയാക്കി പൈലറ്റുമാര്‍ സുരക്ഷിതരായി തിരിച്ചെത്തിയ ശേഷം ദില്ലി: പാകിസ്ഥാന്‍റെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ തീരുമാനിച്ച തിങ്കളാഴ്ച രാത്രി ഉറങ്ങാതെ അപ്പപ്പോഴുള്ള വിവരങ്ങള്‍ വിലയിരുത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ചൊവാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാന്‍റെ അതിര്‍ത്തി കടന്ന് ഭീകരരുടെ താവളം ബോംബിട്ട് തകര്‍ത്തത്. അതിര്‍ത്തിക്കപ്പുറം…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങിയത് ദൗത്യം പൂര്‍ത്തിയാക്കി പൈലറ്റുമാര്‍ സുരക്ഷിതരായി തിരിച്ചെത്തിയ ശേഷം

sleepless prime minister monitored surgical srike

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങിയത് ദൗത്യം പൂര്‍ത്തിയാക്കി പൈലറ്റുമാര്‍ സുരക്ഷിതരായി തിരിച്ചെത്തിയ ശേഷം ദില്ലി: പാകിസ്ഥാന്‍റെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ തീരുമാനിച്ച തിങ്കളാഴ്ച രാത്രി ഉറങ്ങാതെ അപ്പപ്പോഴുള്ള വിവരങ്ങള്‍ വിലയിരുത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ചൊവാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാന്‍റെ അതിര്‍ത്തി കടന്ന് ഭീകരരുടെ താവളം ബോംബിട്ട് തകര്‍ത്തത്. അതിര്‍ത്തിക്കപ്പുറം ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനം ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാത്രി വൈകി ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ എന്നിവരുമായി ചര്‍ച്ച നടത്തി. വിവരങ്ങള്‍ തത്സമയം തന്നെ പ്രധാനമന്ത്രി അറിഞ്ഞുകൊണ്ടിരിന്നു. തിങ്കളാഴ്ച രാത്രി ഒരു ടി വി ചാനലിന്‍റെ പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരികെയെത്തിയ പ്രധാനമന്ത്രി ഭക്ഷണത്തിന് ശേഷം ആക്രമണത്തിന്റെ…