സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി മഹേന്ദ്ര സിംഗ് ധോണി

സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി മഹേന്ദ്ര സിംഗ് ധോണി അമ്രപാലി ഗ്രൂപ്പിനെതിരെ സുപ്രീം കോടതില്‍ ഹര്‍ജിയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ബ്രാന്‍ഡ് അംബാസഡറായതിന് കരാറില്‍ പറഞ്ഞിരുന്ന 40 കോടിയോളം രൂപ കുടിശിക വരുത്തിയതോടെയാണ് ധോണി കോടതിയെ സമീപിച്ചത്. കരാര്‍ തുകയും പലിശയുമുള്‍പ്പെടെ 40 കോടിയോളം രൂപ ലഭിക്കാന്‍ കോടതി ഇടപെടണമെന്ന് ധോണിയുടെ ഹര്‍ജിയില്‍ പറയുന്നു. ആറ് വര്‍ഷത്തെ കരാര്‍ തുകയായ 22.53 കോടി രൂപയും അതിന്റെ പലിശയായ 16.42 കോടി രൂപയും അമ്രപാലി ഗ്രൂപ്പ് നല്‍കിയിട്ടില്ലെന്നാണ് ധോണി ഹര്‍ജിയില്‍ പറയുന്നത്. 2009 ലാണ് ധോണി കെട്ടിടനിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന അമ്രപാലി ഗ്രൂപ്പുമായി കരാര്‍ ഒപ്പിട്ടത്. ധോണിയെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ഇവര്‍ കമ്പനിയുടെ മാര്‍ക്കറ്റിംഗിനും ബ്രാന്‍ഡിംഗിനും ഉപയോഗിച്ചു. എന്നാല്‍ കമ്പനിയെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന് വന്നതോടെ താരം ഇവരുമായുള്ള ബന്ധം അവസാനിപ്പിച്ചു. 46,000…

കൊട്ടാരക്കരയില്‍ കൈത്തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍

കൊട്ടാരക്കരയില്‍ കൈത്തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍ കൊട്ടാരക്കരയില്‍ കൈത്തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടു യുവാക്കളെ പോലീസ് പിടികൂടി. നെടുമങ്ങാട് ഷീബാ മന്‍സിലില്‍ നിഷാദ് (35), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് ശാസ്താമുകള്‍ ചരുവിള വീട്ടില്‍ ഷിബു (36)എന്നിവരാണ് പിടിയിലായത്. ഹോട്ടലിലും കൊട്ടാരക്കര ചന്തമുക്കിലുമാണ് ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെ ചന്തമുക്കിലുള്ള ഹോട്ടലിലെത്തിയ പ്രതികള്‍ ഇവിടുത്തെ ജീവനക്കാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് കൈത്തോക്കു കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ചന്തമുക്കിലും കൊട്ടാരക്കര ചന്തക്കുള്ളിലും പ്രതികള്‍ തോക്കു കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവമറിഞ്ഞ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇവര്‍ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇവരെ കീഴടക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ പ്രതികളുടെ കൈയിലിരുന്ന തോക്ക് മാരകശേഷിയുള്ളതല്ലെന്നും ഇവര്‍ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍…

ഇത് ഞാന്‍ തന്നെയാണ്… എന്റെ പ്രേതമല്ല..! കമന്റിന് കുറിക്ക് കൊളളുന്ന മറുപടിയുമായി സുഷമ സ്വരാജ്

ഇത് ഞാന്‍ തന്നെയാണ്… എന്റെ പ്രേതമല്ല..! കമന്റിന് കുറിക്ക് കൊളളുന്ന മറുപടിയുമായി സുഷമ സ്വരാജ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഒരു പിആര്‍ ഏജന്‍സിയാണ് കൈകാര്യം ചെയ്യുന്നതെന്നും അതിന് പണം നല്‍കുന്നുണ്ടെന്നും കമന്റുമായെത്തിയ ആള്‍ക്ക് കുറക്ക് കൊളളുന്ന മറുപടി നല്‍കി മന്ത്രി. ഇത് ഞാന്‍ തന്നെയാണെന്നും എന്റെ പ്രേതമല്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രിയുടെ മറുപടി. സമിത് പതി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് മന്ത്രിയ്‌ക്കെതിരായ കമന്റ് വന്നത്. താന്‍ തന്നെയാണ് ട്വിറ്ററില്‍ വരുന്ന സന്ദേശങ്ങള്‍ വായിക്കുന്നതെന്നും അതിന് വേണ്ട മറുപടി കൊടുക്കുന്നതെന്നും ഇതിനായി ആരേയും ചുമതല പെടുത്തിയിട്ടില്ലെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. ഇത് ഞാന്‍ തന്നെയാണെന്നും എന്റെ പ്രേതമല്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രിയുടെ മറുപടി. സമിത് പതി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് മന്ത്രിയ്‌ക്കെതിരായ കമന്റ് വന്നത്.

നാര്‍ദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണത്തില്‍ നിക്ഷേപം ആവശ്യമുണ്ടെന്ന് വ്യാജ ഫേസ്ബുക്ക് പോസ്റ്റ്

നാര്‍ദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണത്തില്‍ നിക്ഷേപം ആവശ്യമുണ്ടെന്ന് വ്യാജ ഫേസ്ബുക്ക് പോസ്റ്റ് നാര്‍ദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണത്തില്‍ നിക്ഷേപം ആവശ്യമുണ്ടെന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഇതിനെതിരെ താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. വാര്‍ത്ത വ്യാജമാണെന്നും തന്റെ പേരിലുള്ള തട്ടിപ്പിനെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും സംവിധായകന്‍ നാദിര്‍ഷ വ്യക്തമാക്കി. ആറു കോടി രൂപയുടെ നിക്ഷേപമാണ് മേക്ക് മൂവി കാസ്റ്റിങ് എംഎംസി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റില്‍ ആവശ്യപ്പെടുന്നത്. ഫോണ്‍ നമ്പര്‍ സഹിതമാണ് നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കാന്‍ നിക്ഷേപം തേടിയുള്ള ഫേസ്ബുക്ക് പോസ്റ്റ് വന്നത്. നാദിര്‍ഷ തന്റെ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ, പ്രിയ സുഹൃത്തുക്കളെ, എല്ലാവരുടേയും അറിവിലേക്കായാണു ഈ പോസ്റ്റ് താഴെ കാണുന്ന സ്‌ക്രീന്‍ ഷോട്ട് ഒന്ന് ശ്രദ്ധിക്കുക ഇത്തരം ഫ്രോഡുകളെ വിശ്വസിക്കാതിരിക്കുക.ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അധികാരികളെ…

വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്നുവീണു

വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്നുവീണു രാജസ്ഥാനിലെ സിരോഹിയില്‍ വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്നുവീണു. ഞായറാഴ്ച രാവിലെ 11.45 ഓടെ ഉണ്ടായ അപകടത്തില്‍നിന്നും പൈലറ്റ് രക്ഷപ്പെട്ടു. വിമാനത്തിന്റെ എന്‍ജിന്‍ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. ഉത്തര്‍ലായില്‍ നിന്ന് ബാര്‍മറിലേ വ്യോമസേന ബേസ് ക്യാമ്പിലേക്കു പറക്കുന്നതിനിടയാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ നാശനഷ്ടം സംഭവിക്കുകയോ ഉണ്ടായിട്ടില്ല.

ലൈവ് വീഡിയോകള്‍ക്ക് ഫെയ്സ്ബുക്കില്‍ ഇനി നിയന്ത്രണം

ലൈവ് വീഡിയോകള്‍ക്ക് ഫെയ്സ്ബുക്കില്‍ ഇനി നിയന്ത്രണം ലൈവ് വീഡിയോകള്‍ അതിരുകടക്കുമ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ഫെയ്സ് ബുക്ക്. ഇതിന്റെ ഭാഗമായി ലൈവ് ട്രീമിങ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഫെയ്സ് ബുക്ക് ലൈവ് ഫീച്ചറൃര്‍ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ ശക്തമാക്കുകയും വിദ്വേഷം വിതയ്ക്കുന്ന പോസ്റ്റുകള്‍ തിരിച്ചറിയാന്‍ സംവിധാനമുണ്ടാക്കുകയുമാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ന്യൂസിലന്‍ഡിലെ പള്ളികളില്‍ നടന്ന വെടിവയ്പ് ലൈവായി സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഭീകരാക്രമണ സംഭവത്തില്‍ ഫെയ്സ് ബുക്കിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനി ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പമാണെന്ന് ഫെയ്സ് ബുക്ക് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഷെറില്‍ സാന്‍സ്‌ബെര്‍ഗ് പറഞ്ഞു.

പെരുമ്പാവൂരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിച്ച വയോധികന്‍ അറസ്റ്റില്‍

പെരുമ്പാവൂരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിച്ച വയോധികന്‍ അറസ്റ്റില്‍ പെരുമ്പാവൂരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിച്ച വയോധികനെ അറസ്റ്റ് ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനാണെന്ന വ്യാജേന ആര്‍ടി ഓഫീസില്‍ എത്തുന്നവരില്‍നിന്നു പണം തട്ടുന്ന മുന്‍ കണ്‍സള്‍ട്ടന്റായ വയോധികനാണ് അറസ്റ്റിലായത്. കാഞ്ഞിരക്കാട് റയോണ്‍പുരം ഭാഗത്ത് പാലത്തിങ്കല്‍ പുത്തന്‍പുരയില്‍ റഹീം(72) ആണ് അറസ്റ്റിലായത്. ഇയാളുടെ പെരുമാറ്റ ദൂഷ്യംകൊണ്ട് കണ്‍സള്‍ട്ടന്റ് ഓഫീസ് പൂട്ടിപ്പോയതോടെ ആര്‍ടി ഓഫീസിന് സമീപം ഡിപ്പാര്‍ട്ടുമെന്റ് വാഹനത്തിനടുത്തുനിന്ന് ആര്‍ടി ഓഫീസിലേക്കു പോകുന്ന ആളുകളുടെ പക്കല്‍നിന്നു വാഹനരേഖകളും പണവും വാങ്ങുകയായിരുന്നു പതിവ്. ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതോടെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സത്യന്‍ ഇയാളെ മുന്‍കൂട്ടി വിലക്കിയിരുന്നു. സംഭവത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് റഹീം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിക്കാന്‍ കാരണം. കോടതിയില്‍ ഹാജരാക്കിയ റഹീമിനെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ സുമേഷിന്റെ നിര്‍ദേശപ്രകാരം എസ്‌ഐമാരായ ലൈസാദ് മുഹമ്മദ്, കെ.പി. എല്‍ദോസ്…

അമേഠിയില്‍ തോല്‍ക്കുമെന്ന് ഉറപ്പ്: രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയതെന്ന് അമിത് ഷാ

അമേഠിയില്‍ തോല്‍ക്കുമെന്ന് ഉറപ്പ്: രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയതെന്ന് അമിത് ഷാ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയെന്ന് അമിത് ഷാ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചതോടെയാണ് അമിത് ഷായുടെ പരിഹാസം. അമേഠിയില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളതിനാലാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ധാംപുരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു മതത്തോട് രാഹുല്‍ ഗാന്ധി അസഹിഷ്ണുത കാണിക്കുന്നെന്നും അമിത് ഷാ ആരോപിച്ചു. Also Read: വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റിയേക്കും: രാഹുലിന് എതിരാളി സുരേഷ് ഗോപി…? കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് ഉറപ്പിച്ചതോടെ ഇവിടുത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റുമെന്ന് സൂചന. നിലവിലുള്ള സ്ഥാനാര്‍ത്ഥിയ്ക്ക് പകരം സുരേഷ് ഗോപി എംപിയെ മല്‍സരിപ്പിക്കാനും ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്. അതേ സമയം നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ മത്സരിക്കാന്‍…

വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റിയേക്കും: രാഹുലിന് എതിരാളി സുരേഷ് ഗോപി…?

വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റിയേക്കും: രാഹുലിന് എതിരാളി സുരേഷ് ഗോപി…? കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് ഉറപ്പിച്ചതോടെ ഇവിടുത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റുമെന്ന് സൂചന. നിലവിലുള്ള സ്ഥാനാര്‍ത്ഥിയ്ക്ക് പകരം സുരേഷ് ഗോപി എംപിയെ മല്‍സരിപ്പിക്കാനും ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്. അതേ സമയം നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന നിലപാടിലാണ് ബിജെപി സംസ്ഥന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ മാറ്റിയേക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സൂചിപ്പിച്ചിരുന്നു. ബിജെപി കേന്ദ്രനേതൃത്വവുമായി ഇക്കാര്യം ഉടന്‍ ചര്‍ച്ച നടത്തുമെന്നും താന്‍ തൃശൂരില്‍ തന്നെ മല്‍സരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിനാണ് വയനാട് സീറ്റ് നല്‍കിയിരുന്നത്. എന്നാല്‍ രാഹുല്‍ വരുമെന്ന സൂചന വന്നതോടെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബിഡിജെഎസ് തീരുമാനം നീട്ടിയിരുന്നു.

അശ്ലീല വീഡിയോകള്‍ കാണുന്ന ശീലമുണ്ടോ? എങ്കില്‍ നിര്‍ത്തിക്കോ…റാന്നിയില്‍ യുവാവ് അറസ്റ്റില്‍

അശ്ലീല വീഡിയോകള്‍ കാണുന്ന ശീലമുണ്ടോ? എങ്കില്‍ നിര്‍ത്തിക്കോ…റാന്നിയില്‍ യുവാവ് അറസ്റ്റില്‍ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുകയും ഡൗണ്‍ലോഡ് ചെയ്ത് വാട്‌സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ റാന്നിയില്‍ അറസ്റ്റ് ചെയ്തു. മാമ്പറ പുത്തന്‍വീട്ടില്‍ വിഷ്ണു (20)വിനെയാണ് പിടികൂടിയത്. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും നിരന്തരം കാണുന്നതും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചുള്ള കുറ്റകൃത്യമാണ്. ഇത്തരം വീഡിയോകള്‍ നിരന്തരമായി കാണുന്നവരെ പൊലീസിന്റെ ഹൈടെക് സെല്ലും സൈബര്‍ ഡോമും നിരീക്ഷിച്ച് വരികയാണ്. അഞ്ചു വര്‍ഷം വരെയാണ് ഇതിന് പരമാവധി ശിക്ഷ. രാജ്യാന്തര പൊലീസാണ് ഇത്തരക്കാരെ നിരീക്ഷിക്കുന്നത്. വീഡിയോകള്‍ നിരന്തരം കാണുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ വിവരവും ലൊക്കേഷനും അതാത് രാജ്യത്തിന് കൈമാറും. പിന്നെ അവിടുത്തെ പൊലീസ് അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കും. ഇതേ പോലെ നിരവധി പേരെ സംസ്ഥാനത്ത് ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. റാന്നി സ്റ്റേഷനിലേക്ക് വിഷ്ണുവിനെ വിളിച്ചു വരുത്തിയാണ്…