ചൂടു കാലവും പാമ്പ് ശല്യവും; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ചൂടു കാലവും പാമ്പ് ശല്യവും; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ ചൂട് വില്ലനാകുമ്പോൾ നാമേറെ ശ്രദ്ധിക്കേണ്ട ഒരു വില്ലനുണ്ട്. സംസ്ഥാനത്ത് ചൂട് കൂടുന്നതിന് പിന്നാലെ പാമ്പുകള്‍ മാളം വിട്ട് ജനവാസമേഖലകളിലേക്ക്. വനമേഖലയ്ക്ക് പുറത്ത് നാട്ടിന്‍പുറങ്ങളിലാണ് പാമ്പ് ശല്യം ചൂട് ഏറിയതിന് പിന്നാലെ വര്‍ദ്ധിച്ചിരിക്കുന്നത്. പ്രശസ്ത പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷ് ഇത് സംബന്ധിച്ച് നല്‍കുന്ന വിവരങ്ങള്‍ ഇവയാണ്. സാധാരണയായി നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മൂര്‍ഖന്‍ പാമ്പുകള്‍ ഇണ ചേരുന്ന സമയം. ഈ സമയത്ത് പാമ്പുകള്‍ വ്യാപകമായി ജനവാസമേഖലകളിലേക്ക് എത്തുന്നതായി വർഷങ്ങളായി കാണാറുണ്ട്. ഫെബ്രുവരി മാസത്തിലാണ് അണലി മുട്ടയിടുന്നത്. തണുപ്പ് ലഭിക്കുന്ന പ്രദേശങ്ങളിലേക്കാണ് ഇവ മുട്ടയിടാനായി എത്തുക. ഇക്കാരണത്താലാണ് ഈ മാസങ്ങളില്‍ ജനവാസ മേഖലകളില്‍ പാമ്പ് ശല്യം രൂക്ഷമാകുന്നതെന്നും വാവ സുരേഷ് പറയുന്നു. ഇത്തരം കാലാവസ്ഥയിൽ ചൂട് കൂടുതലായതിനാല്‍ ചപ്പ് ചവറുകള്‍ കൂടിക്കിടക്കുന്ന സ്ഥലത്താണ് ഇവ തണുപ്പ് തേടി…

എന്താണ് സൂര്യാഘാതം??

എന്താണ് സൂര്യാഘാതം?? ചൂട് ശരാശരിയില്‍ നിന്നും കൂടുവാന്‍ ഉള്ള സാധ്യതയുണ്ടെന്ന്കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നിലവിലെ അനുമാനപ്രകാരം കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടുതല്‍ ആയേക്കാമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഘലയില്‍ 5-3-2019ന് ശരാശരിയില്‍നിന്നും 8 ഡിഗ്രീയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ട് എന്നും നിലവിലെ അനുമാനം സൂചിപ്പിക്കുന്നു. ചൂട് കൂടുവാൻ സാധ്യത ഏറെയുള്ളതിനാൽ സൂര്യതാപം ഏൽക്കാതിരിയ്ക്കാൻ ജനങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതാണ് . അന്തരീക്ഷതാപം ഒരുപരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇതിന്റെ ഫലമായി ത്തുടര്‍ന്ന് ശരീരത്തിന്റെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം എന്നറിയപ്പെടുന്നത്. വളരെ ഉയര്‍ന്ന ശരീരതാപം, ശരീരത്ത് ചുവന്ന നിറം, കുമിളകള്‍…

വയനാട്ടില്‍ പോലീസ് വെടിവെയ്പ്പ്

വയനാട്ടില്‍ പോലീസ് വെടിവെയ്പ്പ് വയനാട്ടില്‍ പോലീസ് വെടിവെയ്പ്പ്. വയനാട് വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെയ്പ്പ്. വൈത്തിരിയിലെ റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റ് സംഘവുമായാണ് ഏറ്റുമുട്ടല്‍ നടന്നത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റ് സംഘം മാനേജരോട് പണം ആവശ്യപ്പെട്ടു. വിവരമറിഞ്ഞെത്തിയ പോലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെയ്ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വയനാട്ടിലെക്കുള്ള ദേശീയപാത പോലീസ് അടച്ചു. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് അംഗത്തിന് ഗുരുതരമായി പരിക്കേറ്റതായി സൂചനയുണ്ട്. വൈത്തിരി ദേശീയപാതയ്ക്ക് സമീപമുള്ള ഉപവാന്‍ റിസോര്‍ട്ടിന് സമീപമാണ് വെടിവെയ്പ്പ് നടന്നത്. അതേസമയം രണ്ടു മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇപ്പോഴും വെടിവെയ്പ്പ് തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനി മരിച്ചു കളിക്കുമ്പോള്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. വീടിന്റെ ഉത്തരത്തില്‍ ഷാള്‍ കെട്ടി ഊഞ്ഞാലാടുമ്പോഴാണ് ദാരുണമായ സംഭവം. മുരുകേശന്‍-നിരഞ്ജന ദമ്പതികളുടെ മകളാണ് മരിച്ച ദിവ്യ ഭാരതി…

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനി മരിച്ചു

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനി മരിച്ചു കളിക്കുമ്പോള്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. വീടിന്റെ ഉത്തരത്തില്‍ ഷാള്‍ കെട്ടി ഊഞ്ഞാലാടുമ്പോഴാണ് ദാരുണമായ സംഭവം. മുരുകേശന്‍-നിരഞ്ജന ദമ്പതികളുടെ മകളാണ് മരിച്ച ദിവ്യ ഭാരതി എന്ന പെണ്‍കുട്ടി. രാജകുമാരി കജനാപ്പാറ ഗവ. ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിവ്യ ഭാരതി. സംഭവം നടക്കുമ്പോള്‍ തോട്ടം തൊഴിലാളികളായ മുരുകേശനും ഭാര്യയും വീട്ടിലില്ലായിരുന്നു. അബദ്ധത്തില്‍ അപകടം സംഭവിച്ചതാകാനാണ് സാധ്യതയെന്ന് രാജാക്കാട് പൊലീസ് പറഞ്ഞു. എന്നാല്‍ അപകട കാരണം മറ്റെന്തെങ്കിലും ആണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

മാനഭംഗപ്പെടുത്തിയ ശേഷം തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമാച്ച യുവാവിനെ യുവതി അതേ തീയിലിട്ട് കൊന്നു… യുവതി ചികിത്സയില്‍

മാനഭംഗപ്പെടുത്തിയ ശേഷം തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമാച്ച യുവാവിനെ യുവതി അതേ തീയിലിട്ട് കൊന്നു… യുവതി ചികിത്സയില്‍ യുവതിയുടെ ശരീരത്തിലേയ്ക്ക് തീകൊളുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമാച്ച യുവാവിനെ യുവതി കെട്ടിപ്പിടിച്ചതോടെയാണ് യുവാവും അഗ്നിക്കിരയായത്. ഭര്‍ത്താവ് മരിച്ചതോടെ രണ്ട് പെണ്‍മക്കളുമായി കഴിഞ്ഞുവരികയായിരുന്ന യുവതി മുഖത്തും കൈകളിലും പോള്ളലേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ട 35 കാരനായ യുവാവ് നിരന്തടമായി യുവതിയെ ശല്യം ചെയ്തിരുന്നു. കഴിഞ്ഞദിവസം ഇയാള്‍ യുവതി തനിച്ചുള്ളപ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിവരം പുറത്തറിയാതിരിക്കാന്‍ യുവതിയെ തീകൊളുത്തി. എന്നാല്‍ ഉടന്‍തന്നെ യുവതി ഇയാളെ കടന്നുപിടിക്കുകയും വസ്ത്രത്തിലേയ്ക്ക് തീ പടര്‍ത്തുകയുമായിരുന്നു. ഇവരുടെ കരച്ചില്‍ കോട്ട് ഒടിയെത്തിയ സമീപവാസികള്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണൂരില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയത് പെണ്‍കെണിയിലൂടെയാണെന്ന് പോലീസ്: നാലുപേര്‍ അറസ്റ്റില്‍

കണ്ണൂരില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയത് പെണ്‍കെണിയിലൂടെയാണെന്ന് പോലീസ്: നാലുപേര്‍ അറസ്റ്റില്‍ കണ്ണൂരില്‍ കഴിഞ്ഞ ദിവസം രണ്ട് യുവാക്കളെ നാലുപേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത് സാമൂഹികമാധ്യമങ്ങള്‍ വഴി ഒരുക്കിയ പെണ്‍കെണിയിലൂടെയാണെന്ന് പോലീസ്. സംഭവത്തില്‍ ഇതുവരെ നാലുപേര്‍ അറസ്റ്റിലായി. ഇനിയും സൂത്രധാരനടക്കം മൂന്നുപേര്‍കൂടി പിടിയിലാകാനുണ്ട്. യുവാക്കളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിലെ രണ്ടുപേരെ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് പിടികൂടിയത്. കയ്യൂര്‍, ഉദയഗിരി സ്വദേശികളായ രണ്ട് യുവാക്കളെ രഹസ്യകേന്ദ്രത്തിലേക്ക് തട്ടിക്കൊണ്ടുപോകുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ആയിരുന്നു. അലവില്‍ സുന്ദരാലയത്തില്‍ ജിതിന്‍ (31), കണ്ണൂര്‍ സിറ്റിയിലെ ജിതിന്‍ വിനോദ് (27), ചാലാട് പി.അരുണ്‍ (27), ചാലാട് സ്വദേശി സാദ് അഷറഫ് (24) എന്നിവരാണ് പിടിയിലായത്. യുവാക്കളെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് പുലര്‍ച്ചെ മൂന്നുമണിവരെ മര്‍ദിച്ചത് ബക്കളത്തെ ഒരു കേന്ദ്രത്തിലാണ്. ഈ സംഘം ഇതിനുമുന്‍പും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരാണ്.…

തലയ്ക്കടിച്ചു കൊന്നു; ഭാര്യയുടെ മൃതദേഹം വീഡിയോ കോളിലൂടെ ബന്ധുക്കള്‍ക്ക് കാണിച്ചു കൊടുത്തു

തലയ്ക്കടിച്ചു കൊന്നു; ഭാര്യയുടെ മൃതദേഹം വീഡിയോ കോളിലൂടെ ബന്ധുക്കള്‍ക്ക് കാണിച്ചു കൊടുത്തു ബെംഗളൂരുവില്‍ യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വീഡിയോ കോളിലൂടെ കാണിച്ചു കൊടുത്തു. സോനാബായി മല്ലികാര്‍ജുന്‍ (38) എന്ന യുവതിയെയാണ് ഭര്‍ത്താവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നത്. വിജയപുര ഗൗഡിചൗക്കിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് മല്ലികാര്‍ജുന്‍ പവാറിനെ (42) പോലീസ് അറസ്റ്റ് ചെയ്തു. മല്ലികാര്‍ജുന്‍ മുംബൈയില്‍ ബോളിവുഡ് സിനിമകളിലെ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റാണ്. യുവതിയുടെ അച്ഛനമ്മമാര്‍ വീഡിയോകോള്‍ കണ്ടയുടന്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മല്ലികാര്‍ജുന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു. പ്രധാനപ്പെട്ട ഒരുകാര്യം കാണിക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതിയുടെ മാതാപിതാക്കളെ പ്രതി വീഡിയോകോള്‍ വിളിച്ചത്. തുടര്‍ന്ന് രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവതിയെ കാണിച്ചു കൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 15 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മുംബൈയില്‍ താമസിച്ചിരുന്ന ഇയാള്‍ വര്‍ഷത്തില്‍ ഒന്നോ…

മലപ്പുറത്ത് യുവാവിന് സൂര്യാഘാതമേറ്റു

മലപ്പുറത്ത് യുവാവിന് സൂര്യാഘാതമേറ്റു മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ യുവാവിന് സൂര്യാഘാതമേറ്റു. എടവണ്ണ പിസി കോളനിയിലെ ഏലംകുളവന്‍ അബ്ബാസിനാണ് സൂര്യാഘാതമേറ്റത്. അതേസമയം, സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പും ജാഗ്രതയും തുടരുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പു പ്രകാരം അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കണമെന്നാണ്. സൂര്യാഘാതം അടക്കമുള്ള അടിയന്തര സാഹചര്യള്ളള്‍ നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂട് ഏതാനും ദിവസങ്ങള്‍കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണു കൂടുതല്‍ അപകടസാധ്യതയെന്നു തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തൃശ്ശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള മേഖലയിലെ പൊതുജനങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

ധോണിയെ മൈതാനം മുഴുവന്‍ ഓടിച്ച് ആരാധകന്‍; രസകരമായ വീഡിയോ കാണാം

ധോണിയെ മൈതാനം മുഴുവന്‍ ഓടിച്ച് ആരാധകന്‍; രസകരമായ വീഡിയോ കാണാം ക്രിക്കറ്റ് കളിക്കിടെ പല രസകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ മാത്രമല്ല പല വിദേശ ടീമിലെ അംഗങ്ങളും രസകരമായ പല സന്ദര്‍ഭങ്ങളും ആരാധകര്‍ക്കും കാണികള്‍ക്കും സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളും കളിക്കളത്തില്‍ രസകരവും ദേഷ്യവും സങ്കടവും അങ്ങനെ നിരവധി കാഴ്ചകള്‍ നമുക്ക് തന്നിട്ടുണ്ട്. കുട്ടികളികളില്‍ മുന്നിലാണ് ആരാധകരുടെ കണ്ണിലുണ്ണിയായ ധോണി. കളിക്കളത്തില്‍ പലപ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്ന പോരാട്ടം കഴ്ചവെചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ എന്നാ നിലയ്ക്ക് കണ്ണടച്ച് തുറക്കും മുന്‍പേ ഔട്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു ആരാധകനെ ഭയന്ന് മൈതാനം മുഴുവന്‍ ഓടുന്ന ധോണിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന ഇന്ത്യ ആസ്ട്രേലിയ രണ്ടാം ഏകദിനത്തിലാണ് രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്. സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ചാണ് ആരാധകന്‍ മൈതാനത്തേക്ക്‌ ഓടിക്കയറിയത്. തന്നെ തേടിയാണ് ആരാധകന്‍ വരുന്നതെന്ന്…

പാകിസ്ഥാനിലും താരമായി അഭിനന്ദന്‍?; പാകിസ്ഥാനിലെ പ്രമുഖ ചായ കമ്പനിയുടെ പരസ്യം വൈറല്‍

പാകിസ്ഥാനിലും താരമായി അഭിനന്ദന്‍?; പാകിസ്ഥാനിലെ പ്രമുഖ ചായ കമ്പനിയുടെ പരസ്യം വൈറല്‍ ദില്ലി: ഇന്ത്യയുടെ അഭിമാനമായ ധീര സൈനികന്‍ വിംഗ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഉദ്ധരിചുള്ള പരസ്യം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. പാകിസ്ഥാനിലെ പ്രമുഖ തേയില കമ്പനിയായ തപാല്‍ ടീ കമ്പനിയുടെ പരസ്യത്തിലാണ് അഭിനന്ദന്‍റെ ദൃശ്യങ്ങള്‍ ഉള്ളത്. പോര്‍ വിമാനം തകര്‍ന്ന് പാകിസ്താന്‍ സൈന്യത്തിന്‍റെ കസ്റ്റഡിയിലായ അഭിനന്ദന്‍ സംസാരിക്കുന്നതും ചായ കുടിക്കുന്നതുമായ വീഡിയോ പാകിസ്താന്‍ സൈന്യം പുറത്തു വിട്ടിരുന്നു. പാകിസ്താന്‍ സൈന്യത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടയ്ക്ക് ‘ ദ ടീ ഈസ് ഫൻ്റാസ്റ്റിക്, താങ്ക്യൂ’ എന്ന് അഭിനന്ദന്‍ പറയുന്നുണ്ട്. ഇതാണ് തപാല്‍ ടീ കമ്പനി പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ പരസ്യം തങ്ങളുടെതല്ലെന്ന് തപാല്‍ ടീ കമ്പനി അറിയിച്ചു. അഭിനന്ദനെ ഉള്‍പ്പെടുത്തി ചിത്രീകരിച്ചതെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. അതേസമയം വ്യാജ…