കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റവുമായി ബജാജ് ഡിസ്‌കവര്‍ 110

ബജാജ് ഡിസ്‌കവര്‍ 110 കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്)മായി ഇന്ത്യന്‍ വിപണിയിലെത്തിക്കഴിഞ്ഞു. (എഎസ്ബി) ആന്റി സ്‌കിഡ് ബ്രേക്കിംഗ് എന്നാണ് കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റത്തെ ബജാജ് വിളിക്കുന്നത്. ബൈക്കിന്‍റെ പുണെ എക്‌സ് ഷോറൂം വില 53,273 രൂപയാണ്. സിബിഎസ് ഇല്ലാത്ത പതിപ്പിനേക്കാള്‍ 563 രൂപ കൂടുതലാണിത്. മോട്ടോര്‍സൈക്കിളില്‍ സുരക്ഷാ ഫീച്ചര്‍ നല്‍കിയതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 7,000 ആര്‍പിഎമ്മില്‍ 8.6 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 9.81 എന്‍എം ടോര്‍ക്കും 115.45 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, കാര്‍ബുറേറ്റഡ് എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും.ഡ്രം ബ്രേക്കുകളാണ് രണ്ട് ചക്രങ്ങളിലും .ഇന്ധന ടാങ്കിന്റെ ശേഷി എട്ട് ലിറ്ററാണ് .

കിടിലൻ ഫീച്ചറുകളുമായി ഡ്യൂക്ക് 790 എത്തുന്നു

കിടിലൻ ഫീച്ചറുകളുമായി ഡ്യൂക്ക് 790 എത്തുന്നു യുവത്വത്തിന്റെ ഹരമായി മാറിയ ഡ്യൂക്ക് 790 അങ്ങനെ ഇന്ത്യൻ നിരത്തുകളിലേക്കും എത്തുന്നു. ഓസ്ട്രിയൻ സൂപ്പർ ബൈക്ക് നിർമ്മാതാക്കളായ കെടിഎമ്മിന്റെ ഡ്യൂക്ക് ഇത്തവണയും മിന്നിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 8 ലക്ഷത്തിനടുത്താണ് മോഡലിന്റെ വിലയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു. . ആദ്യ ഘട്ടത്തില്‍ ചൈനയില്‍ നിന്നും ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ശേഷം പൂനെ ശാലയില്‍ നിന്നും സംയോജിപ്പിക്കാനാണ് കെടിഎം പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ട്വിൻ എഞ്ചിൻ ലഭ്യമാകുന്ന കെടിഎം രൂപകല്‍പ്പന ചെയ്ത LC8C പാരലല്‍ ആദ്യ ബൈക്കാണിത്. 799 സിസി എഞ്ചിന് പരമാവധി 105 bhp കരുത്തും കൂടാതെ 85 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ വേണ്ടി സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ 790 ഡ്യൂക്കിനുണ്ട്. ക്രോമിയം മോളിബ്‌ഡെനം നിര്‍മ്മിത സ്റ്റീല്‍ അലോയ് ട്രസ് ഫ്രെയിമാണ് കെടിഎം…

മകനുമായി പിണങ്ങി വീടുവിട്ട മലയാളി വൃദ്ധയെ കണ്ടെത്തിയത് ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

മകനുമായി പിണങ്ങി വീടുവിട്ട മലയാളി വൃദ്ധയെ കണ്ടെത്തിയത് ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മകനുമായി പിണങ്ങി വീടുവിട്ട മലയാളി വൃദ്ധയെ ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് കണ്ടെത്തി. പാലക്കാട് പെരിങ്ങോട്ട്കുറിച്ചി സ്വദേശിനിയായ പാര്‍വ്വതിയമ്മയെയാണ് പോലീസ് ദില്ലിയില്‍ നിന്നും പിടികൂടിയത്. കോയമ്പത്തൂരുള്ള മകനൊപ്പം താമസിക്കുകയായിരുന്ന എഴുപത്തിയെട്ട് വയസ്സുകാരിയായ പാര്‍വ്വതിയമ്മ മകനുമായി പിണങ്ങി ദില്ലി ഗുഡ്ഗാവിലുള്ള ബന്ധുവീട്ടിലേക്ക് പോകാന്‍ കോയമ്പത്തൂരില്‍ നിന്ന് ട്രെയിന്‍ കയറുകയായിരുന്നു. ഓര്‍മ്മക്കുറവുള്ള ഇവര്‍ ഗുഡ്ഗാവിനടുത്ത് വഴി അറിയാതെ അലഞ്ഞു നടക്കുന്നത് ശ്രദ്ധയില്‍പെട്ട ചിലര്‍ ഇവരെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. വീട്ടുകാരുടെയോ ബന്ധുക്കളുടെയോ മേല്‍വിലാസമോ നമ്പരോ ഇല്ലാത്തതിനാല്‍ പാര്‍വ്വതിയമ്മ ചാണക്യപുരി സ്റ്റേഷനിലാണ് ഇപ്പോളുള്ളത്.

ആളുമാറി മര്‍ദ്ദനമേറ്റ പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു: ജയില്‍ വാര്‍ഡന്‍ വിനീത് ഒളിവില്‍

ആളുമാറി മര്‍ദ്ദനമേറ്റ പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു: ജയില്‍ വാര്‍ഡന്‍ വിനീത് ഒളിവില്‍ കൊല്ലത്ത് ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം ആളുമാറി മര്‍ദ്ദിച്ച പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന രഞ്ജിത്തിനെ ഫെബ്രുവരി 16നാണ് ഒരു സംഘം പിടിച്ചിറക്കി മര്‍ദ്ദിച്ചത്. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ കുട്ടിയുടെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ജയില്‍ വാര്‍ഡനായ വിനീത് ഇപ്പോഴും ഒളിവിലാണ്.

ഇഞ്ചി മാഹാത്മ്യം

ഇഞ്ചി മാഹാത്മ്യം നൂറ്റൊന്ന് കറികൾക്ക് സമം ഇഞ്ചിക്കറിയെന്ന് പണ്ട് മുതൽക്കേ നാംകേൾക്കുന്നതാണ്. സർവ്വരോ​ഗ സംഹാരിയായും രുചിയിലും ​ഗുണത്തിലും മുന്നിട്ട് നിൽക്കുയും ചെയ്യുന്ന ഇഞ്ചിയില്ലാതെ മിക്ക കറികളും കൂട്ടുകളും പൂർത്തിയാകില്ല. പണ്ട്കാലം മുതലേ ഒറ്റമൂലിയായി ഉപയോ​ഗിക്കുന്നതാണ് ഇഞ്ചി. വയറിലുണ്ടാകുന്ന വേദനയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും സമാസമം എടുത്ത് ഉപ്പ് ചേർത്ത് കഴിച്ചാൽമതി. ‌ വയറ്റിലുണ്ടാകുന്ന ജീർണ്ണിക്കലിനും നല്ലൊരു ഔഷധമാണിത്. ജലദോഷത്തിനും അതിസാരത്തിനും വരെ പ്രതിവിധിയാണ് നമ്മുടെ ഇഞ്ചി. മോരിൽ ഇഞ്ചി ചേർത്ത് കുടിയ്ക്കുന്നത് അജീർണ്ണം ഇല്ലാതാക്കാനും ദഹനത്തിനും സഹായകരമാണ്. ദാഹിക്കുമ്പോൾ കോള പോലുള്ളവ കുടിക്കുന്നത് ദോഷവും മോരുംവെള്ളം പതിൻമടങ്ങ് ​ഗുണവും നൽകുന്നു. ഇഞ്ചിയും ചുക്കായുമെല്ലാം വേണ്ടവിധത്തിൽ ഉപയോ​ഗിച്ചാൽ രോ​ഗങ്ങളെ പമ്പകടത്തും.

പൊണ്ണത്തടിയെ ഒഴിവാക്കാൻ

പൊണ്ണത്തടിയെ ഒഴിവാക്കാൻ മാറിയ ജീവിത ശൈലിയും ഭക്ഷണ ശീലങ്ങളും മനുഷ്യന് സമ്മാനിച്ചതാണ് അമിത വണ്ണം അഥവാ പൊണ്ണത്തടിയെന്ന് നമ്മൾ ഓമനപേരിട്ട് വിളിയ്ക്കുന്ന അവസ്ഥ. പൊണ്ണത്തടി കാരണം ദൈനംദിന പ്രവൃത്തികൾ പോലും ചെയ്യാൻ കഴിയാത്തവരുടെ എണ്ണം ആരെയും ഞെട്ടിക്കുന്നതാണ്. ഹൃദ്രോ​ഗം, സന്ധിവാതം, പ്രമേഹം എന്നിങ്ങനെ പൊണ്ണത്തടിയുള്ളവരെ കാത്തിരിയ്ക്കുന്ന രോ​ഗങ്ങളും ഏറെയാണ്. ശ്വാസം മുട്ടലടക്കം ഇനിയുമെറെ പ്രത്യാഘാതങ്ങൾ അമിത വണ്ണം നമുക്ക് സമ്മാനിയ്ക്കും. പതിവായി രാവിലെയും വൈകിട്ടും 1 മണിക്കൂർ വീതം മിതമായ വേ​ഗത്തിൽ നടക്കുക എന്നതാണ് ഏറെ പ്രധാനം. സ്ഥിരമായുള്ള നടത്തം ശരീരത്തിലെ അധികമുള്ള കലോറിയെ എരിച്ച് കളയും. ടിൻഫുഡുകളും വറുത്തതും പൊരിച്ചതും ഒഴിവാക്കി പഴങ്ങളും വെള്ളവും പചച്ക്കറികളും കൂടുതൽ കഴിയ്ക്കുക.നന്നായി ഉറങ്ങുക എന്നിവയൊക്കെ അമിത വണ്ണത്തെ ഇല്ലാതാക്കാൻ സഹായിക്കും.

ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു

ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു. വിഘടനവാദി സംഘടനയായ കശ്മീര്‍ ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനത്തിന് വിലക്ക്. യു എ പി എ നിയമ പ്രകാരമാണ് കശ്മീര്‍ ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ചത്. കേന്ദ്ര സര്‍ക്കാരാണ് ജമാ അത്തെയുടെ പ്രവര്‍ത്തനം വിലക്കിയ നടപടി സ്വീകരിച്ചത്. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. പുല്‍വാമ ആക്രമണത്തിന് ശേഷം എന്‍ ഐ എ ഉള്‍പ്പടെയുള്ള സുരക്ഷാ സേനകള്‍ കാശ്മീരില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. ഇതില്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഇരുന്നൂറോളം കശ്മീര്‍ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

പ്രഭാത ഭക്ഷണം ഒഴിവാക്കിയാലെന്ത് സംഭവിക്കും???

പ്രഭാത ഭക്ഷണം ഒഴിവാക്കിയാലെന്ത് സംഭവിക്കും??? തിരക്ക് പിടിച്ച ജീവിതചര്യകൾക്കിടയിൽ പലരും സൗകര്യപപൂർവ്വം മറക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം. ജോലിത്തിരക്കും വീട്ടുകാര്യങ്ങളും കൂടി ചേരുമ്പോൾ പലരും ബ്രഞ്ചാക്കാറാണ് ഇപ്പോൾ പതിവ്. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരിൽ വരെ പ്രഭാതഭക്ഷണം മുടക്കിയാൽ എന്ത് സംഭവിയ്ക്കും എന്ന് നമുക്ക് നോക്കാം. ശരീരത്തിന് അത്യന്താപേക്ഷിതമായ പ്രഭാത ഭക്ഷണം ഒരു ദിവസത്തേക്കുള്ള എനർജിയാണ് തരുന്നതെന്ന് പലരും മനസിലാക്കാതെ പോകുന്നു. ഉയർന്ന വിദ്യാഭ്യാസവും , ഉയർന്ന ജോലിയും ഉണ്ടെങ്കിലും പ്രഭാതഭക്ഷണത്തെ അവ​ഗണിക്കുന്നവരുടെ എണ്ണം ​ദിനംപ്രതി വർധിക്കുകയാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നവർ ദിവസം മുഴുവനും ഊർജ്വസ്വലരായിരിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രഭാത ഭക്ഷണം കൃത്യമായി കഴിയ്ക്കുന്നവർക്ക് കഴിക്കാത്തവരെ അപേക്ഷിച്ച് വണ്ണം കുറയുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. തലച്ചോറിന്റെ ഭക്ഷണം എന്നാണ് പ്രഭാത ഭക്ഷണം അറിയപ്പെടുന്നത് തന്നെ, അതിനാൽ ഒരു കാരണവശാലും കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർവരെ പ്രഭാത ഭക്ഷണം മുടക്കരുത്.

കറിവേപ്പില വെള്ളത്തിന്റെ ​ഗുണങ്ങളെക്കുറിച്ചറിയാം

കറിവേപ്പില വെള്ളത്തിന്റെ ​ഗുണങ്ങളെക്കുറിച്ചറിയാം നമ്മളെല്ലാം ഏറിയും കുറഞ്ഞും അളവുകളിൽ ഉപയോ​ഗിക്കുന്ന ഒന്നാണ് കറിവേപ്പില. മലയാളിക്ക് കറിവേപ്പില ഇല്ലാതെ കറികളില്ലെന്ന് വേണം പറയാൻ. എന്നാൽ പലരും കറികളിൽ ചേർത്തതിന് ശേഷം കറിവേപ്പില എടുത്ത് കളയുകയാണ് ചെയ്യുന്നത് , എന്നാൽ ഒട്ടേറെ ​ഗുണങ്ങളുള്ള കറിവേപ്പിലയെ നാം തീർച്ചയായും കഴിയ്ക്കുക തന്നെ വേണം. പതിമുഖമെല്ലാം വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്ന പോലെ തന്നെ കറിവേപ്പിലയും നമുക്ക് വെള്ളം തിളപ്പിച്ച് കുടിക്കാവുന്ന ഒന്നാണ് . കറിവേപ്പിലയിട്ട് വെള്ളം തിളപ്പിച്ച് അതിൽ തേനും ചേർത്ത് നൽകിയാൽ വയറിലെ അസുഖങ്ങൾക്കുള്ള നല്ല മരുന്നാണിത്. വൈറ്റമിനുകളും മിനറലുകളാലും സമ്പുഷ്ട്ടമായ കറിവേപ്പില ഹന പ്രശ്നങ്ങളെയും മാറ്റും, കണ്ണിന്റെ കാഴ്ച്ചക്കും കരുത്തുറ്റ മുടി വളരാനും കറിവേപ്പില സഹായിക്കും.

ഉപ്പ് അളവിൽ കൂടിയാൽ???

ഉപ്പ് അളവിൽ കൂടിയാൽ??? എന്തിനും ഏതിനും ഉപ്പിനെ ആശ്രയിക്കുന്നവരാണ് നമ്മൾ. ഉപ്പില്ലാത്ത കഞ്ഞിപോലെ എന്ന് ഇടക്കിടക്ക് പറയാറുമുണ്ട്, എന്നാൽ ആവശ്യത്തിലധികം ഉപ്പ് ശരീരത്ത് ചെന്നാൽ എന്ത് സംഭവിയ്ക്കും എന്ന് നമുക്ക് നോക്കാം. ദിവസേന പലഭക്ഷ്യ വസ്തുക്കളിൽ നിന്നായി 15 മുതൽ 20 വരെ ​ഗ്രാം ഉപ്പാണ് നമ്മുടെ ശരീരത്ത് എത്തുന്നത്. അച്ചാറുകൾ , എണ്ണ പലഹാരങ്ങൾ, ഉപ്പിലിട്ടവ എന്നിവയൊക്കെ കഴിക്കുന്നവരിൽ അളവ് ഇതിലും കൂടും . അമിതമായ അളവിൽ ഉപ്പ് ശരീരത്തിൽ എത്തുന്നത് ​ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക . ഹൃദയ സംബന്ധമായ അസുഖങ്ങളടക്കം വരാൻ ഏറെ സാധ്യതയും ഉണ്ട്. ശരീരത്തിൽ നിന്ന് കാൽസ്യം നഷ്ട്ടമാകും , കൂടാതെ ഉപ്പ് അധികമായാൽ രക്തസമ്മർദ്ദവും ഉയരും . അതിനാൽ അമിതമാകാതെ മിതമായി ഉപയോ​ഗിക്കുക തന്നെ വേണം.